1. മനുഷ്യനിലെ ഏറ്റവും പ്രധാന വിസര്‍ജ്ജനാവയവം ഏതാണ്?
വൃക്ക
2. സസ്തനികളിലേയും മൃഗങ്ങളിലേയും വിസര്‍ജ്ജനാവയവം ഏതാണ്?
3. മണ്ണിരയുടെ വിസര്‍ജ്ജനാവയവം ഏതാണ്?
നെഫ്രീഡിയ
4. അമീബിയുടെ വിസര്‍ജ്ജനാവയവം ഏതാണ്?
സങ്കോച ഫേനം
5. ഷഡ്പദങ്ങളുടെ വിസര്‍ജ്ജനാവയവം ഏതാണ്?
മല്പീജിയന് നാളികള്‍
6. തലയില്‍ വിസര്‍ജ്ജനാവയവം ഉള്ള ജീവി ഏതാണ്?
കൊഞ്ച്
7. മത്സ്യങ്ങളിലേയും സ്പോഞ്ചുകളിലേയും വിസര്ജ്ജനപദാര്ത്ഥം എന്താണ്?
അമോണിയ
8. പക്ഷികളിലേയും മൃഗങ്ങളിലേയും വിസര്‍ജ്ജന പദാര്‍ത്ഥം എന്താണ്?
യൂറിക്കാസിഡ്
9. മനുഷ്യനിലെ വിസര്‍ജ്ജന പദാര്‍ത്ഥം എന്താണ്?
യൂറിയ
10. മനുഷ്യനില്‍ യൂറിയ നിര്‍മ്മിക്കുന്ന ശരീരഭാഗം ഏതാണ്?
കരള്‍
11. മനുഷ്യശരീരത്തിലെ യൂറിയ, വിറ്റാമിനുകള്‍, ലവണങ്ങള്‍, ശരീരത്തിന് ദോഷകരമായ മറ്റുപദാര്‍ത്ഥങ്ങള്‍ എന്നിവയെ രക്തത്തില്‍നിന്നും അരിച്ചുമാറ്റി മൂത്ത്രതിലൂടെ പുറത്ത് കളയുന്ന അവയവം ഏതാണ്?
വൃക്കകള്‍
12. മനുഷ്യശരീരത്തിലെ അരിപ്പ എന്ന് അറിയപ്പെടുന്ന അവയവം ഏത്?
വൃക്കകള്‍
13. വൃക്കയിലേക്ക് അശുദ്ധരക്തം എത്തിക്കുന്ന രക്തക്കുഴല്‍ ഏതാണ്?
വൃക്കാധമനി
14. വൃക്കയില്‍നിന്നും ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന രക്തക്കുഴല്‍ ഏതാണ്?
വൃക്കാസിര
15. മനുഷ്യശരീരത്തില്‍ വൃക്കകളുടെ സ്ഥാനം ഏതാണ്?
ഉദാരശത്തോട് ചേര്‍ന്ന് നട്ടെല്ലിന്റെ ഇരുഭാഗങ്ങളിലുമായി
16. വൃക്കകളുടെ ആകൃതി എന്താണ്?
അമരവിത്തിന്റെ
17. ഒരു വൃക്കയുടെ ഏകദേശ ഭാരം എത്രയാണ്?
150 ഗ്രാം
18. വൃക്കകളുടെ ബാഹ്യഭാഗം അറിയപ്പെടുന്ന പേര് എന്താണ്?
കോര്‍ട്ടെക്സ്
19. വൃക്കകളുടെ ആന്തരഭാഗം അറിയപ്പെടുന്ന പേര് എന്താണ്?
മെഡുല്ല
20. ഒരു ദിവസം എത്ര തവണയാണ് മുഴുവന്‍ രക്തവും വൃക്കകളിലൂടെ കടന്ന് പോകുന്നത്?
350 തവണ
21. വൃക്കകളുടെ ഘടനാപരവും ജീവധര്‍മ്മപരവുമായ അടിസ്ഥാന ഘടകങ്ങള്‍ ഏതാണ്?
നെഫ്രോണുകള്‍
22. വൃക്കകളുടെ ഉള്‍വശത്ത് കാണപ്പെടുന്ന സൂക്ഷ്മ അരിപ്പകള്‍ ഏതാണ്?
നെഫ്രോണുകള്‍
23. വൃക്കയില്‍ ഏകദേശം എത്ര നെഫ്രോണുകള്‍ ഉണ്ട്?
ഏകദേശം 12 ലക്ഷം
24. എത്രത്തോളം ജലം പുനരാഗിരണം ചെയ്യണമെന്ന് വൃക്കകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഏതാണ്?
വാസോപ്രസിന്‍ (എഡിഎച്ച്)
25. വാസോപ്രസിന്‍ ഉല്പാദിപ്പിക്കുന്നത് ഏതാണ്?
ഹൈപ്പോതലാമസ്
26. ആന്റി ഡൈയൂററ്റിക് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് ഏതാണ്?
വാസോപ്രസിന്‍
27. നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടിഭിത്തിയുള്ള കപ്പുപോലുള്ള ഭാഗം ഏതാണ്?
ബൊമാന്‍സ് ക്യാപ്സൂള്‍
28. ബൊമാന്‍സ് ക്യാപ്സൂളിന്റെ ഇരട്ടഭിത്തിക്ക് ഇടയിലുള്ള സ്ഥലം ഏതാണ്?
ക്യാപ്സുലാര്‍ സ്പെയ്സ്
29. ബൊമാന്‍സ് ക്യാപ്സൂളിലേക്ക് പ്രവേശിക്കുന്ന വൃക്കാധമനിയുടെ ശാഖ ഏതാണ്?
അഫറന്റ് വെസല്‍
30. ബൊമാന്‍സ് ക്യാപ്സ്യൂളിന്റെ ഉള്ളില്‍ കാണപ്പെടുന്ന സൂക്ഷ്മ ലോമികകള്‍ ഏതാണ്?
ഗ്ലോമറുലസ്
31. ബൊമാന്‍സ് ക്യാപ്സ്യൂളില്നിന്നും പുറത്തേക്ക് വരുന്ന രക്തക്കുഴലുകള്‍ ഏതാണ്?
ഇഫറന്റ് വെസല്‍
32. ഗ്ലോമറുലസില്‍ ഉണ്ടാകുന്ന മര്‍ദ്ദവ്യത്യാസം മൂലം രക്തത്തിലെ കുറച്ചു ദ്രാവകഭാഗം ക്യാപ്സുലാര്‍ സ്പെയ്സിലേക്ക് ഊറി ഇറങ്ങി ഉണ്ടാകുന്ന ദ്രാവകം ഏത്?
ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റ്
33. ഗ്ലോമറുലാര്‍ ഫില്ട്രേറ്റിലെ പുനരാഗിരണം നടക്കുന്ന ഭാഗം ഏത്?
വൃക്കാനളിക
34. നെഫ്രോണുകളിലെ നീണ്ട കുഴലുപോലുള്ള ഭാഗം ഏത്?
വൃക്കാനളികകള്
35. ലോകത്തില്‍ ആദ്യമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ശാസ്ത്രജ്ഞന് ആരാണ്?
ഡോ ജോസഫ് മുറെ
36. രണ്ടു വൃക്കകളും ഒരുപോലെ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ ഏതാണ്?
യൂറീമിയ
37. അണലിവിഷം വേഗത്തില്‍ പ്രവര്‍ത്തനരഹിതമാക്കുന്ന അവയവം ഏതാണ്?
വൃക്ക
38. മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതു കൊണ്ട് ഉണ്ടാകുന്ന വേദന അറിയപ്പെടുന്ന പേരെന്താണ്?
റീനല്‍ കോളിക്ക്
39. വൃക്കയിലെ കല്ലുകളുടെ ശാസ്ത്രനാമം എന്താണ്?
കാത്സ്യം ഓക്സലേറ്റ്
40. വൃക്കയിലെ കല്ലുകള്‍ അള്‍ട്രാസോണിക് തരംഗം ഉപയോഗിച്ച് പൊടിച്ചുകളയുന്ന രീതി ഏതാണ്?
ലിത്തോട്രിപ്സി
41. വൃക്കകള്‍ ഉല്പാദിപ്പിക്കുന്ന രാസാഗ്നികള്‍ എന്താണ്?
റെനിന്, എറിത്രോപൊയിറ്റിന്, കാല്‍സിട്രിയോള്‍
42. മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
ഹെമറ്റൂറിയ
43. മൂത്രത്തില്‍ ഹീമോഗ്ലോബിന്റെ സാന്നിധ്യം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
ഹീമോഗ്ലോബിനൂറിയ