
1. നിശ്ചിത ഇടവേളകളില്‍ മാത്രം ആവര്‍ത്തിച്ചുണ്ടാകുന്ന കാറ്റുകളെ _______ എന്ന് വിളിക്കുന്നു.
കാലികവാതങ്ങള്‍
2. ഋതുക്കളില്‍ ആവര്‍ത്തിക്കുന്ന കാലികവാതത്തിന് ഉദാഹരണമാണ്
മണ്‍സൂണ്‍ കാറ്റുകള്‍
3. ______ എന്ന അറബി പദത്തില്‍നിന്നാണ് മണ്‍സൂണ്‍ എന്ന പദം രൂപം കൊണ്ടത്
മൗസി
4. ‘കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകള്‍’ എന്ന് അര്‍ത്ഥം വരുന്ന കാറ്റുകള്‍ ആണ്
മണ്‍സൂണ്‍ കാറ്റുകള്‍
5. അറബി പണ്ഡിതനായ _______ ആണ് മണ്‍സൂണ്‍ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിര്‍ണ്ണയിച്ചത്
ഹിപ്പാലസ്
6. കാലത്തിനൊത്ത് ദിശാമാറുന്ന മണ്‍സൂണ്‍ കാറ്റുകളുടെ കയ്യില്‍ സന്ദേശം കൊടുത്തു വിടുന്ന ഭാവനയിലുള്ള കാവ്യമാണ്
കാളിദാസന്റെ മേഘസന്ദേശം
7. ഇന്ത്യയില്‍_______ മുതല്‍ _____ വരെയാണ് മണ്‍സൂണിന്റെ പ്രഭാവം
ജൂണ്‍, നവംബര്‍
8. ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ വീശുന്നത് ________ മുതല്‍ _______ വരെയാണ്.
ജൂണ്‍, സെപ്തംബര്‍
9. കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകള്‍ ______ എന്ന് അറിയപ്പെടുന്നു.
കാലവര്‍ഷം
10. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാറ്റുകള്‍ വീശുന്നത് ______ മുതല്‍ _____ വരെയാണ്.
ഒക്ടോബര്‍, നവംബര്‍
11. കേരളത്തില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റുകള്‍ ______ എന്ന് അറിയപ്പെടുന്നു.
തുലാവര്‍ഷം
12. ഇന്ത്യയില്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം എന്നറിയപ്പെടുന്നത് –
ഡിസംബര്‍
13. _______ സമയത്താണ് താഴ് വര കാറ്റുകള്‍ ഉണ്ടാകുന്നത്.
പകല്‍
14. _____ സമയത്താണ് പര്‍വ്വത കാറ്റുകള്‍ ഉണ്ടാകുന്നത്.
രാത്രി
15. മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ഒരു ചെറിയ പ്രദേശത്ത് മാത്രം വീശുന്ന കാറ്റുകള്‍ _______ എന്നറിയപ്പെടുന്നു.
പ്രാദേശിക വാതങ്ങള്‍
16. വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വത നിരയുടെ കിഴക്കന്‍ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ്
ചിനൂക്ക്
17. ചിനൂക്ക് എന്ന വാക്കിന്റെ അര്‍ത്ഥം
മഞ്ഞ് തിന്നുന്നവന്
18. ശൈത്യത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനാല്‍ കനേഡിയന്‍ സമതലത്തിലെ ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ പ്രാദേശികവാതമാണ്
ചിനൂക്ക്
19. ആല്‍പ്സ് പര്‍വ്വത നിരയുടെ വടക്ക് ഭാഗത്ത് വീശുന്ന ഉഷ്ണക്കാറ്റാണ്
ഫൊന്‍
20. ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശികവാതമാണ്
ഹര്‍മാറ്റന്‍
21. ആഫ്രിക്കയിലെ ജനങ്ങള്‍ ഡോക്ടര്‍ എന്ന് വിളിക്കുന്ന പ്രാദേശിക വാതമാണ്
ഹര്‍മാറ്റന്‍
22. ബെര്‍ഗ് എന്ന ഉഷ്ണവാതം ________ പ്രദേശത്ത് വീശുന്നു.
ആഫ്രിക്ക
23. ആന്‍ഡീസ് പര്‍വത നിരകളില്‍ വീശുന്ന ഉഷ്ണക്കാറ്റാണ്
സൊന്ടോ
24. ആന്‍ഡീസ് പര്‍വ്വത നിരകളില്‍ വീശുന്ന ശൈത്യ ഉഷ്ണക്കാറ്റാണ്
പുണ
25. ഉത്തരേന്ത്യന്‍ സമതലത്തില്‍ വീശുന്ന ഉഷ്ണക്കാറ്റാണ്
ലൂ
26. രാജസ്ഥാന് മരുഭൂമിയില്‍നിന്നും വീശുന്ന ______ എന്ന ഉഷ്ണ വാതം ഉത്തരേന്ത്യന്‍ സമതലത്തിലെ വേനലിന്റെ തീഷ്ണത കൂട്ടുന്നു.
ലൂ
27. ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതമാണ് ____
മാന്ഗോ ഷവര്‍
28. അസം, ബംഗാള്‍, ബീഹാര്‍ തുടങ്ങിയ മേഖലകളില്‍ വീശുന്ന ഇടിമിന്നലോടു കൂടിയ പ്രാദേശിക വാതമാണ്
കാല് ബൈശാഖി
29. കാല്‍ബൈശാഖി അറിയപ്പെടുന്ന മറ്റൊരു പേര്
വൈശാഖ മാസത്തിലെ അത്യാഹിതം
30. ദക്ഷിണ കാലിഫോര്‍ണിയയില്‍ വീശുന്ന ശൈത്യ കാറ്റാണ്
സൗത്തീര്ലി
31. ബഴ്സ്റ്റര് ഖാംസിന്‍ എന്ന ഉഷ്ണവാതം _______ എന്ന രാജ്യത്ത് വീശുന്നു.
ഈജിപ്ത്
32. ദക്ഷിണപൂര്‍വ്വ ഫ്രാന്‍സില്‍ വീശുന്ന ശൈത്യക്കാറ്റാണ്
മിസ്ട്രല്‍
33. പാമ്പെറോ എന്ന ശൈത്യക്കാറ്റ് വീശുന്നത് _______ പ്രദേശത്താണ്.
തെക്കേ അമേരിക്ക
34. അറേബിയന്‍ ഉപദ്വീപില്‍ വീശുന്ന ഉഷ്ണക്കാറ്റാണ് –
സിമോണ്‍
35. സുഡാനില്‍ ഉപദ്വീപില്‍ വീശുന്ന ഉഷ്ണക്കാറ്റാണ്
ഹബൂബ്
36. ബോറ എന്ന ശൈത്യക്കാറ്റ് വീശുന്ന പ്രദേശം
വടക്കന്‍ ഇറ്റലി
37. ബ്ലിസാര്‍ഡ് എന്ന പ്രാദേശിക വാതം വീശുന്ന പ്രദേശങ്ങള്‍
കാനഡ, യുഎസ്എ
38. സഹാറയില്‍നിന്നും മെഡിറ്ററേനിയന്‍ കടലിലേക്ക് വീശുന്ന ഉഷ്ണക്കാറ്റാണ്
സിറോക്കൊ
39. പകല്‍ സമയത്ത് കടലിനെ അപേക്ഷിച്ച് കര വളരെ വേഗം _______ ആകുന്നു.
ചൂട്
40. കരയില്‍നിന്നും കടലിലേക്ക് വീശുന്ന കാറ്റുകള്‍ ആണ്
കരക്കാറ്റ്
41. _____ ലെ ഏറ്റക്കുറച്ചിലുകള്‍ കാറ്റുകള്‍ രൂപംകൊള്ളുന്നതിന് കാരണമാകുന്നു.
അന്തരീക്ഷ മര്‍ദ്ദത്തിലെ
42. ഉച്ചമര്ദ്ദമേഖലയില്നിന്നും ന്യൂനമര്‍ദ്ദമേഖലയിലേക്കുള്ള വായുവിന്റെ _____ ചലനമാണ് കാറ്റുകള്‍.
തിരശ്ചീന