1. ആസ്പിരിന്റെ രാസനാമം എന്താണ്?
അസറ്റൈല്‍ സാലിസൈലിക് ആസിഡ്
2. ഭഗത്സിങ്ങിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ ആരെല്ലാം?
രാജ്ഗുരു, സുഖ്ദേവ്
3. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ അന്തരീക്ഷ വായുവിന്റെ എത്ര ശതമാനമാണ് നൈട്രജന്‍
75.5
4. ഭാരതരത്നം ലഭിച്ച ആദ്യ ഡോക്ടര്‍ കൂടിയായ സ്വാതന്ത്ര്യ സമരസേനാനി
ഡോ ബി സി റോയി
5. ഭൂമിയും സൂര്യനുമായുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം ഏതാണ്?
ജനുവരി 3
6. അനലക്ട്സ് എന്ന പേരില്‍ അറിയപ്പെടുന്നത് ഏതു മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്?
കണ്‍ഫ്യൂഷനിസം
7. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
ഡല്‍ഹി
8. പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീം ഏതാണ്?
വെസ്റ്റ് ഇന്‍ഡീസ്
9. അട്ടപ്പാടി ഏത് ജില്ലയില്‍ ഉള്‍പ്പെടുന്നു?
പാലക്കാട്
10. ഭൂമിയുടെ പാളികള്‍ക്കുണ്ടാകുന്ന ചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
പ്ലേറ്റ് ടെക്ടോണിക്സ്
11. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, ഇലക്ഷന് കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത് ആരാണ്?
പ്രസിഡന്റ്
12. പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെടുന്നത് ആരാണ?
ഹേമചന്ദ്രന്
13. മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും നീളം കുറഞ്ഞ പേശി ഏതാണ്?
സ്റ്റേപ്പിഡിയസ്
14. മനുഷ്യ മസ്തിഷ്കത്തിന്റെ ഏതു ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്?
സെറിബെല്ലം
15. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി ഏതാണ്?
ശിരുവാണി
16. മഞ്ഞക്കടല്‍ എന്നറിയപ്പെടുന്ന സമുദ്രഭാഗം ഏതാണ്?
കിഴക്കന്‍ ചൈനക്കടല്‍
17. അമര്‍നാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം ഏതാണ്?
പഹല്‍ഗാം
18. അമീര്‍ ഖുസ്രുവിന്റെ യഥാര്‍ത്ഥ പേര് ഏതാണ്?
അബുള്‍ ഹസന്
19. മഗ്നീഷ്യം സിലിക്കേറ്റ് വ്യാപകമായി അറിയപ്പെടുന്ന പേര് എന്താണ്?
ടാല്‍ക്ക്
20. മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ആയ വര്‍ഷം ഏതാണ്?
1792
21. മലബാര്‍ മാന്വല്‍ രചിച്ചത് ആരാണ്?
വില്യം ലോഗന്
22. മലബാര്‍ കളക്ടര്‍ കൊനോലി വധിക്കപ്പെട്ട വര്‍ഷം ഏതാണ്?
എ ഡി 1855
23. മലബാര്‍ സിമന്റ് ഫാക്ടറി എവിടെയാണ്?
വാളയാര്‍
24. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകം രചിച്ചത്?
പാറമ്മാക്കല് തോമാക്കത്തനാര്
25. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം ഏതാണ്?
ന്യൂസ് പേപ്പര്‍ ബോയ്
26. അലക്സാണ്ടര്‍ ആദ്യമായി ആക്രമിച്ച് കീഴടക്കിയ ഇന്ത്യന്‍ പ്രദേശം ഏതാണ്?
തക്ഷശില
27. അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി ആരാണ്?
പി എന്‍ പണിക്കര്‍
28. മഹത്തായ വിപ്ലവം നടന്ന വര്‍ഷം ഏതാണ്?
1688
29. മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം ഏതാണ്?
തമാശ
30. മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യത്തെ തെക്കേ അമേരിക്കന്‍ രാജ്യം ഏതാണ്?
ചിലി
31. മാര്‍ഷല്‍ ടിറ്റോ ജനിച്ച രാജ്യം ഏതാണ്?
ക്രൊയേഷ്യ
32. മാലക്കണ്ണ് ________ ജീവകത്തിന്റെ അഭാവംമൂലം ഉണ്ടാകുന്നു.
ജീവകം എ
33. മിസ് വേള്‍ഡ് ആയ ആദ്യ ഇന്ത്യക്കാരി ആരാണ്?
റീത്ത ഫരിയ
34. അസ്ഥിയെക്കുറിച്ചുള്ള പഠനം ഏത്?
ഓസ്റ്റിയോളജി
35. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ്?
സ്രാവ്
36. മുനിയറകള്‍ക്ക് പ്രസിദ്ധമായ സ്ഥലം ഏതാണ്?
മറയൂര്‍
37. മുട്ടയുടെ തോടില്‍ പ്രധാനമായും കാണുന്ന രാസവസ്തു ഏതാണ്?
കാല്‍സ്യം കാര്‍ബണേറ്റ്
38. മുങ്ങല്‍ വിദഗ്ദ്ധര്‍ അക്വാ ലങ്സില്‍ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകങ്ങള്‍ ഏതെല്ലാം?
ഓക്സിജന്‍, ഹീലിയം
39. മുംബൈയിലെ ദാദിറിനുസമീപം ആരുടെ സമാധി സ്ഥലമാണുള്ളത്?
ഡോ ബി ആര് അംബേദ്കര്‍
40. മൂകനായക് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകന്‍ ആരാണ്?
ഡോ ബി ആര് അംബേദ്കര്‍
41. മൂന്നു പ്രാവശ്യം ഭരത് അവാര്‍ഡ് നേടിയ മലയാളി നടന് ആരാണ്?
മമ്മൂട്ടി
42. മറ്റെങ്ങും പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മന്ത്രിസഭയ്ക്കുവേണ്ടി ആരാണ് കൈകാര്യം ചെയ്യുന്നത്?
മുഖ്യമന്ത്രി
43. സ്വാഭാവികമായി മനുഷ്യവസമില്ലാത്ത ഏക വന്‍കര ഏതാണ്?
അന്റാര്‍ട്ടിക്ക
44. അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്?
ചട്ടമ്പി സ്വാമികള്‍
45. അപ്പോളോ പതിനൊന്ന് വാഹനത്തിനൊപ്പം മനുഷ്യനെ ചന്ദ്രനിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ഏതാണ്?
സാറ്റേണ്‍ അഞ്ച്
46. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ്?
എക്സ്പ്ലോറര്‍
47. മ്യൂട്ടേഷന് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ഹ്യൂഗോ ഡീവ്രിസ്
48. മദ്യപാനം കൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം ഏതാണ്?
കരള്‍
49. ആധുനിക ഭാരതത്തിന്റെ ശില്പി ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
50. ആനിബസന്ത് വാരണാസിയില്‍ സെന്‍ട്രല്‍ ഹിന്ദു സ്കൂള്‍ സ്ഥാപിച്ച വര്‍ഷം ഏതാണ്?
1898
51. ആന്ധ്രാകേസരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന നേതാവ് ആരാണ്?
ടി പ്രകാശം
52. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് ഏതാണ്?
പി എന്‍ പണിക്കര്‍
53. ആരുടെ ജന്മദിനമാണ് കേരള സര്‍ക്കാര്‍ തത്വജ്ഞാന ദിനമായി ആചരിക്കുന്നത്?
ശങ്കരാചാര്യര്‍
54. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഏതാണ്?
അഡ്രിനാലിന്‍
55. കേരള ചരിത്രത്തില്‍ വെട്ടം യുദ്ധം നടന്ന വര്‍ഷം ഏതാണ്?
1691
56. രണ്ടാം ലോകമഹായുദ്ധത്തില്‍ നിക്ഷ്പക്ഷത പാലിച്ചെങ്കിലും 1940-ല്‍ ജര്‍മ്മനി ആക്രമിച്ച രാജ്യം ഏതാണ്?
നോര്‍വെ
57. രണ്ടാം ലോകമഹായുദ്ധത്തില്‍ ജനസംഖ്യയുടെ ഏറ്റവും കൂടുതല്‍ ശതമാനം മരണം സംഭവിച്ച രാജ്യം ഏതാണ്?
പോളണ്ട്
58. ഒരു ഒളിമ്പിക്സില്‍ ആറുസ്വര്ണം നേടിയ ആദ്യ വനിത ആരാണ്?
ക്രിസ്റ്റിന് ഓട്ടോ
59. വായുവിന് ഭാരമുണ്ടെന്ന് തെളിയിച്ചത് ആരാണ്?
ടോറിസെല്ലി
60. ഏത് വൈസ് പ്രസിഡന്റ് രാജിവച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിങ് പ്രസിഡന്റായത്?
വി വി ഗിരി
61. ഒമര്‍ഖയ്യാമിന്റെ റുബായാത്ത് വിലാസലഹരി എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
ജി ശങ്കരക്കുറുപ്പ്
62. വര്‍ണാന്ധതയുള്ള ആളിന് തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങള്‍ ഏതെല്ലാം?
ചുവപ്പ്, പച്ച
63. ഒരു ലായനി ആസിസാണോ ബേസാണോയെന്ന് തിരിച്ചറിയാനുള്ള അളവുകോല്‍ ഏതാണ്?
പി എച്ച് സ്കെയില്‍
64. ഒരു ലിങ്ക് എത്ര ഇഞ്ചാണ്?
7.92
65. വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആരാണ്?
ആര്‍തര്‍ വെല്ലസ്ലി
66. ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ആസ്ഥാനം ഏതാണ്?
ഡെറാഡൂണ്‍
67. സിംലിപാല് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്തിലാണ്?
ഒറീസ
68. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഏത്രയാണ്?
65 വയസ്സ്
69. ഗദാധര് ചതോപാധ്യായ ഏതുപേരിലാണ് ഇന്ത്യാ ചരിത്രത്തില്‍ പ്രസിദ്ധനായത്?
ശ്രീരാമകൃഷ്ണ പരമഹംസന്
70. സ്വതന്ത്ര വ്യാപാരമേഖലയുള്ള ആദ്യ ഇന്ത്യന്‍ തുറമുഖം ഏതാണ്?
71. ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം എവിടെ?
ഷിംല
72. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം സ്ഥിതി ചെയ്യുന്നത്?
അത്ലാന്റിക് സമുദ്രം
73. ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കോട്ട നിര്‍മ്മിച്ചത് ഏത് വര്‍ഷത്തിലാണ്?
1708
74. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിതമാകുമ്പോള്‍ ആരായിരുന്നു മുഗള്‍ ചക്രവര്‍ത്തി?
അക്ബര്‍
75. റബ്ബര്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല ഏതാണ്?
കോട്ടയം
76. വര്‍ഗീയ കലാപം നേരിടാനുള്ള സേന ഏതാണ്?
ദ്രുതകര്‍മ്മസേന
77. ആക്ടിങ് പ്രസിഡന്റായശേഷം പ്രസിഡന്റായ ആദ്യ വ്യക്തി ആരാണ്?
വി വി ഗിരി
78. ഇന്ത്യയില്‍ ആദ്യമായി ആക്ടിങ് പ്രസിഡന്റ് പദവി വഹിച്ചത് ആരാണ്?
വി വി ഗിരി
79. ഇന്ത്യയില്‍ സാമുദായികമായി സംവരണം കൊണ്ടുവന്ന നിയമം ഏതാണ്?
1909-ലെ മിന്റോ മോര്‍ലി ഭരണപരിഷ്കാരം