
1. ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം
പോര്‍ച്ചുഗല്‍
2. കടല്‍മാര്‍ഗം യൂറോപ്പില്‍നിന്നും നേരിട്ട് ഇന്ത്യയിലെത്തിയ ആദ്യത്തെ നാവികന്
വാസ്കോഡഗാമ
3. വാസ്കോഡഗാമ കോഴിക്കോട്ടെത്തിയ കപ്പലിന്റെ പേരെന്ത്
സാവോ ഗബ്രിയേല്‍
4. സാവോ ഗബ്രിയേലിനെ കൂടാതെ വാസ്കോഡഗാമയുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകളുടെ പേരുകള്‍ എന്തെല്ലാം
സാവോ റാഫേല്‍, സാവോ മിഗുവേല്‍
5. സാവോ മിഗുവേലിന്റെ അപരനാമം എന്താണ്
ബെറിയോ
6. കോഴിക്കോട്ടേക്കുള്ള സഞ്ചാരത്തിന് വാസ്കോഡ ഗാമയെ സഹായിച്ച ഗുജറാത്തി വ്യാപാരി ആരാണ്
അബ്ദുള്‍ മണിക്
7. വാസ്കോഡഗാമയുടെ സന്ദര്‍ശന സമയത്ത് കോഴിക്കോട് ഭരിച്ചിരുന്ന രാജവംശം ഏതാണ്
നെടിയിരുപ്പ് സ്വരൂപം
8. വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വര്‍ഷം ഏതാണ്
1498
9. ആദ്യ സന്ദര്‍ശന വേളയില്‍ ചരക്കുകള്‍ക്കായി വാസ്കോഡഗാമ ആദ്യം സമീപിച്ചത് ഏത് രാജാവിനെയാണ്
സാമൂതിരി
10. വാസ്കോഡഗാമയുടെ ആദ്യ സന്ദര്‍ശന വേളയില്‍ ആവശ്യമായ ചരക്കുകള്‍ നല്കിയ കേരളീയ രാജാവ് ആരാണ്
കോലത്തിരി
11. പോര്‍ച്ചുഗീസുകാര്‍ക്ക് കച്ചവടത്തിന് അനുമതി നല്കിയ കേരളത്തിലെ ആദ്യത്തെ രാജാവ് ആരാണ്
കൊച്ചി രാജാവ്
12. ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ വാസ്കോ ഡ ഗാമയ്ക്ക് എത്ര മടങ്ങ് ലാഭമാണ് ലഭിച്ചത്
60
13. 1502-ല്‍ കേരളത്തിലേക്കുള്ള രണ്ടാമത്തെ യാത്രയില്‍ വാസ്കോഡഗാമയുടെ കപ്പല്‍ അടുപ്പിച്ച ദ്വീപ് ഏതാണ്
അഞ്ചിദ്വീപ്
14. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം
1524
15. വാസ്കോഡ ഗാമ മൂന്നാമത്തെ തവണ കേരളത്തില്‍ എത്തിയ വര്‍ഷം
1524
16. 1500 മുതൽ പതിനാറ് വര്‍ഷം മലബാറിലെ പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥനായ ഗ്രന്ഥകാരനാരാണ്
ബര്‍ബോസ്
17. നീല ജല നയവുമായി ബന്ധപ്പെട്ട പോര്‍ച്ചുഗീസ് ഭരണാധികാരി ആരാണ്
ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
18. ഇന്ത്യയിലെ ഏറ്റവും ശക്തനായ പോര്‍ച്ചുഗീസ് ഗവര്‍ണ എന്നറിയപ്പെടുന്നത് ആരാണ്
അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്ക്
19. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ ആരാണ്
അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്ക്
20. പോര്‍ച്ചുഗീസുകാര്‍ക്ക് ശ്രീലങ്കയില്‍ ഉണ്ടായിരുന്ന ആധിപത്യം തകര്‍ത്ത യൂറോപ്യന്‍ ശക്തി ആരാണ്
ഡച്ചുകാര്‍
21. അവസാനമായി ഇന്ത്യ വിട്ടുപോയ യൂറോപ്യന്‍ ശക്തി ഏതാണ്
പോര്‍ച്ചുഗീസുകാര്‍ (1961)
22. പോര്‍ച്ചുഗീസുകാരെ ഡച്ചുകാര്‍ കൊച്ചിയില്‍നിന്നും പുറത്താക്കിയ വര്‍ഷം
1663
23. ഡച്ചുകാര്‍ക്ക് ഇന്ത്യയിലേക്ക് വരാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്കിയ സഞ്ചാരി ആരാണ്
ലിന്‍ഷോട്ടന്‍
24. ഡച്ചുകാരുടെ ആദ്യത്തെ കപ്പല്‍ സമൂഹം കൊച്ചിയില്‍ എത്തിയത് ഏത് വര്‍ഷത്തില്‍
എഡി 1604
25. 1604-ല്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെട്ട ഡച്ചു സംഘത്തെ നയിച്ച അഡ്മിറല്‍ ആരാണ്
സ്റ്റീവന്‍ വാന്‍ഡര്‍ ഹേഗന്‍
26, ഡച്ചുകാര്‍ ആദ്യം ഉടമ്പടിയുണ്ടാക്കിയ ഇന്ത്യയിലെ പ്രാദേശിക ഭരണാധികാരി ആരാണ്
സാമൂതിരി
27. കേരളത്തിലെ നാടുവാഴികളുടെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട ആദ്യ യൂറോപ്യന്‍ ശക്തി ഏതാണ്
ഡച്ചുകാര്‍
28. 1555-ല്‍ കൊച്ചി രാജാവ് വീരകേരള വര്‍മയ്ക്ക് പോര്‍ച്ചുഗീസുകാര്‍ മട്ടാഞ്ചേരിയില്‍ നിര്‍മ്മിച്ചു നല്കിയ കൊട്ടാരം 1663-ല്‍ ഡച്ചുകാര്‍ പുതുക്കിപ്പണിതതിനെ തുടര്‍ന്ന് ഏത് പേരിലാണ് അറിയപ്പെട്ടത്
ഡച്ചുകൊട്ടാരം
29. തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ തോല്‍പ്പിച്ച യുദ്ധം ഏതാണ്
കുളച്ചല്‍ യുദ്ധം (1741)
30. കുളച്ചല്‍ യുദ്ധത്തില്‍ കീഴടങ്ങിയ ഡച്ചുസേനാധിപനായ ആരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ സൈന്യത്തെ യൂറോപ്യന്‍ മാതൃകയില്‍ പുനസംഘടിപ്പിച്ചത്
ഡിലനോയ്
31. പാലിയത്തച്ചന്റെ മരണത്തെത്തുടർന്ന് ഡച്ചുകാർ കൊച്ചീരാജ്യത്ത് പ്രധാനമന്ത്രിയായി നിയമിച്ച ഡച്ച് ഉദ്യോഗസ്ഥൻ ആരാണ്
ഹെൻ റിക് റിൻസ്
32. സാമൂതിരിയുമായി അഴീക്കോട് സന്ധിയില്‍ ഏര്‍പ്പെട്ട യൂറോപ്യന്‍ ശക്തി ഏതാണ്
ഡച്ചുകാര്‍
33. മാര്ത്താണ്ഡവര്മ്മയുമായുള്ള അധികാരത്തര്‍ക്കത്തില്‍ കൊട്ടാരക്കര റാണിയുടെ പക്ഷംപിടിച്ച് ഇടപെടലുകള്‍ നടത്തിയ യൂറോപ്യന്‍ ശക്തി ഏതാണ്
ഡച്ചുകാര്‍
34. എത്ര വർഷമാണ് കൊച്ചിയിൽ ഡച്ച് മേധാവിത്വം ഉണ്ടായിരുന്നത്
132 (1663 മുതൽ 1795)
35. ഡച്ചുകാർ കേരളത്തിൽനിന്നും നിശ്ശേഷം ഒഴിഞ്ഞുപോയ വർഷം ഏതാണ്
1795