
1. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ സ്കൂള്‍ പഠനം തുടരാനാകാത്ത പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ എഡ്യൂക്കേറ്റഡ് ഗേള്‍സ് ഫൗണ്ടേഷന് 2025 സെപ്തംബറില്‍ ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം ഏതാണ്?
മാഗ്സസെ പുരസ്കാരം
2. മാഗ്സസെ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘടന ഏതാണ്?
എഡ്യൂക്കേറ്റഡ് ഗേള്‍സ് ഫൗണ്ടേഷന്
3. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന പുരസ്കാരം ഏതാണ്?
മാഗ്സസെ
4. 2025-ല്‍ എഡ്യൂക്കേറ്റഡ് ഗേള്‍സ് ഫൗണ്ടേഷനൊപ്പം മാഗ്സസെ പുര്സകാരം പങ്കിട്ടവര്‍ ആരെല്ലാം?
മാലദ്വീപിലെ പരിസ്ഥിതി പ്രവര്‍ത്തക ഷാഹിന അലി, ഫിലിപ്പീന്‍സ് പുരോഹിതന് വിയ്യനോ യെവ
5. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് ലഭിച്ച മെഡലേതാണ്?
വെങ്കലം
6. ജയ്പൂരില്‍ നടന്ന മിസ് ടീന്‍ ഇന്റര്‍നാഷണല്‍ സൗന്ദര്യമത്സരത്തില്‍ വിജയിച്ചത് ആരാണ്?
ലൊറേന റൂയിസ്, സ്പെയിന്
7. ലോക യൂത്ത് സ്ക്രാബിള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ഇന്ത്യന്‍ താരം ആരാണ്?
മാധവ് കാമത്ത്
8. നാസയിലെ ഏറ്റവും ഉയര്‍ന്ന അസോസ്യേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ഇന്ത്യന്‍ വംശജന് ആരാണ്?
അമിത് ക്ഷത്രിയ
9. ബ്രിട്ടന്റെ പുതിയ ഉപപ്രധാമന്ത്രി ആരാണ്?
ഡേവിഡ് ലാമി
10. തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
അനുതിന്‍ ചാണ്വീരാകോള്
11. 2025 സെപ്തംബറില്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത് ആരെയെല്ലാം?
കാര്‍ലോ അക്കുത്തിസ്, പിയര്‍ ജോര്‍ജോ ഫ്രസാത്തി
12. ഏഷ്യാക്കപ്പ് ഹോക്കി കിരീടം നേടിയ രാജ്യം ഏതാണ്?
ഇന്ത്യ
13. കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് ടീം ഏതാണ്?
കൊച്ചി ബ്ലൂ ടൈഗേഴ്സ്
14. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ടെന്നീസ് കിരീടം നേടിയ ബലാറൂസ് താരം ആരാണ്?
അരീന സബലേങ്ക
15. 2025 സെപ്തംബറില്‍ രാജിവച്ച ജപ്പാന് പ്രധാനമന്ത്രി ആരാണ്?
ഷിഗേറു ഇഷിബ
16. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അനുപര്‍ണ റോയ്
17. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയ ചിത്രം ഏതാണ്?
ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍, സംവിധായകന് ജിം ജാര്‍മുഷ്
18. യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ടെന്നീസ് കിരീടം നേടിയത് ആരാണ്?
സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസ്
19. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി ആരാണ്?
സി പി രാധാകൃഷ്ണന്
20. നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി ആരാണ്?
സുശീല കര്‍ക്കി
21. നേപ്പാളില്‍ പ്രധാനമന്ത്രി ആകുന്ന ആദ്യ വനിത ആരാണ്?
സുശീല കര്‍ക്കി
22. നേപ്പാള്‍ സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസായിട്ടുള്ള ആദ്യ വനിത ആരാണ്?
സുശീല കര്‍ക്കി
23. ഇന്ത്യന്‍ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎന്‍എസ് ആരവല്ലി എവിടെ സ്ഥിതി ചെയ്യുന്നു?
ഗുരുഗ്രാമില്‍
24. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വിജയിയായത് ആരാണ്?
ജമൈക്കയുടെ ഒബ്ലീക്ക് സെവില്‍
25. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വിജയിയായത് ആരാണ്?
യുഎസിനെ മെലീസ ജെഫോഴ്സ്
26. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ചാമ്പ്യന്മാര് ആരാണ്?
മധ്യമേഖല
27. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം റെക്കോര്‍ഡ് 14-ാം തവണയില്‍ തിരുത്തി പുരുഷ പോള്‍വോള്‍ട്ട് താരം ആരാണ്?
സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലെന്റിസ്
28. കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ പാക് ക്യോങ്നി അവാര്‍ഡ് നേടിയ ബംഗാളി എഴുത്തുകാരന് ആരാണ്?
അമിതാവ് ഘോഷ്
29. ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മലയാള താരം ആരാണ്?
മോഹന്‍ലാല്‍
30. മികച്ച പുരുഷ ഫുട്ബോള്‍ കളിക്കാരനുള്ള ഫിഫെയുടെ ബലോന്‍ ദ് ഓര് പുരസ്കാരം നേടിയ താരം ആരാണ്?
ഉസ്മാന് ഡെംബലെ
31. മികച്ച വനിതാ താരത്തിനുള്ള ഫിഫെയുടെ പുരസ്കാരം നേടിയ താരം ആരാണ്?
അയ്റ്റാന ബോണ്‍മറ്റി
32. സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എം എസ് സുബ്ബലക്ഷ്മി പുരസ്കാരം നേടിയ മലയാളി ആരാണ്?
കെ ജെ യേശുദാസ്
33. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം നേടിയവര്‍ ആരെല്ലാം?
ശ്വേത മോഹന്‍, സായ് പല്ലവി
34. സുബ്രതോ കപ്പ് രാജ്യാന്തര സ്കൂള്‍ ഫുട്ബോല്‍ ടൂര്‍ണമെന്റില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം നേടിയ സ്കൂള്‍ ഏതാണ്?
ഫറോക്ക് ഹയര്‍ സെക്കന്ററി സ്കൂള്‍
35. 2025 സെപ്തംബറില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍നിന്നും വിരമിച്ച യുദ്ധവിമാനങ്ങള്‍ ഏതാണ്?
മിഗ് 21
36. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയ രാജ്യം ഏതാണ്?
ഇന്ത്യ
37. വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി20 ക്രിക്കറ്റിന്റെ പ്രഥമ ചെയര്‍മാനായി നിയമിതനായ മലയാളി ആരാണ്?
ജയേഷ് ജോര്‍ജ്
38. യുനെസ്കോയുടെ വേള്‍ഡ് നെറ്റുവര്‍ക്ക് ഓഫ് ബയോസ്ഫിയര്‍ റിസര്‍വിന്റെ അംഗീകാരം നേടിയ ഇന്ത്യയിലെ ബയോസ്ഫിയര്‍ റിസര്‍വ് ഏതാണ്?
കോള്‍ഡ് ഡെസേര്‍ട്ട് ബയോസ്ഫിയര്‍ റിസര്‍വ്, ഹിമാചല്‍പ്രദേശ്