
1. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്
സിന്ധു
2. സിന്ധു നദിയുടെ ഉല്‍ഭവ സ്ഥാനം ഏതാണ്
ടിബറ്റിലെ മാനസസരോവറില്നിന്നും
3. സിന്ധു നദിയുടെ ഏകദേശം നീളം എത്ര കിലോമീറ്ററാണ്
2880 കിലോമീറ്റര്‍
4. ഹാരപ്പ സംസ്കാരം നിലനിന്നിരുന്നത് ഏത് നദീ തടത്തിലാണ്
സിന്ധു
5. മോഹന്ജോദാരോ സ്ഥിതി ചെയ്തിരുന്നത് ഏത് നദീനടത്തിലാണ്
സിന്ധു
6. പാക്കിസ്ഥാന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
സിന്ധു
7. പാക്കിസ്ഥാന്റെ ദേശീയ നദി ഏതാണ്
സിന്ധു
8. പാക്കിസ്ഥാനിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി ഏതാണ്
സിന്ധു
9. സിന്ധു നദിയില്‍ സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ ഡാം ഏതാണ്
ടര്‍ബേല ഡാം
10. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ്
സിന്ധുനദി
11. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏതാണ്
സിന്ധു നദി
12. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി
സിന്ധു നദി
13. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതുല്‍ പരാര്ശിക്കപ്പെടുന്ന നദി
സിന്ധു നദി
14. ഇന്ത്യയില്‍ ഗിരികന്ദരങ്ങള്‍ സൃഷ്ടിക്കുന്ന ഏക നദി ഏതാണ്
സിന്ധു നദി
15. സിന്ധു നദി പാക്കിസ്താനിലേക്ക് പ്രവേശിക്കുന്ന ഭാഗം ഏതാണ്
ചില്ലാര്‍
16. ഇന്ത്യയും പാക്കിസ്താനും സിന്ധു നദി കരാറില്‍ ഒപ്പുവച്ച വര്‍ഷം
1960
17. സിന്ധു നദീജലക്കരാറില്‍ ഒപ്പുവച്ച നേതാക്കള്‍ ആരെല്ലാം
ജവഹര്‍ലാല്‍ നെഹ്റു, മുഹമ്മദ് അയൂബ് ഖാന്
18. സിന്ധുനദീജല കരാറിന് മധ്യസ്ഥം വഹിച്ച സ്ഥാപനം ഏതാണ്
ലോകബാങ്ക്
19. സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാബ് എന്നീ നദികള്‍ അറിയപ്പെടുന്ന പേര്
സപ്തസിന്ധു
20. സിന്ധുവിന്റെ പ്രധാന പോഷക നദികള്‍ ഏതെല്ലാം
സത്ലജ്, ഝലം, ചിനാബ്, രവി, ബിയാസ്
21. പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത്
പഞ്ചാബ്
22. ഏത് നദിയുടെ പ്രാചീന നാമമാണ് ശതദ്രു
സത്ലജ്
23. ടിബറ്റില്‍നിന്നും ഉല്‍ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷക നദി ഏതാണ്
സത്ലജ്
24. ഇന്ത്യയില്‍ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും നീളം കൂടിയ പോഷക നദി ഏതാണ്
സത്ലജ്
25. ഭക്രാനംഗല്‍ ഡാം, നാഥ്പ ജാക്രിഡാം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
സത്ലജ്
26. ഏത് നദിയുടെ പ്രാചീന നാമമാണ് വിതാസ്ത
ഝലം
27. അലക്സാണ്ടറും പോറസും തമ്മില്‍ യുദ്ധം നടന്ന നദീതീരം
ഝലം
28. ഉറി ഡാം സ്ഥിതി ചെയ്യുന്ന നദി ഏതാണ്
ഝലം
29. ഝലം നദിയുമായി ബന്ധപ്പെട്ട പദ്ധതി ഏതാണ്
തുല്‍ബുള്‍ പദ്ധതി
30. ഏത് നദിയുടെ പ്രാചീന നാനമാണ് അശ്കിനി
ചിനാബ്
31. സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദി
ചിനാബ്
32. ദുല്ഹസ്ത പവര്‍ പ്രോജക്ട്, ബഗ്ലിഹാര്‍ ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി ഏതാണ്
ചിനാബ്
33. ഏത് നദിയുടെ പ്രാചീന നാമമാണ് പരുഷ്ണി
രവി
32. ലാഹോര്‍ ഏത് നദീ തീരത്താണ്
രവി
33. ജവഹര്‍ലാല്‍ നെഹ്റു 1929 ഡിസംബര്‍ 31-ന് ഇന്ത്യയുടെ പതാക ഉയര്‍ത്തിയത് ലാഹോറിലെ ഏത് നദിയുടെ തീരത്തായിരുന്നു
രവി
34. ജഹാംഗീറിന്റേയും നൂര്‍ജഹാന്റേയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന നദീതീരം ഏതാണ്
രവി
35. രഞ്ജിത്ത് സാഗര്‍ഡാം സ്ഥിതി ചെയ്യുന്ന നദി ഏതാണ്
രവി
36. ഏത് നദിയുടെ പ്രാചീന നാമമാണ് വിപാസ
ബിയാസ്
37. പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകദനദി ഏതാണ്
ബിയാസ്
38. സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി ഏതാണ്
ബിയാസ്
39. പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ഏതാണ്
ബിയാസ്