1. മനുഷ്യശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദ്രാവകരൂപത്തിലുള്ള സംയോജക കലയാണ്?
2. ശരീരത്തിലുള്ള പോഷകഘടകങ്ങളേയും ഹോര്‍മോണുകളേയും വഹിച്ചു കൊണ്ടുപോകുന്ന ദ്രാവകകല ഏത്
രക്തം
3. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ദ്രാവകകലയേത്
രക്തം
4. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ദ്രാവകകല ഏത്?
രക്തം
5. ജീവന്റെ നദി എന്നറിയപ്പെടുന്നത് ഏത്
രക്തം
6. രക്തം ഉല്പാദിപ്പിക്കുന്നത്?
അസ്ഥമജ്ജ
7. രക്തത്തെക്കുറിച്ചുള്ള പഠനം ഏത്
ഹെമറ്റോളജി
8. രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത്
ഹീമോഗ്ലോബിന്‍
9. രക്തത്തിന്റെ pH എത്ര
7.4
10. രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന രകത്തിലെ ഘടകം ഏത്
ഹെപ്പാരിന്‍
11. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത്
ജീവകം കെ
12. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന എന്‍സൈം ഏത്
ത്രോംബിന്
13. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ധാതു ഏത്
കാത്സ്യം
14. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍ ഏത്
ഫൈബ്രിനോജന്‍
15. ഫൈബ്രിനോജന്‍ ഉല്പാദിപ്പിക്കുന്ന അവയവരം ഏത്
കരള്‍
16. ഫൈബ്രിനോജനെ ഫൈബ്രിനാക്കി മാറ്റുന്ന എന്‍സൈം ഏത്
ത്രോംബിന്
17. ഒരാളുടെ ശരീരത്തിലുള്ള രക്തത്തിന്റെ അളവ് എത്ര
5 മുതല്‍ 6 ലിറ്റര്‍ വരെ
18. രക്തം കട്ടിപിടിക്കാന്‍ എടുക്കുന്ന സമയം എത്ര
3-6 മിനിട്ടുകള്‍
19. രക്തത്തില്‍ ഇരുമ്പ് അടങ്ങിയ പ്രോട്ടീന്‍ ഏത്
ഹീമോഗ്ലോബിന്‍
20. മനുഷ്യശരീരത്തില്‍ രക്തം ഉണ്ടാകുന്ന പ്രക്രിയയാണ്
ഹീമോപോയിസിസ്
21. രക്തചംക്രമണ വ്യവസ്ഥ കണ്ടെത്തിയത് ആര്
വില്യം ഹാര്‍വി
22. മനുഷ്യരില്‍ ആദ്യമായി വിജയകരമായി രക്തം മാറ്റിവക്കല്‍ നടത്തിയത് ആരാണ്?
ജീന്‍ ബാപിസ്റ്റ ഡെനിസ്
23. രക്തം ഇല്ലാത്ത കോശങ്ങള്‍ ഏത്
എപ്പിത്തീലിയം
24. രക്തത്തിലെ പ്രധാന നാല് ഘടകങ്ങള്‍ ഏത്
ആര്‍ബിസി, ഡബ്ല്യുബിസി, പ്ലേറ്റ്ലെറ്റ്, പ്ലാസ്മ
25. രക്തത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്തകോശം ഏത്
ആര്‍ബിസി
26. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കോശം ഏത്
ആര്‍ബിസി
27. ആര്‍ബിസിയുടെ ശാസ്ത്രീയ നാമം ഏത്
എറിത്രോസൈറ്റ്
28. രക്തത്തില്‍ ഓക്സിജനെ വഹിക്കാന്‍ സഹായിക്കുന്ന ഘടകം ഏത്
ആര്‍ബിസി
29. അരുണ രക്താണുക്കള്‍ എന്നറിയപ്പെടുന്നത് ഏത്
ആര്‍ബിസി
30. അരുണ രക്താണുക്കള്‍ എന്നറിയപ്പെടുന്നത്
ആര്‍ബിസി
31. ആര്‍ബിസിയുടെ നിറമേത്
ചുവപ്പ്
32. ആര്‍ബിസിക്ക് ചുവപ്പ് നിറം നല്‍കുന്നത് ഏത്
ഹീമോഗ്ലോബിന്‍
33. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കാണപ്പെടുന്നത് എവിടെ
ആര്‍ബിസി
34. ആര്‍ബിസിയില്‍ ഓക്സിജനെ വഹിക്കാന്‍ സഹായിക്കുന്നത് ഏത്
ഹീമോഗ്ലോബിന്‍
35. ഒരു ഹീമോഗ്ലോബിനിലെ ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം എത്ര
നാല്
36. രക്തക്കുഴലുകളുടെ ഉള്‍വശത്ത് രക്തം കട്ടപിടിക്കുന്ന അവസ്ഥ അറിയപ്പെടുന്ന പേരെന്ത്?
ത്രോംബോസിസ്
37. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം രക്തക്കുഴലുകള്‍ പൊട്ടി രക്തം ഒഴുകുന്ന അവസ്ഥ ഏത്?
ഹെമറേജ്
38. മൂത്രത്തില്‍ യൂറിയയുടെ അളവ് കൂടുന്ന അവസ്ഥ എന്ത്?
യുറീമിയ
39. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര
70-110 mg/dl
40. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന അവസ്ഥ ഏത്
ഡയബറ്റിസ് മെലിറ്റസ്
41. രക്തബാങ്കില്‍ രക്തം കട്ടപിടിക്കാതെയിരിക്കാന് ഉപയോഗിക്കുന്ന രാസവസ്തു ഏത്?
സോഡിയം സിട്രേറ്റ്
42. രക്തം ശേഖരിക്കുന്ന സമയത്ത് രക്തം കട്ടപിടിക്കാതെ ഇരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഏത്
EDTA (എത്തിലീന്ഡൈയമിന് ടെട്രാ അസെറ്റിക് ആസിഡ്)
43. രക്തത്തിന് നീലയം പച്ചയും നിറം നല്കുന്ന കണിക ഏത്?
ഹീമോസയാനിന്‍
44. ഹീമോസയാനിനില് കാണപ്പെടുന്ന ലോഹം ഏത്?
ചെമ്പ്
45. കുളയട്ടയുടെ ഉമിനീരിലുള്ള, രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു ഏത്?
ഹിരുഡിന്
46. ബ്ലഡ് ബാങ്ക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
ഡോ ബര്‍ണാര്‍ഡ് ഫാന്റസ്
47. ആദ്യകാല ബ്ലഡ് ബാങ്കിന്റെ ഉപജ്ഞാതാവ് ആരാണ്?
ഡോ ബര്‍ണാര്‍ഡ് ഫാന്റസ്
48. ആധുനിക ബ്ലഡ് ബാങ്കിന്റെ ഉപജ്ഞാതാവ് ആരാണ്?
ഡോ ചാള്‍സ് റിച്ചാര്‍ഡ് ഡ്രൂ
49. രക്തബാങ്കിന്റെ പിതാവ് ആരാണ്?
ഡോ ചാള്‍സ് റിച്ചാര്‍ഡ് ഡ്രൂ
50. ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ മൂലകം ഏത്?
ഇരുമ്പ്
51. മര്‍മ്മം ഇല്ലാത്ത രക്തകോശം ഏത്?
അരുണരക്താണുക്കള്‍ (ആര്‍ബിസി)
52. ഡിസ്കിന്റെ ആകൃതിയില്‍ കാണപ്പെടുന്ന രക്തകോശം
അരുണ രക്താണുക്കള്‍ (Red Bolld Corpuscles)
53. ആര്‍ബിസിയില്‍ മര്‍മ്മം ഉള്ള ജീവിയേത്?
ഒട്ടകം
54. ആര്‍ബിസി അരിവാളിന്റെ ആകൃതിയില്‍ കാണപ്പെടുന്ന രോഗമേത്?
സിക്കിള്‍സെല്‍ അനീമിയ
55. വയനാട്ടിലെ ആദിവാസികളില്‍ കാണപ്പെടുന്ന രോഗമേത്?
സിക്കിള്‍സെല്‍ അനീമിയ
56. ആര്‍ബിസിയുടെ ജീവദൈര്ഘ്യം എത്ര
120 ദിവസം
57. ആര്‍ബിസി നശിക്കുന്നത് എവിടെ വച്ചാണ്?
പ്ലീഹ, കരള്‍
58. അരുണരക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം ഏത്?
പ്ലീഹ
59. മനുഷ്യശരീരത്തിലെ രക്തബാങ്ക് എന്നറിയപ്പെടുന്ന ശരീരഭാഗം ഏത്
പ്ലീഹ
60. ഒരു ക്യുബിക് മില്ലിമീറ്ററില്‍ കാണപ്പെടുന്ന ആര്‍ബിസിയുടെ അളവ് എത്ര?
45-60 ലക്ഷം വരെ
61. ആര്‍ബിസി ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീവകള്‍ ഏതെല്ലാം
ജീവകം ബി9, ജീവകം ബി12
62. ആര്‍ബിസി ഉല്‍പ്പാദിപ്പിക്കുന്നത് എവിടെ?
അസ്ഥിമജ്ജയില്‍
63. രക്തത്തില്‍ ആര്‍ബിസിയുടെ അളവ് കൂടിയാല്‍ ഉണ്ടാകുന്ന അവസ്ഥയേത്?
പോളിസൈതീമിയ
64. രക്തത്തില്‍ ആര്‍ബിസിയുടെ അളവ് കുറഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥയേത്?
അനീമിയ
65. ശ്വേതരക്താണുക്കള്‍ എന്നറിയപ്പെടുന്ന രക്തകോശം ഏത്
WBC (Whiet Blood Corpuscles)
66. രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്ന രക്തകോശം ഏത്
WBC
67. മനുഷ്യശരീരത്തിലെ രക്തത്തിലെ പട്ടാളക്കാരന് എന്നറിയപ്പെടുന്ന രക്തകോശം ഏത്
ഡബ്ല്യുബിസി
68. ഒരു ക്യുബിക് മില്ലിമീറ്റര്‍ രക്തത്തില്‍ കാണപ്പെടുന്ന ഡബ്ല്യുബിസിയുടെ അളവ് എത്ര
4000 മുതല്‍-10000 വരെ
69. മര്‍മ്മമുള്ള രക്തകോശം ഏത്
ഡബ്ല്യുബിസി
70. ഡബ്ല്യുബിസിയുടെ ശാസ്ത്രീയനാമം എന്ത്?
ല്യൂക്കോസൈറ്റോസിസ്
71. അസ്ഥിമജ്ജയില്‍ ഡബ്ല്യുബിസിയുടെ അളവ് അസാധാരണമായി നിയന്ത്രണമില്ലാതെ വളരുന്ന രോഗം ഏത്
ലുക്കീമിയ അഥവാ രക്താര്‍ബുദം