1. വിവിധ പദാര്‍ഥങ്ങളെ മനുഷ്യന് പ്രയോജനകരമായ ഉല്പന്നങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് ___________.
പദാര്‍ഥ രസതന്ത്രം
2. ഗ്ലാസ് കണ്ടെത്തിയ പുരാതന നാഗരികര്‍ ആരാണ്?
ഫിനീഷ്യര്‍
3. സിലിക്കണ്‍ ഡൈഓക്സൈഡ് ഉയര്‍ന്ന താപനിലയില്‍ ലോഹലവണങ്ങളുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന വസ്തു ഏതാണ്?
ഗ്ലാസ്
4. എല്ലാതരം ഗ്ലാസുകളിലും അടങ്ങിയിട്ടുള്ള പ്രധാന ഘടകം ഏത്?
സിലിക്ക
5. കണ്ണാടി, ജനല്‍ ഗ്ലാസ്, ബോട്ടിലുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസുകള്‍ ഏതെല്ലാം?
സോഡാ ലൈം ഗ്ലാസ്/ സോഫ്റ്റ് ഗ്ലാസ്
6. സോഡാ ലൈം ഗ്ലാസ്/ സോഫ്റ്റ് ഗ്ലാസിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
സിലിക്ക, സോഡിയം ഓക്സൈഡ്, കാത്സ്യം ഓക്സൈഡ്
7. ലബോറട്ടറി ഉപകരണങ്ങള്‍, പാചക പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ഏതാണ്?
ബോറോ സിലിക്കേറ്റ് ഗ്ലാസ്
8. ബോറോ സിലിക്കേറ്റ് ഗ്ലാസുകളിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
സിലിക്ക, ബോറോണ്ട്രൈ ഓക്സൈഡ്, സോഡിയം ഓക്സൈഡ്, അലുമിനിയം ഓക്സൈഡ്
9. ലബോറട്ടറി ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസുകളില്‍ താപവികാസം കുറയ്ക്കുകയും അതുവഴി താപ ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഗ്ലാസിന് നല്‍കുകയും ചെയ്യുന്ന ഘടകം ഏതാണ്?
ബോറോണ്‍ ട്രൈഓക്സൈഡ്
10. ലബോറട്ടറി ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസുകളില്‍, അവ ഉണ്ടാക്കുന്ന താപനില കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം ഏതാണ്?
സോഡിയം ഓക്സൈഡ്, പൊട്ടാസ്യം ഓക്സൈഡ്
11. ലബോറട്ടറി ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസുകളുടെ രാസപരവും താപപരവുമായ സ്ഥിര വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകം ഏതാണ്?
അനുമിനിയം ഓക്സൈഡ്
12. ലെന്‍സ്, പ്രിസം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസുകള്‍ ഏവ
ഫ്ളിന്റ് ഗ്ലാസ്/ ഒപ്റ്റിക്കല്‍ ഗ്ലാസ്
13. ഫ്ളിന്റ് ഗ്ലാസ്/ ഒപ്റ്റിക്കല്‍ ഗ്ലാസിന്റെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാം?
സിലിക്ക, ലെഡ് ഓക്സൈഡ്
14. ഫ്ളിന്റ് ഗ്ലാസ്/ ഒപ്റ്റിക്കല്‍ ഗ്ലാസിന് ഉയര്‍ന്ന അപവര്‍ത്തനാങ്കം, പ്രകീര്ണനശേഷി എന്നിവ നല്കുന്ന ഘടകം ഏത്?
ലെഡ് ഓക്സൈഡ്
15. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം ആധുനിക ഫ്ളിന്റ് ഗ്ലാസ്/ ഒപ്റ്റിക്കല്‍ ഗ്ലാസില്‍ ലെഡ് ഓക്സൈഡിന് പകരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഏതെല്ലാം?
ടൈറ്റാനിയം ഡയോക്സൈഡ്, സിര്‍കോണിയം ഡയോക്സൈഡ്
16. ഒപ്റ്റിക്കല്‍ ഗ്ലാസായി ഉപയോഗിക്കുന്ന ക്രൗണ്‍ ഗ്ലാസുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഏതെല്ലാം?
ബോറോണ്‍ ഓക്സൈഡ്, ഫോസ്ഫറസ് പെന്റോക്സൈഡ്
17. ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
കാഡ്മിയം സള്‍ഫൈഡ്
18. ഗ്ലാസില്‍ ഗോള്‍ഡ് ക്ലോറൈഡ് ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന നിറമേത്?
റൂബി റെഡ്
19. ക്രോമിയം ഓക്സൈഡ് ചേര്‍ക്കുമ്പോള്‍ ഗ്ലാസിന് ലഭിക്കുന്ന നിറമേത്?
പച്ച
20. ഗ്ലാസിന് നീല നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
കൊബാള്‍ട്ട് ഓക്സൈഡ്
21. ചെറുതന്മാത്രകള്‍ ഉന്നതമര്‍ദത്തിലും താപനിലയിലും സംയോജിച്ച് വലിയ തന്മാത്രകളായി മാറുന്ന പ്രവര്‍ത്തനം അറിയപ്പെടുന്ന പേരെന്ത്?
പോളിമറൈസേഷന്
22. ________– എന്ന് വിളിക്കുന്ന ചെറു തന്മാത്രകള് ചേര്‍ന്ന് ഉണ്ടാകുന്ന വലിയ തന്മാത്രകളാണ് പോളിമറുകള്‍.
മോണോമറുകള്‍
23. പോളിമറൈസേഷനെ കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ?
പോളിമര്‍ കെമിസ്ട്രി
24. ഏതെല്ലാംതരം പോളിമറുകള്‍ ഉണ്ട്?
പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവും
25. ആദ്യത്തെ കൃത്രിമ പോളിമര്‍ ഏതാണ്?
ബേക്കലൈറ്റ്
26. പോളിമര്‍ കെമിസ്ട്രിയുടെ പിതാവ് ആരാണ്?
ഹെര്‍മ്മന്‍ സ്റ്റോഡിഞ്ചര്
27. ആധുനിക പോളിമര്‍ രസതന്ത്രത്തിന് അടിത്തറ പാകിയത് ആരാണ്?
ഹെര്‍മ്മന്‍ സ്റ്റോഡിഞ്ചര്
28. പ്ലാസ്റ്റിക് എന്ന് പൊതുവേ വിളിക്കുന്ന പോളിമറുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
പോളിഥീന്, പി വി സി
29. ഏതെല്ലാം തരം പ്ലാസ്റ്റിക്കുകള്‍ ഉണ്ട്?
തെര്മോപ്ലാസ്റ്റിക്കുകളും തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്കുകളും
30. പ്ലാസ്റ്റിക്കുകളുടെ സവിശേഷതകള്‍ എന്തെല്ലാം?
ദീര്‍ഘകാലം നിലനില്ക്കുന്നു, ഭാരക്കുറവ്, കൈകാര്യം ചെയ്യാന്‍ എളുപ്പം, സുതാര്യവും അതാര്യവും
31. രണ്ട് തന്മാത്രകള് അടങ്ങിയ പോളിമറിനെ വിളിക്കുന്ന പേരെന്ത്?
ഡൈമര്‍
32. നിഷ്ക്രിയ സ്വഭാവ സവിശേഷതയുള്ള പോളിഎഥിലീനിന്റെ ഉപയോഗം എന്താണ്?
ഭക്ഷണപാത്രങ്ങളുടെ നിര്‍മ്മാണവും പാക്കേജിങ്ങും
33. താപ പ്രതിരോധം ആവശ്യമുള്ള ഉയര്‍ന്ന താപനിലയില്‍ ഉപയോഗിക്കേണ്ട പാചകപാത്രങ്ങളായ നോണ്‍സ്റ്റിക് പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിമെര്‍ ഏതാണ്?
പോളിടെട്രാഫ്ളൂറോഎഥിലീന്‍ (പിടിഇഇ)
34. ബോട്ടിലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിഎഥിലിന്ടെറിതാലേറ്റിന്റെ (പിഇടി) സ്വഭാവ സവിശേഷത എന്താണ്?
വാതകങ്ങളെ തടഞ്ഞു നിര്‍ത്തുന്നു
35. പ്രകൃതിദത്ത പോളമറുകള്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
സെല്ലുലോസ്, സ്റ്റാര്‍ച്ച്, സ്വാഭാവിക റബ്ബര്‍
36. മനുഷ്യനിര്‍മ്മിത പോളമറുകള്ക്ക് ഉദാഹരണങ്ങള്‍ ഏവ?
പോളിഥീന്, നൈലോണ്‍, ബേക്കലൈറ്റ്, പിവിസി, കൃത്രിമ റബ്ബറുകള്‍
37. പോളിമറുകളെ അവയുടെ ഭൗതികസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം രീതിയില്‍ തരംതിരിക്കാം?
പ്ലാസ്റ്റിക്, റബ്ബര്‍, ഫൈബര്‍
38. വീണ്ടും ചൂടാക്കി ഉരുക്കി പുതിയ രൂപത്തിലുള്ള പുതിയ ഉല്പന്നങ്ങളാക്കി മാറ്റാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഏവ?
തെര്‍മോപ്ലാസ്റ്റിക്
39. വീണ്ടും ചൂടാക്കി ഉരുക്കി പുതിയ രൂപത്തില്‍ ഉല്പന്നങ്ങള് ഉണ്ടാക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്കുകള്‍ ഏവ?
തെര്മൊസെറ്റിംഗ് പ്ലാസ്റ്റിക് അഥവാ തെര്‍മോസെറ്റ്
40. തെര്മോപ്ലാസ്റ്റികിന് ഉദാഹരണം ഏത്?
പോളിഥീന്
41. പ്രഷര്‍കുക്കറിന്റെ കൈപ്പിടി നിര്‍മ്മിച്ചിരിക്കുന്നത് ഏതുതരം പ്ലാസ്റ്റിക് ഉപയോഗിച്ചാണ്?
തെര്‍മോസെറ്റുകള്‍
42. എച്ച്ഡിപിഇ പ്ലാസ്റ്റിക്കിന്റെ പൂര്‍ണരൂപം എന്താണ്?
സാന്ദ്രത കൂടിയ പോളിഎഥിലീന്‍
43. പിവിസിയുടെ പൂര്‍ണരൂപം?
പോളിവിനൈല്‍ ക്ലോറൈഡ്
44. എല്ഡിപിഇയുടെ പൂര്‍ണരൂപം?
സാന്ദ്രത കുറഞ്ഞ പോളിഎഥിലീന്‍
45. പിപിയുടെ പൂര്‍ണ രൂപം എന്താണ്?
പോളി പ്രൊപ്പിലീന്‍
46. പിഎസിന്റെ പൂര്‍ണരൂപം എന്താണ്?
പോളിസ്റ്റൈറീന്‍
47. എന്തിന്റെ മലിനീകരണം കുറയ്ക്കാനാണ് 4R സമീപനം നിര്‍ദ്ദേശിക്കുന്നത്?
പ്ലാസ്റ്റിക്
48. 4R സമീപനത്തിലെ നാല് R കള്‍ ഏതെല്ലാം?
റെഫ്യൂസ്, റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍
49. പോളിമറുകളെ അവയുടെ ഭൗതികസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം രീതിയില്‍ തരംതിരിച്ചിരിക്കുന്നു?
ഫൈബര്‍, പ്ലാസ്റ്റിക്, റബ്ബര്‍
50. ഇലാസ്തിക സ്വഭാവമുള്ള പ്രകൃതിദത്ത പോളിമര്‍ ഏതാണ്?
സ്വാഭാവിക റബ്ബര്‍
51. എന്തിന്റെ നിര്‍മ്മാണത്തിനാണ് കൃത്രിമ റബ്ബറുകള്‍ ഉപയോഗിക്കുന്നത്?
ടയറുകള്‍
52. ബലം ഉള്ളതും നീളമുള്ളതുമായ പോളിമെറുകളാണ് _____.
നാരുകള്‍ അഥവാ ഫൈബറുകള്‍
53. ഫൈബറുകളുടെ ഉപയോഗം എന്താണ്?
കയറുകള്‍, വിരികള്‍, വലകള്‍
54. മനുഷ്യന് ആദ്യമായി നിര്‍മ്മിച്ച കൃത്രിമനാര് ഏത്?
നൈലോണ്‍
55. ഒരു പോളിമറിനെ ഫൈബറായി പരിഗണിക്കണമെങ്കില്‍ അതിന്റെ നീളം വ്യാസത്തേക്കാള്‍ എത്ര മടങ്ങ് കൂടുതലായിരിക്കണം?
നൂറ്
56. പ്രകൃതിദത്ത റബ്ബറിന് ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയ്ക്ക് ഉദാഹരണങ്ങള്‍ ഏവ?
റബ്ബര്‍ ടയര്‍, ഗ്ലാസ്, റബ്ബര്‍ ബാന്‍ഡ്
57. പ്രകൃതിദത്ത റബ്ബറിന്റെ സവിശേഷതകള്‍ എന്തെല്ലാം?
ഇലാസ്തികത, മൃദുത്വം
58. കൃത്രിമ റബ്ബറിന് ഉദാഹരണങ്ങള്‍ ഏവ?
സ്റ്റെറിന്ബ്യൂട്ടാഡൈയിന് റബ്ബര്‍ (എസ്ബിആര്‍), നിയോപ്രീന്‍
59. കൃത്രിമ റബ്ബറിന്റെ സ്രോതസ്സ് ഏതെല്ലാം?
പെട്രോളിയം ഉല്പന്നങ്ങളും പ്രകൃതിവാതകങ്ങളും
60. കൃത്രിമ റബ്ബറിന്റെ സവിശേഷതകള്‍ എന്തെല്ലാം?
തേയ്മാനം കുറവ്, താപപ്രതിരോധം കൂടുതല്‍
61. പ്രകൃതിദത്ത ഫൈബറുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ
കോട്ടണ്‍, സില്‍ക്ക്, കമ്പിളി
62. പ്രകൃതിദത്ത ഫൈബറുകളുടെ സ്രോതസ്സുകള്‍ ഏവ?
സസ്യങ്ങളും ജന്തുക്കളും
63. പ്രകൃതിദത്ത ഫൈബറുകളുടെ സവിശേഷതകള്‍ എന്തെല്ലാം?
വായുസഞ്ചാരം കൂടുതല്‍, ജലാഗിരണശേഷി കൂടുതല്‍
64. പ്രകൃതിദത്ത ഫൈബറുകളുടെ ഉപയോഗം എന്താണ്?
വസ്ത്രങ്ങളും കയറും നിര്‍മ്മിക്കാന്‍
65. കൃത്രിമ ഫൈബറിന് ഉദാഹരണങ്ങള്‍ ഏവ?
നൈലോണ്‍, റെയോണ്‍, ടെറിലിന്‍
66. കൃത്രിമ ഫൈബറിന്റെ സ്രോതസ്സുകള്‍ ഏതെല്ലാം?
കല്‍ക്കരി, തടിപള്പ്പ്, പെട്രാളിയം ഉല്പന്നങ്ങല്
67. കൃത്രിമ ഫൈബറിന്റെ സവിശേഷതകള്‍ ഏതെല്ലാം
ഈടുനില്പ് കൂടുതല്‍, ഭാരക്കുറവ്
68. കൃത്രിമ ഫൈബറിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാം?
വല, വസ്ത്രം, വാതിലുകള്‍ എന്നിവ നിര്‍മ്മിക്കാന്‍
69. മീന്‍പിടുത്ത വല ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫൈബറുകള്‍ ഏവ?
നൈലോണ്‍
70. വിവിധ രൂപത്തില്‍ വാര്‍ത്തെടുക്കാന്‍ കഴിയുന്ന പോളിമര്‍ ഏതാണ്?
പ്ലാസ്റ്റിക്
കേരള പി എസ് സിയ്ക്കുവേണ്ട എസ് സി ഇ ആര് ടി നോട്സ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക