സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ജനറല്‍ പി എസ് സി പരീക്ഷ പരിശീലനം: Join Now: 82 81 99 22 31
1. ഫ്രീഡം അറ്റ് മിഡ്നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) എന്ന പുസ്തകം രചിച്ചത് ആരെല്ലാം ചേര്‍ന്നാണ്?
ഡൊമിനിക് ലാപ്പിയറും ലാറി കോളിന്‍സും
2. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്നാണ്?
1947 ആഗസ്റ്റ് 15
3. ‘ഒരു പുതിയ നക്ഷത്രം- പൗരസ്ത്യദേശത്തിലെ സ്വാതന്ത്രത്തിന്റെ നക്ഷത്രം- ഉദിക്കുകയാണ്. ഒരു പുതിയ ആശ ഉടലെടുക്കുകയാണ്. ചിരകാലപ്രാര്‍ത്ഥിതമായ ഒരു സ്വപ്നം നിറവേറുകയാണ്. ആ നക്ഷത്രം അസ്തമിക്കാതിരിക്കട്ടെ. ആ ആശ വഞ്ചിക്കപ്പെടാതിരിക്കട്ടെ.’ ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള ഈ വരികള്‍ ആരുടേതാണ്?
ജവഹര്‍ലാല്‍ നെഹ്റു
4. ഇന്ത്യാവിഭജനത്തിന്റെ വിശദമായ ഭൂപടം തയ്യാറാക്കാനായി ലണ്ടനിലെ ഏത് പ്രസിദ്ധ അഭിഭാഷകനെയാണ് ചുമതലപ്പെടുത്തിയത്?
സിറില്‍ റാഡ്ക്ലിഫ്
5. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ വിഭജിച്ചപ്പോള്‍ വിഭജിക്കപ്പെട്ട പ്രവിശ്യകള്‍ ഏതെല്ലാം?
ബംഗാള്‍, പഞ്ചാബ്
6. വിഭജിക്കപ്പെട്ട ബംഗാളിന്റെ ഏത് ഭാഗമാണ് ഇന്ത്യയില്‍ ഉള്‍പ്പെട്ടത്?
പശ്ചിമ ബംഗാള്‍
7. പൂര്‍വ ബംഗാള്‍ ഏത് പേരിലാണ് പാകിസ്ഥാന്റെ ഭാഗമായത്?
കിഴക്കന്‍ പാക്കിസ്ഥാന്
8. ഇന്ത്യയുടെ ഏത് പ്രദേശമാണ് ഹിതപരിശോധനയെത്തുടര്ന്ന് കിഴക്കന്‍ പാകിസ്ഥാന്റെ ഭാഗമായത്?
സില്‍ഹെറ്റ്
9. ബ്രിട്ടീഷ് ഭരണകാലത്ത് സില്‍ഹെറ്റ് ഏത് പ്രവിശ്യയുടെ ഭാഗമായിരുന്നു?
അസം
10. സില്‍ഹെറ്റില്‍ ഹിതപരിശോധന നടത്താന്‍ ശിപാര്‍ശ ചെയ്ത പദ്ധതി ഏത്?
1947-ലെ മൗണ്ട് ബാറ്റണ്‍ പദ്ധതി
11. സില്‍ഹെറ്റിലെ ഏത് പ്രദേശമാണ് ഹിതപരിശോധനയില്‍ അസം പ്രവിശ്യയുടെ ഭാഗമായി ഇന്ത്യയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചത്?
കരിംഗഞ്ച്
12. വിഭജനാനന്തരം പാകിസ്ഥാന്റെ ഭാഗമായ പടിഞ്ഞാറന്‍ പഞ്ചാബില്‍നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത വിഭാഗങ്ങള്‍ ഏതെല്ലാം?
ഹിന്ദുക്കളും മുസ്ലിങ്ങളും
13. ഇന്ത്യന്‍ പഞ്ചാബില്‍ നിന്നും പാകിസ്താനിലേക്ക് നീങ്ങിയ വിഭാഗം ഏത്?
മുസ്ലിങ്ങള്‍
14. ബംഗാളില്‍ കൂട്ടപലായനം തടഞ്ഞ കാരണങ്ങള്‍ എന്തെല്ലാം?
മതനിരപേക്ഷതയിലൂന്നിയ ദേശീയത, ബംഗാള്‍ ജനതയുടെ ഭാഷാപരമായ ഐക്യം, ബ്രഹ്മപുത്രയും പോഷകനദികളും
15. ഇന്ത്യയിലേക്കും കിഴക്കന്‍ പാകിസ്താനിലേക്കുമുള്ള പെട്ടെന്നുള്ള പലായനത്തിന് വിഘാതമായ നദിയേത്?
ബ്രഹ്മപുത്ര
16. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയെ ചരിത്രത്തിലെ ഏറ്റവും വലിയ ബന്ധം വിടര്‍ത്തല്‍ എന്ന് വിശേഷിപ്പിച്ച ദിനപത്രമേതാണ്?
മാഞ്ചസ്റ്റര്‍ ഗാര്ഡിയന്
17. ഇന്ത്യയേയും പാകിസ്താനേയും വിഭജിക്കുന്ന രേഖ ഏതാണ്?
റാഡ്ക്ലിഫ് രേഖ
18. സര് റാഡ്ക്ലിഫ് എത്ര ആഴ്ചകള്‍ കൊണ്ടാണ് റാഡ്ക്ലിഫ് രേഖ തയ്യാറാക്കിയത്?
അഞ്ച് ആഴ്ച്ച
19. ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ച് വിവരിക്കുന്ന ദി അദര്‍ സൈഡ് ഓഫ് സൈലന്‍സ് (മൗനത്തിന്റെ മറുപുറം) എന്ന പുസ്തകം എഴുതിയത് ആരാണ്?
ഉര്‍വശി ഭൂട്ടാലിയ
20. ഇന്ത്യ-പാക് വിഭജനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ എന്തെല്ലാം?
പലായനം, അക്രമങ്ങളും വര്‍ഗീയ ലഹളകളും, സ്ത്രീകള്‍ക്ക് മാനഹാനി സംഭവിച്ചു, സ്ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടുപോയി
21. നമ്മുടെ ജീവിതത്തില്‍നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നുവെന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് പറഞ്ഞത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
22. മഹാത്മാഗാന്ധി കൊല്ലപ്പെട്ടത് എവിടെ വച്ചാണ്?
ന്യൂഡല്‍ഹിയിലെ ബിര്‍ളാ ഹൗസ് അങ്കണത്തില്‍
23. മഹാത്മാഗാന്ധി കൊല്ലപ്പെട്ടത് എന്നാണ്?
1948 ജനുവരി 30
24. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആരാണ്?
നാഥുറാം വിനായക് ഗോഡ്സെ
25. സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികള്‍ എന്തെല്ലാം?
അഭയാര്‍ത്ഥികളുടെ പുനരധിവാസം, നാട്ടുരാജ്യങ്ങളുടെ സംയോജനം, പോര്‍ച്ചുഗീസ്- ഫ്രഞ്ച് അധീന പ്രദേശങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുനസംഘടന, ഇന്ത്യന്‍ സമ്പദ് ഘടന ശക്തിപ്പെടുത്തല്‍, സ്വതന്ത്രമായ ഒരു വിദേശനയം രൂപപ്പെടുത്തല്‍
26. പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്നും വിവേചനം നേരിട്ട കിഴക്കന്‍ പാകിസ്താന് ബംഗ്ലാദേശ് എന്ന പേരില്‍ സ്വതന്ത്ര രാജ്യമായ വര്‍ഷം ഏത്?
1971
27. വിഭജനാനന്തരം പാകിസ്താനില്‍നിന്നുള്ള എത്ര ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായത്?
അറുപത്
28. പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രശ്നം ഇന്ത്യ പരിഹരിച്ച വര്‍ഷം ഏത്
1951
29. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എത്ര നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു?
565
30. 1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമ പ്രകാരം ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്ന ഭാവിമാര്ഗങ്ങള് എന്തെല്ലാമായിരുന്നു?
സ്വതന്ത്ര്യ ഇന്ത്യയിലോ പാകിസ്താനിലോ ചേരുക, സ്വതന്ത്ര രാജ്യങ്ങളായി നില്ക്കുക
31. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തത് ആരെല്ലാം?
ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായ വി പി മനോനും
32. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിന് നാട്ടുരാജ്യങ്ങള്‍ ഒപ്പുവച്ച കരാര്‍ ഏതാണ്?
ലയനക്കരാര്‍ അഥവാ ഇന്‍സ്ട്രുമെന്റ് ഓഫ് അക്സഷന്
33. ഏതെല്ലാം നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളാണ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ചത്?
ജുനഗഡ്, കാശ്മീര്‍, തിരുവിതാംകൂര്‍, ഹൈദരാബാദ്
34. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ ഏതെല്ലാം രീതികളിലൂടെയാണ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചത്?
അനുരഞ്ജന ചര്‍ച്ചകള്‍, സൈനിക നടപടി
35. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായ തുക അറിയപ്പെടുന്ന പേര്?
പ്രിവി പേഴ്സ്
36. പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ പ്രധാനമന്ത്രി ആരാണ്?
ഇന്ദിരാഗാന്ധി
37. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രിവി പേഴ്സ് നിര്‍ത്തലാക്കിയത്?
1971-ലെ 26-ാം ഭേദഗതി പ്രകാരം
38. ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രമായതിനുശേഷം രാജ്യത്തെ പ്രദേശങ്ങള്‍ കൈവശം വച്ചിരുന്ന വിദേശശക്തികള്‍ ഏതെല്ലാം?
പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും
39. ഇന്ത്യാഗവണ്മെന്റിന്റെ അഭ്യര്‍ഥന മാനിച്ച് 1954-ല്‍ ഇന്ത്യ വിട്ടുപോയ വിദേശശക്തിയേത്?
1954
40. ഫ്രാന്‍സ് ഇന്ത്യ വിട്ടുപോയതിനെ തുടര്‍ന്ന് കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായ പ്രദേശങ്ങള്‍ ഏതെല്ലാം
പോണ്ടിച്ചേരി, മാഹി, യാനം, കാരയ്ക്കല്‍, ചന്ദ്രനഗര്‍
41. 1954-ല്‍ ജനകീയ സമരത്തെത്തുടര്‍ന്ന് പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ച പ്രദേശങ്ങള്‍ ഏതെല്ലാം?
ദാദ്ര, നഗര്‍ ഹവേലി
42. 1961-ല്‍ ഇന്ത്യ സൈനിക നടപടിയിലൂടെ പോര്‍ച്ചുഗീസുകാരില്‍നിന്നും മോചിപ്പിച്ച പ്രദേശങ്ങള്‍ ഏതെല്ലാം?
ഗോവ, ദാമന്‍, ദിയു
43. ഭാഷാപ്രവിശ്യകള്‍ രൂപീകരിച്ചാല്‍ അത് പ്രാദേശിക ഭാഷകള്‍ക്കുള്ള ഒരു പ്രോത്സാഹനമായിരിക്കും എന്ന് പ്രസ്താവിച്ചത് ആരാണ്?
മഹാത്മാഗാന്ധി
44. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും എന്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിട്ടുള്ളത്?
ഭാഷ
45. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏതൊക്കെയാണ്?
തമിഴ്നാട്- തമിഴ്, കര്‍ണാടക- കന്നഡ
46. ഭാഷാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് ഏത് സമ്മേളനത്തില്‍ വച്ചാണ്?
1920-ലെ നാഗ്പൂര്‍ സമ്മേളനം
47. ഭരണഘടനാ നിര്‍മ്മാണ സമിതി സംസ്ഥാന പുനസംഘടനയെപ്പറ്റി പഠിക്കാന്‍ ഭാഷാപ്രവിശ്യകമ്മീഷനെ നിയമിച്ച വര്‍ഷം ഏത്?
1948
48. ഭരണഘനാ നിര്‍മ്മാണ സമിതി നിയോഗിച്ച ഭാഷാപ്രവിശ്യകമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു?
എസ് കെ ധര്
49. ഭാഷാസംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ 1948-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോഗിച്ച ജെവിപി കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ ആരെല്ലാം?
ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വലഭ്ഭായ് പട്ടേല്‍, പട്ടാഭി സീതാരാമയ്യ
50. തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ക്ക് പ്രത്യേക ആന്ധ്രാ സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് 1952-ല്‍ നിരാഹാര സമരം നടത്തി മരണം വരിച്ചത് ആരാണ്?
പോട്ടി ശ്രീരാമലു
51. ആന്ധ്രാ സംസ്ഥാനം നിലവില്‍ വന്നത് എന്നാണ്?
1953 ഒക്ടോബര്‍ 1
52. 1953-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്?
ജസ്റ്റിസ് ഫസല്‍ അലി
53. ജസ്റ്റിസ് ഫസല്‍ അലി കമ്മീഷനിലെ അംഗങ്ങള്‍ ആരെല്ലാം?
സര്‍ദാര്‍ കെ എം പണിക്കര്‍, എച്ച് എന്‍ കുന്‍സ്രു
54. പാര്‍ലമെന്റ് സംസ്ഥാന പുനസംഘടനാ ബില്‍ പാസാക്കിയ വര്‍ഷമേത്?
1956
55. 1956-ലെ സംസ്ഥാന പുനസംഘടനാ ബില്ലിന്റെ അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് എത്ര സംസ്ഥാനങ്ങള്‍ രൂപീകരിച്ചു?
14
56. സംസ്ഥാന പുനസംഘടനാ ബില്ലിന്റെ അടിസ്ഥാനത്തില്‍ എത്ര കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചു?
ആറ്
57. നാം രാഷ്ട്രീയമായി സ്വതന്ത്രരായിരിക്കാം, എന്നാല്‍, നമ്മുടെ സ്വാതന്ത്രത്തിനായുള്ള പോരാട്ടം ആ പദത്തിന്റെ ഏത് ശരിയായ പൊരുള്‍ പ്രകാരവും അവസാനിച്ചിട്ടില്ല. അതിന്റെ സാമ്പത്തിക വിവക്ഷ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല, എന്ന് പറഞ്ഞത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
58. നെഹ്റുവിന്റെ ഇന്ത്യ എന്ന പുസ്തകം രചിച്ചത് ആരാണ്?
ആദിത്യ മുഖര്‍ജി
59. ദേശീയ ആസൂത്രണ കമ്മിറ്റിയെ നിയോഗിച്ച വര്‍ഷമേത്?
1938
60. ബോംബെ പ്ലാന്‍ തയ്യാറാക്കിയ വര്‍ഷമേത്?
1944
61. ഇന്ത്യയുടെ ഭാവി സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവച്ച ജനകീയ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ്?
എം എന്‍ റോയി
62. ഗാന്ധിയന്‍ ആശയങ്ങളില്‍ അധിഷ്ഠിതമായ ആസൂത്രണ പദ്ധതി മുന്നോട്ടുവച്ചത് ആരാണ്?
ജെ സി കുമരപ്പ
63. 1950 മാര്‍ച്ച് 15-ന് നിയമിച്ച ദേശീയ ആസൂത്രണ കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്?
ജവഹര്‍ലാല്‍ നെഹ്രു
64. പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ച വര്‍ഷമേത്?
1951
65. നീതി ആയോഗ് നിലവില്‍വന്ന വര്‍ഷമേത്?
2015
66. അണക്കെട്ടുകള്‍- ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്ന് പറഞ്ഞത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
67. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1959-ല്‍ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ട് ആരെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്?
സാന്താള്‍ ഗ്രോതവര്ഗക്കാരിയായ ബുധിനി മെജ്ഹാന്
68. ജവഹര്‍ലാല്‍ നെഹ്റു ഏത് രാജ്യത്തെ മാതൃകയാക്കിയാണ് ഇന്ത്യയില്‍ ആസൂത്രണ കമ്മീഷന് രൂപീകരിച്ചത്?
സോവിയറ്റ് യൂണിയന്
69. ഇന്ത്യ ഏത് സമ്പദ് വ്യവസ്ഥയെയാണ് പിന്തുടര്ന്നത്?
മിശ്രസമ്പദ് വ്യവസ്ഥ
70. സ്വതന്ത്ര്യ ഇന്ത്യയുടെ പ്രധാനപ്രശ്നങ്ങള്‍ ഏതെല്ലാം?
ഭക്ഷ്യദൗര്‍ലഭ്യവും ദാരിദ്ര്യവും
71. ഏതിന്റെ വികസനത്തിനാണ് ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്?
കാര്‍ഷികം
72. ഏതെല്ലാം പ്രശ്നങ്ങളെ മറികടക്കുന്നതിനാണ് ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ലക്ഷ്യമിട്ടത്?
ഭക്ഷ്യ ദൗര്‍ലഭ്യവും ദാരിദ്രവും
73. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കാര്‍ഷിക-വ്യാവസായിക മേഖലകളുടെ അഭിവൃദ്ധിക്കായി നിര്‍മ്മിച്ച പ്രധാന നദീതട പദ്ധതികള്‍ ഏതെല്ലാം?
ഭക്രാനംഗല്‍, ദാമോദര്‍, ഹിരാക്കുഡ്
74. ഏത് നദിയിലാണ് ഭക്രാനംഗല്‍ പദ്ധതി സ്ഥാപിച്ചത്?
സത്ലജ്
75. ഏത് നദിയിലാണ് ഹിരാക്കുഡ് പദ്ധതി സ്ഥാപിച്ചത്?
മഹാനദി
76. ഏതിന്റെ വികസനത്തിനാണ് രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്?
വ്യവസായം
77. ഏതെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടത്?
സാമ്പത്തികവികസനം ഉറപ്പുവരുത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക
78. ഏത് മേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള രാജ്യപുരോഗതിയാണ് പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യ ലക്ഷ്യം വച്ചത്?
പൊതുമേഖല
79. ഏതുതരം വ്യവസായശാലകളാണ് വിദേശരാജ്യങ്ങളുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടുകൂടി പൊതുമേഖലയില്‍ ആരംഭിച്ചത്?
ഇരുമ്പുരുക്ക്
80. റൂര്‍ക്കേല ഇരുമ്പുരുക്ക് വ്യവസായ ശാല സ്ഥാപിക്കുന്നതിന് സഹായം നല്കിയ രാജ്യം ഏത്?
ജര്‍മ്മനി
81. ഭിലായ്, ബൊക്കാറോ ഇരുമ്പുരുക്ക് ശാലകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്കിയ രാജ്യം ഏത്?
സോവിയറ്റ് യൂണിയന്
82. ദുര്‍ഗാപ്പൂര്‍ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കുന്നതിന് സഹായം നല്കിയ രാജ്യം ഏത്?
യുണൈറ്റഡ് കിങ്ഡം
83. റൂര്‍ക്കേല ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഒഡീഷ
84. ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഛത്തീസ്ഗഡ്
85. ദുര്‍ഗാപ്പൂര്‍ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
പശ്ചിമബംഗാള്‍
86. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഝാര്‍ഖണ്ഡ്
87. വ്യക്തികള്‍ക്ക് കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിക്കുക എന്ന ലക്ഷ്യമുള്ള നടപടി ഏതാണ്?
ഭൂപരിഷ്കരണം
88. നെഹ്റുവിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം സാമ്പത്തിക വികസനം ലക്ഷ്യമാക്കി നിയോഗിച്ച കാര്‍ഷിക പരിഷ്കരണ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരായിരുന്നു?
ജെ സി കുമരപ്പ
89. ഭൂവുടമകള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ച് മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നിയമം പാസാക്കിയത് ഏത് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ്?
ജെസി കുമരപ്പ കാര്‍ഷിക പരിഷ്കരണ കമ്മിറ്റി
90. നിയമനിര്മ്മാണത്തിലൂടെയല്ലാതെ ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനായി വിനോബാ ഭാവെയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്ഥാനം ഏത്?
ഭൂദാന പ്രസ്ഥാനം
91. വന്കിടഭൂവുടമകളെ അവരുടെ കൈവശമുള്ള ഭൂമിയുടെ എത്ര ഭാഗം ഭൂദാനമായി നല്‍കാനാണ് ഭൂദാന പ്രസ്ഥാനം പ്രേരിപ്പിച്ചത്?
ആറില്‍ ഒന്ന്
92. ഭൂദാനപ്രസ്ഥാനത്തിന്റെ പ്രസക്തിയെ കുറച്ചത് എന്താണ്?
ഭൂപരിഷ്കരണ നിയമങ്ങള്‍
93. ഭക്ഷ്യോല്പാദനമേഖലയില് സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്ത്യ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയ വര്‍ഷമേത്?
1960
94. കാര്‍ഷിക മേഖലയുടെ പുരോഗതിയും ഭക്ഷ്യോല്പാദന രംഗത്തെ സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി നടപ്പിലാക്കിയ വിപ്ലവമേത്?
ഹരിതവിപ്ലവം
95. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങള്‍, ജലസേചന സൗകര്യങ്ങള്‍, രാസവളം, കീടനാശിനികള്‍, അത്യാധുനിക യന്ത്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി ചുരുങ്ങിയ കാലംകൊണ്ട് കാര്‍ഷിക മേഖലയില്‍ കൈവരിച്ച മാറ്റങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്?
ഹരിതവിപ്ലവം
96. ഹരിത വിപ്ലവത്തിന്റെ ഒന്നാം ഘട്ടത്തിന്റെ കാലയളവ്?
1960 മുതല്‍ 1970 വരെ
97. ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ്?
1970 മുതല്‍ 1980 വരെ
98. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് ആരാണ്?
ഡോ എംഎസ് സ്വാമിനാഥന്
99. പാലിന്റേയും പാലുല്പന്നങ്ങളുടേയും വര്‍ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കിയ വിപ്ലവം ഏത്?
ധവള വിപ്ലവം
100. ഇന്ത്യയില്‍ പാല് ഉല്പാദനത്തില് സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ധവള വിപ്ലവത്തിന് നേതൃത്വം നല്കിയ മലയാളി ആരാണ്?
ഡോ വര്‍ഗീസ് കുര്യന്
101. ധവള വിപ്ലവത്തിന്റെ ഭാഗമായി ഗുജറാത്തിലെ ഏത് നഗരത്തിലാണ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റ് എന്ന പേരില്‍ ക്ഷീരോല്പാദക സംഘം ആരംഭിച്ചത്?
ആനന്ദ്
102. അമൂലിന്റെ പൂര്‍ണ രൂപം എന്താണ്?
ആനന്ദ് മില്‍ക്ക് യൂണിയന് ലിമിറ്റഡ്
103. മത്സ്യ ഉല്‍പ്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയില്‍ നടപ്പിലാക്കിയ വിപ്ലവം ഏത്?
നീല വിപ്ലവം
104. ഇന്ത്യയില്‍ അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും സാധിച്ച വിപ്ലവങ്ങള്‍ ഏതെല്ലാം?
ഹരിത വിപ്ലവം, ധവള വിപ്ലവം, നീല വിപ്ലവം
105. 1969-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാഗവണ്മെന്ര് എത്ര പ്രധാന ബാങ്കുകളുടെ ഉടമസ്ഥതയാണ് ഏറ്റെടുത്തത്?
പതിനാല്
106. ബാങ്കുകളുടെ ഉടമസ്ഥത ഇന്ത്യാഗവണ്മെന്റ് ഏറ്റെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത്?
ദേശസാല്‍ക്കരണം
107. ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയ്ക്ക് മുന്‍തൂക്കം ലഭിച്ച് തുടങ്ങിയ കാലഘട്ടം ഏത്?
1990-കള്‍
108. ഇന്ത്യയില്‍ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ ഭരണകാലം ഏത്?
ബ്രിട്ടീഷ്
109. സ്വതന്ത്ര ഇന്ത്യയിലെ ഡോ രാധാകൃഷ്ണന് കമ്മീഷനെ നിയോഗിച്ച വര്‍ഷം ഏത്?
1948
110. ഡോ രാധാകൃഷ്ണന് കമ്മീഷന് ഊന്നല്‍ നല്കിയ മേഖല ഏത്?
സര്‍വകലാശാല വിദ്യാഭ്യാസം
111. ഡോ ലക്ഷ്മണ സ്വാമി മുതലിയാര്‍ കമ്മീഷനെ നിയോഗിച്ച വര്‍ഷം ഏത്?
1952
112. ഡോ ലക്ഷ്മണ സ്വാമി മുതലിയാര്‍ കമ്മീഷന് ഊന്നല്‍ നല്കിയ മേഖല ഏത്?
സെക്കന്ററി വിദ്യാഭ്യാസം
113. ഡോ ഡി എസ് കോത്താരി വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വര്‍ഷം ഏത്?
1964
114. ഡോ ഡി എസ് കോത്താരി വിദ്യാഭ്യാസ കമ്മീഷന് ഊന്നല്‍ നല്കിയ മേഖല ഏത്?
വിദ്യാഭ്യാസത്തിന്റെ ദേശീയ ഘടന
115. 1986-ലെ ദേശീയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്കിയ മേഖല ഏത്?
പ്രാഥമിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
116. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്കിയ മേഖലകള്‍ ഏത്?
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം
117. ശാസ്ത്രത്തെ പുരോഗമിക്കാന്‍ അനുവദിക്കുന്ന പക്ഷം അതിന്റെ പുരോഗതിക്ക് ദൃശ്യമായ സീമയൊന്നുമില്ല എന്ന് ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തിന്റെ ഏത് പുസ്തകത്തിലാണ് എഴുതിയത്?
ഇന്ത്യയെ കണ്ടെത്തല്‍
118. സ്വതന്ത്ര ഇന്ത്യയില്‍ അറിവിന്റെ വിപ്ലവം സൃഷ്ടിക്കാനുതകുന്ന തരത്തില്‍ ജവഹര്‍ലാല്‍ നെഹ്റു അടിത്തറയിട്ട സ്ഥാപനങ്ങള്‍ ഏതെല്ലാം?
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബിആര്‍എസി), ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്), ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം)
119. ഏതെല്ലാം ശാസ്ത്രോപദേഷ്ടാക്കളുടെ സേവനം ജവഹര്‍ലാല്‍ നെഹ്റുവിന് ലഭ്യമായിരുന്നു?
ഹോമി ജെ ഭാഭ, മേഘ്നാഥ് സാഹ
120. ഇന്ത്യയില്‍ ആണവ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സ്ഥാപനം ഏത്?
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍
121. ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് എന്നാണ്?
1974 മെയ് 18
122. ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് എവിടെ?
രാജസ്ഥാനിലെ പൊഖ്റാന്‍
123. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പേരെന്താണ്?
ബുദ്ധന് ചിരിക്കുന്നു
124. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന് ബുദ്ധന് ചിരിക്കുന്നു എന്ന പേര് ലഭിക്കാന്‍ കാരണം എന്താണ്?
1974-ലെ ബുദ്ധപൂര്‍ണിമ ദിനത്തില്‍ പരീക്ഷണം നടത്തിയതിനാല്‍
125. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന വര്‍ഷം ഏത്?
1998
126. ഇന്ത്യ പൊഖ്റാനില്‍ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണത്തിന്റെ പേരെന്ത്?
ഓപ്പറേഷന് ശക്തി
127. ബഹിരാകാശ ഗവേഷണ രംഗത്ത് സ്തുത്യര്‍ഹമായ സേവന നല്കിയ പ്രധാന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആരെല്ലാം?
ഹോമി ജെ ഭാഭ, വിക്രം സാരാഭായി
128. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) സ്ഥാപിച്ച വര്‍ഷം ഏത്?
1969
129. ഐഎസ്ആര്‍ഒയുടെ ആസ്ഥാനം എവിടെ?
ബംഗളുരു
129. സതീഷ് ധവാന് സ്പേസ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
ശ്രീഹരിക്കോട്ട
130. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (എന്‍ ആര് എസ് സി) സ്ഥിതി ചെയ്യുന്നത് എവിടെ?
ഹൈദരാബാദ്
131. വിക്രം സാരാഭായി സ്പേസ് സെന്റര്‍ (വി എസ് എസ് സി) സ്ഥിതി ചെയ്യുന്നത് എവിടെ?
തിരുവനന്തപുരം
132. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?
ആര്യഭട്ട
133. ആര്യഭട്ട വിക്ഷേപിച്ചത് എന്നാണ്?
1975 ഏപ്രില്‍ 19
134. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍ എത്ര തവണ നടത്തിയിട്ടുണ്ട്?
മൂന്ന്
135. മംഗള്യാന് ദൗത്യം നടത്തിയ വര്‍ഷം ഏത്?
2013
136. സൗരഗവേഷണ ദൗത്യം, ബഹിരാകാശ കാലാവസ്ഥ പഠനം എന്നിവ ലക്ഷ്യമാക്കി ഇന്ത്യ വിക്ഷേപിച്ച ദൗത്യം ഏത്?
ആദിത്യ എല്‍1
137. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത്?
ഗഗന്യാന് ദൗത്യം
138. ചന്ദ്രോപരിതലത്തില്‍ ചാന്ദ്രയാന്‍ മൂന്നിന്റെ പര്യവേക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ സ്മരണയ്ക്കായി ഇന്ത്യയില്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?
ആഗസ്റ്റ് 23
139. മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആരാണ്?
ഡോ എ പി ജെ അബ്ദുള്‍ കലാം
140. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ എപിജെ അബ്ദുള്‍ കലാം ഏതൊക്കെ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നു?
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ)