
1. രാഷ്ട്രത്തലവന് നാമമാത്രമായ അധികാരമെന്ന ആശയം ഏത് രാജ്യത്തില്‍നിന്നാണ് ഇന്ത്യ കടംകൊണ്ടിരിക്കുന്നത്
ബ്രിട്ടണ്
2. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഫെഡറല്‍ ജുഡീഷ്യറിയുടെ അധികാരങ്ങള്‍ സംബന്ധമായ വ്യവസ്ഥകള്‍ ഏത് ബ്രിട്ടീഷ് നിയമത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
3. പാര്‍ലമെന്റിന്റെ അധോസഭയില്‍ അംഗത്വമുള്ളയാള്‍ പ്രധാനമന്ത്രിയാകുകയെന്ന പാരമ്പര്യം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
ബ്രിട്ടണ്
4. ഇന്ത്യന്‍ പ്രധാനമന്ത്രി പദവിക്ക് സാദൃശ്യം ഏത് രാജ്യത്തിന്റേതുമായിട്ടാണ്
ബ്രിട്ടണ്
5. ഇന്ത്യയിലെ കമ്മിറ്റി സമ്പ്രദായത്തിന് സാദൃശ്യം ഏത് രാജ്യവുമായിട്ടാണ്
ബ്രിട്ടണ്
6. കൂട്ടുത്തരവാദിത്വത്തിന്റെ തത്ത്വങ്ങള്‍ ഇന്ത്യ സ്വീകരിച്ചരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നുമാണ്
ബ്രിട്ടണ്
7. മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന രീതി ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
ബ്രിട്ടണ്
8. ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യം
ബ്രിട്ടണ്
9. ഏത് ബ്രിട്ടീഷ് നിയമത്തോടാണ് ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്.
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
10. ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ പരോക്ഷമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ ആശയങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമമേതാണ്
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
11. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന് സാദൃശ്യമുള്ളത് ഏത് രാജ്യത്തെ മാതൃകയിലാണ്
ബ്രിട്ടണ്
12. ഇന്ത്യയിലെ ക്യാബിനറ്റ് സമ്പ്രദായം (മന്ത്രിസഭ) രൂപംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയിലാണ്
ബ്രിട്ടണ്
13. റിട്ട് വ്യവഹാരത്തിന്റെ ആശയങ്ങള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
ബ്രിട്ടണ്
14. ഏകപൗരത്വം എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്
ബ്രിട്ടണ്
15. കൂടുതല്‍ അധികാരങ്ങള്‍ പാര്‍ലമെന്റിന്റെ അധോസഭയായ ലോകസഭയ്ക്ക് നല്‍കിയിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്
ബ്രിട്ടണ്
16. നിയമ നിര്‍മ്മാണത്തിലെ നടപടിക്രമങ്ങള്‍ക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്ന രാജ്യം ഏതാണ്
ബ്രിട്ടണ്
17. നിയമനിര്‍മ്മാണ സഭയുടെ പ്രിവിലേജ് ഇന്ത്യയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്
ബ്രിട്ടണ്
18. നിയമവാഴ്ച്ചയുടെ ആശയത്തിന് ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത് ഏത് രാജ്യത്തെയാണ്
ബ്രിട്ടണ്
19. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം സുപ്രീംകോടതിക്ക് നല്‍കിയിരിക്കുന്നത് ഏത് രാജ്യത്തെ അനുകരിച്ചാണ്
ബ്രിട്ടണ്
20. മൗലികാവകാശങ്ങള്‍ എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യം
യുഎസ്എ
21. ഇന്ത്യയില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നും സ്വീകരിച്ച തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്
ബ്രിട്ടണ്
22. രാഷ്ട്രത്തലവന് പ്രസിഡന്റ് എന്ന് പേര് നല്‍കിയിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്
യുഎസ്എ
23. ലിഖിത ഭരണഘടന എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്
യുഎസ്എ
24. എല്ലാവര്ക്കും തുല്യ നിയമ പരിരക്ഷ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
യുഎസ്എ
25. സായുധ സേനകളുടെ പരമോന്നത മേധാവിയായി രാഷ്ട്രപതിയെ അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് രാജ്യത്തെ മാതൃകയാക്കിയാണ്
യുഎസ്എ
26. സിവില്‍ സര്‍വീസിന്റെ ഘടനയ്ക്ക് ഇന്ത്യ മാതൃകയായിക്കിയിരിക്കുന്നത് ഏത് രാജ്യത്തെയാണ്
ബ്രിട്ടണ്
27. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമം ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
യുഎസ്എ
28. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്
യുഎസ്എ
29. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യം
യുഎസ്എ
30. ഇന്ത്യയിലെ ഭരണഘടകങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തെ അനുകരിച്ചാണ്
യുഎസ്എ
31. നിയമത്താല്‍ സംസ്ഥാപിതമായ നടപടിക്രമം എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്
യുഎസ്എ
32. പാര്‍ലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുമെന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
യുഎസ്എ
33. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന രീതി സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തിന്റെ മാതൃകയിലാണ്
യുഎസ്എ
34. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
ബ്രിട്ടണ്
35. രാഷ്ട്രനയനിര്ദ്ദേശക തത്ത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത് ഏത് രാജ്യത്തെയാണ്
അയര്‍ലന്‍ഡ്
36. രാഷ്ട്രപതി ഭരണഘടനാ ലംഘനം നടത്തിയാല്‍ തല്‍സ്ഥാനത്തുനിന്നും നീക്കുന്ന നടപടിയായ ഇംപീച്ച്മെന്റ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
യുഎസ്എ
37. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തില്‍നിന്നാണ്
അയര്‍ലന്‍ഡ്
38. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി എന്ന ആശയം കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്
മുന്‍ സോവിയറ്റ് യൂണിയന്
39. റിപ്പബ്ലിക് എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്ന രാജ്യം ഏതാണ്
ഫ്രാന്‍സ്
40. രാജ്യസഭയിലേക്ക് അനുച്ഛേദം 80 പ്രകാരം കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രഗൽഭരെ നാമനിർദ്ദേശം ചെയ്യുന്ന രീതിക്ക് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്
അയർലൻഡ്
41. സുപ്രീംകോടതിയുടെ പ്രവർത്തന സംബന്ധമായി നിയമങ്ങൾ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്
ജപ്പാൻ
42. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾക്ക് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്
ഫ്രാൻസ്
43. വൈസ് പ്രസിഡന്റ് പദവി ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്
യുഎസ്എ
44. ഡോക്ട്രിൻ ഓഫ് പ്ളഷർ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്
ബ്രിട്ടൺ
45. ഡ്യൂപ്രോസസ്സ് ഓഫ് ലോ എന്ന ആശയത്തിന് ഇന്ത്യ ഏത് രാജ്യത്തോടാണ് കടപ്പെട്ടിരിക്കുന്നത്
ജപ്പാൻ
46. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് ഭരണഘടനയിൽനിന്നാണ്
ജർമ്മനിയിലെ വെയ്മർ ഭരണഘടന
47. അവിശിഷ്ടാധികാരങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനാണ് അധികാരം എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തിൽനിന്നുമാണ്
കാനഡ
48. യൂണിയന്, സ്റ്റേറ്റ് ലിസ്റ്റുകളുടെ ആശയം ഏത് രാജ്യത്തില്‍നിന്നാണ് സ്വീകരിച്ചിരിക്കുന്നത്
കാനഡ
49. കണ്‍കറന്റ് ലിസ്റ്റ് അഥവാ സമവര്‍ത്തി പട്ടിക എന്ന ആശയം ഏത് രാജ്യത്തില്‍നിന്നുമാണ് സ്വീകരിച്ചിരിക്കുന്നത്
ഓസ്ട്രേലിയ
50. ശക്തമായ കേന്ദ്രത്തോട് കൂടിയ ഫെഡറേഷന് എന്ന ആശയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഏത് രാജ്യത്തോടാണ്
കാനഡ
51. ഗവര്‍ണര്‍ പദവി സംബന്ധിച്ച വ്യവസ്ഥകള്‍ സ്വീകരിച്ചിരിക്കുന്നത് ഏത് ബ്രിട്ടീഷ് നിയമത്തില്‍നിന്നാണ്
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
52. സുപ്രീംകോടതിയുടെ ഉപദേശക അധികാരങ്ങളുടെ കാര്യത്തില്‍ ഇന്ത്യ അനുകരിച്ചിരിക്കുന്നത് ഏത് രാജ്യത്തെയാണ്
കാനഡ
53. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ആനുപാതിക പ്രാതിനിധ്യരീതി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്
ദക്ഷിണാഫ്രിക്ക
54. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത പ്ലാനിങ് കമ്മീഷന്റെ ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്
മുന്‍ സോവിയറ്റ് യൂണിയന്
55. ഭരണഘടനാ ഭേദഗതി സംബന്ധിച്ച ആശയങ്ങള്‍ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
ദക്ഷിണാഫ്രിക്ക
54. അടിയന്തരാവസ്ഥ സംബന്ധിച്ച വ്യവസ്ഥകള്‍ മിക്കതും കടം കൊണ്ടിരിക്കുന്നത് ഏത് ബ്രിട്ടീഷ് നിയമത്തില്നിന്നുമാണ്
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
55. മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന ആശയം പ്രധാനമായും ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
മുന്‍ സോവിയറ്റ് യൂണിയന്
56. രാജ്യത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വാണിജ്യത്തിനും വ്യാപാരത്തിനും സ്വാതന്ത്ര്യം, ഉടമ്പടികള്‍ നടപ്പിലാക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിന് അധികാരം എന്നീ ആശയങ്ങള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്
ഓസ്ട്രേലിയ