
1. 1838-ല്‍ സ്ഥാപിതമായ ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന ഏതാണ്?
ലാന്‍ഡ്ഹോള്‍ഡേഴ്സ് അസോസിയേഷന്
2. ഇന്ത്യന്‍ ബിസ്മാര്‍ക്ക് എന്നറിയപ്പെട്ട നേതാവ് ആരാണ്?
3. ആരാണ് 1784-ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചത്?
വില്യം ജോണ്‍സ്
4. മുഹമ്മദന്‍ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകന്‍ ആരാണ്?
നവാബ് അബ്ദുള്‍ ലത്തീഫ്
5. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് സ്ഥാപിച്ചത് ആരാണ്?
സയ്യദ് അഹമ്മദ് ഖാന്
6. 1866-ല്‍ ഈസ്റ്റിന്ത്യാ അസോസിയേഷന് സ്ഥാപിച്ചത് ആരാണ്?
ദാദാഭായ് നവറോജി
7. 1888-ല്‍ ഇന്ത്യന്‍ പാട്രിയോട്ടിക് അസോസിയേഷന് സ്ഥാപിച്ചത് ആരാണ്?
സയ്യദ് അഹമ്മദ് ഖാന്
8. 1906-ല്‍ മുസ്ലിംലീഗ് സ്ഥാപിച്ചത് ആരാണ്?
ആഗാഖാന്‍
9. 1911-ല്‍ സോഷ്യല്‍ സര്‍വീസ് ലീഗ് സ്ഥാപിച്ചത് ആരാണ്?
എന്‍ എം ജോഷി
10. 1918-ല്‍ ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന് സ്ഥാപിച്ചത് ആരാണ്?
സുരേന്ദ്രനാഥ ബാനര്‍ജി
11. ഓള് ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് സ്ഥാപിച്ചത് ആരാണ്?
ഡോ അംബേദ്കര്‍
12. 1925-ല്‍ രാഷ്ട്രീ സ്വയം സേവക് സംഘ് സ്ഥാപിച്ചത് ആരാണ്?
ഹെഡ്ഗേവാര്‍
13. 1870-ല്‍ പൂന സാര്‍വജനിക് സഭ സ്ഥാപിച്ചത് ആരാണ്?
എം ജി റാനഡേ
14. 1875-ല്‍ ഇന്ത്യന്‍ ലീഗ് സ്ഥാപിച്ചത് ആരാണ്?
ശിശിര്‍കുമാര്‍ ഘോഷ്
15. സെര്‍വന്റ്സ് ഓഫ് ഗോഡ് അഥവാ ഖുദായ് ഖിത്മദ്ഗാര് എന്ന സംഘടനയുടെ സ്ഥാപകന്‍ ആരാണ്?
ഖാന് അബ്ദുള്‍ ഗാഫര്ഖാന്
16. ആനന്ദ മോഹന്‍ ബോസും സുരേന്ദ്രനാഥ് ബാനര്‍ജിയും ചേര്‍ന്ന് 1876-ല്‍ ആരംഭിച്ച പ്രസ്ഥാനം ഏതാണ്?
ഇന്ത്യന്‍ അസോസിയേഷന്
17. 1884-ല്‍ ജി ജി അഗാര്‍ക്കര്‍, മഹാദേവ് ഗോവിന്ദ് റാനഡേ, വി ജി ചിപ്ലുങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സംഘടന ഏതാണ്?
ഡെക്കാണ് എഡ്യൂക്കേഷന്‍ സൊസൈറ്റി
18. 1938-ല്‍ ഭാരതീയ വിദ്യാഭവന് സ്ഥാപിച്ചത് ആരാണ്?
കെ എം മുന്‍ഷി
19. രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത് ആരാണ്?
സ്വാമി വിവേകാനന്ദന്
20. ആരാണ് ആര്യ സമാജം സ്ഥാപിച്ചത്?
ദയാനന്ദ് സരസ്വതി
21. ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത് ആരാണ്
ചപേകര്‍ സഹോദരന്മാര്
22. 1940-ല്‍ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യഗ്രഹി ആരാണ്?
വിനോബാ ഭാവെ
23. മുസാഫര്‍പൂരിലെ ജഡ്ജിയായിരുന്ന കിങ്സ്ഫോര്ഡിനെ വകവരുത്തിയതിന് ആസൂത്രണം ചെയ്ത ഉദ്യമത്തില്‍ ഖുദിറാം ബോസിന്റെ സഹപോരാളി ആരായിരുന്നു?
പ്രഫുല ചാകി
24. പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ 1929-ല്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലയില്‍ ബോംബെറിഞ്ഞത് ആരാണ്?
ഭഗത് സിങ്
25. ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മില്‍ തൂക്കിലേറ്റപ്പെട്ടത്?
കക്കോരി ഗൂഢാലോചന കേസ്
26. ലാലാ ലജ്പത്റായിയുടെ മരണത്തിന് പ്രതികാരമായി സാന്‍ഡേഴ്സിനെ വധിച്ചത് ആരാണ്?
ഭഗത് സിങ്
27. ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?
മാഡം ഭിക്കാജി കാമ
28. ട്രേഡ് യൂണിയന്- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കള്‍ അറസ്റ്റിലായത് ഏത് കേസുമായി ബന്ധപ്പെട്ടാണ്?
മീററ്റ് ഗൂഢാലോചന കേസ്
29. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി ആരാണ്?
ഉദ്ദം സിങ്
30. ഏത് കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദഘോഷ് വിചാരണ നേരിട്ടത്?
അലിപ്പൂര്‍ ഗൂഢാലോചന കേസ്
31. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആരാണ്?
സൂര്യ സെന്‍
32. അലഹബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍ പൊലീസിനോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചത് ആരാണ്?
ചന്ദ്രശേഖര്‍ ആസാദ്
33. ഷഹീദ്-ഇ-ഹിന്ദ് എന്നറിയപ്പെട്ടത് ആരാണ്?
ഭഗത് സിങ്
34. ബംഗാള്‍ ഗവര്‍ണറായിരുന്ന സ്റ്റാന്‍ലി ജാക്സണിനെ സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ വധിക്കാന്‍ ശ്രമിച്ചത് ആരാണ്?
ബിനാ ദാസ്
35. സൂര്യസെന്നിനെ തൂക്കിലേറ്റിയത് ഏത് വര്‍ഷമായിരുന്നു?
1834
36. സൂര്യസെന്നിനൊപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ആരാണ്?
താരകേശ്വര്‍ ദസ്തിദാര്‍
37. സൂര്യ സെന്നിനൊപ്പം വിചാരണ നേരിട്ട വനിത ആരാണ്?
കല്‍പ്പന ദത്ത
38. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നത് ആദ്യമായി മുദ്രാവാക്യമായി ഉയര്‍ത്തിയ നേതാവ് ആരാണ്?
ഭഗത് സിങ്
39. കക്കോരി ഗൂഢാലോചനക്കേസ് നിദാനമായ സംഭവം നടന്ന വര്‍ഷം ഏത്?
1925
40. എവിടെയാണ് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന് 1924-ല്‍ രൂപവല്കൃതമായത്?
കാണ്‍പൂര്‍
41. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
42. ഏത് വര്‍ഷമാണ് കൊല്‍ക്കത്തയില്‍ ബേതൂണ്‍ സ്കൂള്‍ സ്ഥാപിതമായത്?
1849
43. 1925 നവംബര്‍ 16-ന് തൂക്കിലേറ്റപ്പട്ട ഗദ്ദര്‍ പാര്‍ട്ടി നേതാവ് ആരാണ്?
കര്‍ത്താര്‍ സിങ് സരാഭ
44. രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര സമര സേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉദ്ദം സിങ്
45. പതിനെട്ട് വയസ്സും എട്ട് മാസവും എട്ട് ദിവസവും പ്രായമുള്ളപ്പോള്‍ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന വിപ്ലവകാരി ആരാണ്?
ഖുദിറാം ബോസ്
46. ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്തൂണ്?
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
47. ദ ഹിന്ദു പത്രം സ്ഥാപിച്ചതാര്?
ജി സുബ്രമണ്യ അയ്യര്‍
48. മര്യാദ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ ആയിരുന്നത് ആരാണ്?
മദന്മോഹന് മാളവ്യ
49. മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
ഡോ ബി ആര് അംബേദ്കര്‍
50. ഹംദര്‍ദ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
മുഹമ്മദ് അലി
51. ലാലാ ലജ്പത്റായിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?
വന്ദേമാതരം
52. ബോംബെ ക്രോണിക്കിള്‍ ആരംഭിച്ചത് ആരാണ്?
ഫിറോസ് ഷാ മേത്ത
53. ബംഗാള്‍ ഗസറ്റ് ആരംഭിച്ചത് ആരാണ്?
ജെയിംസ് അഗസ്റ്റസ് ഹിക്കി
54. ആനി ബെസന്റുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?
ന്യൂ ഇന്ത്യ
55. കര്‍മ്മയോഗി എന്ന പത്രം ആരംഭിച്ച നേതാവ് ആരാണ്?
അരവിന്ദഘോഷ്
56. ജന്മഭൂമി എന്ന പത്രം ആരംഭിച്ചത്
പട്ടാഭി സീതാരാമയ്യ
57. ഇന്ദുപ്രകാശിന്റെ പത്രാധിപര്‍ ആയിരുന്നത് ആരാണ്?
അരവിന്ദ ഘോഷ്
58. ദ ബംഗാളി എന്ന പത്രത്തിന്റെ പത്രാധിപര്‍ ആയിരുന്നത് ആരാണ്?
സുരേന്ദ്രനാഥ് ബാനര്‍ജി
59. സോഷ്യലിസ്റ്റ് എന്ന കമ്യൂണിസ്റ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നത് ആരാണ്?
എസ് എ ഡാങ്കേ
60. ബരീന്ദ്രകുമാര്‍ ഘോഷും ഭൂപേന്ദ്രകുമാര്‍ ദത്തും ചേര്‍ന്ന് 1906-ല്‍ ആരംഭിച്ച പ്രസിദ്ധീകരണം ഏതാണ്?
യുഗാന്തര്‍
61. വാന്‍ഗാര്‍ഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്?
എം എന്‍ റോയ്
62. കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ്?
മുഹമ്മദ് അലി
63. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി 1890-ല്‍ ആരംഭിച്ച പ്രസിദ്ധീകരണം ഏതാണ്?
ഇന്ത്യ
64. ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപര്‍ ആരായിരുന്നു?
ഗിരീഷ് ചന്ദ്ര ഘോഷ്
65. 1853-ല്‍ ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത് ആരാണ്?
മധുസൂദന്‍ റേ
66. ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി? (വൈ അയാം എന്‍ എതീസ്റ്റ്?) എന്ന പുസ്തകം രചിച്ചത് ആരാണ്?
ഭഗത് സിങ്
67. പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു; അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു എന്ന് പ്രസ്താവിച്ചത് ആരാണ്?
ഗാന്ധിജി
68. രാജാജി എന്ന അപരനാമത്തില്‍ അറിയപ്പെട്ട നേതാവ് ആരാണ്
സി രാജഗോപാലാചാരി
69. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ ഏറ്റവും അക്രമാസക്തമായത് ഏതാണ്?
ക്വിറ്റിന്ത്യാ സമരം
70. ഏത് സംഭവമാണ് സിവില്‍ സര്‍വീസ് ഉപേക്ഷിക്കാന്‍ സുഭാഷ് ചന്ദ്രബോസിനെ പ്രേരിപ്പിച്ചത്?
ജാലിയന്‍വാലാബാഗ്
71. ആധുനിക മനു എന്നറിയപ്പെട്ട ഇന്ത്യന്‍ കവി ആരാണ്?
ഡോ അംബേദ്കര്‍
72. ഗുരുദേവ് എന്നറിയപ്പെട്ട ഇന്ത്യന്‍ കവി ആരാണ്?
രബീന്ദ്രനാഥ് ടാഗോര്‍
73. 1928-ലെ സര്‍വകക്ഷി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ്?
എം എ അന്‍സാരി
74. പതിനാലിന ഫോര്‍മുല മുന്നോട്ടുവച്ച നേതാവ് ആരാണ്?
മുഹമ്മദ് അലി ജിന്ന
75. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
മുഹമ്മദ് അലി ജിന്ന
76. 1825-ല്‍ വേദാന്ത കോളേജ് സ്ഥാപിച്ചത് ആരാണ്?
രാജാറാം മോഹന്‍ റോയ്
77. 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത നേതാവ് ആരാണ്?
മുഹമ്മദ് അലി ജിന്ന
78. എ നേഷന്‍ ഇന്‍ മേക്കിങ് രചിച്ചത് ആരാണ്?
സുരേന്ദ്രനാഥ ബാനര്‍ജി
79. ടി എം നായരും ത്യാഗരാജ ചെട്ടിയാരും ചേര്‍ന്ന് സ്ഥാപിച്ച പാര്‍ട്ടി ഏതാണ്?
ജസ്റ്റിസ് പാര്‍ട്ടി
80. 1936-ല്‍ ഓള് ഇന്ത്യ കിസാന്‍സഭ സ്ഥാപിച്ചത് ആരാണ്?
സ്വാമി സഹജാനന്ദ്
81. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?
മിര്‍സാ ഗുലാം അഹമ്മദ്
82. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ 1833-ല്‍ അന്തരിച്ച ഇന്ത്യന്‍ നേതാവ് ആരാണ്?
രാജാറാം മോഹന്‍ റോയ്
83. വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ആരാണ്?
ഷാ വാലിയുള്ള
84. കേണല്‍ ഓള്‍ക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേര്‍ന്ന് 1857-ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ രൂപവല്‍ക്കരിച്ച സംഘടന ഏതാണ്?
തിയോസഫിക്കല്‍ സൊസൈറ്റി
85. 1870-ല്‍ ഇന്ത്യന്‍ റിഫോം അസോസിയേഷന് സ്ഥാപിച്ചത് ആരാണ്?
കേശവ് ചന്ദ്രസെന്‍
86. 1839-ല്‍ തത്വബോധിനി സഭ സ്ഥാപിച്ചത് ആരാണ്?
ദേവേന്ദ്രനാഥ ടാഗോര്‍
87. ബംഗാളില്‍ വിധവാ പുനര്വിവാഹത്തിനുവേണ്ടി പരിശ്രമിച്ചത് ആരാണ്?
ഈശ്വര ചന്ദ്ര വിദ്യാസാഗര്‍
88. ബ്രഹ്മസമാജം പിളര്‍ന്നപ്പോള്‍ ആദി ബ്രഹ്മസമാജത്തെ നയിച്ചത് ആരാണ്?
ദേവേന്ദ്രനാഥ ടാഗോര്‍
89. ധര്‍മ്മ സഭ സ്ഥാപിച്ചത് ആരാണ്?
രാധാകാന്ത് ദേവ്
90. ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാര്‍ത്ഥ പേര് എന്താണ്?
ഗദാധര് ചാറ്റര്‍ജി
91. റാണി ഗൈഡിലിയുവിനെ നാഗന്മാരുടെ റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
92. ഹിന്ദ് സ്വരാജ് രചിച്ചത് ആരാണ്?
മഹാത്മാഗാന്ധി
93. ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെട്ടത് ആരാണ്?
ശ്രീരാമകൃഷ്ണ പരമഹംസര്‍
94. ഗാന്ധിയും കോണ്‍ഗ്രസും അസ്പൃശ്യരോട് ചെയ്തത് എന്താണ്? എന്ന പുസ്തകം രചിച്ചത് ആരാണ്?
ബി ആര് അംബേദ്കര്‍
95. ഫിറോസ് ഷാ മേത്ത, കെ ടി തെലാങ്, ബദറുദ്ദീന്‍ തയ്യാബ്ജി എന്നിവര്‍ ചേര്‍ന്ന് 1883-ല്‍ സ്ഥാപിച്ച സംഘടന ഏതാണ്?
ബോംബെ പ്രസിഡന്‍സി അസോസിയേഷന്
96. ലോക ഹിതവാദി എന്നറിയപ്പെട്ടത് ആരാണ്?
ഗോപാല്‍ ഹരി ദേശ്മുഖ്
97. രക്തസാക്ഷികളുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ്?
ഭഗത് സിങ്
98. യാചകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ്?
മദന്‍ മോഹന്‍ മാളവ്യ
99. ആരോടൊപ്പം ചേര്‍ന്നാണ് മോത്തിലാല്‍ നെഹ്റു സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?
സി ആര് ദാസ്
100. തമിഴ്നാട്ടില്‍ ഉപ്പു സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരാണ്?
101. ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമര്‍ സോനാര്‍ ബംഗ്ല എന്ന ഗാനം രചിച്ചതാരാണ്?
രബീന്ദ്രനാഥ് ടാഗോര്‍
102. നാദിര്‍ഷായുടെ ആക്രമണം ഏത് വംശത്തിന്റെ ഭരണത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി?
മുഗള്‍ സാമ്രാജ്യം
103. 1940-ല്‍ റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത് ആരാണ്?
എം എന്‍ റോയ്
104. പത്ത് തത്വങ്ങള്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആര്യ സമാജം
105. പേഷ്വ ബാജി റാവു ഒന്നാമനെ തോല്‍പ്പിച്ച ബ്രിട്ടീഷ് സൈനിക മേധാവി ആരാണ്?
മാല്‍ക്കം
106. ആര്‍ക്കെതിരെയുള്ള സൈനിക നടപടിയുമായിട്ടാണ് സര് വില്യം സ്ലീമാന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്?
തഗ്ഗുകള്‍
107. വോയ്സ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാരാണ്?
ദാദാഭായ് നവേറാജി
108. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന് ആരാണ്?
എം എന്‍ റോയ്
109. ആന്റമാനില്‍ വച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
മേയോ പ്രഭു
110. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പാസാക്കിയത് എന്നാണ്?
1947 ജൂലൈ 18
111. പഞ്ചാബിന്റേയും ബംഗാളിന്റേയും വിഭജനത്തിനായി നിയമിക്കപ്പെട്ട കമ്മിഷന്റെ തലവന്‍ ആരായിരുന്നു?
സിറില്‍ റാഡ്ക്ലിഫ്
112. 1934-ല്‍ ചെക്കോസ്ലോവാക്യന്‍ ഇന്ത്യന്‍ അസോസിയേഷന് സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവ് ആരാണ്?
സുഭാഷ് ചന്ദ്രബോസ്
113. ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതല്‍ വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്?
ഉത്തര്‍പ്രദേശ്
114. സൈമണ്‍ കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ വര്‍ഷം ഏതാണ്?
1930
115. 1912 സെപ്റ്റംബറില്‍ പബ്ലിക് സര്‍വീസസിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റോയല്‍ കമ്മിഷന്റെ തലവനായിരുന്നത് ആരാണ്?
ഇസ്ലിങ്ടണ്‍ പ്രഭു
116. ഓള് ഇന്ത്യ നൗജവാന് സഭ സ്ഥാപിച്ചതാരാണ്?
ഭഗത് സിങ്
117. മദ്രാസില്‍ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്നത് ആരാണ്?
തോമസ് മണ്‍റോ
118. 1857-ലെ കലാപത്തിന്റെ പ്രതീകം ആയിരുന്നത് എന്തെല്ലാമാണ്?
താമരപ്പുവും ബ്രഡും
119. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്തത് ആരായിരുന്നു?
ഗാന്ധിജി
120. ഏതിന്റെ ആസ്ഥാനമായിരുന്നു യുഗാന്തര്‍ ആശ്രമം?
അഭിനവ് ഭാരത് സൊസൈറ്റി
121. കപ്പലോട്ടിയ തമിഴന് എന്നറിയപ്പെട്ടത് ആരാണ്?
വി ഒ ചിദംബരം പിള്ള
122. 1913-ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഗദ്ദര്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചത് ആരാണ്?
ലാല ഹര്‍ദയാല്‍
123. മദ്രാസില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂന്നാം സമ്മേളനത്തില്‍ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്?
607
124. 1925-ല്‍ സ്വരാജ് പാര്ട്ടിക്കാര് സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അധ്യക്ഷനായി ആരെയാണ് തിരഞ്ഞെടുത്തത്?
വിഠല്‍ ഭായ് പട്ടേല്‍
125. ജാലിയാന്‍വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഏതാണ്?
ഹണ്ടര്‍ കമ്മിറ്റി
126. ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്?
മദന്‍ മോഹന്‍ മാളവ്യ
127. രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച സംഘടന ഏതാണ്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
128. ആര്യ മഹിള സമാജം സ്ഥാപിച്ചതാര്?
പണ്ഡിത രമാബായി
129. ഐഎന്‍എയുടെ നേതൃത്വത്തില്‍ സുഭാഷ് ചന്ദ്രബോസിനൊപ്പം സായുധ പോരാട്ടത്തില്‍ സജീവമായി പങ്കെടുത്ത വനിത ആര്?
ക്യാപ്റ്റന്‍ ലക്ഷ്മി
130. 1904-ലെ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ആക്ട് പാസാക്കിയത് ആരാണ്?
കഴ്സണ് പ്രഭു
131. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്ഥാപകനായ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
ലാല ലജ്പത്റായ്
132. രാഖി ബന്ധന് ഏതുമായി ബന്ധപ്പെട്ടതായിരുന്നു?
സ്വദേശി പ്രസ്ഥാനം
133. 1935-ലെ നിയമത്തെ ശക്തമായ ബ്രേക്കുകളോട് കൂടിയതും എഞ്ചിന് ഇല്ലാത്തതുമായ യന്ത്രം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
134. ലാല ലജ്പത് റായി ആരംഭിച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമേത്?
ദി പീപ്പിള്‍
135. കോമണ്വെലിന്റെ പത്രാധിപര്‍ ആരായിരുന്നു?
ആനി ബസന്ത്
136. യങ് ബംഗാള്‍ മൂവ്മെന്റ് സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ്?
ഹെന്റി ലൂയിസ് വിവിയന്‍ ഡെറോസിയോ
137. സി രാജഗോപാലാചാരി 1925-ല്‍ ഗാന്ധിയന്‍ ആശ്രമം സ്ഥാപിച്ചത് എവിടെ?
തിരുച്ചെങ്ങോട്
138. ഭിന്നിച്ച് ഭരിക്കുക എന്നത് ആരുടെ നയമായിരുന്നു?
ബ്രിട്ടീഷ്
139. കോണ്‍ഗ്രസ് ഖിലാഫത്ത് സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് ആരായിരുന്നു?
സി ആര് ദാസ്
140. 1857-ലെ വിപ്ലവത്തിന് ബറേലിയില്‍ നേതൃത്വം നല്‍കിയത് ആരാണ്?
ഖാന് ബഹാദൂര്‍ ഖാന്
141. ജോണ്‍ സൈമണും കമ്മീഷന് അംഗങ്ങളും മുംബൈയില്‍ എത്തിത് എന്നാണ്?
1928 ഫെബ്രുവരി 3
142. 1946-ല്‍ ക്യാബിനറ്റ് മിഷനിലെ അംഗങ്ങള്‍ ആരെല്ലാം?
പെത്തിക് ലോറന്‍സ്, സര് സ്റ്റാഫോര്‍ഡ് ക്രിപ്സ്, എ വി അലക്സാണ്ടര്‍
143. ദുര്‍ബലചിത്തനായ മിതവാദിയെന്ന് കോണ്‍ഗ്രസിലെ തീവ്രദേശീയവാദത്തിന്റെ നേതാക്കള്‍ വിളിച്ചത് ആരെയാണ്?
ഗോപാലകൃഷ്ണ ഗോഖലെ
144. നെഹ്റു റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞു കൊണ്ട് 1929-ല്‍ 14 പോയിന്റുകള്‍ മുന്നോട്ടുവച്ചത് ആരാണ്?
മുഹമ്മദ് അലി ജിന്ന
145. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് ആരാണ?
എം ഡി ദേശായി
146. പ്രാദേശിക പത്രഭാഷ നിയമം (വെര്ണാക്കുലര് പ്രസ് ആക്ട്) പാസാക്കിയ വൈസ്രോയി ആരാണ്?
ലിട്ടണ്‍ പ്രഭു
147. ഗീതാ രഹസ്യം രചിച്ചത് ആരാണ്?
ബാലഗംഗാധര തിലകന്
148. ഏത് വൈസ്രോയിയുടെ കാലത്താണ് ഇല്‍ബര്‍ട്ട് ബില്‍ വിവാദം ഉണ്ടായത്?
റിപ്പണ്‍ പ്രഭു
149. ധാക്ക അനുശീലന്‍ സമിതിയുടെ സ്ഥാപകന്‍ ആരാണ്?
പുലിന്ദാസ്
150. തിങ്കതിയ്യ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏതാണ്?
ചമ്പാരന്‍
151. പത്താന്കാര്ക്കിടയില് ഖുദായ് ഖിത്മദ്ഗര് എന്ന സന്നദ്ധ സംഘടന രൂപവല്‍ക്കരിച്ചത് ആരാണ്?
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
152. ഭഗത്സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏത് കേസിലാണ്?
ലാഹോര്‍ ഗൂഢാലോചന കേസ്
153. ഇന്ത്യയില്‍ ഒരു പബ്ലിക് സര്‍വീസ് കമ്മിഷന് ആദ്യമായി നിയമിക്കപ്പെട്ടത് ഏത് നിയമ പ്രകാരമാണ്?
1919-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമം
154. ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്?
നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത്
155. മിത്രമേളയുടെ സംഘാടകന്‍ ആരാണ്?
സവര്‍ക്കര്‍
156. ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ച തീയതി എന്നാണ്?
1930 മാര്‍ച്ച് 12
157. ഇന്ത്യന്‍ ഇക്കണോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ദാദാഭായ് നവറോജി
158. കസ്തൂര്‍ബ ഗാന്ധി അന്തരിച്ചത് എവിടെ തടവിലായിരിക്കുമ്പോഴാണ്?
ആഗാഖാന്‍ കൊട്ടാരം
159. 1919 ഏപ്രില്‍ 13-ന്റെ പ്രാധാന്യം എന്താണ്?
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
160. ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന് എന്ന് മുതലാണ് വൈസ്രോയിയായി അറിയപ്പെടാന്‍ തുടങ്ങിയത്?
1858 ഓഗസ്റ്റ് 2
161. കേരളത്തില്‍ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നല്‍കിയത് ആരാണ്?
കെ ബി മേനോന്
162. സത്യശോധക് സമാജം സ്ഥാപിച്ചത് ആരാണ്?
ജ്യോതിബ ഫൂലെ
163. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്നതിന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്നും രാജിവച്ചത് ആരാണ്?
സി ശങ്കരന് നായര്‍
164. ബംഗാള്‍ വിഭജനം നിലവില്‍ വന്നത് എന്നാണ്?
1905 ഒക്ടോബര്‍ 16
165. എന്തിന്റെ ഭാഗമായിട്ടാണ് ജാമിയ മിലിയ ഇസ്ലാമിയ ആരംഭിച്ചത്?
ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാനം
166. ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഏത് രാജ്യത്തുനിന്നാണ് ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ ആശയം കടംകൊണ്ടത്?
അയര്‍ലന്‍ഡ്
167. 1875-ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് സ്ഥാപിച്ചത് ആരാണ്?
സര് സയ്യദ് അഹമ്മദ് ഖാന്
168. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വനിതാ റെജിമെന്റിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചത് ആരാണ്?
ലക്ഷ്മി സെഹ്ഗാള്‍
169. സുരേന്ദ്രനാഥ് ബാനര്‍ജി നേതൃത്വം നല്കിയ കോണ്‍ഗ്രസിന് മുമ്പുണ്ടായിരുന്ന സംഘടന ഏതാണ്?
ഇന്ത്യന്‍ അസോസിയേഷന്
170. ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികന് എന്നറിയപ്പെടുന്നത്?
ജി സുബ്രമണ്യ അയ്യര്‍
171. ഓള് ഇന്ത്യ മുസ്ലീം ലീഗ് രൂപം കൊണ്ട തിയതി എന്നാണ്?
1906 ഡിസംബര്‍ 30
172. ഇന്ത്യയുടെ ദേശീയ അധ്യാപകനായും ഗാന്ധിജിയുടെ ആത്മീയ പിന്ഗാമിയായും കരുതപ്പെടുന്ന നേതാവ് ആരാണ്?
ആചാര്യ വിനോബഭാവെ
173. ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ സര് പദവി ഉപേക്ഷിച്ചത്?
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
174. ഇന്ത്യന്‍ മിററിന്റെ പത്രാധിപര്‍ ആരായിരുന്നു?
മന്മോഹന് ഘോഷ്
175. 1914-ല്‍ സേവ സമിതി സ്ഥാപിച്ചത് ആരാണ്?
എച്ച് എന്‍ ഖുന്‍സ്രു
176. ഓള് ഇന്ത്യ കിസാന്‍ സഭ രൂപം കൊണ്ട വര്‍ഷം ഏതാണ്?
1936
177. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏത് നിയമമാണ് പ്രവിശ്യകളില്‍ സ്വയംഭരണം കൊണ്ടുവന്നത്?
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമം
178. ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്രയാണ്?
72
179. ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ തിയതി എന്നാണ്?
1931 മാര്‍ച്ച് 23
180. ആരുടെ അറസ്റ്റില്‍ പ്രതിഷേധിക്കാനാണ് 1919 ഏപ്രില്‍ 13-ന് ജാലിയന്‍വാലാബാഗില്‍ ജനങ്ങള്‍ തടിച്ചു കൂടിയത്?
സെയ്ഫുദ്ദീന്‍ കിച്ച്ലു, സത്യപാല്‍
181. ക്വിറ്റിന്ത്യാ സമരകാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
അബുള്‍ കലാം ആസാദ്
182. ഗദ്ദര്‍ പാര്‍ട്ടിയുടെ ആസ്ഥാനം എവിടെയായിരുന്നു?
സാന്‍ഫ്രാന്‍സിസ്കോ
183. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചത് ആരാണ്?
റാഷ് ബിഹാരി ബോസ്
184. 1907-ലെ സമ്മേളനത്തില്‍ മിതവാദികളും തീവ്രദേശീയവാദികളും തമ്മിലുള്ള പ്രധാന അഭിപ്രായ വ്യത്യാസം ഏത് കാര്യത്തിലായിരുന്നു?
സ്വരാജ്
185. ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ നടത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ് ആരാണ്?
ദാദാഭായ് നവറോജി
186. 1916-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും സംയുക്ത സമ്മേളനം നടന്ന സ്ഥലം ഏതാണ്?
ലഖ്നൗ
187. 1857-ലെ കലാപത്തിനുശേഷം നേപ്പാളിലേക്ക് കടന്നത് ആരാണ്?
നാനാസാഹിബ്
188. 1940 മാര്‍ച്ച് 13-ന് ഉദ്ദംസിങ് ആരെയാണ് വധിച്ചത്?
മൈക്കല്‍ ഒ ഡയര്‍
189. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം വ്യാപിക്കാത്ത പ്രദേശങ്ങള്‍ ഏതെല്ലാം?
പഞ്ചാബ്, ബോംബെ
190. ഇന്ത്യ വിടാനുള്ള ചരിത്രപരമായ പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ് ആറ്റ്ലി നടത്തിയത് എന്നാണ്?
1947 ഫെബ്രുവരി 20
191. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത് ആരാണ്?
സര് സയ്യദ് അഹമ്മദ് ഖാന്
192. സുഭാഷ് ചന്ദ്രബോസ് രൂപല്വല്ക്കരിച്ച രാഷ്ട്രീയപാര്‍ട്ടി ഏതാണ്?
ഫോര്‍വേഡ് ബ്ലോക്ക്
193. ഓള് ഇന്ത്യ കിസാന്‍ സഭയുടെ ആദ്യ സമ്മേളന വേദി ഏതാണ്?
ലഖ്നൗ
194. ഏത് വര്‍ഷമാണ് ബാലഗംഗാധര തിലകനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബര്‍മ്മയിലേക്ക് നാടുകടത്തിയത്?
1908
195. ഏത് വര്‍ഷമാണ് റൗലറ്റ് ബില്‍ അവതരിപ്പിച്ചത്
1919
196. സംവാദ് കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
രാജാറാം മോഹന്‍ റോയ്
197. അസ്പൃശ്യതയ്ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ ജാതി വിരുദ്ധ സമരം ഏതാണ്?
വൈക്കം സത്യാഗ്രഹം
198. ജീവിതത്തിന്റെ അവസാന നാളുകളില്‍ ബുദ്ധ മതം സ്വീകരിച്ച നേതാവ് ആരാണ്?
ഡോ അംബേദ്കര്‍
199. സൈമണ്‍ കമ്മീഷനെ ഇന്ത്യക്കാര്‍ ബഹിഷ്കരിക്കാന്‍ കാരണം എന്താണ്?
ഇന്ത്യക്കാരായ ആരും സൈമണ്‍ കമ്മീഷനില്‍ അംഗം അല്ലായിരുന്നു
200. മെക്കയില്‍ ജനിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണ്?
അബുള്‍ കലാം ആസാദ്
201. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി ആരാണ്?
നാഥുറാം വിനായക് ഗോഡ്സെ
202. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?
സുഭാഷ് ചന്ദ്ര ബോസ്
203. ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയത് ആരാണ്?
റോബര്‍ട്ട് ക്ലൈവ്
204. മാസ്റ്റര്‍ദാ എന്ന അപരനാമത്തില്‍ അറിയപ്പെട്ട വിപ്ലവകാരി ആരാണ്?
സൂര്യ സെന്‍
205. 1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ്?
മീററ്റ്
206. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത് എന്നാണ്?
1911 ഡിസംബര്‍ 12
207. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച വര്‍ഷം ഏതാണ്?
1885
208. ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരാണ്?
ഹാര്‍ഡിഞ്ച് പ്രഭു രണ്ടാമന്
209. കല്‍ക്കത്ത, ബോംബൈ, മദ്രാസ് സര്‍വകലാശാലകള്‍ സ്ഥാപിതമായ വര്‍ഷം ഏതാണ്?
1857
210. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിതാവ് ആരാണ്?
എ ഒ ഹ്യൂം
211. ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിന്റെ സ്ഥാപകന്‍ ആരാണ്?
ലാല ഹന്‍സ് രാജ്
212. ബംഗാളി പത്രമായ ഉദ്ബോധന ആരംഭിച്ചതാരാണ്?
വിവേകാനന്ദന്
213. മുസ്ലിങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഭരണ പരിഷ്കരണം ഏതാണ്?
മിന്റോ മോര്‍ലി നിയമം
214. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് ആദ്യമായി മുന്നോട്ടുവച്ചത് ആരാണ്?
ദാദാഭായ് നവറോജി
215. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് ആരാണ്?
ക്ലമന്റ് ആറ്റ്ലി
216. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് സൈന്യാധിപന് ആരാണ്?
ജനറല്‍ ഡയര്‍
217. ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്നത് ആരാണ്?
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
218. രാഷ്ട്രീയ മഹിളാ സംഘം സ്ഥാപിച്ചത് ആരാണ്?
ലതിക ഘോഷ്
219. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം ഏത് ഭാഷയിലാണ് രചിച്ചത്?
ഗുജറാത്തി
220. പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
ക്വിറ്റ് ഇന്ത്യ സമരം
221. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ആരാണ്?
ബാലഗംഗാധര തിലകന്
222. പൂര്‍ണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് ഏത് കോണ്‍ഗ്രസില്‍ വച്ചാണ്?
ലാഹോര്‍ കോണ്‍ഗ്രസ്
223. കോണ്‍ഗ്രിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരാണ്?
ആനി ബസന്ത്
224. നൈറ്റിംഗ് ഗേള്‍ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര പോരാളി ആരാണ്?
സരോജിനി നായിഡു
225. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ജാട്ടുകളെ ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ത്തിയെടുത്തത് ആരാണ്?
സൂരജ്മല്‍
226. പിന്തിയതിവച്ച ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്
227. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ച വര്‍ഷം ഏതാണ്?
1942
228. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മലയാളിയായ ആദ്യ പ്രസിഡന്റ് ആരാണ്?
സി ശങ്കരന് നായര്‍
229. 1838-ല്‍ ഫെറെയ്സി പ്രസ്ഥാനം നയിച്ചത് ആരാണ്?
ഹാജി ശരിയത്തുള്ള
230. 1922 ഫെബ്രുവരി 5-ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ഏതാണ്?
ചൗരിചൗര
231. സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
232. പൂര്‍ണ്ണസ്വരാജ് പ്രമേയം പാസാക്കുകയും ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം ഏതാണ്?
ലാഹോര്‍
233. ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച നേതാവ് ആരാണ്?
ബാലഗംഗാധര തിലകന്
234. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്?
മൗണ്ട് ബാറ്റണ്‍ പ്രഭു
235. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ സമ്മേളന വേദി എവിടെയാണ്?
ബോംബെ
236. വാര്‍ധാ വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ്?
ഗാന്ധിജി
237. നീല്‍ദര്‍പ്പണ്‍ രചിച്ചത് ആരാണ്?
ദീനബന്ധു മിത്ര
238. ഏത് നിയമപ്രകാരമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റിന്ത്യാക്കമ്പനിയില്നിന്നും ബ്രിട്ടീഷ് ക്രൗണ്‍ ഏറ്റെടുത്തത്?
1858-ലെ നിയമം
239. ഇന്ത്യയില്‍ എന്നാണ് സൈമണ്‍ കമ്മിഷന് നിയമിക്കപ്പെട്ടത്?
1927 നവംബര്‍
240. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
ജെ ബി കൃപലാനി
241. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ തിയതി എന്നാണ്?
1942 ഓഗസ്റ്റ് 8
242. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
അരവിന്ദഘോഷ്
243. ജനഗണമനയ്ക്ക് സംഗീതം പകര്‍ന്നത് ആരാണ്?
രാംസിങ് താക്കൂര്‍
244. കേരളത്തില്‍ ഉപ്പ് സത്യാഗ്രഹത്തിന് സംഗീതം പകര്‍ന്നത് ആരാണ്?
രാംസിങ് താക്കൂര്‍
245. കേരളത്തില്‍ ഉപ്പ് സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആരാണ്?
കെ കേളപ്പന്
246. ഗ്രീസ് പുരട്ടിയ വെടിയുണ്ട ഉപയോഗിക്കാന്‍ വിസമ്മതിക്കുകയും അഡ്ജുട്ടന്റിനെ കൊലപ്പെടുത്തുകയും ചെയ്ത സൈനികന്റെ പേര് എന്താണ്?
മംഗല്‍ പാണ്ഡെ
247. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഇന്ത്യന്‍ വംശജയല്ലാത്ത ആദ്യ വനിത ആരാണ്?
ആനി ബസന്ത്
248. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏക മലയാളി ആരാണ്?
ബാരിസ്റ്റര്‍ ജി പി പിള്ള
249. ‘ഗാന്ധിജി വെറുമൊരു മനുഷ്യനല്ല, ഒരു പ്രതിഭാസമാണ്. നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു,’ ഈ അഭിപ്രായം ആരുടേതാണ്?
ജോര്‍ജ് ബര്‍ണാഡ് ഷാ
250. ‘നിങ്ങളെനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം,’ ആരുടെ മുദ്രാവാക്യമാണിത്?
സുഭാഷ്ചന്ദ്ര ബോസ്
251. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചു നല്കിയ വനിത ആരായിരുന്നു?
കൗമുദി ടീച്ചര്‍
252. ഭഗത് സിങ് തൂക്കിലേറ്റിയത് ഏത് ജയിലിലാണ്?
ലാഹോര്‍
253. സ്വാതന്ത്ര്യ സമരക്കാലത്ത് ‘ദ ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ശ്യാംജി കൃഷ്ണവര്‍മ
254. 1905-ലെ ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രക്ഷോഭം ഏതാണ്?
സ്വദേശി പ്രസ്ഥാനം
255. ‘ഉപ്പ് പെട്ടെന്ന് നിഗൂഢമായ ഒരു വാക്കായി മാറി. ശക്തിയുടെ വാക്ക്,’ ആരുടെ വാക്കുകളാണ് ഇവ?
ജവഹര്‍ലാല്‍ നെഹ്റു
256. വേദങ്ങളിലേക്ക് മടങ്ങുക എന്നത് ആരുടെ ആഹ്വാനമാണ്?
സ്വാമി ദയാനന്ദ് സരസ്വതി
257. 1857-ലെ വിപ്ലവം സ്വാതന്ത്ര്യ സമരമാണെന്ന് പറഞ്ഞത് ആരാണ്?
വി ഡി സവര്‍ക്കര്‍
258. പാസീവ് റെസിസ്റ്റന്‍സ് എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
അരവിന്ദഘോഷ്
259. പശ്ചിമേന്ത്യയിലെ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
എം ജി റാനഡേ
260. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗുജറാത്തിയില്നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
മഹാദേവ് ദേശായി
261. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ ഇത് ആരുടെ വാക്കുകളാണ്?
ഗാന്ധിജി
262. ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും തമ്മില്‍ മൈസൂര്‍ ഉടമ്പടി ഒപ്പുവച്ചത് ഏത് വര്‍ഷമാണ്?
1784
263. ബീഹാറില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത് ആരാണ്?
കണ്വര് സിങ്
264. 1918-ല്‍ ഇന്ത്യയിലെ ആദ്യത്തെ ആധുനിക ട്രേഡ് യൂണിയന് സ്ഥാപിച്ചത് ആരാണ്?
ബി പി വാഡിയ
265. ചരിത്ര പ്രസിദ്ധമായ 1916-ലെ ലഖ്നൗ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
അംബികാചരണ്‍ മജൂംദാര്‍
266. ചിറ്റഗോങ് ആയുധശാല ആക്രമണം ആസൂത്രണം ചെയ്തത് ആരാണ്?
സൂര്യസെന്‍
267. ‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ ജവഹര്‍ലാല്‍ നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്?
ഝാന്‍സി റാണി
268. ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചതാരാണ്?
വിഷ്ണുഭട്ട് ഗോഡ്സെ
269. ആരെ ഉദ്ദേശിച്ചാണ് ഞാന്‍ പോയാല്‍ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്ന് മഹാത്മാഗാന്ധി പറഞ്ഞത്?
ജവഹര്‍ലാല്‍ നെഹ്റു
270. മുസ്ലിം ലീഗിന്റെ ആദ്യ വാര്‍ഷിക സമ്മേളനം നടന്നത് എവിടെയാണ്?
കറാച്ചി
271. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം ഏതാണ്?
ബ്രഹ്മസമാജം
272. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്?
കാനിങ് പ്രഭു
273. ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ കാരണമായ സംഭവം ഏതാണ്?
ചൗരിചൗര സംഭവം
274. സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ്?
കുമരപ്പ കമ്മിറ്റി
275. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭ രൂപം നല്കിയ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച നിയമജ്ഞന് ആര്?
ബി എന്‍ റാവു
276. ഏത് സമ്മേളനത്തിലാണ് ജോര്‍ജ് യൂള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായത്?
മദ്രാസ്
277. ഏത് നഗരത്തിലാണ് ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യത്തിന്റെ മരം നടത്ത്?
ശ്രീരംഗപട്ടണം
278. ഗാന്ധിജിയെ ഒറ്റയാള്‍ പട്ടാളമെന്ന് വിളിച്ചത് ആരാണ്?
മൗണ്ട്ബാറ്റണ്
279. ഇന്ത്യയിലെ ഫ്രഞ്ച് ഭരണത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലം ഏതാണ്?
പുതുച്ചേരി
280. ഇന്ത്യക്കാര്‍ക്ക് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
റാംസേ മക്ഡൊണാള്‍ഡ്
281. രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസം എന്ന് പറഞ്ഞത് ആരാണ്?
അരവിന്ദ ഘോഷ്
282. ഏത് വര്‍ഷമാണ് ബോംബെയില്‍ റോയല്‍ ഇന്ത്യന്‍ നേവി ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്തിയത്?
1946
283. 1928-ല്‍ സര്‍ദാര്‍ പട്ടേല്‍ എവിടെയാണ് കര്‍ഷക പ്രസ്ഥാനം നയിച്ചത്?
ബര്‍ദോളി
284. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് ഗാന്ധിജി അധ്യക്ഷത വഹിച്ചത്?
ബെല്‍ഗാം
285. ബ്രിട്ടീഷ് സര്‍ക്കാര്‍ നമ്മെ വിഭജിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേര്‍പെടുത്താന്‍ അവര്‍ക്കാവില്ല- ബംഗാള്‍ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആര് പറഞ്ഞതായിരുന്നു?
രബീന്ദ്രനാഥ് ടാഗോര്‍
286. സൈമണ്‍ കമ്മീഷനെതിരെയുള്ള സമരത്തില്‍ പോലീസ് മര്‍ദനത്തില്‍ മരണംവരിച്ച നേതാവ് ആരാണ്?
ലാലാലജ്പത് റായ്
287. ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷന് എന്ന് ജിന്നയെ വിശേഷിപ്പിച്ചതാരാണ്?
സരോജിനി നായിഡു
288. അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകന്‍ ആരാണ്?
വി ഡി സവര്‍ക്കര്‍
289. നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം ആരംഭിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
290. ഏതിന്റെ പരാജയത്തെ തുടര്‍ന്നാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
ക്രിപ്സ് മിഷന്
291. ഏത് ജനകീയ മുന്നേറ്റവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷുകാര്‍ ഓപ്പറേഷന് തണ്ടര്‍ബോള്‍ട്ട് എന്ന നടപടിയിലൂടെ നേതാക്കളെ തുറങ്കിലടച്ചത്?
ക്വിറ്റിന്ത്യാ സമരം
292. ഓഗസ്റ്റ് വിപ്ലവം എന്നുമറിയപ്പെട്ട ജനകീയ മുന്നേറ്റം ഏതാണ്?
ക്വിറ്റിന്ത്യാ സമരം
293. മൂക് നായക് എന്നറിയപ്പെട്ടത് ആരാണ്?
ഡോ അംബേദ്കര്‍
294. ദേശ് നായക് എന്നറിയപ്പെട്ടത് ആരാണ്?
സുഭാഷ് ചന്ദ്രബോസ്
295. ആരുടെ ശിപാര്‍ശ പ്രകാരമാണ് കല്‍ക്കട്ട, ബോംബെ, മദ്രാസ് സവര്കലാശാലകള് സ്ഥാപിച്ചത്?
സര് ചാള്‍സ് വുഡ്
296. ഹിന്ദുമതത്തിന്റെ കാല്വിന് എന്നറിയപ്പെട്ടത് ആരാണ്?
ദയാനന്ദ് സരസ്വതി
297. 1848 മുതല്‍ 1856 വരെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത് ആരാണ്?
ഡല്‍ഹൗസി പ്രഭു
298. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരാണ്?
സി ആര് ദാസ്
299. ഡോ ബി ആര് അംബേദ്ക്കറുടെ രാഷ്ട്രീയ ഗുരു ആരാണ്?
ജ്യോതിബ ഫുലെ
300. എ ഗിഫ്ട് ടു മോണോതീസ്റ്റ് എന്ന പുസ്തകം ആരുടേതാണ്?
രാജാറാം മോഹന്‍ റോയ്
301. ദേശ ബന്ധു എന്നറിയപ്പെട്ടത് ആരാണ്?
സി ആര് ദാസ്
302. റിപ്പണ്‍ പ്രഭുവിന്റെ കാലത്തുണ്ടായ ഇല്‍ബര്‍ട്ട് ബില്‍ വിവാദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
നീതിന്യായ മേഖലയില്‍ തുല്യത
303. ഡഫറിന്‍ പ്രഭുവിന്റെ ബുദ്ധിയില്നിന്നുമുണ്ടായതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
ലാലാ ലജ്പത്റായി
304. വന്ദേമാതരം എന്ന ദേശഭക്തി ഗാനം രചിച്ചത് ആരാണ്?
ബങ്കിം ചന്ദ്ര ചാറ്റര്‍ജി
305. സുരക്ഷാവാല്‍വ് സിദ്ധാന്തം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണം
306. ഉണരൂ ഇന്ത്യ എന്ന പുസ്തകം രചിച്ചത് ആരാണ്?
ആനി ബസന്ത്
307. അല്‍ഹിലാല്‍ ആരുടെ പത്രമാണ്?
മൗലാന അബുള്‍ കലാം ആസാദ്
308. ആരെയാണ് 1857-ലെ കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത്?
ബഹദൂര്‍ഷാ രണ്ടാമന്
309. 1916-ല്‍ പൂനെയില്‍ വനിതാ സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്?
പ്രൊഫ കാര്‍വെ
310. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ മനു എന്നറിയപ്പെട്ടത് ആരാണ്?
മെക്കാളെ
311. എയിക്സ് ലാ ഷാപ്പേല് ഉടമ്പടി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒന്നാം കര്‍ണാട്ടിക് യുദ്ധം
312. ഇന്ത്യയുടെ ഭാവി ഭരണഘടന മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലാവണം എന്ന പ്രമേയം പാസാക്കിയത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ്?
1927-ലെ മദ്രാസ് സമ്മേളനം
313. ഡ്യൂപ്ലേയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെട്ട ഏറ്റുമുട്ടലേതാണ്?
രണ്ടാം കര്‍ണാട്ടിക് യുദ്ധം
314. ഏത് ഗോത്രവര്‍ഗക്കാര്‍ നടത്തിയ സ്വാതന്ത്ര്യ സമരമാണ് ഉല്ഗുലാന്?
മുണ്ട
315. സിവില്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യത്തെ ഇന്ത്യാക്കാരന് ആരാണ്?
സത്യേന്ദ്രനാഥ് ടാഗോര്‍
316. ദൈവത്തിന്റെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും വാഴ്ത്തപ്പെട്ട ഗോത്രവര്‍ഗ നേതാവ് ആരാണ്?
ബിര്‍സ മുണ്ട
317. ഏത് തീയതിയിലാണ് മുസ്ലീം ലീഗ് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നത്?
1946 ഒക്ടോബര്‍ 26
318. ഗുജറാത്തില്‍ കത്തിയവാഡിലെ മോര്‍ബിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ആരാണ്?
ദയാനന്ദ സരസ്വതി
319. ഉത്തരവാദിത്വമില്ലാത്തതും ഭ്രാന്തവുമായ പ്രവൃത്തി എന്ന് ക്വിറ്റിന്ത്യാ സമരത്തെ വിശേഷിപ്പിച്ച നേതാവ് ആരാണ്?
ബി ആര് അംബേദ്കര്‍
320. എന്തിനെക്കുറിച്ച് പരിശോധന നടത്താനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ സൈമണ്‍ കമ്മിഷനെ ഇന്ത്യയിലേക്ക് അയച്ചത്?
ദ്വിഭരണത്തിന്റെ പ്രവര്‍ത്തനം
321. തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ട നേതാവ് ആരാണ്?
സി വിജയരാഘവാചാര്യര്‍
322. 1919-ല്‍ നടപ്പിലാക്കിയ ദ്വിഭരണ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ച കമ്മിഷന് ഏതാണ്?
സൈമണ്‍ കമ്മിഷന്
323. ഏത് നിയമമാണ് ബര്‍മയേയും ഏഡനേയും ഇന്ത്യയില്‍നിന്നും ഭരണപരമായി വേര്‍പെടുത്തിയത്?
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
324. സേലത്തിലെ മാമ്പഴം എന്നറിയപ്പെട്ട നേതാവ് ആരാണ്?
സി രാജഗോപാലാചാരി
325. ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം ഏതാണ്?
1946
326. രാജാറാം മോഹന്‍ റോയിയുടെ മരണശേഷം ബ്രഹ്മസമാജത്തെ നയിച്ചതാരാണ്?
ദേവേന്ദ്രനാഥ് ടാഗോര്‍
327. ബഹുവിവാഹ് എന്ന പുസ്തകം രചിച്ചതാര്?
ഈശ്വരചന്ദ്ര വിദ്യാസാഗര്‍
328. ബെര്‍ക്കെലി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളില്‍ സംസ്കൃത പ്രൊഫസറായിരുന്ന ഇന്ത്യന്‍ വിപ്ലവകാരി ആരാണ്?
ലാല ഹര്‍ദയാല്‍
329. 1940-കളില്‍ നാനാ സാഹേബ് രാമചന്ദര്‍ പാട്ടീല്‍ പ്രതിസര്‍ക്കാര്‍ എന്ന പേരില്‍ സമാന്തര ഗവണ്മെന്റ് സ്ഥാപിച്ചത് എവിടെയാണ്?
മഹാരാഷ്ട്ര
330. തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി 1929-ല്‍ കുടി അരശ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്?
രാമസ്വാമി നായ്ക്കര്‍
331. ബക്സര്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചതാരാണ്?
ഹെക്ടര്‍ മണ്‍റോ
332. റോബര്‍ട്ട് നൈറ്റിന്റെ പേര് ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ദ സ്റ്റേറ്റ്സ്മാന്
333. ഏത് നഗരത്തിലാണ് ടിപ്പുസുല്‍ത്താന്‍ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്?
ശ്രീരംഗപട്ടണം
334. കല്‍ക്കട്ടയിലെ ഇരുട്ടറ ദുരന്തം നടന്ന വര്‍ഷം ഏതാണ്?
1756
335. പോര്‍ട്ടോ നോവോയിലെ വിജയത്തിന് കാരണക്കാരനായ ബ്രിട്ടീഷ് ജനറല്‍ ആരാണ്?
അയര്ക്യൂട്ട്
336. അഭ്യുദയ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത് ആരാണ്?
മദന്‍ മോഹന്‍ മാളവ്യ
337. മറാത്ത സൈന്യത്തിന്റെ സഹായത്തോടെ 1719-ല്‍ ഫറൂഖ്സിയാറെ വധിച്ചതാരാണ്?
സയ്യിദ് സഹോദരന്മാര്
338. സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലം ഏതാണ്?
ബംഗാള്‍
339. തേഭാഗ കലാപത്തിന്റെ പശ്ചാത്തലം ഏതാണ്?
ബംഗാള്‍
340. ഓള് ഇന്ത്യ കിസാന്‍ സഭയുടെ ആദ്യ സമ്മേളനത്തിന്റെ വേദി ഏതാണ്?
ലഖ്നൗ
341. രാസ്ത് ഗോഫ്തര്‍ എന്ന പ്രസിദ്ധീകരണം ഏത് വിഭാഗത്തിന്റെ പരിഷ്ക്കരണമാണ് ലക്ഷ്യമിട്ടത്?
പാഴ്സി
342. രംഗീല എന്ന അപരനാമത്തില്‍ അറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ആരാണ്?
മുഹമ്മദ് ഷാ
343. ടിപ്പുസുല്‍ത്താനും ബ്രിട്ടീഷുകാരും തമ്മില്‍ മൈസൂര്‍ ഉടമ്പടി ഒപ്പുവച്ച വര്‍ഷം ഏതാണ്?
1784
344. മഹര്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം എവിടെയായിരുന്നു?
മഹാരാഷ്ട്ര
345. അധ്വാനിക്കുന്നവരുടെ രാജകുമാരന് എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത് ആരാണ്?
ബാലഗംഗാധര തിലകന്
346. സമാധാനമായ അന്ത്യത്തിന് കോണ്‍ഗ്രസിനെ സഹായിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പ്രസ്താവിച്ച വൈസ്രോയി ആരാണ്?
കഴ്സണ്
347. കഴ്സണ് പ്രഭുവിനെ ഔറംഗസീബിനോട് താരതമ്യപ്പെടുത്തിയത് ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
348. ഏത് സ്ഥലം ആസ്ഥാനമാക്കിയാണ് 1916 സെപ്തംബറില്‍ ആനി ബസന്ത് ഹോംറൂള്‍ ലീഗ് ആരംഭിച്ചത്?
അഡയാര്‍
349. ക്വിറ്റിന്ത്യാ സമരകാലത്ത് താമ്രലിപ്ത ജാതീയ സര്‍ക്കാര്‍ അധികാരത്തില്‍വന്നത് എവിടെയാണ്?
ബംഗാള്‍
350. പഞ്ചാബ് നൗജവാന് സഭയുടെ ആദ്യ കാര്യദര്‍ശി ആയിരുന്നത് ആരാണ്?
ഭഗത് സിങ്
351. താഴെപ്പറയുന്നവരില്‍ സുധാരക് എന്ന പത്രവുമായി ബന്ധപ്പെട്ടത് ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
352. ആരുടെ അധ്യക്ഷതയിലാണ് ഹിന്ദുമഹാസഭ സംഘടിപ്പിച്ചത്?
കാസിം ബസാറിലെ മഹാരാജാവ്
353. ബാബാ രാംസിംഗ് കുക്ക കലാപം നയിച്ചത് എവിടെയാണ്?
പഞ്ചാബ്
354. ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ് ആരാണ്?
സുരേന്ദ്ര നാഥ് ബാനര്‍ജി
355. 1857-ല്‍ ബറേലിയില്‍ കലാപത്തിന് നേതൃത്വം നല്‍കിയത് ആരാണ്?
ഖാന് ബഹാദൂര്‍
356. 1905-ല്‍ ഭവാനി മന്ദിര്‍ പ്രസിദ്ധീകരിച്ചത് ആരാണ്?
ബരീന്ദ്രകുമാര്‍ ഘോഷ്
357. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സമാജിന്റെ ആദ്യ പ്രസിഡന്റ് ആരാണ്?
ജി ഡി ബിര്‍ള
358. 1934-ല്‍ പട്നയില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ്?
ആചാര്യ നരേന്ദ്രദേവ്
359. കോണ്‍ഗ്രസിന്റെ പേരിനൊപ്പം നാഷണല്‍ എന്ന വാക്ക് ചേര്‍ത്ത നാഗ്പൂര്‍ സമ്മേളനം ഏത് വര്‍ഷമായിരുന്നു?
1891
360. അലഹബാദില്നിന്നും മദന്‍ മോഹന്‍ മാളവ്യ പ്രസിദ്ധീകരിച്ച് പത്രം ഏതാണ്?
ദി ലീഡര്‍
361. വട്ടമേശ സമ്മേളനത്തില്‍ ദളിത് വിഭാഗത്തിനെ പ്രതിനിധാനം ചെയ്തത് ആരാണ്?
ബി ആര് അംബേദ്കര്‍
362. 1906-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദാദാഭായ് നവറോജിയുടെ സെക്രട്ടറി ആരായിരുന്നു?
എം എ ജിന്ന
363. 1887-ല്‍ ഏത് നഗരം ആസ്ഥനമാക്കിയാണ് ദേവ് സമാജം പ്രവര്‍ത്തനം ആരംഭിച്ചത്?
ലാഹോര്‍
364. മദന്‍ മോഹന്‍ മാളവ്യയ്ക്കുശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായത് ആരാണ്?
ഡോ എസ് രാധാകൃഷ്ണന്
365. 1857-ലെ കലാപകാലത്ത് ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുകയും പാരിതോഷികമായി 200 രൂപ പ്രതിമാസ പെന്‍ഷനായി നേടുകയും ചെയ്തത് ആരാണ്?
സര് സയ്യദ് അഹമ്മദ് ഖാന്
366. ചിക്കാഗോയില്‍ പോകാന്‍ സ്വാമി വിവേകാനന്ദന് സാമ്പത്തിക സഹായം നല്‍കിയത് ആരാണ്?
ഖേത്രി രാജാവ്
367. റാം മോഹന്‍ റോയിക്ക് രാജ ബഹുമതി നല്കിയ മുഗള്‍ ചക്രവര്‍ത്തി ആരാണ്?
അക്ബര്‍ രണ്ടാമന്
368. ഇന്ത്യ-പാകിസ്ഥാന് വിഭജന കൗണ്‍സിലിന്റെ ചെയര്മാന് ആരായിരുന്നു?
മൗണ്ട്ബാറ്റണ് പ്രഭു
368. ഏത് വൈസ്രോയിയുടെ കാലത്താണ് ഭഗത് സിങ്ങിനെ തൂക്കിലേറ്റിയത്?
ഇര്വിന്
369. ബി എം മലബാറി ആരംഭിച്ച സേവ സദന് ഏത് വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്?
പാഴ്സികള്‍
370. നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചതരാണ്?
ദയാല്‍ ദാസ്
371. നാംദരി പ്രസ്ഥാനം അഥവാ കുക്കാ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?
ബാലക് സിങ്
372. പില്ക്കാലത്ത് അലിഗഢ് സയന്റിഫിക് സൊസൈറ്റി ആയി മാറിയ ട്രാന്സ്ലേഷന് സൊസൈറ്റി 1864-ല്‍ സ്ഥാപിച്ചത് ആരാണ്?
സയ്യദ് അഹമ്മദ് ഖാന്
373. ഏത് നിയമപ്രകാരമാണ് ഇന്ത്യക്കാര്‍ക്ക് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുന്നതിന് അവസരം ലഭിച്ചത്?
1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ നിയമം
374. മുസ്ലിങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കല്‍ക്കട്ട മദ്രസ സ്ഥാപിച്ച വര്‍ഷം ഏതാണ്?
1780
375. ഏത് വര്‍ഷമാണ് കൊല്‍ക്കത്തയില്‍ ബേതൂണ്‍ സ്കൂള്‍ സ്ഥാപിതമായത്?
1849
376. സൈമണ്‍ കമ്മിഷന്റെ ഔദ്യോഗിക നാമം എന്താണ്?
ഇന്ത്യന്‍ സ്റ്റാറ്റിയൂട്ടറി കമ്മിഷന്
377. വെല്ലസ്ലി പ്രഭു കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്യം കോളെജ് ആരംഭിച്ച വര്‍ഷം ഏതാണ്?
1800
378. ഏത് സമ്മേളനത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൗലികാവകാശങ്ങള്‍ സംബന്ധിച്ച പ്രമേയം പാസാക്കിയത്?
1931-ലെ കറാച്ചി സമ്മേളനം
379. 1937-39 കാലയളവില്‍ മദ്രാസ് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് മന്ത്രിസഭയുടെ തലവന്‍ ആരാണ്?
സി രാജഗോപാലാചാരി
380. 1897-ല്‍ എല്ജിന് പ്രഭു നിയമിച്ച ക്ഷാമ കമ്മിഷന്റെ അധ്യക്ഷനായിരുന്നത് ആരാണ്?
സര് ജെയിംസ് ബി ല്യാള്‍
381. ഫെറെയ്സി പ്രസ്ഥാനം (1838) നയിച്ചതാരാണ്?
ഹാജി ശരിയത്തുള്ള
382. പാബ്ന കര്‍ഷക കലാപം എവിടെയാണ് നടന്നത്?
ബംഗാള്‍
383. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ പോരാട്ടത്തിന്റെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്?
വസുദേവ് ബല്‍വന്ത് ഫാഡ്കേ
384. ഏകാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം എവിടെയാണ്?
ഉത്തര്‍പ്രദേശ്
385. ഏത് വര്‍ഷമാണ് ക്യാംബെല് കമ്മിഷന് നിയമിതമായത്?
1866
386. ഓള് ഇന്ത്യ സ്റ്റേറ്റ് പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ആദ്യ സമ്മേളനം നടന്ന വര്‍ഷം ഏതാണ്?
1927
387. ഫസ്ലുല് ഹഖ് 1940-ല്‍ അവതരിപ്പിച്ച പാകിസ്ഥാന് പ്രമേയത്തിന്റെ കരട് ആരാണ് തയ്യാറാക്കിയത്?
സിക്കന്ദര്‍ ഹയാത്ത് ഖാന്
388. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ പാഴ്സി സാമൂഹിക പരിഷ്കര്‍ത്താവ് ആരാണ്?
ബെഹ്റാംജി മലബാറി
389. ആത്മീയ സഭ സ്ഥാപിതമായ വര്‍ഷം ഏതാണ്?
1815
390. കെ കാമരാജന്റെ രാഷ്ട്രീയ ഗുരു ആരാണ്?
സത്യമൂര്‍ത്തി
391. ഏത് വര്‍ഷമാണ് ഇന്ത്യന്‍ പൊലീസ് ആക്ട് പാസാക്കിയത്?
1861
392. എവിടെയാണ് മഹല്‍വാരി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?
ബംഗാളിലും ബീഹാറിലും
393. അഹമ്മദാബാദ് മില്‍ സമരത്തില്‍ മഹാത്മാഗന്ധിയുടെ ഇടപെടലിലൂടെ തൊഴിലാളികള്‍ക്ക് എത്ര ശതമാനം വേതന വര്‍ദ്ധനവാണ് ലഭിച്ചത്?
35
394. ഏത് കേസുമായി ബന്ധപ്പെട്ടാണ് അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയത്?
കാക്കോറി കേസ്
395. മൈസൂര്‍, ജയ്പൂര്‍, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാനായി സേവനം അനുഷ്ഠിച്ച വ്യക്തി ആരാണ്?
മിര്‍സ ഇസ്മായില്‍
396. അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയ അതേ തിയതിയില്‍ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ആരാണ്?
രാംപ്രസാദ് ബിസ്മില്‍
397. ആരാണ് 1923-ല്‍ കേന്ദ്ര നിയമ നിര്‍മ്മാണ സഭയില്‍ പ്രതിപക്ഷ നേതാവായത് ആരാണ്?
മോത്തിലാല്‍ നെഹ്റു
398. മൗണ്ട്ബാറ്റണ് പദ്ധതി പ്രകാരം ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിന് എത്ര ദിവസമെടുത്തു?
72
399. 1858-നും 1947-നും മധ്യേ എത്ര വൈസ്രോയിമാരാണ് ഇന്ത്യ ഭരിച്ചത്?
20
400. ഇന്ത്യയ്ക്കനുകൂലമായി പ്രചാരണം നടത്തുന്നതിനായി ഇംഗ്ലണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്?
ദാദാഭായ് നവറോജി
401. എവിടത്തെ പ്രധാനമന്ത്രിയായിട്ടാണ് ദാദാഭായ് നവറോജി സേവനം അനുഷ്ഠിച്ചത്?
ബറോഡ
402. ഏതിന്റെ ശിപാര്‍ശ പ്രകാരമാണ് വട്ടമേശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്?
സൈമണ്‍ കമ്മിഷന്
403. ബ്രിട്ടീഷ് സര്‍ക്കാര്‍ വകുപ്പ് എന്ന നിലയില്‍ ഇന്ത്യാ ഓഫീസ് ആരംഭിച്ച വര്‍ഷം ഏതാണ്?
1858
404. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു?
സ്റ്റാന്‍ലി പ്രഭു
405. ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം ഏതാണ്?
ഹൈദരാബാദ്
406. ഒരു രാജകീയ വിപ്ലവത്തിലൂടെ ജോര്‍ജ് ആറാമന്‍ രാജാവ് ഇന്ത്യയുടെ ചക്രവര്‍ത്തി എന്ന പദവിപ്പേര് ഒഴിവാക്കിയ തിയതി എന്നാണ്?
1948 ജൂണ്‍ 22
407. ആരുടെ അധ്യക്ഷതയിലാണ് കഴ്സണ് പ്രഭു, പൊലീസ് കമ്മിഷനെ നിയമിച്ചത് ആരാണ്?
ആന്‍ഡ്രൂ ഫ്രേസര്‍
408. ടിപ്പുസുല്‍ത്താനെതിരെ 1790-ല്‍ രൂപംകൊണ്ട ത്രികക്ഷി സഖ്യത്തില്‍ ഇംഗ്ലീഷുകാര്‍ക്കും മറാത്തര്ക്കം ഒപ്പം പങ്കാളിയായ നാട്ടുരാജ്യം ഏതാണ്?
ഹൈദരാബാദ് നിസാം
409. ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമനിര്‍മ്മാണസഭ രൂപവല്കൃതമായത്?
1919-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
410. കേന്ദ്ര നിയമനിര്‍മ്മാണ സഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം ഏതാണ്?
1920
411. 1927-ല്‍ സമതാ സൈനിക് ദള്‍ രൂപവല്‍ക്കരിച്ചത് ആരാണ്?
ബി ആര് അംബേദ്കര്‍
412. ആരാണ് വിധവകള്‍ക്കായി ബോംബെയില്‍ ശാരദാ സദനും പൂനെയില്‍ മുക്തിയും സ്ഥാപിച്ചത്?
പണ്ഡിത രമാഭായി
413. അഹമ്മദാബാദില്‍ സബര്‍മതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയകുഞ്ജ് എന്ന പേര് നല്‍കിയത് ആരാണ്?
കാക്കാസാഹേബ് കലേല്‍ക്കര്‍
414. ഇന്ത്യാ വൈസ്രോയിയുടെ ഷിംലയിലെ വേനല്‍ക്കാല വസതിയായിരുന്നത്?
വൈസ്റീഗല്‍ ലോഡ്ജ്
415. ക്വിറ്റിന്ത്യ സമരകാലത്ത് ബലിയയിലെ സമാന്തര ഗവണ്മെന്റിന് നേതൃത്വം നല്‍കിയത് ആരാണ്?
ചിട്ടു പാണ്ഡെ
416. ക്വിറ്റിന്ത്യാ സമരകാലത്ത് കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്ന കോണ്‍ഗ്രസ് റേഡിയോയുടെ പ്രക്ഷേപണത്തിന് നേതൃത്വം നല്‍കിയത് ആരാണ്?
ഉഷാ മേത്ത
417. സൈമണ്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
യൂസഫ് മെഹ്റലി
418. ചൗരിചൗരാ കേസില്‍ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്ര്യ സമരഭടന്മാര്ക്കായി കോടതിയില്‍ വാദിച്ച് 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകന് ആരാണ്?
മദന്‍ മോഹന്‍ മാളവ്യ
419. വൈസ്രോയി എന്ന സ്ഥാനപ്പേര് നിര്‍ത്തലാക്കിയ വര്‍ഷം ഏതാണ്
1947
420. ഗാന്ധിജി 1930-ല്‍ ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ച അഹമ്മദാബാദിലെ വസിതയുടെ പേര് എന്താണ്?
ഹൃദയ് കുഞ്ജ്
421. ഇന്ത്യയില്‍ വന്ന് അത്യാഢംബരപൂര്‍വ്വം ദര്‍ബാര്‍ നടത്തിയ ഏക ബ്രിട്ടീഷ് ചക്രവര്‍ത്തി ആരാണ്?
ജോര്‍ജ് അഞ്ചാമന്
422. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ചക്രവര്‍ത്തി ആരാണ്?
ജോര്‍ജ് ആറാമന്‍
423. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ കാമ്പസ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ദാനം ചെയ്തത് ആരാണ്?
കാശി നരേശ്
424. ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കാന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്ച്ചിലിനുമേല് സമ്മര്‍ദ്ദം ചെലുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ആരാണ്?
ഫ്രാങ്ക്ളിന് ഡി റൂസ്വെല്‍റ്റ്
425. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് ഏതാണ്?
ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍
426. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത് ആരാണ്?
യൂസഫ് മെഹ്റലി
427. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് പിഎച്ച്ഡി ഗവേഷണ പ്രബന്ധം രചിച്ച നേതാവ് ആരാണ്?
റാം മനോഹര്‍ ലോഹ്യ
428. ദളിതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്ന കാര്യത്തില്‍ ഗാന്ധിജിയും അംബേദ്ക്കറും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ആരാണ്?
രബീന്ദ്രനാഥ് ടാഗോര്‍
429. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അപരനാമം എന്താണ്?
ജോണ്‍ കമ്പനി
430. യൂറോപ്പില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന യുദ്ധം ഏതാണ്?
മൂന്നാം കര്‍ണാട്ടിക് യുദ്ധം
431. ബഹദൂര്‍ഷാ രണ്ടാമനെ 1857-ലെ കലാപസമയത്ത് ശത്രുക്കള്‍ പിടികൂടിയത് എവിടെനിന്നാണ്?
ഹുമയൂണിന്റെ ശവകുടീരം
432. ഏത് ഭരണാധികാരിയുടെ കാലത്താണ് മറാത്ത സാമ്രാജ്യം വിസ്തൃതിയുടെ പാരമ്യത പ്രാപിച്ചത്?
ബാലാജി ബാജാറാവും
433. വേദസമാജം 1864-ല്‍ സ്ഥാപിച്ചത് ആരാണ്?
ശിവനാരാണന് അഗ്നിഹോത്രി
434. രാജാറാം മോഹന്റോയ് മിറത്ത്-ഉല്-അക്ബര്‍ പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്?
പേര്‍ഷ്യന്‍
435. ആര്യസമാജത്തിന്റെ ആദ്യ ശാഖ 1875 ഏപ്രില്‍ 10-ന് എവിടെയാണ് ആരംഭിച്ചത്?
ബോംബെ
436. വഹാബി പ്രസ്ഥാനത്തിന്റെ ആസ്ഥാനം എവിടെയാണ്?
പാട്ന
437. 1857-ലെ കലാപത്തിന് നേതൃത്വം നല്കിയവരില് ആരാണ് ബാല്യകാലത്ത് ധോണ്ഡു പന്ത് എന്നറിയപ്പെട്ടത്?
നാനാ സാഹിബ്
438. 1942 ഓഗസ്റ്റില്‍ മഹാത്മാഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്?
ബോംബെ
439. ബ്രിട്ടീഷ് ഇന്ത്യയും ഇന്ത്യയിലെ സ്റ്റേറ്റുകളും തമ്മില്‍നിലനില്‍ക്കുന്ന സാമ്പത്തിക ബന്ധത്തെക്കുറിച്ച് പരിശോധിക്കാന്‍ 1927-ല്‍ നിയോഗിച്ച സമിതി ഏതാണ്?
ബട്ലര് കമ്മിറ്റി
440. 1857-ല്‍ കലാപം നടന്ന സ്ഥലങ്ങളില്‍ ബ്രിട്ടീഷുകാര്‍ ആദ്യം തിരിച്ചുപിടിച്ച സ്ഥലം ഏതാണ്?
ഡല്‍ഹി
441. 1946 ഒക്ടോബറില്‍ മുസ്ലിം ലീഗിന്റെ എത്ര അംഗങ്ങളാണ് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നത്?
അഞ്ച്
442. ലണ്ടനില്‍ ഇന്ത്യാഹൗസ് ആരംഭിച്ചത് ആരാണ്?
ശ്യാംജി കൃഷ്ണവര്‍മ്മ
443. ഡല്‍ഹിയില്‍ ഓള് ഇന്ത്യ ഖിലാഫത്ത് കോണ്‍ഫറന്‍സ് നടന്ന വര്‍ഷം ഏതാണ്?
1919
444. 1943-ല്‍ മുസ്ലിം ലീഗ് പാകിസ്ഥാന് ദിനമായി ആചരിച്ച തിയതി എന്നാണ്?
മാര്‍ച്ച് 23
445. 1920 ഒക്ടോബറില്‍ താഷ്ക്കെന്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ പങ്കാളിയായത് ആരാണ്?
എം എന്‍ റോയ്
446. സൈമണ്‍ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?
സ്റ്റാന്‍ലി ബാള്ഡ്വിന്
447. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരും ഏക്സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരങ്ങള്‍ ആദ്യമായി വേര്‍തിരിച്ചത് ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്?
കോണ്‍വാലിസ്
448. 1946 സെപ്തംബര്‍ രണ്ടിന് ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
14
449. 1781-ല്‍ പോര്ട്ടോനോവയില് ജനറല്‍ അയര്ക്യൂട്ട് ആരെയാണ് പരാജയപ്പെടുത്തിയത്?
ഹൈദര്‍ അലി
450. ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ലേബര്‍ എന്ന പ്രസ്ഥാനം സ്ഥാപിച്ചത് ആരാണ്?
എം എന്‍ റോയ്
451. സ്വദേശി പ്രസ്ഥാനകാലത്ത് കല്‍ക്കട്ടയില്‍ സ്ഥാപിച്ച നാഷണല്‍ കോളെജിന്റെ പ്രിന്‍സിപ്പല്‍ ആരാണ്?
അരവിന്ദഘോഷ്
452. വിപ്ലവകരമായ നിലപാടുകള്‍ കാരണം 1831-ല്‍ കല്‍ക്കട്ടയിലെ ഹിന്ദു കോളെതിനനും പുറത്താക്കപ്പെത്തത് ആരാണ്?
ഹെന്റി വിവിലന് ഡെറോസിയോ
453. ഈ നിയമത്തിലൂടെയണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിലുണ്ടായിരുന്ന ഭരണപരമായ അധികാരങ്ങള്‍ നഷ്ടമായത്?
1858-ലെ നിയമം
454. 1857-ലെ കലാപശേഷം അവധിലെ ബീഗം എവിടേക്കാണ് പലായനം ചെയ്തത്?
നേപ്പാള്‍
456. ഏത് ബ്രിട്ടീഷ് നിയമമാണ് ഇന്ത്യയുടെ ഭരണ മേല്‍നോട്ടത്തിനായി ബോര്‍ഡ് ഓഫ് കണ്‍ട്രോളിനെ നിയമിച്ചത്?
1784-ലെ പിറ്റിന്റെ നിയമം
457. എവിടെയാണ് ഓള് ഇന്ത്യ വിമന്‍സ് ഫെഡറേഷന് 1926-ല്‍ ലേഡി ഇര്വിന് കോളേജ് ആരംഭിച്ചത്?
ഡല്‍ഹി
458. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്, ബോംബെ, കല്‍ക്കട്ട പ്രസിഡന്‍സികളിലെ ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നത് ആരാണ്?
ഇംഗ്ലണ്ടിലെ രാജാവ്
459. വാഞ്ചി അയ്യരുമായി ബന്ധമുള്ള വിപ്ലവ പ്രസ്ഥാനമേതാണ്?
ഭാരത് മാതാ അസോസിയേഷന്
460. ഏത് നിയമമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കുത്തക അവസാനിപ്പിച്ചത്?
1813-ലെ ചാര്‍ട്ടര്‍ നിയമം
461. സ്വാതന്ത്ര്യാനന്തരം ഏതുതരം സംസ്ഥാനങ്ങളിലാണ് മുന്‍ രാജാക്കന്മാര് രാജപ്രമുഖ് എന്ന സ്ഥാനപ്പേരോടെ ഭരണത്തലവന്മാരായി നിയമിച്ചത്?
പാര്‍ട്ട് ബി
462. ദേശീയ പ്രസ്ഥാനത്തിന് പ്രചോദമായിരുന്ന വിഷ്ണു ശാസ്ത്രി ചിപ്ലുങ്കാര് എന്ന എഴുത്തുകാരന് ഏത് ഭാഷയിലാണ് രചന നടത്തിയിരുന്നത്?
മറാത്തി
463. ബ്രിട്ടീഷ് ഭരണകാലത്ത് ആവിഷ്ക്കരിക്കപ്പെട്ട താഴോട്ടുള്ള അരിച്ചിറങ്ങല്‍ സിദ്ധാന്തം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിദ്യാഭ്യാസം
464. ബ്രസല്‍സില്‍ 1927-ല്‍ നടന്ന മര്‍ദ്ദിത ദേശീയതകളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആരാണ് പ്രതിനിധാനം ചെയ്തത്?
ജവഹര്‍ലാല്‍ നെഹ്റു
465. ബ്രഹ്മസഭയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
താരാചന്ദ് ചക്രവര്‍ത്തി
466. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ്?
വാലന്റൈന്‍ ഷിറോള്‍
467. ഇന്ത്യാ ചരിത്രത്തില്‍ 1905 ഒക്ടോബര്‍ 16-ന്റെ പ്രാധാന്യം എന്താണ്?
ബംഗാള്‍ വിഭജനം നിലവില്‍വന്നു.
468. ഗവേഷണം നടത്തുന്നതിന് ബി ആര് അംബേദ്ക്കര്‍ക്ക് കൊളംബിയ സര്‍വകലാശാലയില്‍ പോകുന്നതിന് പിന്തുണ നല്‍കിയത് ആരാണ്?
ബറോഡയിലെ ഗെയ്ക്ക്വാദ്
469. ഫ്രഞ്ചുകാര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും വലിയ സെറ്റില്‍മെറ്റ് ഏതായിരുന്നു?
പുതുച്ചേരി
470. ഏത് മതക്കാരുടെ പരിഷ്ക്കരണ പ്രസ്ഥാനമാണ് നാംധരി പ്രസ്ഥാനം?
സിഖുകാര്‍
471. നൈറ്റ്ഹുഡും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയുടെ കൗണ്‍സിലിലെ അംഗത്വവും വേണ്ടെന്ന് വച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
472. ഏത് കപ്പലിലെ സമരത്തോടെയാണ് 1946-ലെ നാവിക കലാപം ആരംഭിച്ചത്?
ഐഎന്‍എസ് സല്‍വാര്‍
473. ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെയാണ്?
ബലിയ
474. കല്‍ക്കട്ടയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ പേര് എന്താണ്?
ഫോര്‍ട്ട് വില്യം
475. കാനഡയിലെ വാന്‍കൂവറിലെ ഫ്രീ ഹിന്ദുസ്ഥാന്‍ സ്ഥാപിച്ചത് ആരാണ്?
താരകാനാഥ് ദാസ്
476. നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ ആസ്ഥാനമായി സ്വതന്ത്ര ഇന്ത്യയുടെ താല്‍ക്കാലിക സര്‍ക്കാര്‍ സ്ഥാപിച്ചത് എന്നാണ്?
1943 ഒക്ടോബര്‍ 23
477. ക്വിറ്റിന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ് റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നത് എവിടെ നിന്നാണ്?
ബോംബെ
478. ക്വിറ്റിന്ത്യാ സമരകാലത്ത് ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച സമാന്തര സര്‍ക്കാര്‍ എവിടെത്തേതായിരുന്നു?
സത്താറ
479. 1857-ലെ കലാപകാലത്ത് കലാപകാരികള്‍ ഡല്‍ഹി പിടിച്ചടക്കിയ തിയതി
1857 മെയ് 12
480. ഏത് രാജ്യമാണ് 1913-ല്‍ അതിന്റെ സമുദ്രാതിര്‍ത്തിയില്‍നിന്ന് കോമഗതമരു എന്ന കപ്പലിനെ നിരോധിച്ചത്?
കാനഡ
481. കാബൂള്‍ ആസ്ഥാനമായി രാജ മഹേന്ദ്ര പ്രതാവ് തലവനായി ഇന്ത്യയുടെ ആദ്യത്തെ താല്‍ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്ന വര്‍ഷം ഏതാണ്?
1915
482. കല്‍ക്കട്ടയില്‍ റിപ്പണ്‍ കോളേജ് സ്ഥാപിച്ചത് ആരാണ്?
സുരേന്ദ്രനാഥ് ബാനര്‍ജി
483. സൈമണ്‍ കമ്മിഷന് രൂപം കൊണ്ടത് എപ്പോള്‍?
1927 നവംബര്‍
484. ഇംഗ്ലീഷുകാര്‍ക്ക് പരമാധികാരം ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭൂഭാഗം ഏതാണ്?
ബോംബെ ദ്വീപ്
485. ഇന്ത്യയിലെ വിപ്ലവ ചിന്തകളുടെ പിതാവായി വാഴ്ത്തപ്പെടുന്നത് ആരാണ്?
വിപിന്‍ ചന്ദ്രപാല്‍
486. വന്ദേമാതരം എന്ന ഉറുദു പത്രം ആരംഭിച്ചത് ആരാണ്?
ലാല ലജ്പത് റായി
487. പ്രാദേശിക കാരണങ്ങള്‍ കൊണ്ടല്ലാതെ, യൂറോപ്പിലെ ഓസ്ട്രിയന്‍ പിന്തുടര്ച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന ഏറ്റുമുട്ടല്‍ ഏതാണ്?
ഒന്നാം കര്‍ണാടിക് യുദ്ധം
488. പത്രപ്രവര്‍ത്തകന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതിന് ജയിലില്‍ പോകേണ്ടി വന്ന ആദ്യ ഇന്ത്യക്കാരന് ആരാണ്?
സുരേന്ദ്രനാഥ ബാനര്‍ജി
489. 1782-ലെ സാല്‍ബായ് ഉടമ്പടിയുടെ ഫലായി അവസാനിച്ച യുദ്ധം ഏതാണ്?
ഒന്നാം ആംഗ്ലോ- മറാത്ത യുദ്ധം
490. ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകം ഏതാണ്?
ഇന്ത്യാഗേറ്റ്
491. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന് എന്നറിയപ്പെടുന്നത് ആരാണ്?
പട്ടാഭി സീതാരാമയ്യ
492. ഇന്ത്യയില്‍ ഏത് പ്രസ്ഥാനം ആരംഭിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതായി ചരിത്രകാരന്മാര് വിലയിരുത്തുന്നത്?
സ്വദേശി പ്രസ്ഥാനം
493. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ എണ്ണം എത്രയാണ്?
ഒമ്പത്
494. സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധിജി എവിടെയായിരുന്നു?
ബംഗാളിലെ നവഖാലിയില്‍
495. ഗാന്ധിജി ഇന്ത്യയില്‍ നിരാഹാരമനുഷ്ഠിച്ച ആദ്യ സമരം ഏതാണ്?
1917-ലെ അഹമ്മദാബാദ് മില്‍ സമരം
496. ചമ്പാരന്‍ സത്യഗ്രാഹം നടത്താന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച കര്ഷകന് ആരാണ്?
രാജ്കുമാര് ശുക്ല
497. സാരേ ജഹാം സേ അഛ്ഛാ എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ആരാണ്?
പണ്ഡിറ്റ് രവിശങ്കര്‍
498. സുതന്തിര പെരുമൈ എന്ന കവിതാ സമാഹാരം രചിച്ചത് ആരാണ്?
സുബ്രമണ്യ ഭാരതി
499. അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരത്മാത എന്ന ചിത്രം ഏത് ചിത്രത്തിന്റെ പരിഷ്കരിച്ച രൂപമാണ്?
ബംഗമാത
500. ജ്യോതി റാവു ഫുലെയെ വളരെയധികം സ്വാധീനിച്ച തോമസ് പെയ്ന് എഴുതിയ പുസ്തകം ഏതാണ്?
ദ റൈറ്റ്സ് ഓഫ് മാന്‍