1. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മൂന്ന് ലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ഭാഗമേത്?
പതിനൊന്നാം ഭാഗം
2. മൂന്ന് ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക ഏത്?
ഏഴാം പട്ടിക
3. ഭരണഘടനയിലെ ഏഴാം പട്ടികയിലെ മൂന്ന് ലിസ്റ്റുകളില്‍ ഏതിലാണ് തദ്ദേശഭരണം ഉള്‍പ്പെടുന്നത്?
സ്റ്റേറ്റ് ലിസ്റ്റ്
4. ഉപ്പിന്റെ ഉല്പാദനവും വിതരണവും ഏത് ലിസ്റ്റിലാണുള്ളത്?
യൂണിയന് ലിസ്റ്റ്
5. ഇന്ത്യന്‍ ഭരണഘടന പ്രകാരം സോഷ്യല്‍ സെക്യൂരിറ്റി ആന്റ് സോഷ്യല്‍ ക്ലൈമറ്റ് ഏതില്‍പ്പെടുന്നു?
കണ്‍കറന്റ് ലിസ്റ്റ്
6. വിവാഹവും വിവാഹമോചനവും ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
കണ്‍കറന്റ്
7. പേറ്റന്റ് അഥവാ കുത്തകാവകാശം ഭരണഘടനയുടെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?
യൂണിയന് ലിസ്റ്റ്
8. തൊഴിലും തൊഴിലില്ലായ്മയും ഭരണഘടനയിലെ ഏത് ലിസ്റ്റിലെ വിഷയമാണ്?
കണ്‍കറന്റ് ലിസ്റ്റ്
9. ലേബര്‍ വെല്‍ഫെയര്‍ ഉള്‍പ്പെടുന്നത് ഏത് ലിസ്റ്റിലാണ്?
കണ്‍കറന്റ്
10. സ്റ്റോക്ക് എക്സ്ചേഞ്ച് ഭരണഘടനയുടെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?
യൂണിയന് ലിസ്റ്റ്
11. ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിലെ എത്ര വിഷയങ്ങളാണ് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്?
അഞ്ച്
12. ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റില്‍നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയ അഞ്ച് വിഷയങ്ങള്‍ ഏതെല്ലാം?
വിദ്യാഭ്യാസം, വനം, വന്യജീവികളുടേയും പക്ഷികളുടേയും സംരക്ഷണം, അളവുതൂക്ക സമ്പ്രദായം, സുപ്രീംകോടതിയും ഹൈക്കോടതിയും ഒഴികെയുള്ള മറ്റ് കോടതികളുടെ ഭരണസമ്പ്രദായം
13. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സാനിട്ടേഷന്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് ഏത്?
സ്റ്റേറ്റ് ലിസ്റ്റ്
14. ആണവോര്‍ജം എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ് ഏത്?
യൂണിയന് ലിസ്റ്റ്
15. ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റാണ് വിദ്യാഭ്യാസം?
കണ്‍കറന്റ്
16. രാജ്യത്തിന്റെ മര്‍മപ്രധാനമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയിലെ ലിസ്റ്റേത്?
യൂണിയന് ലിസ്റ്റ്
17. സംസ്ഥാന ലിസ്റ്റിലുള്ള ഒരു വിഷയത്തിനുമേല്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം നടത്തേണ്ടത് ദേശീയ താല്പര്യത്തിന് ആവശ്യമാണെന്ന് രാജ്യസഭ പ്രഖ്യാപിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന് ആ വിഷയത്തില്‍ നിയമം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം ഏതാണ്?
249
18. പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു?
യൂണിയന് ലിസ്റ്റ്
19. രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിന് സംസ്ഥാന ലിസ്റ്റിലുള്ള വിഷയത്തിന്മേല് നിയമനിര്‍മാണം നടത്താം എന്ന് പ്രതിപാദിക്കുന്നത് ഏത് അനുച്ഛേദത്തിലാണ്?
252
20. മദ്യം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?
സ്റ്റേറ്റ് ലിസ്റ്റ്
21. രാജ്യാന്തര ഉടമ്പടിയുടെ നടത്തിപ്പിനായി പാര്‍ലമെന്റിന് സംസ്ഥാന ലിസ്റ്റിലുള്ള വിഷയത്തിന്മേല് നിയമനിര്‍മ്മാണം നടത്താമെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്?
253
22. സിനിമ നിര്‍മ്മാണം ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു?
യൂണിയന് ലിസ്റ്റ്
23. ഇന്ത്യയ്ക്ക് പുറത്തേക്കുള്ള തീര്‍ത്ഥാടനം ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു?
യൂണിയന് ലിസ്റ്റ്
24. ഏത് അനുച്ഛേദം പ്രകാരമാണ് നിയമനിര്‍മ്മണ അധികാരങ്ങള്‍ മൂന്ന് ലിസ്റ്റുകളിലായി വേര്‍തിരിക്കുന്നത്?
246
25. ഏത് ലിസ്റ്റിലാണ് മത്സ്യബന്ധനം ഉള്‍പ്പെടുന്നത്?
സ്റ്റേറ്റ് ലിസ്റ്റ്
26. ഏത് ലിസ്റ്റിലാണ് റിസര്‍വ് ബാങ്ക് ഉള്‍പ്പെടുന്നത്?
യൂണിയന് ലിസ്റ്റ്
27. ഏത് ലിസ്റ്റിലാണ് സിബിഐ ഉള്‍പ്പെടുന്നത്?
യൂണിയന് ലിസ്റ്റ്
28. ജനസംഖ്യനിയന്ത്രണം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?
കണ്‍കറന്റ് ലിസ്റ്റ്
29. പൊതുജനാരോഗ്യം ഉള്‍പ്പെടുന്നത് ഏത് ലിസ്റ്റിലാണ്?
സ്റ്റേറ്റ് ലിസ്റ്റ്
30. ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ലിസ്റ്റേത്?
31. തദ്ദേശസ്വയംഭരണം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?
സ്റ്റേറ്റ് ലിസ്റ്റ്