1. ഇന്ത്യക്കാര്‍ സൈമണ്‍ കമ്മിഷനെ ബഹിഷ്കരിക്കാന്‍ കാരണം എന്താണ്?
അംഗങ്ങളില്‍ ഇന്ത്യക്കാര്‍ ഇല്ലാത്തതിനാല്‍
2. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലമന്റ് ആറ്റ്ലി
3. ഇന്ത്യ റിപ്പബ്ലിക്കായ വര്‍ഷം ഏത്?
1950
4. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്?
ആര്യഭട്ട
5. ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം ഏതാണ്?
പൊഖ്റാന്‍
6. ഇഫ് അയാം അസാസിനേറ്റഡ് എന്ന പുസ്തകം രചിച്ചത് ആരാണ്?
സുല്‍ഫിക്കര്‍ അലി ഭൂട്ടോ
7. ഇഎംഎസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി എന്നാണ്?
1957 ഏപ്രില്‍ 5
8. ആദ്യത്തെ ലക്ഷണമൊത്ത മലയാള നോവല്‍ ഏതാണ്?
ഇന്ദുലേഖ
9. ആദ്യമായി ഹൈഡ്രജന്‍ ബോംബുണ്ടാക്കിയത് ആരാണ്?
എഡ്വേര്‍ഡ് ടെല്ലര്‍
10. ആദംസ് ബ്രിഡ്ജ് ഏതൊക്കെ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു?
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും
11. യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത ആരാണ്?
വിജയലക്ഷ്മി പണ്ഡിറ്റ്
12. ആവി എഞ്ചിന് കണ്ടുപിടിച്ചത് ആരാണ്?
ജെയിംസ് വാട്ട്
13. ആര്യസമാജം സ്ഥാപിച്ചത് ആരാണ്?
ദയാനന്ദ് സരസ്വതി
14. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്?
ജവഹര്‍ലാല്‍ നെഹ്റു
15. ആയിരം തടാകങ്ങളുടെ നാടേത്?
ഫിന്‍ലന്‍ഡ്
16. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണമേത്?
ഇലക്ട്രോണ്‍
17. ആര്‍ദ്രത അളക്കുന്ന ഉപകരണമേത്?
ഹൈഗ്രോമീറ്റര്‍
18. ആല്‍പ്സ് പര്‍വതത്തിന്റെ വടക്കേ ചരിവില്‍ വീശുന്ന ഉഷ്ണക്കാറ്റേത്?
ഫൊന്‍
19. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
20. അണുസംഖ്യയും അണുഭാരവും തുല്യമായി മൂലകം ഏതാണ്?
ഹൈഡ്രജന്‍
21. മലേറിയ പരാദജീവിയെ കണ്ടെത്തിയത് ആരാണ്?
റൊണാള്‍ഡ് റോസ്
22. അജന്താ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
മഹാരാഷ്ട്ര
23. മാംഗ്ലൂരില്‍ ഗോകര്ണനാഥേശ്വരം ക്ഷേത്രം സ്ഥാപിച്ചത് ആരാണ്?
ശ്രീനാരായണഗുരു
24. മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവല്‍ എഴുതിയത് ആരാണ്?
സി വി രാമന്‍പിള്ള
25. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജനിച്ച സ്ഥലമേത്?
പോര്‍ബന്തര്‍
26. മഴമേഘങ്ങള്‍ എന്നറിയപ്പെടുന്നത് ഏത്?
ക്യുമുലോ സ്ട്രാറ്റസ്
27. മലയാളഭാഷയുടെ പിതാവ് ആരാണ്?
എഴുത്തച്ഛന്
28. മലമ്പനിക്ക് കാരണമായ കൊതുകു വര്‍ഗം ഏതാണ്?
അനോഫിലസ്
29. മറിയാമ്മ എന്ന നാടകം രചിച്ചത് ആരാണ്?
പോളച്ചിറക്കല്‍ കൊച്ചിപ്പന്‍ തരകന്
30. അന്നാ ചാണ്ടി ജനിച്ച വര്‍ഷം ഏത്?
1905
31. അട്ടപ്പാടി ഏത് ജില്ലയിലാണ്?
പാലക്കാട്
32. അന്തര്‍ദേശീയ വിദ്യാര്‍ത്ഥി ദിനം ഏത്
നവംബര്‍ 17
33. മനുഷ്യന്റെ സാധാരണ രക്ത സമ്മര്‍ദ്ദം എത്ര
120/80
34. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരള്‍
35. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് എത്ര?
36.9 ഡിഗ്രി സെല്‍ഷ്യസ്
36. മധ്യപ്രദേശിന്റെ തലസ്ഥാനം ഏത്?
ഭോപ്പാല്‍
37. 1984 എന്ന പുസ്തകം രചിച്ചത് ആരാണ്?
ജോര്‍ജ് ഓര്‍വല്‍
38. ബ്ലാക്ക് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ഭക്ഷണ വിഭവം ഏതാണ്?
കേക്ക്
39. ഗ്രാമഫോണ്‍ കണ്ടെത്തിയത് ആരാണ്?
എഡിസണ്
40. ബ്രഹ്മസമാജം സ്ഥാപിച്ചത് ആരാണ്?
രാജാറാം മോഹന്‍ റോയ്
41. ഫ്രഞ്ചുവിപ്ലവം നടന്ന വര്‍ഷമേത്?
1789
42. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ്?
മധുര
43. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ആചാര്യ വിനോബാ ഭാവെ
44. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏത്?
ശുക്രന്
45. ഭൂമിയില്‍നിന്നും ദൃശ്യമാകുന്ന ചന്ദ്രോപരിതലത്തിന്റെ ഭാഗം എത്രയാണ്?
59 ശമതാനം
46. ഫിനാന്‍സ് കമ്മീഷന് ചെയര്‍മാനെ നിയമിക്കുന്നത് ആരാണ്?
രാഷ്ട്രപതി
47. ഫക്രുദ്ദീന്‍ അലി അഹമ്മദ് അന്തരിച്ച വര്‍ഷമേത്?
1977
48. പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയേത്?
പ്ലാസ്മ
49. പുതിയ മനുഷ്യന് പുതിയ ലോകം എന്ന ഉപന്യാസ സമാഹാരം രചിച്ചത് ആരാണ്?
എം ഗോവിന്ദന്
50. പുകയിലയില്‍ കാണുന്ന പ്രധാന വിഷ വസ്തു ഏതാണ്?
നിക്കോട്ടിന്
51. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു?
ഇന്ത്യ- ശ്രീലങ്ക
52. പരിണാമ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
ചാള്‍സ് ഡാര്വിന്
53. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്‍ എവിടെയാണ്
ഹൈദരാബാദ്
54. നാശകാരിയായ നദി എന്നറിയപ്പെടുന്നത് ഏതാണ്?
കോസി
55. രണ്ടാമൂഴം രചിച്ചത് ആരാണ്?
എം ടി വാസുദേവന്‍ നായര്‍
56. എം കെ മേനോന്റെ തൂലികാ നാമം എന്താണ്?
വിലാസിനി
57. വിശ്വചരിത്രാവലോകനം രചിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
58. രാമചരിത മാനസം രചിച്ചത് ആരാണ്?
തുളസീദാസ്
59. രാമരാജാ ബഹാദൂര്‍ രചിച്ചത് ആരാണ്?
സി വി രാമന്‍പിള്ള
60. ഇരുപതിന പരിപാടികള്‍ ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്?
ഇന്ദിരാഗാന്ധി
61. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലവിലുണ്ടായിരുന്ന നമ്പൂതിരി സ്ത്രീകളുടെ ചാരിത്ര്യ വിചാരണ ഏതാണ്?
സ്മാര്‍ത്ത വിചാരം
62. ഇന്ത്യയില്‍ സായുധസേനകളുടെ സര്വസൈന്യാധിപന് ആരാണ്
പ്രസിഡന്റ്
63. ഇന്ത്യയില്‍ ആദ്യമായി ഓസ്കര് അവാര്‍ഡ് നേടിയത് ആരാണ്?
ഭാനു അത്തയ്യ
64. ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏതാണ്?
ഒന്നാം പാനിപ്പട്ട് യുദ്ധം (1526)
65. ഇന്ത്യന്‍ നെപ്പോളിയന് എന്നറിയപ്പെട്ടത് ആരാണ്?
സമുദ്രഗുപ്തന്
66. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സംസ്കൃത സിനിമ ഏതാണ്?
ആദിശങ്കരാചാര്യ
67. ഇന്ത്യന്‍ പാര്‍ലമെന്റിന് എത്ര സഭകളുണ്ട്?
രണ്ട്
68. രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം?
12
69. ഇന്ത്യയിലെ നൂറുരൂപാ നോട്ടില്‍ കാണുന്ന ഒപ്പ് ആരുടേതാണ്?
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
70. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഗേള്‍ ചൈല്‍ഡ് എന്നാണ്?
ഒക്ടോബര്‍ 11
71. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത് ആരാണ്?
ബങ്കിംചന്ദ്ര ചാറ്റര്‍ജി
72. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍ ഏതാണ്?
അറബിക്കടല്‍
73. ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യ ബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യം ഏതാണ്?
പോര്‍ച്ചുഗല്‍
74. ഇന്ത്യയിലെ ഒന്നാമത്തെ പൗരന് ആരാണ്?
പ്രസിഡന്റ്