1. പുളിരുചി കൂടാന്‍ ഭക്ഷണപദാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
ഫോസ്ഫോറിക് ആസിഡ്
2. കാര്‍ബണിന്റെ സംയോജകത എത്ര?
നാല്
3. കഞ്ഞിവെള്ളം ഏതുതരം കൊളോയിഡിന് ഉദാഹരണമാണ്?
സോള്‍
4. അയിരില്‍നിന്നും ഗാങ് നീക്കം ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത്?
അയിരിന്റെ സാന്ദ്രണം
5. ലോഹങ്ങളുടെ മുറിച്ച പ്രതലതത്തിന് തിളക്കം തോന്നുന്നതാണ്?
ലോഹദ്യുതി
6. വിഡ്ഡികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത് ഏത്?
അയണ്പൈറൈറ്റസ്
7. സാന്ദ്രത കുറവായതിനാല്‍ വിമാനബോഡി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്?
അലുമിനിയം
8. ഏത് സംയുക്തത്തിന്റെ നിര്‍മ്മാണത്തിനാണ് സ്പോഞ്ചി അയണ്‍ ഉല്പ്രേരകമായി ഉപയോഗിക്കുന്നത്?
അമോണിയ
9. കലാമിന് എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?
സിങ്ക്
10. സിങ്ക് ബ്ലെന്‍ഡ് എന്നറിയപ്പെടുന്നത് ഏത്
സിങ്ക് സള്‍ഫൈഡ്
11. രക്തത്തിന്റെ pH മൂല്യം എത്ര?
7.4
12. സോഡിയം ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകമേത്?
ഹൈഡ്രജന്‍
13. കോപ്പറിനെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമേത്?
വൈദ്യുതവിശ്ളേഷണം
14. ആറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
ഹെയ്സന്‍ബര്‍ഗ്
15. ക്യാന്‍സര്‍ ചികിത്സയില്‍ ട്യൂമറുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്?
കൊബാള്‍ട്ട് 60
16. മൂലകങ്ങളെ ലോഹങ്ങള്‍ എന്നും അലോഹങ്ങള്‍ എന്നും വര്‍ഗീകരിച്ച ശാസ്ത്രജ്ഞന് ആരാണ്?
ലാവോസിയ
17. ഏത് മൂലകത്തിന്റെ അയിരാണ് പിച്ച്ബ്ലെന്‍ഡ്?
യുറേനിയം
18. കുറഞ്ഞ തിളനിലയുള്ള ലോഹങ്ങളായ സിങ്ക്, കാഡ്മിയം, മെര്‍ക്കുറി എന്നിവ ശുദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്ന രീതിയേത്?
സ്വേദനം
19. ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തം അനുഭവപ്പെടുന്ന ഊഷ്മാവ് ഏത്?
നാല് ഡിഗ്രി സെല്‍ഷ്യസ്
20. ഭക്ഷ്യവസ്തുക്കള്‍ക്ക് ചുവപ്പുനിറം നല്കാന് ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തുവേത്?
കാര്മൊയ്സിന്
21. ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്?
22. ശുദ്ധജലത്തിന്റെ pH മൂല്യം എത്ര?
ഏഴ്