
1.ആധുനിക തിരുവിതാംകൂറിന്റെ ശില്പി
മാര്‍ത്താണ്ഡവര്‍മ്മ
2. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ ഭരണമേറ്റ വര്‍ഷം
1729
3. ആധുനിക അശോകന് എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ
4. എവിടത്തെ റാണിയാണ് ഡച്ചുകാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മയെ എതിര്‍ത്തത്
കൊട്ടാരക്കര ഇളയിടത്ത് സ്വരൂപം
5. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപവും ഭദ്രദീപവും ആരംഭിച്ച രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ
6. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം
1750
7. കുഞ്ചന്‍ നമ്പ്യാരുടെ പുരസ്കര്ത്താക്കളായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്
മാര്‍ത്താണ്ഡവര്‍മ്മയും ധര്‍മ്മരാജയും
8. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂര്‍ രാജ്യ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ ആരായിരുന്നു
രാമയ്യന് ദളവ
9. ശ്രീപദ്മനാഭദാസന്‍ എന്ന സ്ഥാനപ്പേരോടെ തിരുവിതാംകൂര്‍ ഭരിച്ച ആദ്യ രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ
10. രാജ്യവിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ
11. തിരുവിതാംകൂറില്‍ വാര്‍ഷിക ബജറ്റിന് സമാനമായ പതിവുകണക്ക് അവതരിപ്പിച്ച ഭരണാധികാരി
മാര്‍ത്താണ്ഡവര്‍മ്മ
12. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണനയം വിശേഷിപ്പിക്കപ്പെടുന്നത്
ചോരയുടേയും ഇരുമ്പിന്റേയും നയം