
ആഗമാനന്ദ സ്വാമികള്‍
- ആഗമാനന്ദ സ്വാമികളുടെ യഥാര്‍ത്ഥ പേര്- കൃഷ്ണന് നമ്പ്യാതിരി
- കേരളത്തിലെ വിവേകാനന്ദന് എന്നറിയപ്പെട്ടിരുന്നത് ആഗമാനന്ദ സ്വാമികള്‍ ആണ്.
- സ്വാമി ആഗമാനന്ദന്‍ ആദ്യത്തെ ആശ്രമം സ്ഥാപിച്ചത് തൃശൂരിലെ പുതുക്കാട് ആണ്.
- പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആഗമാനന്ദന്‍ ആണ്.
- കാലടി രാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപകന്‍ ആഗാമാനന്ദ സ്വാമികള്‍ ആണ്.
- ഹൈസ്കൂള്‍ പഠന കാലത്ത് സനാതന വിദ്യാര്‍ത്ഥി സംഘം സ്ഥാപിച്ചത് ആഗമാനന്ദ സ്വാമികള്‍ ആണ്.
- അമൃതവാണി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആഗമാനന്ദ സ്വാമികള്‍ ആണ്.
- 1936-ല്‍ കാലടിയില്‍ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ചത് ആഗമാനന്ദ സ്വാമികള്‍ ആണ്.
ആറാട്ടുപുഴ വേലായുധ പണിക്കര്‍ (1826- 2978)
- മുക്കുത്തി സമരവുമായ ബന്ധപ്പെട്ട സാമൂഹി പരിഷ്കര്‍ത്താവാണ് വേലായുധ പണിക്കര്‍.
- ആറാട്ടുപുഴ വേലായുധ പണിക്കരുടെ സഹധര്‍മ്മിണി വെളുമ്പി ആണണ്.
- ബോട്ടു യാത്രയ്ക്കിടയില്‍ ഇരുളിന്റെ മറവില്‍ വധിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നേതാവാണ് ആറാട്ടുപ്പുഴ വേലായുധ പണിക്കര്‍.
- 1852-ല്‍ മംഗലത്ത് ക്ഷേത്രം നിര്‍മ്മിച്ച് ശിവപ്രതിഷ്ഠ നടത്തിയത് ആറാട്ടുപുഴ വേലായുധ പണിക്കര്‍ ആണ്.
- മംഗലം ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ അവര്‍ണ സമുദായാംഗങ്ങള്‍ക്കായി കഥകളി പരിശീലന കേന്ദ്രം സ്ഥാപിച്ചത് ആറാട്ടുപുഴ വേലായുധ പണിക്കര്‍.
- അച്ചിപ്പുടവ സമരം നയിച്ചത് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആണ്.
- 1859-ല്‍ ഏത്താപ്പു സമരത്തിന് നേതൃത്വം നല്‍കിയത് ആറാട്ടുപുഴ വേലായുധ പണിക്കര്‍ ആണ്.
- കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവര്‍ണ മേധാവിത്വം ഇല്ലാതാക്കാന്‍ കഥകളിയോഗം സ്ഥാപിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആണ്.
- ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ മുക്കുത്തി സമരം നടന്ന സ്ഥലം പന്തളം ആണ്.
- കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആണ്.
- പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചലച്ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സ്വാമി ആനന്ദതീര്ഥന് (1905-1987)
- സ്വാമി ആനന്ദ തീര്‍ഥന്റെ യഥാര്‍ഥ പേര് ആനന്ദഷേണായി എന്നാണ്.
- ജാതിവിവേചനത്തിനെതിരെ പാലക്കാടുനിന്നും സബര്‍മതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത് സ്വാമി ആനന്ദതീര്ഥന് ആണ്.
- സ്വാമി ആനന്ദ തീര്ഥന് കണ്ണൂരില്‍ ജാതനാശിനി സഭ സ്ഥാപിച്ചു.
- ആര്‍ക്കും സന്യാസദീക്ഷ നല്‍കാതിരുന്ന ശ്രീനാരായണശിഷ്യനായ സാമൂഹിക പരിഷ്കര്‍ത്താവാണ് സ്വാമി ആനന്ദതീര്ഥന്.
- തമിഴ്നാട്ടിലെ വേദാരണ്യത്ത് സി രാജഗോപാലാചാരിക്കൊപ്പം ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താവാണ് സ്വാമി ആനന്ദതീര്ഥന്.
- നാമകരണവിപ്ലവവുമായി ബന്ധപ്പെട്ട നവോത്ഥാന നായകനാണ് ആനന്ദതീര്ഥന്.
- സംഘടനകളുടെ പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് സമരം ചെയ്ത സ്വാമി എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവാണ് ആനന്ദതീര്ഥന്.
- എന്റെ നമ്പര്‍ വണ്‍ ശത്രു അയിത്തമാചരിക്കുന്നവനും നമ്പര്‍ ടു ശത്രു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത് സ്വാമി ആനന്ദതീര്ഥന് ആണ്.
അയ്യങ്കാളി (1863-1941)
- പുല്ലാട്ട് ലഹള നവോത്ഥാന നായകനായ അയ്യങ്കാളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വര്‍ഷം 1938 ആണ്.
- ശ്രീനാരായണഗുരുവിനെ മൂന്നാംകിട ദൈവം എന്നതിലുപരി ഒന്നാംകിട മനുഷ്യനായി കാണണം എന്ന് പറഞ്ഞത് അയ്യങ്കാളി ആണ്.
- അയ്യങ്കാളിയുടെ വീട്ടുപേരാണ് പ്ലാവത്തറ വീട്.
- തന്റെ സമുദായത്തില്‍നിന്നും പത്തുപേരെങ്കിലും ബിഎക്കാരായി കാണണം എന്ന് അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞു.
- അയ്യങ്കാളി ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയ വര്‍ഷം 1893 ആണ്.
- അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് നടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാന്‍ അയ്യങ്കാളി സ്ത്രീകളോട് ആവശ്യപ്പെട്ടത്.
അയ്യത്താന്‍ ഗോപാലന് (1861-1948)
- അയ്യത്താന്‍ ഗോപാലന് ജനിച്ചത് തലശ്ശേരിയിലാണ്.
- കേരളത്തിലെ രാജാറാം മോഹന്‍ റോയ് എന്ന് അയ്യത്താന്‍ ഗോപാലനെ വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറാണ്.
- സുഗുണവര്‍ധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ അയ്യത്താന്‍ ഗോപാലനാണ്.
- അയ്യത്താന്‍ ഗോപാലന് 1898-ല്‍ ബ്രഹ്മസമാജത്തിന്റെ ശാഖ കോഴിക്കോട് സ്ഥാപിച്ചു.
- സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ് അയ്യത്താന്‍ ഗോപാലനാണ്.
- അയ്യത്താന്‍ ഗോപാലന് ബ്രിട്ടീഷ് സര്‍ക്കാര്‍ റാവു സാഹേബ് പുരസ്കാരം നല്കി.
- ബ്രഹ്മസമാജത്തിന് കേരളത്തില്‍ പ്രചാരം നല്കിയ വ്യക്തിയാണ് അയ്യത്താന്‍ ഗോപാലന്.
- ബ്രഹ്മസമാജത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ബ്രഹ്മധര്‍മ മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് അയ്യത്താന്‍ ഗോപാലനാണ്.
- അയ്യത്താന്‍ ഗോപാലന് ദളിത് വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി കോഴിക്കോട് എലിമന്ററി സ്കൂള്‍ സ്ഥാപിച്ചു.
- കരാട്ട് ഗോവിന്ദമേനോന് ബ്രഹ്മാനന്ദശിവയോഗി എന്ന പേര് നല്‍കിയത് അയത്താന് ഗോപാലനാണ്.
ബ്രഹ്മാനന്ദ ശിവയോഗി (1852- 1929)
- ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ഥ പേര് കാരാട്ട് ഗോവിന്ദമേനോന് എന്നാണ്.
- ബ്രഹ്മാനന്ദശിവയോഗിയുടെ ആദ്യ കൃതി സിദ്ധാനുഭൂതി ആണ്.
- ആനന്ദമതം സ്ഥാപിച്ചത് ബ്രഹ്മാനന്ദ ശിവയോഗി ആണ്.
- മനസ്സിന്റെ ശാന്തി സ്വര്‍ഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വര്ഗനരകാദികളില്ല- ഇത് ആനന്ദമതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ബ്രഹ്മമാനന്ദശിവയോഗിയുടെ സഹധര്‍മ്മിണി താവുക്കുട്ടിയമ്മ ആരാധകരുടെ യോഗിനീമാതാവ് എന്ന് അറിയപ്പെട്ടു.
- ആനന്ദജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബ്രഹ്മാനന്ദ ശിവയോഗിയാണ്.
- ആലത്തൂര്‍ സിദ്ധാശ്രമത്തിന്റെ സ്ഥാപകന്‍ ബ്രഹ്മാനന്ദശിവയോഗിയാണ്.
- രാജയോഗരഹസ്യം രചിച്ചത് ബ്രഹ്മാനന്ദശിവയോഗിയാണ്.
- വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ചത് ബ്രഹ്മാനന്ദശിവയോഗിയാണ്.
- വിഗ്രഹാരാധനഖണ്ഡനം എഴുതിയത് ബ്രഹ്മാനന്ദശിവയോഗിയാണ്.
അയ്യാ വൈകുണ്ഠര്‍ (1809- 1851)
- കേരള നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത് അയ്യാ വൈകുണ്ഠര്‍ ആണ്.
- ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കര്‍ത്താവ് എന്നറിയപ്പെടുന്നത് വൈകുണ്ഠ സ്വാമി ആണ്.
- വൈകുണ്ഠ സ്വാമി 1836-ല്‍ കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായ സമത്വസമാജം സ്ഥാപിച്ചു.
- അയ്യാ വൈകുണ്ഠര്‍ ജനിച്ചത് സ്വാമിത്തോപ്പിലാണ്.
- അയ്യാ വൈകുണ്ഠരുടെ ബാല്യകാല നാമം മുത്തുക്കുട്ടി എന്നാണ്.
- അയ്യാവഴി എന്ന ആത്മപാതയുടെ ഉപജ്ഞാതാവ് വൈകുണ്ഠസ്വാമിയാണ്.
- ശുചീന്ദ്രം ക്ഷേത്രത്തില്‍ തേര് വലിച്ച സംഭവം അയ്യാ വൈകുണ്ഠരുമായി ബന്ധപ്പെട്ടിരിക്കുന്നു.
- പണ്ടാരം പിള്ളയാര്‍, കൊളച്ചല്‍ സുബ്ബയ്യ, താമരക്കുളം ഹരി ഗോപാലന് എന്നിവര്‍ വൈകുണ്ഠസ്വാമിയുടെ ശിഷ്യരാണ്.
- പാണ്ഡവരുടെ പുനരവതാരം എന്ന് അനുയായികള്‍ വിശ്വസിക്കുന്ന അഞ്ച് ശിഷ്യന്മാര് ഉണ്ടായിരുന്നത് വൈകുണ്ഠസ്വാമിക്കാണ്.
- അയ്യാവഴിയുടെ മത തലസ്ഥാനമാണ് സ്വാമിത്തോപ്പ്.
എ കെ ഗോപാലന് (1902- 1977)
- പാലിയ സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വന്ന എ കെ ഗോപാലനെ കൊച്ചീ സര്‍ക്കാര്‍ തടഞ്ഞു. കൊച്ചി സര്‍ക്കാര്‍ പാലിയത്തേക്കുള്ള പ്രവേശനം തടഞ്ഞതിനാല്‍ തിരുവിതാംകൂര്‍ വക സ്ഥലത്തിരുന്ന് പാലിയം സമരം നയിച്ച നേതാവാണ് എ കെ ഗോപാലന്.
- ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നേതാവ് എ കെ ഗോപാലന് ആണ്.
- ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ കുടിയിറക്കുന്നതിന് എതിരെയാണ് 1961-ല്‍ എ കെ ഗോപാലന് അമരാവതി സത്യഗ്രഹം സംഘടിപ്പിച്ചത്.
- എ കെ ഗോപാലന്റെ ആത്മകഥയാണ് എന്റെ ജീവിതകഥ.
- 1936-ല്‍ കണ്ണൂരില്‍നിന്നും മദ്രാസിലേക്ക് പട്ടിണ ജാഥ നയിച്ചത് എകെജിയാണ്. പട്ടിണി ജാഥ നയിച്ച് മദ്രാസിലെത്തിയ എകെജിയ്ക്കൊപ്പം ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത് ചന്ത്രോത്ത് കുഞ്ഞിരാമന് നായര്‍ ആണ്.
- പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയാണ്.
- 1961-ല്‍ എ കെ ഗോപാലന് മുടവന്മുഗള് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തു.
- കണ്ണൂരില്‍നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്രസത്യഗ്രഹ യാത്ര നയിച്ചത് എകെജിയാണ്.
കെ കേളപ്പന് (1890- 1971)
- 1968-ല്‍ മലപ്പുറം ജില്ല രൂപവല്‍ക്കരിക്കുന്നതിനായി പ്രക്ഷോഭം നയിച്ചത് കെ കേളപ്പന് ആണ്.
- തിരുനാവായ സത്യഗ്രഹം നയിച്ചത് കെ കേളപ്പന് ആണ്.
- സമദര്‍ശി, മാതൃഭൂമി എന്നിവയുടെ പത്രാധിപരായിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് കെ കേളപ്പന്.
- 1927-ല്‍ രൂപംകൊണ്ട അന്ത്യജോദ്ധാരണസംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി കെ കേളപ്പന് ആണ്.
- 1924-ല്‍ എറണാകുളത്ത് ചേര്‍ന്ന കോണ്‍ഗ്രസ് കമ്മിറ്റി അയിത്തോച്ചാടന പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്കാന് തീരുമാനിച്ചതിനെ തുടര്‍ന്ന് അതിനായി സംഘടിപ്പിച്ച കമ്മിറ്റിയുടെ കണ്‍വീനറായി തിരഞ്ഞെടുത്തത് കെ കേളപ്പനെയാണ്.
- അങ്ങാടിപ്പുറം തളിക്ഷേത്രം സമരം നയിച്ചത് കെ കേളപ്പന് ആണ്.
- ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷന് എന്നറിയപ്പെടുന്നത് കെ കേളപ്പന് ആണ്.
പി കൃഷ്ണപിള്ള (1906- 1948)
- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി പി കൃഷ്ണപിള്ളയാണ്.
- പാമ്പ് കടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ളയാണ്.
- സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ളയാണ്.
- ഗുരുവായൂർ ക്ഷേത്രത്തിൽ മണിയടിച്ച ആദ്യത്തെ നമ്പൂതിരി ബ്രാഹ്മണനല്ലാത്ത വ്യക്തി പി കൃഷ്ണപിള്ളയാണ്.
- കേരളത്തിന്റെ ബോൾഷെവിക് നായകൻ എന്ന് കെ പി ആർ ഗോപാലനെ വിശേഷിപ്പിച്ചത് പി കൃഷ്ണപിള്ള.
കുമാരനാശാന് (1873- 1924)
- 1922-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍വച്ച് കുമാരനാശാന് പട്ടുംവളയും സമ്മാനിച്ചത് വെയ്ല്‍സ് രാജകുമാരനാണ്.
- കുമാരനാശാന്റെ തത്വചിന്താപരമായ വീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്ന കൃതി പ്രരോദനം.
- താന്‍ ഒരു സമുദായ സംഘടനയുടെ സെക്രട്ടറി എന്ന നിലയിലല്ല മലയാളത്തില്‍ അറിയപ്പെടാന്‍ പോകുന്നതെന്ന് കുമാരനാശാന് വിളംബരം ചെയ്യുന്ന കൃതിയാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍.
- മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയത് കുമാരനാശാന് ആണ്.
- കുമാരനാശാന്റെ വീണപൂവ് മിതവാദി പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.
- എ ആര് രാജരാജവര്‍മ്മയുടെ മരണത്തില്‍ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാന് പ്രരോദനം എഴുതിയത്.
- ഡോ പല്പുവിന്റെ വീട്ടില്‍ താമസിച്ചു കൊണ്ടാണ് കുമാരനാശാന് മൈസൂരില്‍ സംസ്കൃത പഠനം നടത്തിയത്.
സി കേശവന് (1891- 1969)
- ആ ജന്തുവിനെ നമുക്ക് ആവശ്യമില്ല എന്ന് സി പി രാമസ്വാമി അയ്യരെക്കുറിച്ച് പരാമര്‍ശിച്ചത് സി കേശവന് ആണ്.
- 1947 സെപ്തംബര്‍ 14-ല്‍ വക്കത്ത് നടത്തിയ പ്രസംഗത്തിലാണ് ഭഗവാന് കാറല്‍ മാര്‍ക്സ് എന്ന പരാമര്‍ശം സി കേശവന് നടത്തിയത്.
- സി കേശവന്റെ ആത്മകഥയാണ് ജീവിത സമരം.
- നിവര്‍ത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് സി കേശവന് ആണ്.
- പിന്നാക്ക വിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി സി കേശവന് ആണ്. 1951-ല്‍ അദ്ദേഹം തിരുകൊച്ചി സംസ്ഥാനത്ത് മുഖ്യമന്ത്രിയായി.
- സി കേശവന് സിംഹള സിംഹം എന്നറിയപ്പെടുന്നു.
- 1947-ല്‍ പാലിയം സത്യഗ്രഹം സി കേശവന് ഉദ്ഘാടനം ചെയ്തു.
- സി കേശവന് സ്വീകരണം നല്കാന് ആലപ്പുഴയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പേരില്‍ ടി എം വര്‍ഗീസിന് ശ്രീമൂലം അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
കെ പി കേശവമേനോന് (1886- 1978)
- 1946-ല്‍ ഐക്യ കേരളത്തിനുവേണ്ടി ചെറുതുരുത്തിയില്‍ നടന്ന കാര്യാലോചന യോഗത്തിന്റെ അധ്യക്ഷന്‍ കെ പി കേശവമേനോന്.
- മാതൃഭൂമി പത്രത്തിന്റെ പേരിന്റെ ഉപജ്ഞാതാവ് കെ പി കേശവമേനോന്.
- സിംഗപ്പൂരില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ലീഗിന്റെ ആക്ഷന്‍ കൗണ്‍സിലിന്‍രെ പ്രചരണ വിഭാഗം തലവനായി പ്രവര്‍ത്തിച്ച മലയാളിയാണ് കെ പി കേശവമേനോന്.
- കേരളത്തിന്റെ വന്ദ്യവയോധികന് എന്ന് വിശേഷിപ്പിക്കപ്പെട്ടത് കെ പി കേശവമേനോന് ആണ്.
- 1956 നവംബര്‍ 1-ന് കേരളം രൂപംകൊണ്ട ദിവസം കെ പി കേശവമേനോന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ഐക്യകേരള സമ്മേളനം നടന്നു.
- മാതൃഭൂമി പത്രത്തിന്റെ ആദ്യ പത്രാധിപര്‍ കെ പി കേശവമേനോന് ആണ്.
- കെ പി കേശവമേനോന്റെ ആത്മകഥയാണ് കഴിഞ്ഞ കാലം.
- സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് കെ പി കേശവമേനോന് രചിച്ച പുസ്തകമാണ് നവഭാരത ശില്പികള്.
- ജീവിതത്തിന്റെ അവസാനത്തെ രണ്ട് ദശകങ്ങളില്‍ അന്ധത ബാധിച്ചിട്ടും സാഹിത്യ ജീവിതം തുടര്‍ന്ന കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാവാണ് കെ പി കേശവ മേനോന്.
സി വി കുഞ്ഞുരാമൻ (1871- 1949)
- ഈഴവരുടെ മതപരിവർത്തന സംരംഭം എന്ന പുസ്തകം രചിച്ചത് സി വി കുഞ്ഞുരാമൻ ആണ്.
- സി വി കുഞ്ഞുരാമന്റെ ആത്മകഥയാണ് ഞാൻ.
- തീയൻ, സിംഹളൻ, ഭാഷാഭിമാനി, പി കെ എന്നീ വ്യാജ നാമങ്ങളിൽ കേരള കൗമുദിയിൽ എഴുതിയിരുന്നത് സി വി കുഞ്ഞുരാമനാണ്.
- 1904-ൽ സി വി കുഞ്ഞുരാമന്റെ നേതൃത്വത്തിൽ സമുദായ പരിഷ്കരണ സഭ നടന്നത് പരവൂരിൽ ആണ്.
- പി കെ എന്ന വ്യാജനാമത്തിൽ കേരള കൗമുദിയിൽ എഴുതിയിരുന്നത് സി വി കുഞ്ഞുരാമൻ ആണ്.
- അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് പറഞ്ഞത് സി വി കുഞ്ഞുരാമൻ ആണ്.
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കുന്നതിന് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചത് സി വി കുഞ്ഞുരാമൻ ആണ്.
കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട് (1896- 1981)
- മാതൃഭൂമി പത്രം ആരംഭിച്ച സമയത്തെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്നു കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്.
- ക്ഷേത്രപ്രവേശന പ്രക്ഷോഭകാലത്ത് സ്വന്തം അധീനതയിലുള്ള പാവക്കുളം ഭഗവതീക്ഷേത്രം അധഃകൃതര്‍ക്കായി തുറന്നു കൊടുത്ത സാമൂഹിക പരിഷ്കര്‍ത്താവാണ് കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്.
- ലോകമാന്യന്‍ എന്ന പത്രത്തിലെ ലേഖനങ്ങളില്‍ അധികൃതര്‍ രാജ്യദ്രോഹം ആരോപിച്ച് തടവിലാക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവാണ് കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട്.
- കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടിന്രെ സഹോദരനായിരുന്ന ദാമോദരന്‍ നമ്പൂതിരിപ്പാട് യോഗക്ഷേമസഭയുടെ സ്ഥാപകരില്‍ ഒരാളാണ്.
കുറുമ്പന് ദൈവത്താന്‍ (1880- 1927)
- കുറുമ്പന് ദൈവത്താന്‍ ജനിച്ചത് ഇടയാറന്മുളയില് ആണ്.
- പുലയഗീതങ്ങളുടെ പ്രചാരകന് എന്നറിയപ്പെട്ടത് കുറുമ്പന് ദൈവത്താന്‍ ആണ്.
- നടുവത്തമ്മന് എന്ന് ചെറുപ്പത്തില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവാണ് കുറുമ്പന് ദൈവത്താന്‍.
- 1917-ല്‍ കുറുമ്പന് ദൈവത്താന്‍ ഹിന്ദു പുലയ സമാജം സ്ഥാപിച്ചു.
- കിടാരത്തില്‍ എന്നത് കുറുമ്പന് ദൈവത്താന്റെ വീട്ടുപേരായിരുന്നു.
- കേരളത്തില്‍ ആദ്യമായി ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവത്തിന് ആഹ്വാനം ചെയ്ത വ്യക്തിയാണ് കുറുമ്പന് ദൈവത്താന്‍.
മന്നത്ത് പദ്മനാഭന് (1878- 1970)
- മന്നത് പദ്മനാഭന് ജനിച്ചത് പെരുന്നയിലാണ്.
- ഭാരത കേസരി എന്ന് വിളിക്കപ്പെട്ടത് മന്നത് പദ്മനാഭന് ആണ്.
- കേരളീയ നായര്‍ സമാജം എന്ന് സ്ഥാപിച്ചത് മന്നത് പദ്മനാഭന് ആണ്.
- 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന് മന്നത്ത് പത്മനാഭന് ആണ്.
- 1949-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റായത് മന്നത്ത് പത്മനാഭന് ആണ്ട്.
- മന്നത് പദ്മനാഭന്റെ ആത്മകഥ എന്റെ ജീവിത സ്മരണകള്‍ ആണ്.
- പഞ്ചകല്യാണിനിരൂപണം രചിച്ചത് മന്നത് പദ്മനാഭന് ആണ്.
- 1924-ല്‍ വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണ ജാഥയ്ക്ക് നേതൃത്വം നല്‍കിയത് മന്നത് പദ്മനാഭന് ആണ്.
- മന്നത്ത് പദ്മനാഭന്റെ സമാധിസ്ഥലം ചങ്ങനാശ്ശേരി ആണ്.
- 1959-ല്‍ മന്നത് പത്മനാഭന് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ മലയാളത്തില്‍ പ്രസംഗിച്ചു.
മൂര്‍ക്കോത്ത് കുമാരന് (1874- 1941)
- ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉത്തര കേരളത്തിലെ സര്‍വ സൈന്യാധിപന് എന്നറിയപ്പെട്ടത് മൂര്‍ക്കോത്ത് കുമാരന് ആണ്.
- ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ ജീവിചരിത്രങ്ങളിലൊന്ന് രചിച്ച ഉത്തര കേരളത്തിലെ നവോത്ഥാന നായകന് മൂര്‍ക്കോത്ത് കുമാരന് ആണ്.
- മൂര്‍ക്കോത്ത് കുമാരന് പത്രാധിപര്‍ ആയിരിക്കവെയാണ് വീണപൂവ് മിതവാദിയില്‍ പ്രസിദ്ധീകരിച്ചത്.
- തലശ്ശേരിയില്‍നിന്നും 1907-ല്‍ മൂര്‍ക്കോത്ത് കുമാരന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്ന പ്രസിദ്ധീകരണമാണ് മിതവാദി.
- വജ്രസൂചി എന്ന തൂലികാനാമത്തില്‍ രചന നടത്തിയ നവോത്ഥാന നായകന് മൂര്‍ക്കോത്ത് കുമാരന് ആണ്.
കുര്യാക്കോസ് ഏലിയാസ് ചാവറ (1805- 1871)
- സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നായകന് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്.
- അമലോല്‍ഭവദാസസംഘം രൂപീകരിച്ചത് ചാവറയച്ചന് ആണ്.
- ഓരോ പള്ളിക്കുമൊപ്പം ഓരോ പള്ളിക്കൂടം എന്ന നിര്‍ദ്ദേശം നല്കിയ സാമൂഹിക പരിഷ്കര്‍ത്താവാണ് കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചന്.
- അനസ്താസ്യയയുടെ രക്തസാക്ഷ്യം രചിച്ചത് കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചന് ആണ്.
- ചാവറയച്ചനൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടത് ഏവുപ്രാസ്യാമ്മയാണ്.
- യാതന അനുഭവിക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ആര്‍പ്പൂക്കരയ്ക്ക് സമീപം വിദ്യാലയം ആരംഭിച്ചത് കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചന് ആണ്.
- കുര്യാക്കോസ് ഏലിയാസ് ചാവറ ജീവിതത്തിന്റെ അവസാന ദിനങ്ങള്‍ ചെലവഴിച്ചത് കൂനമ്മാവിലാണ്.
- അച്ചടിയുമായി ബന്ധപ്പെട്ട വാഴത്തട വിപ്ലവത്തത്തിന് നേതൃത്വം നല്കിയ സാമൂഹിക പരിഷ്കര്‍ത്താവ് കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനാണ്.
- വിദേശ സഹായം കൂടാതെ കേരളത്തില്‍ ആദ്യമായി പ്രസ് സ്ഥാപിച്ചത് കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനാണ്.
- പിടിയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകന് ചാവറ അച്ചന് ആണ്.
ടി കെ മാധവന് (1885- 1930)
- തൊട്ടുകൂടായ്മയ്ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി 1921-ല്‍ തിരുനെല്‍വേലിയില്‍ വച്ച് ഗാന്ധിജിയെ കണ്ട കേരളത്തിലെ നേതാവ് ടി കെ മാധവന് ആണ്.
- കൊല്ലത്തുനിന്നും ടി കെ മാധവന് ദേശാഭിമാനി വാരിക ആരംഭിച്ചത് 1915-ലാണ്.
- 1916-ല്‍ ക്ഷേത്രപ്രവേശനം എന്ന പേരില്‍ ഒരു കൃതി പ്രസിദ്ധീകരിച്ചത് ടി കെ മാധവന് ആണ്.
- പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് 1918-ല്‍ പൗരസമത്വവാദം എന്ന പ്രശസ്തമായ ലേഖനം എഴുതിയത് ടി കെ മാധവന് ആണ്.
- കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ടി കെ മാധവന് വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
- കേരള നവോത്ഥാനത്തിന്റെ മേഘജ്യോതിസ് എന്ന് ടി കെ മാധവന് വിശേഷിപ്പിക്കപ്പെട്ടു.
- തിരുവിതാംകൂറിലെ പൗരസമത്വവാദ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ഇ ജെ ജോണും ടി കെ മാധവനും ആണ്.
മക്തി തങ്ങള്‍ (1847- 1912)
- മക്തി തങ്ങള്‍ ജനിച്ച സ്ഥലം വെളിയങ്കോട് ആണ്.
- ബ്രിട്ടീഷ് സര്‍ക്കാരിന് കീഴില്‍ എക്സൈസ് ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് മക്തി തങ്ങള്‍.
- മാതൃഭാഷയുടെ പോരാളി എന്നറിയപ്പെട്ടത് മക്തി തങ്ങള്‍ ആണ്.
- മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത് മക്തി തങ്ങള്‍ ആണ്.
- കഠോര കുഠോരം രചിച്ചത് മക്തി തങ്ങള്‍ ആണ്.
ഡോ പല്‍പ്പു (1863- 1950)
- ഡോ പല്പു ജനിച്ച സ്ഥലം തിരുവനന്തപുരം ജില്ലയിലെ പേട്ട ആണ്.
- തിരുവിതാംകൂര്‍ ഈഴവ സഭയുടെ സ്ഥാപകന്‍ ഡോ പല്പു ആണ്.
- എസ് എന്‍ ഡി പി യോഗത്തിന്റെ ആദ്യ ഉപാദ്ധ്യക്ഷന്‍ ഡോ പല്പു ആണ്.
- മൈസൂര്‍ നാട്ടുരാജ്യത്തിന്റെ സര്‍ക്കാര്‍ സര്‍വീസിലാണ് ഡോ പല്പു സേവനം അനുഷ്ഠിച്ചത്.
- ഡോ പല്പുവിന്റെ മകനാണ് നടരാജഗുരു.
- മദ്രാസ് മെയില്‍ എന്ന പത്രത്തിലാണ് ഡോ പല്പു ജാതീയമായ വിവേചനങ്ങളെക്കുറിച്ച് തിരുവിതാംകോട്ടെ തീയന് എന്ന പേരില്‍ ലേഖനം എഴുതിയത്.
- ശ്രീനാരായണഗുരുവിനെ വിവേകാനന്ദനുമായി ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെടുന്നത് ഡോ പല്പു ആണ്.
- ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളില്‍ അനശ്വരനായ വ്യക്തി എന്ന് ഡോ പല്പുവിനെ വിശേഷിപ്പിച്ചത് സരോജിനി നായിഡു ആണ്.
പാമ്പാടി ജോണ്‍ ജോസഫ് (1887- 1940)
- തിരുവിതാംകൂര്‍ ചേരമര്‍ മഹാസഭ സ്ഥാപിച്ചത് പാമ്പാടി ജോണ്‍ ജോസഫ് ആണ്.
- തിരുവിതാംകൂര്‍ ചേരമര്‍ മഹാസഭയുടെ ആദ്യ സെക്രട്ടറി പാമ്പാടി ജോണ്‍ ജോസഫ് ആണ്.
- ഗോത്രപരമായി സംഘടിക്കൂ, മതപരമായല്ല എന്ന മുദ്രാവാക്യം തിരുവിതാംകൂര്‍ ചേരമര്‍ മഹാസഭയുടേതാണ്.
- സാധുജനദൂതന് എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് പാമ്പാടി ജോണ്‍ ജോസഫ് ആണ്.
- ദളിതര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം പൗരാവകാശങ്ങള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റിന് 1935-ല്‍ പാമ്പാടി ജോണ്‍ ജോസഫ് നിവേദനം സമര്‍പ്പിച്ചു.
- ഐക്കര നാടുവാഴിക്ക് സ്വീകരണം സംഘടിപ്പിച്ചത് പാമ്പാടി ജോണ്‍ ജോസഫ് ആണ്.
പൊയ്കയില്‍ യോഹന്നാന് (1879- 1939)
- ദ്രാവിഡ ദളിതന് എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകന് ആണ് പൊയ്കയില്‍ അപ്പച്ചന്.
- പൊയ്കയില്‍ യോഹന്നാന് പി ആര് ഡി എസ് എന്ന പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സംഘടന 1909-ല്‍ സ്ഥാപിച്ചു.
- പ്രത്യക്ഷ രക്ഷാദൈവസഭയുടെ ആസ്ഥാനം ഇരവിപേരൂരില്‍ ആണ്.
- തിരുവല്ലയ്ക്ക് പുറമേ തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങര പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപകേന്ദ്രമായിരുന്നു.
- മുണ്ടക്കയം ലഹളയ്ക്കും വാകത്താനം ലഹളയ്ക്കും നേതൃത്വം നല്‍കിയത് പൊയ്കയില്‍ യോഹന്നാന് ആണ്.
- പൊയ്കയില്‍ യോഹന്നാന്റെ യഥാര്‍ത്ഥ പേര് കുമാരന് എന്നായിരുന്നു.
- തിരുവിതാംകൂറില്‍ ദളിത് വിഭാഗക്കാര്‍ക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചത് പൊയ്കയില്‍ യോഹന്നാന് ആണ്.
- കേരള നെപ്പോളിയന് എന്നറിയപ്പെടുന്നത് പൊയ്കയില്‍ യോഹന്നാന് ആണ്.
- നെയ്യാറ്റിന്കരയില്വച്ച് മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സാമൂഹിക പരിഷ്കര്‍ത്താവാണ് പൊയ്കയില്‍ യോഹന്നാന്.
- പുലയന് മത്തായി എന്ന് വിളിക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവാണ് പൊയ്കയില്‍ യോഹന്നാന്.
പണ്ഡിറ്റ് കറുപ്പന് (1885- 1938)
- പണ്ഡിറ്റ് കറുപ്പന് ജനിച്ച സ്ഥലം ചേരാനല്ലൂര്‍ ആണ്.
- കല്യാണദായിനിസഭയ്ക്ക് സ്ഥാപകന്‍ പണ്ഡിറ്റ് കറുപ്പന് ആണ്.
- പണ്ഡിറ്റ് കറുപ്പന് വാലസമുദായ പരിഷ്കരണി സഭയ്ക്ക് രൂപം നല്‍കിയത് 1910-ല്‍ ആണ്.
- കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്ത്തകന് എന്ന് വിശേഷിപ്പിക്കപ്പെട്ടത് പണ്ഡിറ്റ് കറുപ്പന് ആണ്.
- കേരള ലിങ്കണ് എന്നറിയപ്പെട്ടത് പണ്ഡിറ്റ് കറുപ്പന് ആണ്.
- പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം ശങ്കരന് എന്നാണ്.
- അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചാരണം നല്കാന് പണ്ഡിറ്റി കറുപ്പന് രചിച്ച കൃതി ആചാരഭൂഷണം.
- ഉദ്യാന വിരുന്ന് രചിച്ചത് പണ്ഡിറ്റ് കറുപ്പന്.
പി എന്‍ പണിക്കര്‍ (1909- 1995)
- പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വയനാദിനമായി ആചരിക്കുന്നു.
- പി എന്‍ പണിക്കരുടെ പൂര്‍ണനാമം പുതുവായില്‍ നാരായണ പണിക്കര്‍ എന്നാണ്.
- 1945-ല്‍ പി എന്‍ പണിക്കര്‍ സ്ഥാപിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം വായിക്കുക, വളരുക എന്നാണ്.
- അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന്റെ പേര് 1956-ല്‍ കേരള ഗ്രന്ഥശാല സംഘം എന്ന് മാറ്റി.
- വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യമുയര്‍ത്തി 1970-ല്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ പി എന്‍ പണിക്കര്‍ കാല്‍നട ജാഥ നയിച്ചു.
ഡോ വേലുക്കുട്ടി അരയന് (1894- 1961)
- അരയ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഡോ വേലുക്കുട്ടി അരയന്.
- ചിരി മാസിക, സമാധാനം മാസിക, ധര്‍മപോഷിണി മാസിക എന്നിവ ആരംഭിച്ചത് ഡോ വേലുക്കുട്ടി അരയനാണ്.
- തിരുവിതാംകൂറിലെ മത്സ്യ വ്യവസായം എന്ന ലേഖന സമാഹാരം രചിച്ചത് വേലുക്കുട്ടി അരയനാണ്.
- 1952-ല്‍ ഒരു ലാന്‍ഡ് റിക്ലമേഷന്‍ സ്കീം തയ്യാറാക്കി തിരു-കൊച്ചി സര്‍ക്കാരിന് സമര്‍പ്പിച്ചത് വേലുക്കുട്ടി അരയനാണ്.
- 1917-ല്‍ വേലുക്കുട്ടി അരയന് പുറത്തിറക്കിയ മാസികയാണ് അരയന്.
- ദീനയായ ദമയന്തി എന്ന പുസ്തകം രചിച്ചത് വേലുക്കുട്ടി അരയനാണ്.
വി ടി ഭട്ടതിരിപ്പാട് (1896-1982)
- കരിങ്കല്ലിനെ കല്ലായി കാണുക, മനുഷ്യനെ മനുഷ്യനായും എന്ന് പറഞ്ഞ നവോത്ഥാന നേതാവാണ് വി ടി ഭട്ടതിരിപ്പാട്.
- മംഗളോദയത്തില്‍ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നേതാവ് വി ടി ഭട്ടതിരിപ്പാട്.
- വി ടി ഭട്ടതിരിപ്പാടിന്റെ പൂര്‍ണനാമം വെള്ളിത്തിരുത്തി താഴത്തു മനയ്ക്കല്‍ രാമന് ഭട്ടതിരിപ്പാട്.
- വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് തൃശൂര്‍ ജില്ലയിലെ എടക്കുന്നിയിലാണ്.
- മിശ്ര വിവാഹത്തിന്റെ പ്രചരാണര്‍ത്ഥം വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഥയാണ് സാമൂഹിക പരിഷ്കരണ ജാഥ.
- വി ടി ഭട്ടതിരിപ്പാട് 38 ദിവസം കൊണ്ടാണ് യാചനായാത്ര പൂര്‍ത്തിയാക്കിയത്.
- ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താം എന്ന ലഘുലേഖയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് വി ടി ഭട്ടതിരിപ്പാട് ആണ്.
- അക്ഷരാഭ്യാസം നേടിയശേഷം വി ടി ഭട്ടതിരിപ്പാട് ആദ്യമായി വായിച്ച വാക്കുകളാണ് മാന്‍ മാര്‍ക്ക് കുട എന്നത്.
- പതിനേഴാം വയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായകനാണ് വി ടി ഭട്ടതിരിപ്പാട്.
- വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് കൊടുമുണ്ട കോളനി സ്ഥാപിച്ച നവോത്ഥാന നായകനാണ് വി ടി ഭട്ടതിരിപ്പാട്.
- വി ടി ഭട്ടതിരിപ്പാടിന്റെ വീടിന്റെ പേരായിരുന്നു രസികസദനം
ബാരിസ്റ്റര്‍ ജി പി പിള്ള (1864- 1903)
- 1892-ല്‍ ജി പി പിള്ള മദ്രാസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന്റെ പത്രാധിപരായി നിയമിതനായി.
- ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മലയാളിയാണ് ജി പി പിള്ള.
- ജി പി പിള്ള: മഹാത്മാഗാന്ധിക്ക് മാര്‍ഗദര്‍ശിയായ മലയാളി എന്ന പുസ്തകം രചിച്ചത് മലയിന്‍കീഴ് ഗോപാലകൃഷ്ണന് ആണ്.
- തിരുവിതാംകൂര്‍ ഭരണത്തിന്റെ അനാശ്യാസ പ്രവണതകളെ ഒരു രാജ്യസ്നേഹി എന്ന പേരില്‍ മദ്രാസ് ടൈംസ് പത്രത്തില്‍ എഴുതിയത് ജി പി പിള്ളയാണ്.
- 1889-ല്‍ ജി പി പിള്ള ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു.
- മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ് ജി പി പിള്ളയാണ്.
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഭാരവാഹിത്വം (സെക്രട്ടറി, 1894) വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരന് ജി പി പിള്ളയാണ്.
സഹോദരന് അയ്യപ്പന് (1889- 1968)
- വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് സഹോദരന് അയ്യപ്പന് ആണ്.
- അനാഥക്കുട്ടികള്‍ക്ക് ആശ്രയം നല്കി വളര്‍ത്താന്‍ ആലുവയ്ക്ക് അടുത്ത് ആനന്ദഭവനം സ്ഥാപിച്ച സാമൂഹിക പരിഷ്കര്‍ത്താവാണ് സഹോദരന് അയ്യപ്പന്.
- കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് സഹോദരന് അയ്യപ്പന് ആണ്.
- സഹോദരന് പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിച്ച വര്‍ഷം 1956 ആണ്.
- കൊച്ചി നിയമസഭയില്‍ മരുമക്കത്തായം തീയ്യ ബില്‍ അവതരിപ്പിച്ചത് സഹോദരന് അയ്യപ്പന് ആണ്.
- ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞത് സഹോദരന് അയ്യപ്പന് ആണ്.
- സഹോദരന് കെ അയ്യപ്പന് എന്ന ജീവചരിത്രം രചിച്ചത് എം കെ സാന ആണ്.
- കൊച്ചീരാജാവ് നല്കിയ വീരശൃംഖല 1962-ല്‍ ചൈനീസ് ആക്രമണ സമയത്ത് യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്ത സാമൂഹിക പരിഷ്കര്‍ത്താവ് സഹോദരന് അയ്യപ്പന് ആണ്.
- ജാതിരാക്ഷസദഹനം സംഘടിപ്പിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം സഹോദര സംഘം ആണ്.
- ജാതി വേണ്ട മതംവേണ്ട മനുഷ്യന് എന്നു പറഞ്ഞത് സഹോദരന് അയ്യപ്പന് ആണ്.
ശ്രീനാരായണഗുരു (1856- 1928)
- കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ശ്രീനാരായണഗുരു ആണ്.
- ശ്രീനാരായണഗുരു അവസാനമായി പ്രതിഷ്ഠിച്ച ക്ഷേത്രം കളവന്‍കോട് ആണ്.
- ശ്രീനാരായണഗുര രചിച്ച നവമഞ്ജരി ചട്ടമ്പി സ്വാമിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
- ശ്രീനാരായണഗുരു ഏറ്റവും അവസാനം പങ്കെടുത്ത പൊതുചടങ്ങായ എസ് എന്‍ ഡി പി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം 1928 ജനുവരി 18-ന് കോട്ടയത്തുവച്ച് നടന്നു.
- ‘എല്ലാറ്റിനേയും യുക്തി കൊണ്ടളക്കണം. യുക്തമല്ലാത്തതൊന്നും സ്വീകരിക്കരുത്. ശരീരം തന്നെയാണ് ക്ഷേത്രം. ദൈവം നമ്മില്‍ത്തന്നെയാണ്. അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല,’ എന്ന് പറഞ്ഞത് ശ്രീനാരായണഗുരുവാണ്.
- ശ്രീനാരായണഗുരു എസ് എന്‍ ഡി പിയുമായി എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി കാണിച്ച് ഡോ പല്പ്പുവിനാണ് കത്തെഴുതിയത്.
- ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ ക്ഷേത്രം കാരമുക്ക് ആണ്.
- ജനന മരണ ദിവസങ്ങള്‍ പൊതു ഒഴിവായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി ശ്രീനാരായണഗുരു ആണ്.
- ശ്രീനാരായണഗുരുവിന് ആത്മീയോന്നതി ലഭിച്ചത് തമിഴ്നാട്ടിലെ മരുത്വാമലയില്‍ വച്ചാണ്.
- ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യന് ശിവലിംഗദാസ സ്വാമികള്‍.
- ശിവലിംഗദാസ സ്വാമികളുടെ യഥാര്‍ത്ഥ പേര് കുഞ്ചു അയ്യപ്പന് പിള്ള എന്നാണ്.
- എസ് എന്‍ ഡി പി യോഗത്തിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണഗുരുവിനെ 1903-ല്‍ തിരഞ്ഞെടുത്തു.
വാടപ്പുറം പി കെ ബാവ (1884- 1938)
- കേരളത്തില്‍ തൊഴിലാളികള്‍ക്ക് ആദ്യമായി സഹകരണ സംഘം ആരംഭിച്ച സാമൂഹിക പരിഷ്കര്‍ത്താവ് വാടപ്പുറം പി കെ ബാവയാണ്.
- കേരളത്തിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയാണ് വാടപ്പുറം പി കെ ബാവ.
- തിരുവിതാംകൂറില്‍ ആദ്യമായി തൊഴിലാളികളുടെ ഘൊരാവോ സംഘടിപ്പിച്ചത് വാടപ്പുറം പി കെ ബാവയാണ്.
- ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന് സ്ഥാപിച്ചത് വാടപ്പുറം പി കെ ബാവ ആണ്.
- കേരളത്തിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വാടപ്പുറം പി കെ ബാവ ആണ്.
വാഗ്ഭടാനന്ദന് (1885- 1939)
- നിര്‍ഗുണോപാസന അഥവാ വിഗ്രമില്ലാതെയുള്ള ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്കര്ത്തവാണ് വാഗ്ഭടാനന്ദന്.
- ആത്മവിദ്യാസംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദന് ആണ്.
- നാലണ സൂക്ഷിക്കുന്നവന് മറ്റൊരാളെ പട്ടിണിക്ക് ഇടുന്നു, അനവധി പണം സൂക്ഷിക്കുന്നവന് അനവധി ജനങ്ങളെ പട്ടിണിക്കിടുന്നുവെന്ന് പറഞ്ഞത് വാഗ്ഭടാനന്ദന് ആണ്.
- സമുദായ നവീകരണത്തിനെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകനാണ് വാഗ്ഭടാനന്ദന്.
- അധ്യാത്മയുദ്ധം എന്ന കൃതിയില്‍ വാഗ്ഭടാനന്ദന് ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളെയാണ് ഖണ്ഡിക്കുന്നത്.
- ഇവിടെ ആര്‍ക്കും പ്രത്യേക അധികാരമില്ല, അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടു കൂടിയാണ് നല്‍കിയിരിക്കുന്നത്. ഋഷീശ്വര ഭാരതത്തിന്റെ സന്ദേശമാണിതെന്ന് പറഞ്ഞത് വാഗ്ഭടാനന്ദന് ആണ്.
- മലബാറില്‍ കര്‍ഷക സംഘം രൂപവല്‍ക്കരിക്കുന്നതിന് പ്രചോദനം നല്കയി നവോത്ഥാന നായകനാണ് വാഗ്ഭടാനന്ദന്.
- ഊരാളുങ്കല്‍ ഐക്യനാണയ സംഘം എന്ന കാര്‍ഷിക ബാങ്ക് സ്ഥാപിച്ച് വാഗ്ഭടാനന്ദന് ആണ്.
- ഉണരുവുന് അഖിലേഷനെ സ്മരിപ്പിന്
- ക്ഷണമെഴുനേല്പ്പിന് അനീതിയോടെതിര്‍പ്പിന്‍ എന്ന വരികള്‍ അഭിനവ കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശുഭാനന്ദ ഗുരുദേവന് (1882-1950)
- ശുഭാനന്ദഗുരുദേവന് ജനിച്ച സ്ഥലം ബുധനൂര്‍ ആണ്.
- ശുഭാനന്ദഗുരുദേവന്റെ യഥാര്‍ത്ഥ പേര് പാപ്പന്‍കുട്ടി എന്നാണ്.
- 1927-ല്‍ ശുഭാനന്ദഗുരുദേവന് 480 അനുയായികളുമായി മാവേലിക്കരയില്‍നിന്നും ശിവഗിരിയിലേക്ക് തീര്‍ത്ഥാടനം നടത്തി.
- ആത്മബോധോദയസംഘം സ്ഥാപിച്ചത് ശുഭാനന്ദഗുരുദേവനാണ്.
- 1934-ല്‍ കേരള സന്ദര്‍ശനത്തിനെത്തിയ ഗാന്ധിജിയെ മാവേലിക്കരയില്‍ സ്വീകരിച്ചത് ശുഭാനന്ദഗുരുദേവന് ആണ്.
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള (1878- 1916)
- സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള ജനിച്ചത് നെയ്യാറ്റിന്‍കരയിലാണ്.
- നരകത്തില്‍നിന്ന് എന്ന നോവല്‍ രചിച്ചത് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയാണ്.
- ഒരു പ്രാദേശിക ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയാണ്.
- തിരുവിതാംകൂറില്‍നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിയതി 1910 സെപ്തംബര്‍ 26 ആണ്.
- സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍ സി പി ഗോവിന്ദപിള്ളയാണ്.
- സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ആത്മകഥയാണ് എന്റെ നാടുകടത്തല്‍.
- കൂടില്ലാവീട് എന്നത് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ വീടാണ്.
- ഈശ്വരന് തെറ്റ് ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യും എന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്.
- സ്വദേശാഭിമാനി പത്രത്തിന്റെ ആപ്തവാക്യം ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്നതായിരുന്നു.
- 1903-ല്‍ കെ രാമകൃഷ്ണപിള്ള കേരള പഞ്ചിക പത്രത്തിന്റെ പത്രാധിപ സ്ഥാനം രാജിവച്ചു.
തൈക്കാട് അയ്യ (1814- 1909)
- തക്കല പീര്‍ മുഹമ്മദ്, മക്കടി ലബ്ബ, ഫാദര്‍ പേട്ടയില്‍ ഫെര്‍ണാണ്ടസ്, സൂര്യനാരായണയ്യര്‍, പ്രകാശയോഗിനി അമ്മ എന്നിവര്‍ തൈക്കാട് അയ്യ.
- തൈക്കാട് അയ്യയുടെ യഥാര്‍ത്ഥ പേര് സുബ്ബരായപ്പണിക്കര്‍ എന്നാണ്.
- തിരുവനന്തപുരം കേന്ദ്രമായ അയ്യാ മിഷന് പ്രവര്‍ത്തിക്കുന്നത് തൈക്കാട് അയ്യയുടെ സ്മരണാര്‍ത്ഥമാണ്.
- ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി എന്നിവര്‍ക്ക് മാര്‍ഗദര്‍ശിയായ സാമൂഹിക പരിഷ്കര്‍ത്താവ് തൈക്കാട് അയ്യ ആണ്.
- വേദാന്തി എന്ന നിലയില്‍ തൈക്കാട് അയ്യയുടെ പ്രാഗല്ഭ്യം പ്രകടമാക്കുന്ന കൃതിയാണ് ബ്രഹ്മോത്തരകാണ്ഡം
- ശിവരാജയോഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് തൈക്കാട് അയ്യയാണ്.
- ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെടുന്നത് തൈക്കാട് അയ്യയാണ്.
- തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് ശിഷ്യത്വം സ്വീകരിച്ച തിരുവിതാംകൂര്‍ രാജാവ് സ്വാതി തിരുനാള്‍ ആണ്.
- തൈക്കാട് റസിഡന്‍സിയുടെ മാനേജരായിരുന്ന നവോത്ഥാന നായകന് തൈക്കാട് അയ്യാഗുരു ആണ്.
വക്കം മൗലവി (1873- 1932)
- സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗം വിദ്യാഭ്യാസമാണെന്ന് പറഞ്ഞത് വക്കം മൗലവിയാണ്.
- സമ്പന്നര്‍ പാവങ്ങള്‍ക്ക് വിദ്യാഭ്യാസം നല്ക്കാനുള്ള ചെലവ് വഹിക്കുകയും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സഹായിക്കുകയും വേണം എന്ന് അഭിപ്രായപ്പെട്ടത് വക്കം മൗലവി ആണ്.
- വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ സ്വാധീനഫലമായി ആലപ്പുഴയില്‍ സ്ഥാപിതമായ സംഘടനയാണ് ലജ്നത്തുല്‍ മുഹമ്മദീയ സംഘം.
- കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി 1922-23 കാലഘട്ടത്തില്‍ രൂപംകൊണ്ട മുസ്ലിം ഐക്യസംഘത്തിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് വക്കം മൗലവി ആണ്.
- കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ് വക്കം മൗലവി ആണ്.
- അഖില തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭയുടെ സ്ഥാപകന്‍ വക്കം മൗലവി ആണ്.
- തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അറബിക് ബോര്‍ഡിന്റെ ചെയര്മാന് ആയിരുന്നത് വക്കം മൗലവി ആണ്.
- 1905-ല്‍ സ്വദേശാഭിമാനി പത്രം ആരംഭിച്ചത് വക്കം മൗലവി ആണ്.
- എന്റെ പത്രാധിപരില്ലാതെ എനിക്കെന്തിന് പത്രവും അച്ചടിശാലയും എന്ന് പ്രസ്താവിച്ചത് വക്കം മൗലവി ആണ്.
കെ പി വള്ളോന്‍ (1900- 1940)
- കൊച്ചിയില്‍ 1913-ല്‍ കായലില്‍ പുലയമഹാസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മുന്‍കൈയെടുത്തത് കെ പി വള്ളോന്‍ ആണ്.
- വസൂരി ബാധിതര്‍ക്കായി സേവന പ്രവര്‍ത്തനം നടത്തുന്നതിന് ഇടയില്‍ വസൂരി ബാധിച്ച് 1940-ല്‍ മരിച്ച സാമൂഹിക പരിഷ്കര്‍ത്താവാണ് കെ പി വള്ളോന്‍.
- ദേശീയ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് കെ പി വള്ളോന്‍ അധകൃതന് എന്ന മാസികയുടെ പേര് ഹരിജന്‍ എന്നാക്കി മാറ്റി.
- പി സി ചാഞ്ചന്റെ കാലാവധി തികഞ്ഞതിനെ തുടര്‍ന്നാണ് കെ പി വള്ളോന്‍ കൊച്ചിയില്‍ നിയമസഭാംഗമായത്.