ഫീച്ചര്‍ ഇമേജായി നല്‍കിയിരിക്കുന്ന ഈ ചിത്രം എഐ നിര്‍മ്മിതം.
കറന്റ് അഫയേഴ്സ് 2025 സെപ്തംബര്‍ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ക്ലിക്ക് ചെയ്യുക
വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം: യുഎസ് ശാസ്ത്രജ്ഞരായ മേരി ഇ ബ്രൊങ്കോവ്, ഫ്രെഡ് റെംസ്ദെല്, ജാപ്പനീസ് ശാസ്ത്രജ്ഞന് ഡോ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്ക് 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷി സംബന്ധിച്ച കണ്ടെത്തലിനാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്.
ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം: ജോണ്‍ ക്ലാര്‍ക്ക് (ബ്രിട്ടണ്), മിഷേല്‍ എച്ച് ഡെവോറെറ്റ് (ഫ്രാന്‍സ്), ജോണ്‍ എം മാര്‍ട്ടിനിസ് (യുഎസ്) എന്നിവര്‍ക്കാണ് 2025-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ക്വാണ്ടം സാങ്കേതിക വിദ്യയിലെ നൂതന ഗവേഷണങ്ങള്‍ക്കാണ് പുരസ്കാരം.
രസതന്ത്ര നൊബേല്‍ പുരസ്കാരം: സുസുമു കിറ്റഗോവ (ജപ്പാന്), റിച്ചാര്‍ഡ് റോബ്സണ് (ബ്രിട്ടണ്), ഒമര്‍ യാഗി (യുഎസ്) എന്നിവര്‍ക്കാണ് 2025-ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചത്. ലോഹ അയോണുകളും ജൈവതന്മാത്രകളും സംയോജിപ്പിച്ച് ദ്രാവകങ്ങള്‍ക്കും വാതകങ്ങള്‍ക്കും ഒഴുകാന്‍ സാധിക്കുന്ന സുഷിരങ്ങളുള്ള ഘടനകളായ മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്സ് കണ്ടുപിടിച്ചതിനാണ് പുരസ്കാരം.
സാഹിത്യ നൊബേല്‍ പുരസ്കാരം: ഹംഗേറിയന്‍ എഴുത്തുകാരന് ലാസ്ലോ ക്രാസ്നഹോര്‍ക്കായിക്കാണ് 2025-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം.
സമാധാന നൊബേല്‍ പുരസ്കാരം: വെനസ്വോലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊരീന മച്ചാഡോയ്ക്കാണ് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം.
സാമ്പത്തിക ശാസ്ത്ര നൊബേല്‍: ജോയല്‍ മൊകീര്‍ (നെതര്‍ലാന്‍ഡ്സില്‍ ജനിച്ച യുഎസ്- ഇസ്രയേല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്), ഫിലിപ്പെ അഗിയോണ്‍ (ഫ്രാന്‍സ്), പീറ്റര്‍ ഹോവിറ്റ് (കാനഡ) എന്നിവര്‍ക്കാണ് 2025-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം. പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യയുടെ വികാസവും സാമ്പത്തികവളര്‍ച്ചയെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പുരസ്കാരം.