1. വായുവിലൂടെ പകരുന്ന ഡിഫ്തീരിയ രോഗത്തിന്റെ രോഗകാരി ഏത്?
കോറിനെബാക്ടീരിയം ഡിഫ്തീരിയേ
2. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമായ സിഫിലിസിന്റെ രോഗകാരി ഏത്?
ട്രെപ്പോലിമപല്ലിഡം
3. പഴകിയ ആഹാരത്തിലൂടെ പകരുന്ന രോഗമായ ബോട്ടുലിസത്തിന്റെ രോഗകാരികള്‍ ഏതെല്ലാം?
ക്ലോസ്ട്രീഡിയം, ബോട്ടുലിനം
4. വായുവിലൂടെ പകരുന്ന ക്ഷയരോഗത്തിന്റെ രോഗകാരി
ട്യൂബര്‍ക്കിള്‍ ബാസിലസ്/ മൈക്രോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ്
5. മലിനജലത്തിലൂടെ പകരുന്ന ടൈഫോയ്ഡ് രോഗത്തിന്റെ രോഗകാരി ഏത്?
സാല്‍മൊണല്ല ടൈഫി
6. മുറിവിലൂടെ പകരുന്ന രോഗമായ ടെറ്റനസിന്റെ രോഗകാരി ഏത്?
ക്ലോസ്ട്രിഡിയം ടെറ്റനി
7. വായുവിലൂടെ പകരുന്ന രോഗമായ വില്ലന്‍ ചുമയുടെ രോഗകാരി ഏത്?
ബോര്ഡറ്റെല്ലാ പെര്‍ട്ടൂസിസ്
8. എലിമൂത്രത്തിലൂടെ പകരുന്ന രോഗമായ എലിപ്പനിയുടെ രോഗകാരി ഏത്?
ലപ്റ്റോസ്പൈറ ഇക്ടറോ ഹെമറാജിക്ക
9. വായുവിലൂടെ പകരുന്ന രോഗമായ ന്യുമോണിയയുടെ രോഗികാരി ഏത്?
സ്ട്രപ്റ്റോകോക്കസ് ന്യൂമോണിയ
10. കന്നുകാലികളുടെ മാംസത്തിലൂടെ പകരുന്ന രോഗമായ ആന്ത്രാക്സിന്റെ രോഗകാരി ഏത്?
ബാസിലസ് ആന്ത്രാസിസ്
11. സമ്പര്‍ക്കത്തിലൂടെ പകരുന്ന കുഷ്ഠരോഗത്തിന്റെ രോഗകാരി ഏത്?
മൈക്രോബാക്ടീരിയം ലെപ്രേ
12. എലിച്ചെള്ള് പരത്തുന്ന പ്ലേഗ് രോഗത്തിന്റെ രോഗകാരി ഏത്?
യെഴ്സീനിയപെസ്റ്റിസ്
13. മലിനജലത്തിലൂടെ പകരുന്ന രോഗമായ കോളറയുടെ രോഗകാരി ഏത്?
വിബ്രിയോ കോളറെ
14. സൂപ്പര്‍ബഗ് ബാക്ടീരിയകളെ വികസിപ്പിച്ച ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് ആരാണ്?
ആനന്ദ് മോഹന്‍ ചക്രവര്‍ത്തി
15. കപ്പലുകലില്നിന്നുണ്ടാകുന്ന എണ്ണച്ചോര്‍ച്ച തടയുന്നതിനായി ഉപയോഗിക്കുന്ന ബാക്ടീരിയകള്‍ അറിയപ്പെടുന്ന പേരെന്ത്?
സൂപ്പര്‍ബഗ്
16. വ്യക്തമായ ന്യൂക്ലിസയ് ഇല്ലാത്ത ഏകകോശ ജീവികള്‍ക്ക് ഉദാഹരണം ഏത്?
ബാക്ടീരിയ
17. പ്രധാന ജീവിതശൈലി രോഗങ്ങള്‍ ഏതെല്ലാം?
പൊണ്ണത്തടി, കൊളസ്ട്രോള്‍, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദം, ഡയബറ്റിസ്, അതിരോസ് ക്ലിറോസിസ്
18. പകരുന്ന രോഗങ്ങള്‍ ഏതെല്ലാം?
വൈറസ് രോഗങ്ങള്‍, ബാക്ടീരിയ രോഗങ്ങള്‍, ഫംഗസ് രോഗങ്ങള്‍, പ്രോട്ടോസോവ രോഗങ്ങള്‍, വിര മുഖേനയുള്ള രോഗങ്ങള്‍
19. ബാക്ടീരിയ രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
വില്ലന്‍ചുമ, പ്ലേഗ്, ചെങ്കണ്ണ് (കണ്‍ജക്റ്റിവൈറ്റിസ്), ട്രക്കോമ, ബോട്ടുലിസം, ബ്രോങ്കൈറ്റിസ്, ഡെര്‍മറ്റൈറ്റിസ്, ഗൊണേറിയ, മെനിഞ്ചൈറ്റിസ്, ടെറ്റസ്, കോളറ, ടൈഫോയ്ഡ്, എലിപ്പനി, സിഫിലിസ്, ആന്ത്രാക്സ്, ഡിഫ്തീരിയ, ക്ഷയം, കുഷ്ഠം, ന്യൂമോണിയ
20. രോഗങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന സൂക്ഷ്മജീവികള്‍ ഏതെല്ലാം?
ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ
21. ശാരീരികവും മാനിസകവും സാമൂഹികവുമായ സുസ്ഥിതയാണ്?
ആരോഗ്യം
22. ലോകാരോഗ്യ സംഘടന നിലവില്‍ വന്നത് എന്നാണ്?
1948 ഏപ്രില്‍ 7
23. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?
ജനീവ
24. ലോകാരോഗ്യ ദിനം എന്നാണ്?
ഏപ്രില്‍ 7
25. രോഗങ്ങളേയും രോഗകാരികളേയും കുറിച്ചുള്ള പഠനം ഏത്?
പത്തോളജി
26. രോഗകാരികള്‍ അറിയപ്പെടുന്ന പേരെന്ത്?
പാത്തോജന്‍സ്
27. രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം എന്ത്?
സൂക്ഷ്മജീവികള്‍, ജീവിതചര്യ, ജനിതകം, പോഷകഘടകങ്ങളുടെ അപര്യാപ്തത
28. സൂക്ഷ്മജീവികളുടെ പഠനം?
മൈക്രോബയോളജി
29. മൈക്രോബയോളജിയുടെ പിതാവ് ആരാണ്?
ലൂയി പാസ്റ്റര്‍
30. സൂക്ഷ്മജീവികളാണ് സാംക്രമികരോഗങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് ആരാണ്?
ലൂയി പാസ്ചര്‍
31. പാലിനെ ഒരു നിശ്ചിത താപനിലയില്‍ ചൂടാക്കി, തുടര്‍ന്ന് വേഗത്തില്‍ തണുപ്പിച്ച്, അപകടകാരികളായ സൂക്ഷ്മജീവികളെ പാലില്‍നിന്നും നീക്കം ചെയ്യുന്ന പ്രക്രിയ ഏത്?
പാസ്ചറൈസേഷന്
32. പാസ്ചറൈസേഷന് നടക്കുന്ന സാധാരണ താപനില എത്ര?
63 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 72 ഡിഗ്രി സെല്‍ഷ്യസ് വരെ
33. പാസ്ചറൈസേഷന് നടക്കുന്ന ഉയര്‍ന്ന താപനില എത്ര?
72 ഡിഗ്രി സെല്‍ഷ്യസ്
34. പാസ്ചറൈസേഷന് ചെയ്യാന്‍ പാലിനെ എത്ര സെക്കന്റ് നേരം 72 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കുന്നു?
15 സെക്കന്റ്
35. പാസ്ചറൈസേഷന് നടക്കുന്ന കുറഞ്ഞ താപനില എത്ര?
63 ഡിഗ്രി സെല്‍ഷ്യസ്
36. പാസ്ചറൈസേഷന് നടത്തുന്നതിനായി പാലിനെ 63 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ എത മിനിറ്റ് ചൂടാക്കും?
30 മിനിറ്റ്
37. പാസ്ചറൈസേഷന് നടത്താന്‍ പാലിനെ 63 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ 30 മിനിറ്റ് ചൂടാക്കുന്ന രീതി ഏത്?
ലോ ടെമ്പറേച്ചര്‍ ഷോര്‍ട്ട് ടൈം
38. പാസ്ചറൈസേഷന് നടത്തുന്നതിനായി പാലിനെ 72 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്റ് ചൂടാക്കുന്ന രീതി ഏത്?
ഹൈ ടെമ്പറേച്ചര്‍ ഷോര്‍ട്ട് ടൈം
KeralaPSCquiz.com ന്റെ വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31