1. മനുഷ്യനിലെ ഏറ്റവും പ്രധാന വിസര്‍ജ്ജനാവയവം ഏതാണ്?
വൃക്ക
2. സസ്തനികളിലേയും മൃഗങ്ങളിലേയും വിസര്‍ജ്ജനാവയവം ഏതാണ്?
3. മണ്ണിരയുടെ വിസര്‍ജ്ജനാവയവം ഏതാണ്?
നെഫ്രീഡിയ
4. അമീബിയുടെ വിസര്‍ജ്ജനാവയവം ഏതാണ്?
സങ്കോച ഫേനം
5. ഷഡ്പദങ്ങളുടെ വിസര്‍ജ്ജനാവയവം ഏതാണ്?
മല്പീജിയന് നാളികള്‍
6. തലയില്‍ വിസര്‍ജ്ജനാവയവം ഉള്ള ജീവി ഏതാണ്?
കൊഞ്ച്
7. മത്സ്യങ്ങളിലേയും സ്പോഞ്ചുകളിലേയും വിസര്ജ്ജനപദാര്ത്ഥം എന്താണ്?
അമോണിയ
8. പക്ഷികളിലേയും മൃഗങ്ങളിലേയും വിസര്‍ജ്ജന പദാര്‍ത്ഥം എന്താണ്?
യൂറിക്കാസിഡ്
9. മനുഷ്യനിലെ വിസര്‍ജ്ജന പദാര്‍ത്ഥം എന്താണ്?
യൂറിയ
10. മനുഷ്യനില്‍ യൂറിയ നിര്‍മ്മിക്കുന്ന ശരീരഭാഗം ഏതാണ്?
കരള്‍
11. മനുഷ്യശരീരത്തിലെ യൂറിയ, വിറ്റാമിനുകള്‍, ലവണങ്ങള്‍, ശരീരത്തിന് ദോഷകരമായ മറ്റുപദാര്‍ത്ഥങ്ങള്‍ എന്നിവയെ രക്തത്തില്‍നിന്നും അരിച്ചുമാറ്റി മൂത്ത്രതിലൂടെ പുറത്ത് കളയുന്ന അവയവം ഏതാണ്?
വൃക്കകള്‍
12. മനുഷ്യശരീരത്തിലെ അരിപ്പ എന്ന് അറിയപ്പെടുന്ന അവയവം ഏത്?
വൃക്കകള്‍
13. വൃക്കയിലേക്ക് അശുദ്ധരക്തം എത്തിക്കുന്ന രക്തക്കുഴല്‍ ഏതാണ്?
വൃക്കാധമനി
14. വൃക്കയില്‍നിന്നും ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന രക്തക്കുഴല്‍ ഏതാണ്?
വൃക്കാസിര
15. മനുഷ്യശരീരത്തില്‍ വൃക്കകളുടെ സ്ഥാനം ഏതാണ്?
ഉദാരശത്തോട് ചേര്‍ന്ന് നട്ടെല്ലിന്റെ ഇരുഭാഗങ്ങളിലുമായി
16. വൃക്കകളുടെ ആകൃതി എന്താണ്?
അമരവിത്തിന്റെ
17. ഒരു വൃക്കയുടെ ഏകദേശ ഭാരം എത്രയാണ്?
150 ഗ്രാം
18. വൃക്കകളുടെ ബാഹ്യഭാഗം അറിയപ്പെടുന്ന പേര് എന്താണ്?
കോര്‍ട്ടെക്സ്
19. വൃക്കകളുടെ ആന്തരഭാഗം അറിയപ്പെടുന്ന പേര് എന്താണ്?
മെഡുല്ല
20. ഒരു ദിവസം എത്ര തവണയാണ് മുഴുവന്‍ രക്തവും വൃക്കകളിലൂടെ കടന്ന് പോകുന്നത്?
350 തവണ
21. വൃക്കകളുടെ ഘടനാപരവും ജീവധര്‍മ്മപരവുമായ അടിസ്ഥാന ഘടകങ്ങള്‍ ഏതാണ്?
നെഫ്രോണുകള്‍
22. വൃക്കകളുടെ ഉള്‍വശത്ത് കാണപ്പെടുന്ന സൂക്ഷ്മ അരിപ്പകള്‍ ഏതാണ്?
നെഫ്രോണുകള്‍
23. വൃക്കയില്‍ ഏകദേശം എത്ര നെഫ്രോണുകള്‍ ഉണ്ട്?
ഏകദേശം 12 ലക്ഷം
24. എത്രത്തോളം ജലം പുനരാഗിരണം ചെയ്യണമെന്ന് വൃക്കകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഏതാണ്?
വാസോപ്രസിന്‍ (എഡിഎച്ച്)
25. വാസോപ്രസിന്‍ ഉല്പാദിപ്പിക്കുന്നത് ഏതാണ്?
ഹൈപ്പോതലാമസ്
26. ആന്റി ഡൈയൂററ്റിക് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് ഏതാണ്?
വാസോപ്രസിന്‍