
1. അസ്ഥികളെക്കുറിച്ചുള്ള പഠനശാഖ
ഓസ്റ്റിയോളജി
2. അസ്ഥികള്‍ നിര്‍മ്മിച്ചിരിക്കുന്ന കോശങ്ങള്‍
ഓസ്റ്റിയോസൈറ്റ്സ്
3. മനുഷ്യശരീരത്തിലെ അസ്ഥികളുടെ ആകെ എണ്ണം
206
4. നവജാത ശിശുവിന്റെ ശരീരത്തിലെ അസ്ഥികളുടെ ആകെ എണ്ണം
300
5. അസ്ഥികളില്‍ കാണപ്പെടുന്ന പ്രധാന സംയുക്തം
കാത്സ്യം ഫോസ്ഫേറ്റ്
6. മനുഷ്യശരീരത്തിലെ അസ്ഥികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം
ഓക്സിജന്‍
7. അസ്ഥികളുടെ നിര്‍മ്മാണത്തിനും വളര്‍ച്ചയ്ക്കും അവശ്യം വേണ്ട ജീവകം
ജീവകം ഡി
8) ജീവകം ഡിയുടെ ശാസ്ത്രീയനാമം
കാല്‍സിഫെറോള്‍
9. ജീവകം ഡിയുടെ അപര്യാപ്തത മൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം
കണ/ റിക്കറ്റ്സ്
10. ബാഹ്യാസ്ഥികൂടത്തിന് ഉദാഹരണം
നഖം, തലമുടി, കൊമ്പ്, കുളമ്പ്
11. ആന്തരിക അവയവങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അസ്ഥികൂടം
അക്ഷാസ്ഥികൂടം
12. ശരീരത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടം
അനുബന്ധാസ്ഥികൂടം
13. അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം
80
14. അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം
126
15. അക്ഷാസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍
തലയിലെ അസ്ഥികള്‍, വാരിയെല്ലിലെ അസ്ഥികള്‍, നട്ടെല്ലിലെ അസ്ഥികള്‍, മാറെല്ല്, കഴുത്തിലെ അസ്ഥികള്‍
16. അനുബന്ധാസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍
കൈകാലിലെ അസ്ഥികള്‍, തോളെല്ലിലെ അസ്ഥികള്‍, ഇടുപ്പിലെ അസ്ഥികള്‍
17. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
തുടയെല്ല് (ഫീമര്‍)
18. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി
തുടയെല്ല്
19. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപ്പിസ്
20. ചെവിയില്‍ കാണപ്പെടുന്ന അസ്ഥികള്‍
മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്
21. ചെവിയില്‍ ചുറ്റികയുടെ ആകൃതിയില്‍ കാണപ്പെടുന്ന അസ്ഥി
മാലിയസ്
22. ചെവിയില്‍ കൂടക്കല്ലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന അസ്ഥി
ഇന്‍കസ്
23. ചെവിയില്‍ കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയില്‍ കാണപ്പെടുന്ന അസ്ഥി
സ്റ്റേപ്പിസ്
24. മൂക്കിലെ അസ്ഥിയുടെ ശാസ്ത്രീയനാമം
എത്മോയ്ഡ്
25. കീഴ്ത്താടിയെല്ലിന്റെ ശാസ്ത്രീയനാമം
മാന്‍ഡിബിള്‍
26. മനുഷ്യശരീരത്തില്‍ സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന അസ്ഥി
മാന്‍ഡിബിള്‍
27. തലയില്‍ ചലനസ്വാതന്ത്രമുള്ള അസ്ഥി
മാന്‍ഡിബിള്‍
28. മേല്‍ത്താടിയെല്ലിന്റെ ശാസ്ത്രീയനാമം
മാക്സില്ല
29. കഴുത്തിലെ അസ്ഥിയുടെ ശാസ്ത്രീയനാമം
ഹയോയ്ഡ്
30. ശരീരത്തിലെ മറ്റേതെങ്കിലും അസ്ഥിയുമായി നേരിട്ട് ബന്ധിപ്പിക്കാത്ത ഏക അസ്ഥി
ഹയോയ്ഡ്
31. ശരീരത്തിലെ ഫ്ളോട്ടിങ് ബോണ്‍ എന്നറിയപ്പെടുന്ന അസ്ഥി
ഹയോയ്ഡ്
32. മാറെല്ലിന്റെ ശാസ്ത്രീയനാമം
സ്റ്റേണം
33. ബ്യൂട്ടി ബോണ്‍ എന്നറിയപ്പെടുന്ന അസ്ഥി
ക്ലാവിക്കിള്‍
34. തോളെല്ലിന്റെ മുന്നില്‍ കാണപ്പെടുന്ന അസ്ഥി
ക്ലാവിക്കിള്‍
35. ഫണ്ണി ബോണ്‍ എന്നറിയപ്പെടുന്നത്
അള്‍നാര്‍ നാഡി.
36. തോളിന്റെ പുറക് ഭാഗത്ത് കാണപ്പെടുന്ന അസ്ഥി
സ്കാപുല
37. നട്ടെല്ലിലെ ആദ്യ കശേരുവിന്റെ ശാസ്ത്രീയ നാമം
അറ്റ്ലസ്
38. നട്ടെല്ലിലെ രണ്ടാമത്തെ കശേരുവിന്റെ ശാസ്ത്രീയ നാമം
ആക്സിസ്
39. നട്ടെല്ലിലെ അവസാന കശേരുവിന്റെ ശാസ്ത്രീയ നാമം
കോക്സിക്സ്
40. ഭുജാസ്ഥിയുടെ ശാസ്ത്രീയനാമം
ഹ്യൂമറസ്
41. കൈമുട്ടിന് താഴെ കാണപ്പെടുന്ന അസ്ഥികള്‍
റേഡിയസ്, അള്‍ന
42. മണിബന്ധത്തിലെ അസ്ഥികളുടെ ശാസ്ത്രീയ നാമം
കാര്‍പെല്‍
43. കൈപ്പത്തിയില്‍ കാണപ്പെടുന്ന അസ്ഥികളുടെ ശാസ്ത്രീയ നാമം
മെറ്റാകാര്പ്പല്
44. വിരലുകളില്‍ കാണപ്പെടുന്ന അസ്ഥികളുടെ ശാസ്ത്രീയ നാമം
ഫലാഞ്ചസ്
45. മുട്ട് ചിരട്ടയുടെ ശാസ്ത്രീയനാമം
പാറ്റെല്ല
46. കാല്‍മുട്ടിന് താഴെയുള്ള രണ്ട് അസ്ഥികള്‍
ടിബിയ, ഫിബുല
47. കണങ്കാലിലെ അസ്ഥി
ടാര്സില്
48. കാല്‍പ്പത്തിയിലെ അസ്ഥികള്‍
മെറ്റാ ടാര്‍സല്‍
49. കാല്‍വിരലിലെ അസ്ഥികള്‍
ഫലാഞ്ചസ്
50. അസ്ഥിസന്ധികളില്‍ കാണപ്പെടുന്ന കാഠിന്യം കുറഞ്ഞ അസ്ഥി
തരുണാസ്ഥി
51. തരുണാസ്ഥിക്ക് കാഠിന്യം കുറയുന്നതിന് കാരണം
കാത്സ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ കുറയുന്നത് കൊണ്ട്
52. അസ്ഥികളില്‍ ഘര്‍ഷണം കുറയ്ക്കുന്നതിന് സഹായിക്കുന്ന അസ്ഥി
തരുണാസ്ഥി
53. തരുണാസ്ഥി കാണപ്പെടുന്ന മറ്റ് ശരീര ഭാഗങ്ങള്‍
ചെവിക്കുട, ശ്വാസനാളം
54. തരുണാസ്ഥി നിര്‍മ്മിതമായ അസ്ഥി വ്യവസ്ഥയുള്ള ജീവികള്‍ക്ക് ഉദാഹരണം
തിരണ്ടി, സ്രാവ്,
55. അസ്ഥി മജ്ജ കാണപ്പെടുന്നത്
അസ്ഥിക്കുള്ളില്‍
56. അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും നിര്‍മ്മിക്കപ്പെടുന്നത്
അസ്ഥിമജ്ജയില്‍
57. രണ്ടോ അതിലധികമോ അസ്ഥികള്‍ കൂടിച്ചേരുന്ന ഭാഗം
അസ്ഥിസന്ധി
58. സന്ധികളെക്കുറിച്ചുള്ള പഠനം
ആര്‍ത്രോളജി
59. സന്ധികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഭാഗം
ക്യാപ്സൂള്‍
60. അസ്ഥികള്‍ക്ക് സ്ഥാനഭ്രംശം സംഭവിയ്ക്കാതെ സന്ധികളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്
സ്നായുക്കള്‍
61. അസ്ഥിസന്ധിയെ സംരക്ഷിച്ച് കാണപ്പെടുന്ന ആവരണം
സൈനോവിയല്‍ അറ
62. സൈനോവിയല്‍ അറയില്‍ കാണപ്പെടുന്ന ദ്രവം
സൈനോവിയല്‍ ദ്രവം
63. അസ്ഥി സന്ധിയിലെ അസ്ഥികള്‍ തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കാന്‍ സഹായിക്കുന്ന ദ്രവം
സൈനോവിയല്‍ ദ്രവം
64. അസ്ഥിസന്ധിയിലെ അസ്ഥികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടുകള്‍ പോലുള്ള ബാഗം
സ്നായുക്കള്‍
65. സ്വതന്ത്ര ചലനം നടത്തുന്ന അസ്ഥി സന്ധികള്‍ക്ക് ഉദാഹരണം
തോളെല്ല്, ഇടുപ്പെല്ല്
66. ഭാഗികചലനം നടത്തുന്ന അസ്ഥിസന്ധിക്ക് ഉദാഹരണം
നട്ടെല്ല്
67. ചലനശേഷി ഇല്ലാത്ത അസ്ഥി സന്ധിക്ക് ഉദാഹരണം
കപാലം
68. മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന അസ്ഥിസന്ധികള്‍
കീലസന്ധി, ഗോളരസന്ധി, വിജാഗിരി സന്ധി, തെന്നിനീങ്ങുന്ന സന്ധി
69. ഒരു അച്ചുതണ്ടിനെ ആധാരമാക്കി ചലിയ്ക്കാന്‍ കഴിയുന്ന സന്ധി
കീലസന്ധി
70. കീലസന്ധിക്ക് ഉദാഹരണം
തലയോടും നട്ടെല്ലിന്റെ മുകള്‍ഭാഗവും ചേരുന്ന ഭാഗത്തെ സന്ധി