1) ന്യായ പഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന് ശിപാര്‍ശ ചെയ്ത കമ്മിറ്റി ഏത്?
എല്‍ എം സിങ്വി കമ്മിറ്റി
2) പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ കൃത്യമായി തിരഞ്ഞെടുപ്പ് നടത്തണം എന്ന് ശിപാര്‍ശ ചെയ്ത കമ്മിറ്റി ഏത്?
പി കെ തുംഗന്‍ കമ്മിറ്റി
3) പഞ്ചായത്തുകള്‍ക്ക് നികുതികള്‍ ഏര്‍പ്പെടുത്താനും പിരിച്ചെടുക്കാനും അധികാരം നല്കുന്ന അനുച്ഛേദം ഏതാണ്?
243എച്ച്
4) പഞ്ചായത്ത് രാജ് നിയമങ്ങള്‍ നവീകരിക്കുന്നതിന് 1985-ല്‍ പ്ലാനിങ് കമ്മീഷന് നിയോഗിച്ച കമ്മിറ്റി ഏതാണ്?
ജി വി കെ റാവു കമ്മിറ്റി
5) ഗ്രാമസഭകള്‍ നിലവില്‍വന്ന ഭരണഘടനാ ഭേദഗതി ഏതാണ്?
73
6) എല്‍ എം സിങ്വി കമ്മിറ്റി നിയമിക്കപ്പെട്ട വര്‍ഷം ഏതാണ്?
1986
7) വികസന പദ്ധതികള്‍ ബ്യൂറോക്രസിവല്ക്കരിപ്പെടുകയും പഞ്ചായത്ത് രാജില്‍നിന്നും പിരിഞ്ഞുമാറുകയും ചെയ്തുവെന്ന് വിലയിരുത്തിയ കമ്മിറ്റിയേത്?
ജി വി കെ റാവു കമ്മിറ്റി
8) പഞ്ചായത്തില്‍ പട്ടികജാതി, പട്ടിക വര്‍ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്?
243 ഡി
9) പഞ്ചായത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേക സംസ്ഥാന മന്ത്രി വേണം എന്ന് നിര്‍ദ്ദേശിച്ച കമ്മിറ്റി ഏതാണ്?
അശോക് മേത്ത കമ്മിറ്റി
10) പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ പദവി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച കമ്മിറ്റി ഏതാണ്?
എല്‍ എം സിങ്വി കമ്മിറ്റി
11) പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട പാര്‍ലമെന്ററി സമിതി ഏതാണ്?
പി കെ തുംഗന്‍ കമ്മിറ്റി
12) പഞ്ചായത്തീരാജ് സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ പതിനെട്ടാം പട്ടികയില്‍ എത്ര വിഷയങ്ങള്‍ ഉണ്ട്?
29
13) പി കെ തുംഗന്‍ കമ്മിറ്റി നിയമിക്കപ്പെട്ട വര്‍ഷം ഏതാണ്?
1988
14) എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യന്‍ പാര്‍ലമെന്റ് പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങള്‍ പാസാക്കിയത്?
എട്ടാം പദ്ധതി
15) പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്?
ഗ്രാമസഭ
16) പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങള്‍ ഏതെല്ലാം?
നാഗാലാന്‍ഡ്, മേഘാലയ, മിസോറാം
17) ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടുള്ളത്?
243ഇ
18) ഗ്രാമസഭയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്?
243എ
19) ഗ്രാമസഭയെ നിര്‍വചിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്?
243
20) എത്ര തലത്തിലുള്ള പഞ്ചായത്തീരാജ് സംവിധാനമാണ് അശോക് മേത്ത കമ്മിറ്റി ശിപാര്‍ശ ചെയ്തത്?
രണ്ട്
21) സംസ്ഥാന ജനസംഖ്യ 20 ലക്ഷത്തിന് താഴെയാണെങ്കില്‍ പഞ്ചായത്തീരാജ് സംവിധാനത്തിലെ മധ്യതലം ആവശ്യമില്ലെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
243 ബി
22) മണ്ഡല് പഞ്ചായത്ത് എന്ന ആശയം നിര്‍ദ്ദേശിച്ച കമ്മിറ്റി ഏതാണ്?
അശോക് മേത്ത കമ്മിറ്റി
23) ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്തീരാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
11
24) ഗ്രാമപഞ്ചായത്തുകളുടെ രൂപവല്‍ക്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്?
അനുച്ഛേദം 40
25) ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം നിലവില്‍വന്ന വര്‍ഷം ഏത്?
1959
26) ഇന്ത്യയിലെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ബല്‍വന്ത് റായ് മേത്ത
27) കമ്മിറ്റി ഓണ്‍ പഞ്ചായത്തീരാജ് എന്നറിയപ്പെട്ട കമ്മിറ്റി ഏതാണ്?
അശോക് മേത്ത കമ്മിറ്റി
28) തദ്ദേശ സ്ഥാപനങ്ങളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ സംവരണം വേണം എന്ന് നിര്‍ദ്ദേശിച്ച കമ്മിറ്റി ഏതാണ്?
അശോക് മേത്ത കമ്മിറ്റി
29) നഗരപിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്?
മേയര്‍
30) പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ച് പഠനം നടത്തുന്നതിന് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഏതാണ്?
അശോക് മേത്ത കമ്മിറ്റി
31) ബല്‍വന്ത് റായ് മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍ ആരാണ്?
ജില്ലാ കളക്ടര്‍
32) ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നതാര്?
വാര്‍ഡ് മെംബര്‍
33) ഗ്രാമസഭയ്ക്ക് സമാനമായി നഗരങ്ങളില്‍ ഉള്ള സംവിധാനം ഏതാണ്?
വാര്‍ഡ് സഭ
34) അശോക് മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം ഏതാണ്?
1978
35) സ്വിറ്റ്സര്‍ലന്‍ഡിലെ പോലെയുള്ള പ്രത്യക്ഷ ജനാധിപത്യ സംവിധാനത്തിന് ഇന്ത്യയിലെ ഉദാഹരണം ഏതാണ്?
ഗ്രാമസഭ
36) കോര്‍പ്പറേഷനില്‍ പ്രഥമ സ്ഥാന വഹിക്കുന്ന വ്യക്തി ആരാണ്?
മേയര്‍
37) ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന തലമേത്?
ജില്ലാ പഞ്ചായത്ത്
38) പഞ്ചായത്തീരാജ് സംവിധാനത്തെ സ്കൂള്‍ ഓഫ് മോഡേണ്‍ ഡെമോക്രസി എന്ന് വിശേഷിപ്പിച്ചത് ആരാണ്?
എം എന്‍ റോയ്
39) 73, 74 ഭരണഘടന ഘടനാ ഭേദഗതികളിലൂടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ പദവി ലഭിച്ചശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ഏതാണ്?
മധ്യപ്രദേശ് (1994)
40) ഏത് വര്‍ഷമാണ് ഇന്ത്യയിലാദ്യമായി രാജസ്ഥാനില്‍ പഞ്ചായത്തീരാജ് സംവിധാനം നിലവില്‍വന്നത്?
1959
41) തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്രോതസ്സുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ച കമ്മിറ്റിയേത്?
എല്‍ എം സിങ്വി കമ്മിറ്റി
42) പഞ്ചായത്തീരാജ് സംവിധാനം നിലവില്‍വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്?
രാജസ്ഥാന്
43) ഏത് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലാണ് ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവില്‍വന്നത്?
ആന്ധ്രാപ്രദേശ്
44) കേരളത്തില്‍ 73, 74 ഭരണഘടന ഭേദഗതികള്‍ക്കുശേഷം ആദ്യമായി ത്രിതല പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം ഏത്?
1995
45) പഞ്ചായത്തീരാജ് സംവിധാനങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്കിയ ഭരണഘടനാ ഭേദഗതി ഏതാണ്?
73-ാം ഭേദഗതി
46) 73-ാം ഭരണഘടനാ ഭേദഗതി പാസാക്കിയ കാലത്തിലെ പ്രധാനമന്ത്രി ആരാണ്?
പി വി നരസിംഹറാവു
47) 73-ാം ഭരണഘടനാ ഭേദഗതി ലോകസഭയില്‍ അവതരിപ്പിച്ചത് എന്നാണ്?
1991 സെപ്തംബര്‍ 16
48) 73-ാം ഭരണഘടനാ ഭേദഗതി ലോകസഭ പാസാക്കിയ തിയതി എന്നാണ്?
1992 ഡിസംബര്‍ 22
49) 73-ാം ഭരണഘടനാ ഭേദഗതി രാജ്യസഭ പാസാക്കിയ തിയതി എന്നാണ്?
1992 ഡിസംബര്‍ 23
50) 73-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചത് എന്നാണ്?
1993 ഏപ്രില്‍ 20
51) 73-ാം ഭരണഘടന ഭേദഗതി നിലവില്‍വന്ന തിയതി എന്നാണ്?
1993 ഏപ്രില്‍ 24
52) പഞ്ചായത്തീരാജ് ദിനം എന്നാണ്?
ഏപ്രില്‍ 24
53) കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നത് എന്നാണ്?
1994 ഏപ്രില്‍ 24
54) 73-ാം ഭേദഗതിയില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രസിഡന്റ് ആരാണ്?
ശങ്കര്‍ദയാല്‍ ശര്‍മ്മ
55) 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗം ഏതാണ്?
ഭാഗം ഒമ്പത്
56) ഭാഗം ഒമ്പത് ഏതെല്ലാം അനുച്ഛേദങ്ങള്‍ ഉള്‍പ്പെടുന്നു?
243 മുതല്‍ 243 ഒ വരെയുള്ള 16 അനുച്ഛേദങ്ങള്‍
57) 73-ാം ഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ത്ത പട്ടിക ഏതാണ്?
പതിനൊന്നാം പട്ടിക
58) എത്രാമത്തെ അനുച്ഛേദമാണ് പതിനൊന്നാം പട്ടികയില്‍ വിശദീകരിക്കുന്നത്
അനുച്ഛേദം 243ജി
59) പഞ്ചായത്തുകളുടെ അധികാരങ്ങള്‍, അധികാര ശക്തി, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്?
243ജി
60) പതിനൊന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളുടെ എണ്ണം എത്രയാണ്?
29
61) നഗരസഭ, കോര്പ്പറേഷന് എന്നീ മുന്‍സിപ്പാലിറ്റി സംവിധാനങ്ങള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്കിയ ഭരണഘടനാ ഭേദഗതി ഏതാണ്?
74
62) 74-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ച്, അംഗീകരിച്ച്, നടപ്പിലാക്കിയ കാലത്തെ പ്രധാനമന്ത്രി ആരാണ്?
പി വി നരസിംഹറാവു
63) 74-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കപ്പെട്ട വര്‍ഷം ഏതാണ്?
1992
64) 74-ാം ഭേദഗതി നിലവില്‍വന്ന വര്‍ഷം ഏതാണ്?
1993 ജൂണ്‍ 1
65) 74-ാം ഭേദഗതി അംഗീകരിച്ച ഇന്ത്യന്‍ പ്രസിഡന്റ് ആരാണ്?
ശങ്കര്‍ദയാല്‍ ശര്‍മ്മ
66) 74-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗം ഏതാണ്?
ഒമ്പത് എ
67) ഭാഗം ഒമ്പത് എയില്‍ ഉള്‍പ്പെടുന്ന അനുച്ഛേദങ്ങള്‍ 243 പി മുതല്‍ 243 ഇസഡ്ജി വരെ എത്ര അനുച്ഛേദങ്ങള്‍ ഉണ്ട്?
18 അനുച്ഛേദങ്ങള്‍
68) 74-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ത്ത പട്ടിക ഏതാണ്?
12
69) എത്രാമത്തെ അനുച്ഛേദമാണ് 12-ാം പട്ടികയില്‍ വിവരിക്കുന്നത്
243 ഡബ്ല്യു
70) മുന്‍സിപ്പാലിറ്റികളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
243ഡബ്ല്യു
71) എത്ര വിഷയങ്ങള്‍ 12-ാം പട്ടികയില്‍ ഉള്‍പ്പെടുന്നു?
18