1. ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തകം രചിച്ചത്?
ലൂയി ഫിഷര്‍
2. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയത് ആരാണ്?
മഹാത്മാഗാന്ധി
3. ഗാന്ധിജിയെന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയ രാജ്യം ഏതാണ്?
ദക്ഷിണാഫ്രിക്ക
4. ഗാന്ധിജി എത്ര വര്‍ഷമാണ് ദക്ഷിണാഫ്രിക്കയില്‍ ചെലവഴിച്ചത്?
20
5. ഏത് ഗുജറാത്തി കുടിയേറ്റക്കച്ചവടക്കാരന്റെ നിയമ സഹായി ആയിട്ടാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയത്?
ദാദാ അബ്ദുള്ള ജാവേരി
6. അഹിംസയില്‍ അധിഷ്ഠിതമായ സത്യഗ്രഹ സമരരീതിക്ക് ഗാന്ധിജി രൂപം നല്‍കിയത് എവിടെ വച്ചാണ്?
ദക്ഷിണാഫ്രിക്ക
7. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ സമരത്തിനുള്ള പരിശീലനക്കളരി ഏത് രാജ്യമായിരുന്നു?
ദക്ഷിണാഫ്രിക്ക
8. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഷം ഏത്?
1915
9. ഏതൊക്കെ വംശജര്‍ക്കുനേരെ നടന്ന വംശീയ വിവേചനങ്ങള്‍ക്ക് എതിരെയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ സമരം നയിച്ചത്?
ഏഷ്യക്കാര്‍, കറുത്തവര്‍ഗക്കാര്‍
10. ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായതോടെ സമൂഹത്തിലെ ഏതൊക്കെ വിഭാഗങ്ങളാണ് സമരത്തിന്റെ ഭാഗമായത്?
കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍
11. ഗാന്ധിജി ബീഹാറിലെ ചമ്പാരന്‍ ജില്ലയിലെ നീലം കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ട വര്‍ഷം ഏതാണ്?
1917
12. ചമ്പാരനിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ 1917-ല്‍ ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ച കമ്മിഷനില്‍ അംഗമായ ഇന്ത്യക്കാരന് ആരായിരുന്നു?
ഗാന്ധിജി
13. ഗുജറാത്തിലെ അഹമ്മദാബാദിലെ തുണിമില്‍ തൊഴിലാളികളുടെ സമരത്തില്‍ ഗാന്ധിജി പങ്കാളിയായ വര്‍ഷം ഏതാണ്?
1918
14. അഹമ്മദാബാദിലെ തുണിമില്‍ തൊഴിലാളികളുടെ സമരത്തിലെ ആവശ്യം എന്തായിരുന്നു?
വേതനവര്‍ധനവ്
15. ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി ഉപവാസം നടത്തിയ സമരം ഏത്?
അഹമ്മദാബാദിലെ തുണിമില്‍ സമരം
16. ഗാന്ധിജി ഗുജറാത്തിലെ ഖേദയില്‍ കര്‍ഷകര്‍ക്കുവേണ്ടി സമരം നടത്തിയ വര്‍ഷം ഏത്?
1918
17. ഖേദയിലെ കര്‍ഷകര്‍ എന്താവശ്യം ഉന്നയിച്ചാണ് സമരം നടത്തിയത്?
നികുതിയിളവ്
18. ഗാന്ധിജി എന്ന പുതിയ ദേശീയ നേതാവിന്റെ ഉദയത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ച സമരങ്ങള്‍ ഏതെല്ലാം?
ചമ്പാരന്‍, അഹമ്മദാബാദ് തുണിമില്‍ സമരം, ഖേദ സമരം
19. ഗാന്ധിജിയുടെ അഹിംസയില്‍ അധിഷ്ഠിതമായ സത്യഗ്രഹ സമരരീതി ഇന്ത്യക്കാര്‍ പരിചയപ്പെട്ടത് ഏത് സമരങ്ങളിലൂടെയാണ്?
ചമ്പാരന്‍, അഹമ്മദാബാദ് തുണിമില്‍ സമരം, ഖേദ സമരം
20. 1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധം ഇന്ത്യയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?
യുദ്ധത്തിന്റെ പേരില്‍ അധിക നികുതി ചുമത്തി, സൈനികാവശ്യത്തിന് വന്‍തോതില്‍ ധാന്യങ്ങള്‍ കയറ്റുമതി ചെയ്തത് ഭക്ഷ്യക്ഷാമം സൃഷ്ടിച്ചു, ക്ഷാമം മൂലം അനവധി പേര് മരിച്ചു
21. ഏത് ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തില്‍ എത്തിയത്?
ഒന്നാം ലോകമഹായുദ്ധം
22. ഒന്നാം ലോകയുദ്ധാനന്തരം ശക്തിപ്രാപിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ 1919-ല്‍ നടപ്പിലാക്കിയ നിയമം ഏത്?
റൗലറ്റ് നിയമം
23. റൗലറ്റ് നിയമത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം?
വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം, വിചാരണ കൂടാതെ ആരെയും ജയിലില്‍ അടയ്ക്കാം
24. പൗരാവകാശങ്ങളെ തടയുന്ന റൗലറ്റ് നിയമത്തിന് എതിരെ ഗാന്ധിജി ദേശീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിയതി ഏതാണ്?
1919 ഏപ്രില്‍ 6-ന്
25. റൗലറ്റ് നിയമത്തിനെതിരായ ഹര്‍ത്താലിന് പ്രചരണം നല്കാന് ഗാന്ധിജി രൂപീകരിച്ച സഭ ഏതാണ്?
സത്യഗ്രഹസഭ
26. റൗലറ്റിനെതിരായ ദേശീയ ഹര്‍ത്താലിനെ ഗാന്ധിജി വിശേഷിപ്പിച്ചത് എന്താണ്?
ഏറ്റവും വിസ്മയാവഹമായ കാഴ്ച്ച
27. ഏതൊക്കെ പ്രദേശങ്ങളിലാണ് റൗലറ്റ് നിയമത്തിന് എതിരായ സമരം വളരെ ശക്തമായിരുന്നത്?
പഞ്ചാബ്, ലാഹോര്‍
28. റൗലറ്റ് നിയമത്തിനെതിരായ സമരത്തെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത പഞ്ചാബിലെ ജനകീയ നേതാക്കള്‍ ആരെല്ലാം?
ഡോ സത്യപാല്‍, ഡോ സെയ്ഫുദ്ദീന്‍ കിച്ച്ലു
29. റൗലറ്റ് നിയമത്തിനെതിരായ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പട്ടാള നിയമം പ്രഖ്യാപിച്ചത് എവിടെ?
അമൃത്സര്‍
30. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ 1919 ഏപ്രില്‍ 13-ന് അമൃത്സറിലെ ജാലിയന്‍വാലാബാഗ് മൈതാനത്ത് നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ആരുടെ ഉത്തരവ് പ്രകാരമാണ് ബ്രിട്ടീഷ് സൈന്യം വെടിവച്ചത്?
ജനറല്‍ റെജിനാള്‍ഡ് ഡയര്‍
31. ജാലിയന്‍വാലാബാഗില്‍ പത്ത് മിനുട്ട് നേരം നടത്തിയ വെടിവയ്പ്പില്‍ സര്‍ക്കാര്‍ രേഖ പ്രകാരം എത്രപേര്‍ കൊല്ലപ്പെട്ടു?
379
32. ജാലിയന്‍വാലാബാഗ് ഉള്‍പ്പെടെയുള്ള സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മീഷന് ഏതായിരുന്നു?
ഹണ്ടര്‍ കമ്മിഷന്
33. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വഴിത്തിരിവായിരുന്ന റൗലറ്റ് നിയമം ഏത് മേഖലയില്‍ ആണ് ശക്തി പ്രാപിച്ചത്?
നഗരങ്ങളില്‍
34. ഗ്രാമീണ മേഖലകളില്‍ സമരം വ്യാപിക്കുന്നതിന് എന്ത് ശക്തിപ്പെടണമെന്നാണ് ഗാന്ധിജി മനസ്സിലാക്കിയത്?
ഹിന്ദു, മുസ്ലിം ഐക്യം
35. സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദു, മുസ്ലിം ഐക്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗാന്ധിജി ഏറ്റെടുത്ത പ്രശ്നം ഏതാണ്?
ഖിലാഫത്ത്
36. ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ആരാണ്?
മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും
37. ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി ഭരണാധികാരിയും ഇസ്ലാമിക ലോകത്തിന്റെ ആത്മീയ നേതാവുമായ ഖലീഫയുടെ അധികാരങ്ങള്‍ വിജയികളായ നേതാക്കള്‍ എടുത്തുകളഞ്ഞു. ഖലീഫയുടെ അധികാരങ്ങള്‍ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം ഏത്?
ഖിലാഫത്ത്
38. ഖിലാഫത്ത് കമ്മിറ്റിയുടേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച അക്രമരഹിത സമരം ഏതായിരുന്നു?
നിസ്സഹകരണ സമരം
39. നിസ്സഹകരണ സമരത്തിന്റെ രീതികള്‍ ഏതെല്ലാം?
ബ്രിട്ടീഷ് ഭരണകൂടം നല്കിയ പദവികള്‍ തിരിച്ചു നല്‍കുക, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ രാജിവയ്ക്കുക, അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്കരിക്കുക, വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുക, വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കുക, നിയമനിര്‍മ്മാണ സഭകള്‍ ബഹിഷ്കരിക്കുക
40. നിസ്സഹകരണ സമരകാലത്തെ പരിപാടികള്‍ എന്തെല്ലാം?
സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുക, സ്വദേശി വസ്തുക്കള്‍ ഉപയോഗിക്കുക, ഖാദി പ്രചരിപ്പിക്കുക, ദേശീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക
41. ഗാന്ധിജി രചിച്ച് 1909-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഏത്?
ഹിന്ദ് സ്വരാജ്
42. ഹിന്ദ് സ്വരാജ് എന്നതു കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചത് എന്താണ്?
ഇന്ത്യയുടെ സ്വയംഭരണം
43. നിസ്സഹകരണ സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏതെല്ലാം രീതിയില്‍ ആയിരുന്നു?
വിദേശവസ്തുക്കളുടെ ബഹിഷ്കരണം, വിദേശ തുണിത്തരങ്ങള്‍ ശേഖരിച്ച് കത്തിക്കല്‍
44. നിസ്സഹകരണ സമരത്തോട് അനുബന്ധിച്ച് തൊഴിലാളികള്‍ പണിമുടക്കിയത് എവിടെയെല്ലാം?
മദ്രാസിലെ ബക്കിങ്ഹാം, കര്‍ണ്ണാടിക് തുണിമില്‍ തൊഴിലാളികള്‍, അസമിലെ തോട്ടം തൊഴിലാളികള്‍, അസം-ബംഗാള്‍ റെയില്‍വേ തൊഴിലാളികള്‍
45. നിസ്സഹരണ സമരകാലത്ത് ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാം?
ബനാറസിലെ കാശിവിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം, അലിഗറിലെ ജാമിയ മില്ലിയ ഇസ്ലാമി
46. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വനനിയമങ്ങള്‍ ലംഘിച്ച് നിസ്സഹകരണ സമരത്തില്‍ പങ്കാളിയായത് ആരാണ്?
ഗോത്രജനത
47. നിസ്സഹകരണ സമരകാലത്ത് ജവഹര്‍ലാല്‍ നെഹ്റു രൂപീകരിച്ച സംഘടന ഏതാണ്?
അവധ് കിസാന്‍ സഭ
48. ബംഗാളിലെ കാര്‍ഷിക മേഖലയില്‍ ചണം കൃഷി ബഹിഷ്കരിച്ച കര്‍ഷകര്‍ പകരം കൃഷി ചെയ്ത വിളകള്‍ ഏതെല്ലാം?
നെല്ലും പരുത്തിയും
49. നിസ്സഹകരണ സമരത്തിലെ അടിസ്ഥാന ആശയങ്ങള്‍ എന്തെല്ലാമായിരുന്നു?
ബഹിഷ്കരണവും നിര്‍മ്മാണാത്മക പ്രവര്‍ത്തനവും
50. നിസ്സഹകരണ സമരകാലത്ത് ശ്രദ്ധേയമായ ജനകീയ സമരം നടന്നത് എവിടെയാണ്?
ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ചിരാല പെരാല
51. ചെറുനഗരമായ ചിരാല പെരാലയെ മുന്‍സിപ്പില്‍ കോര്‍പ്പറേഷനായി ഉയര്‍ത്തുന്നത് നികുതി ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ട് അതിനെതിരെ സമരം നയിച്ചത് ആരാണ്?
ദുഗ്ഗിശാല ഗോപാലകൃഷ്ണ
52. ചൗരിചൗര സംഭവം നടന്നതെന്ന്?
1922 ഫെബ്രുവരി 5-ന്
53. ഉത്തര്‍പ്രദേശിലെ ചൗരിചൗരയില്‍ സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീവച്ചതോടെ എത്ര പൊലീസുകാരാണ് കൊല്ലപ്പെട്ടത്?
22
54. ഗാന്ധിജി നിസ്സഹകരണ സമരം പിന്‍വലിക്കാന്‍ കാരണം എന്താണ്?
ചൗരിചൗര സംഭവം
55. നിസ്സഹകരണ സമരം പിന്‍വലിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനത്തെ ദേശീയ ദുരന്തമെന്ന് വിശേഷിപ്പിച്ചത് ആരാണ്?
സുഭാഷ് ചന്ദ്ര ബോസ്
56. നിസ്സഹകരണ സമരത്തെ തുടര്‍ന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് എത്ര വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്?
ആറ് വര്‍ഷം
57. നിസ്സഹകരണ സമരകാലത്ത് തിരഞ്ഞെടുപ്പുകളും നിയമനിര്‍മ്മാണസഭകളും ബഹിഷ്കരിക്കുന്നതില്‍ വിയോജിപ്പുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ സി ആര് ദാസും മോത്തിലാല്‍ നെഹ്റും 1923-ല്‍ രൂപീകരിച്ച രാഷ്ട്രീയപാര്‍ട്ടി ഏതാണ്?
സ്വരാജ് പാര്‍ട്ടി
58. നിയമനിര്‍മ്മാണസഭകളെ പോരാട്ടത്തിനുള്ള വേദിയാക്കാന്‍ ലക്ഷ്യമിട്ട നേതാക്കള്‍ ആരെല്ലാം?
സി ആര് ദാസും മോത്തിലാല്‍ നെഹ്റുവും
59. സ്വാതന്ത്ര്യസമരകാലത്ത് നിയമനിര്‍മ്മാണസഭകളില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിച്ച രാഷ്ട്രീയപാര്‍ട്ടിയേത്?
സ്വരാജ് പാര്‍ട്ടി
60. ആന്ധ്രയിലെ ഗോത്രജനത നടത്തിയ റാംപ ലഹളയ്ക്ക് നേതൃത്വം നല്‍കിയത് ആരാണ്?
അല്ലൂരി സീതാരാമരാജു
61. റാംപ ലഹളയ്ക്കുള്ള കാരണങ്ങള്‍ എന്തെല്ലാം
ബ്രിട്ടീഷ് വന നിയമങ്ങള്‍ കാരണം വനങ്ങളില്‍ കാലിമേയ്ക്കാനുള്ള അവകാശങ്ങള്‍ തടഞ്ഞതും കൊള്ളപ്പലിശക്കാരുടെ ചൂഷണവും
കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ടിയുള്ള സ്കൂള്‍ ടെക്സ്റ്റ് ബുക്കുകളില്നിന്നുള്ള സമ്പൂര്‍ണ നോട്സ് ലഭിക്കാന്‍ സന്ദര്‍ശിക്കുക: SCERT Plus Dot Com