1. ഗുഡ്സ് ആന്റ് സെയില്‍സ് ടാക്സ് (ജി എസ് ടി) നിലവില്‍ വന്നത് എന്നാണ്?
എ) 1 ഏപ്രില്‍ 2017
ബി) 1 ജൂലൈ 2017
സി) 1 ജൂലൈ 2015
ഡി) 1 ജൂലൈ 2015
ഉത്തരം ബി
- സര്‍ക്കാര്‍ ചില ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധിക നികുതി സെസ്സ് എന്നറിയപ്പെടുന്നു.
- ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ രൂപീകരിച്ചത് 2016-ല്‍ ആണ്.
- ജിഎസ്ടിയുടെ ആപ്തവാക്യം ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്നാണ്.
- കേരള സംസ്ഥാനത്തെ സൂചിപ്പിക്കുന്ന ജിഎസ്ടി തിരിച്ചറിയല്‍ നമ്പര്‍ 32 ആണ്.
- ഇന്ത്യയില്‍ വരുമാന നികുതി പിരിക്കുവാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനാണ്.
- നിലവില്‍ ഇന്ത്യയില്‍ വിവിധ ചരക്കുകളുടേയും സേവനങ്ങളുടേയും ജി എസ് ടി നിരക്ക് 5 ശതമാനവും 18 ശതമാനവും ആണ്.
- സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജിഎസ്ടി.
2. ഏത് പഞ്ചവത്സര പദ്ധതിയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രധാന ലക്ഷ്യമായി സ്വീകരിച്ചത്?
എ) ഒന്നാം പഞ്ചവത്സര പദ്ധതി
ബി) രണ്ടാം പഞ്ചവത്സര പദ്ധതി
സി) അഞ്ചാം പഞ്ചവത്സര പദ്ധതി
ഡി) നാലാം പഞ്ചവത്സര പദ്ധതി
ഉത്തരം: സി
- ഒന്നാം പഞ്ചവത്സര പദ്ധതി കൃഷിക്ക് പ്രാധാന്യം നല്കി.
- ഇന്ത്യയില്‍ ആകെ 12 പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
- ഇന്ത്യന്‍ ആസൂത്രണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് പി സി മഹലനോബിസ് ആണ്.
- പ്ലാന്‍ഡ് ഇക്കോണമി ഫോര്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചത് എം വിശ്വേശരയ്യ ആണ്.
- ആസൂത്രണ കമ്മിഷന് നിലവില്‍വന്നത് 1950-ല്‍ ആണ്.
- ആസൂത്രണ കമ്മിഷന്റെ ആദ്യ അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്റു ആണ്.
- ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാധ്യക്ഷന്‍ ഗുല്‍സരിലാല്‍ നന്ദ ആണ്.
3. താഴെ കൊടുത്തിരിക്കുന്നവയില്‍ ആരാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ഇല്ലാതിരുന്നത്?
എ) ജവഹര്‍ലാല്‍ നെഹ്റു
ബി) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
സി) ബി എല്‍ മിത്തര്‍
ഡി) കെ എം മുന്‍ഷി
ഉത്തരം എ
- ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ ഡോ രാജേന്ദ്ര പ്രസാദ് ആയിരുന്നു.
- ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം 1934-ല്‍ മുന്നോട്ടുവച്ച വ്യക്തി എം എന്‍ റോയ് ആണ്.
- ഭരണഘടനാ നിര്‍മ്മാണസഭയുടെ സെക്രട്ടറി എച്ച് വി ആര് അയ്യങ്കാര്‍ ആയിരുന്നു.
- 1946 ഡിസംബര്‍ 9-ന് ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അധ്യക്ഷനായി സച്ചിദാനന്ദ സിന്‍ഹയെ തിരഞ്ഞെടുത്തു.
- ഭരണഘടന നിര്‍മ്മാണ സഭ രൂപീകരിച്ചത് 1946 ഡിസംബര്‍ 6-ന് ആണ്.
- 1946 ഡിസംബര്‍ 13-ന് ജവഹര്‍ലാല്‍ നെഹ്റു ഭരണഘടന നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
4. ഭരണഘടനയുടെ ഏത് ഭേദഗതി വഴിയാണ് അനുച്ഛേദം 300എ കൊണ്ടുവന്നത്?
എ) ഭേദഗതി 42
ബി) ഭേദഗതി 44
സി) ഭേദഗതി 64
ഡി) ഭേദഗതി 73
ഉത്തരം ബി
- 42-ാം ഭരണഘടനാ ഭേദഗതി മിനി കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നറിയപ്പെടുന്നു
- 42-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.
- 42-ാം ഭരണഘടനാ ഭേദഗതിയില്‍ ഒപ്പുവച്ച രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ആണ്.
- സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമാണ് 300എ.
- സ്വത്തവകാശം ഇപ്പോള്‍ നിയമപരമായ അവകാശം ആണ്.
- ഭരണഘടന നിലവില്‍ വരുമ്പോള്‍ മൗലികാവകാശമായിരുന്ന സ്വത്തവകാശത്തെ നിയമാവകാശമാക്കി മാറ്റിയത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.
5. താഴെപ്പറയുന്നവരില്‍ കേരളത്തില്‍ നിന്നുള്ള ഏത് വനിതയാണ് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ അംഗമല്ലാത്തത്
എ) ദാക്ഷായണി വേലായുധന്
ബി) അമ്മു സ്വാമിനാഥന്
സി) അക്കാമ്മ ചെറിയാന്
ഡി) ആനിമസ്ക്രീന്
ഉത്തരം സി
- ഭരണഘടനാ നിര്‍മ്മാണസഭയില്‍ മദ്രാസ് പ്രവിശ്യയെ പ്രതിനിധാനം ചെയ്ത ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധന്.
- സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി, ഇടക്കാല പാര്‍ലമെന്റ്, ലോകസഭ, രാജ്യസഭ എന്നിങ്ങനെ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ എല്ലാ സഭകളിലും അംഗമായ ഏക മലയാളി വനിതായണ് അമ്മു സ്വാമിനാഥന്.
- തിരുവിതാംകൂറിലെ ജൊവാന് ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്നത് അക്കാമ്മ ചെറിയാന് ആണ്.
- ഭരണഘടനയുടെ കരടുരേഖയില്‍ ഒപ്പിട്ട മലയാളിയായ വനിതയാണ് ആനിമസ്ക്രീന്.
6. 1857-ലെ കലാപകാലത്ത് ഇന്ത്യയുടെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
എ) കാനിങ് പ്രഭു
ബി) ഡല്‍ഹൗസി പ്രഭു
സി) എല്ജിന് പ്രഭു
ഡി) ലിട്ടണ്‍ പ്രഭു
ഉത്തരം എ
- 1857 മെയ് പത്തിന് കലാപം ആരംഭിച്ച മീററ്റിലെ പട്ടാളക്കാര്‍ ഡല്‍ഹി പിടിച്ചെടുത്ത് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.
- 1857-ലെ കലാപകാലത്തെ ആദ്യ കലാപകാരി മംഗള്‍ പാണ്ഡെ ആയിരുന്നു.
- മംഗള്‍ പാണ്ഡെ 34-ാം തദ്ദേശീയ കാലാള്‍പടയുടെ ആറാം കമ്പനിയിലാണ് സേവനം അനുഷ്ടിച്ചിരുന്നത്.
- ഗറില്ലാ യുദ്ധ മുറകള്‍ക്ക് പ്രസിദ്ധനായ കലാപ നേതാവ് താന്തിയാതോപ്പി ആയിരുന്നു.
- 1857-ലെ കലാപത്തിന് ഝാന്‍സിയില്‍ നേതൃത്വം നല്കിയ ലക്ഷ്മീബായിയുടെ യഥാര്‍ഥ പേര് മണികര്‍ണിക എന്നായിരുന്നു.
- ബീഹാറിലെ ജഗദീഷ്പൂരില്‍ കലാപത്തിന് നേതൃത്വം നല്‍കിയത് കണ്വന്സിങ് ആണ്.
- ഡല്‍ഹിയില്‍ കലാപം നയിച്ചത് ബഹദൂര്‍ഷായുടെ ജനറലായിരുന്ന ഭക്ത് ഖാന് ആണ്.
- അവസാന പേഷ്വയായിരുന്ന ബാജിറാവു രണ്ടാമന്റെ ദത്തുപുത്രനായ നാനാസാഹിബ് കാണ്‍പൂരില്‍ കലാപം നയിച്ചു.
7. ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ് മതേതരത്വം എന്ന വാക്ക് ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്?
എ) 42
ബി) 44
സി) 46
ഡി) 43
ഉത്തരം എ
- ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ജവഹര്‍ലാല്‍ നെഹ്റു ആണ്.
- ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ ആദ്യത്തെ അഞ്ചുവാക്കുകള്‍ വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ (ഇന്ത്യയിലെ ജനങ്ങളായ നാം) എന്നാണ്.
- ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചത് നാനി പല്‍ക്കിവാല ആണ്.
- ആമുഖത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച ന്യായാധിപന് എം ഹിദായത്തുള്ള ആണ്.
- ഭരണഘടനയുടെ ആമുഖത്തെ ഇതുവരെ ഒരു തവണയാണ് ഭേദഗതി ചെയ്തിട്ടുള്ളത്.
- ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത വാക്കുകള്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍, ഇന്റഗ്രിറ്റി എന്നിവയാണ്.
- ആമുഖത്തിന്റെ ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യുഎസ്എയില്‍നിന്നും ഭാഷ കടം കൊണ്ടിരിക്കുന്നത് ഓസ്ട്രേലിയയില്നിന്നുമാണ്.
- ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ ഏക തിയതി 1949 നവംബര്‍ 26 ആണ്.
8. മനുഷ്യ മസ്തിഷ്കത്തിലെ പ്രധാന ചിന്താഭാഗം ഏതാണ്?
എ) ഹൈന്‍ഡ് ബ്രെയ്ന്‍
ബി) സെറിബ്രം
സി) മിഡ് ബ്രെയ്ന്‍
ഡി) ഇവയൊന്നുമല്ല
ഉത്തരം ബി
- മനുഷ്യ ശരീരത്തിലെ തപാലാഫീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് തലാമസ് ആണ്.
- ഉറക്കസമയത്ത് സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് തലാമസ് ആണ്.
- മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം ആണ് സെറിബ്രം.
- ലഹരി പാനീയങ്ങള്‍ പ്രധാനമായും സെറിബെല്ലത്തെയാണ് ബാധിക്കുന്നത്.
- നാഡികളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖയാണ് ന്യൂറോളജി.
- പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ആണ് സെറിബെല്ലം
9. എം ടി വാസുദേവന്‍നായര്‍ക്ക് ജ്ഞാനപീഠം ലഭിച്ച വര്‍ഷമേത്?
എ) 2019
ബി) 1984
സി) 2007
ഡി) 1995
ഉത്തരം ഡി
- എം ടി വാസുദേവന്‍ നായര്‍ കൂടല്ലൂരിന്റെ കഥാകാരന് എന്നറിയപ്പെടുന്നു.
- നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, കുട്ട്യേടത്തി, വാനപ്രസ്ഥം തുടങ്ങിയവ എംടിയുടെ പ്രധാന നോവലുകള്‍ ആണ്.
- എം ടി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന സിനിമയ്ക്ക് 1973-ല്‍ പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചു.
- ജ്ഞാനപീഠം നേടിയ മലയാളികള്‍: ജി ശങ്കരക്കുറുപ്പ് (1965), എസ് കെ പൊറ്റക്കാട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം ടി വാസുദേവന്‍ നായര്‍ (1995), ഒഎന്‍വി കുറുപ്പ് (2007), അക്കിത്തം അച്യുതന് നമ്പൂതിരി (2019).
- പാര്‍ലമെന്റംഗമെന്ന നിലയില്‍ എസ് കെ പൊറ്റക്കാട്ട് രചിച്ച് പൂര്‍ത്തിയാകാതെ പോയ നോവലാണ് നോര്‍ത്ത് അവന്യൂ.
- ഓടക്കുഴല്‍ എന്ന കവിതാസമാഹാരമാണ് ജി ശങ്കരക്കുറുപ്പിനെ ആദ്യ ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
- എസ് കെ പൊറ്റക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
10. രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയര്മാന് ആരാണ്?
എ) ഇന്ത്യയുടെ രാഷ്ട്രപതി
ബി) ഇന്ത്യയുടെ ഉപരാഷ്ട്രപതി
സി) സ്പീക്കര്‍
ഡി) ഡെപ്യൂട്ടി ചെയര്മാന്
ഉത്തരം ബി
- ഇന്ത്യയുടെ ദ്വിതീയ പൗരന് എന്നറിയപ്പെടുന്നത് രാഷ്ട്രപതിയാണ്.
- ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്നു.
- രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല വഹിക്കുന്നത് ഉപരാഷ്ട്രപതിയാണ്.
- രാഷ്ട്രപതി സ്ഥാനം ഒഴിവ് വന്നാല്‍ ഉപരാഷ്ട്രപതിക്ക് ആറ് മാസം ചുമതല വഹിക്കാം.
- ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍ ലോകസഭയുടെ അല്ലെങ്കില്‍ രാജ്യസഭയുടെ സെക്രട്ടറി ജനറല്‍ ആണ്.
11. കേരളത്തിലെ ഏത് ജില്ലയിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
എ) കാസര്‍ഗോഡ്
ബി) മലപ്പുറം
സി) കണ്ണൂര്‍
ഡി) പാലക്കാട്
ഉത്തരം ഡി
- ആതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ തൃശൂര്‍ ജില്ലയിലാണ്.
- പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്.
- മങ്കയം വെള്ളച്ചാട്ടം തിരുവന്തപുരം ജില്ലയിലാണ്.
- സൂചിപ്പാറ വെള്ളച്ചാട്ടം വയനാട് ജില്ലയിലാണ്.
- സീതാര്‍കുണ്ട് വെള്ളച്ചാട്ടം പാലക്കാട് ജില്ലയിലാണ്.
- പെരുന്തേനരുവി വെള്ളച്ചാട്ടം പത്തനംതിട്ട ജില്ലയിലാണ്.
- തുഷാരഗിരി വെള്ളച്ചാട്ടം കോഴിക്കോട് ജില്ലയിലാണ്.
12. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
എ) കരമന
ബി) പാമ്പാടുംപാറ
സി) പീച്ചി
ഡി) ശ്രീകാര്യം
ഉത്തരം ഡി
- മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിലാണ്.
- കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം കൊച്ചി ആണ്.
- കേരഫെഡിന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആണ്.
- സ്പൈസസ് ബോര്‍ഡ് ആസ്ഥാനമായ സുഗന്ധഭവന്‍ എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് ആണ്.
- റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കോട്ടയം ആണ്.
- നാളികേര വികസന ബോര്‍ഡിന്റെ ആസ്ഥാനം കൊച്ചി.
13. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ എത്ര മൗലിക കര്‍ത്തവ്യങ്ങളുണ്ട്?
എ) 10
ബി) 11
സി) 8
ഡി) 9
ഉത്തരം ബി
- മൗലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് 42-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്.
- മൗലിക ചുമതലകളെന്ന ആശയത്തിന് ഇന്ത്യ പ്രധാനമായും കടപ്പെട്ടിരിക്കുന്ന രാജ്യം യു എസ് എസ് ആര്.
- ഭരണഘടനയില്‍ മൗലിക ചുമതലകള്‍ ഉള്‍പ്പെടുത്തുന്നതിന് ശിപാര്‍ശ ചെയ്ത കമ്മിറ്റി സ്വരണ്‍സിങ് കമ്മിറ്റിയാണ്.
- ഭരണഘടനയുടെ 86-ാം ഭേദഗതി പ്രകാരം മൗലിക കടമകളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട അനുച്ഛേദം 51 എ (കെ) ആണ്.
- ആറ് വയസ്സിനും 14 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളോ രക്ഷകര്‍ത്താക്കളോ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് അനുച്ഛേദം 51 എ (കെ) പ്രതിപാദിക്കുന്നു.