1. രക്തത്തെ അനസ്യൂതം ശരീരത്തിന്റെ എല്ലാ ഭാഗത്തിലേക്കും എത്തിക്കുന്ന പമ്പ് ഏതാണ്?
ഹൃദയം
2. ഹൃദയത്തിന്റെ സ്ഥാനം എവിടെ?
ഔസാശയത്തിൽ അൽപം ഇടത്തോട്ട് തിരിഞ്ഞ്
3. എന്തുകൊണ്ട് നിർമ്മിതമാണ് ഹൃദയം?
പേശി
4. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമേത്?
പെരികാർഡിയം
5. ഇരട്ട പെരികാർഡിയം സ്തരത്തിനിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവ്യം ഏത്?
പെരികാർഡിയൽ ദ്രവം
6. ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽനിന്നും സംരക്ഷിക്കുകയും ഹൃദയസ്പന്ദനം മൂലം സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറയ്ക്കുകയും ചെയ്യുന്നത് എന്താണ്?
പെരികാർഡിയൽ ദ്രവം
7. പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മം എന്ത്?
ഹൃദയത്തെ സംരക്ഷിക്കുക
8. ഹൃദയ അറകൾ ഏതെല്ലാം?
ഏട്രിയങ്ങളും വെൻട്രിക്കിളുകളും
9. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകൾ ഏതെല്ലാം?
ഊർദ്ധ്വമഹാസിര, അധോമഹാസിര, ശ്വാസകോശസിര
10. ഊർദ്ധ്വമഹാസിരയും അധോമഹാസിരയും ഏത് അറയിലേക്കാണ് എത്തിച്ചേരുന്നത്?
വലത് ഏട്രിയം
11. ശ്വാസകോശ സിര ഏത് അറയിലേക്ക് എത്തുന്നു?
ഇടത് ഏട്രിയം
12. ഹൃദയത്തിൽനിന്നും രക്തം പുറത്തേക്ക് വഹിക്കുന്ന കുഴലുകൾ ഏതെല്ലാം?
മഹാധമനി, ശ്വാസകോശധമനി
13. രക്തക്കുഴലുകൾ ആരംഭിക്കുന്ന അറകൾ ഏതെല്ലാം?
വലത് വെൻട്രിക്കിൾ, ഇടത് വെൻട്രിക്കിൾ
14. വലത് വെൻട്രിക്കിളിൽനിന്നും ആരംഭിക്കുന്ന ധമനി ഏത്?
ശ്വാസകോശധമനി
15. ഇടത് വെൻട്രിക്കിളിൽനിന്നും ആരംഭിക്കുന്ന ധമനി ഏത്?
മഹാധമനി
16. വലത് വെൻട്രിക്കിളിനും വലത് ഏട്രിയത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വാൽവ് ഏത്?
ട്രൈകസ്പിഡ് വാൽവ്
17. വലത് വെൻട്രിക്കിളിൽനിന്നും വലത് ഏട്രിയത്തിലേക്ക് രക്തം തിരികെ പ്രവേശിക്കാതെ തടയുന്ന വാൽവ് ഏത്?
ട്രൈകസ്പിഡ് വാൽവ്
18. ഇടത് വെൻട്രിക്കിളിനും ഇടത് ഏട്രിയത്തിനും ഇടയിലുള്ള വാൽവ് ഏത്?
ബൈകസ്പിഡ് വാൽവ്
19. ഇടത് വെൻട്രിക്കിളിൽനിന്നും ഇടത് ഏട്രിയത്തിലേക്ക് രക്തം തിരികെ പ്രവേശിക്കാതെ തടയുന്ന വാൽവ് ഏത്?
ബൈകസ്പിഡ് വാൽവ്
20. മഹാധമനിയുടേയും ശ്വാസകോശധമനിയുടേയും ആരംഭത്തിൽ സ്ഥിതി ചെയ്യുന്ന വാൽവുകൾ ഏത്?
സെമിലൂണാർ വാൽവുകൾ
21. മഹാധമനിയിൽനിന്നും ശ്വാസകോശ ധമനിയിൽനിന്നും വെൻട്രിക്കിളുകളിലേക്കുള്ള രക്തത്തിന്റെ തിരിച്ചൊഴുക്ക് തടയുന്ന വാൽവുകൾ ഏത്?
സെമിലൂണാർ വാൽവുകൾ
22. വലത് ഏട്രിയത്തിൽനിന്നും ഹൃദയത്തിലേക്ക് രക്തം പ്രവേശിക്കുന്ന അറയേത്?
വലത് വെൻട്രിക്കിൾ
23. ഇടത് ഏട്രിയത്തിൽനിന്നും രക്തം പ്രവേശിക്കുന്ന അറയേത്?
ഇടത് വെൻട്രിക്കിൾ
24. വലത് വെൻട്രിക്കിളിൽനിന്നും രക്തം പ്രവേശിക്കുന്ന രക്തക്കുഴൽ ഏത്?
ശ്വാസകോശധമനി
25. ഇടത് വെൻട്രിക്കിളിൽനിന്നും രക്തം പ്രവേശിക്കുന്ന രക്തക്കുഴൽ ഏത്?
മഹാധമനി
26. കോശങ്ങളിൽനിന്നും ശ്വാസകോശത്തിലേക്ക് എത്തുന്ന രക്തത്തിൽ അടങ്ങിയിരിക്കുന്ന വാതകം ഏത്?
കാർബൺഡൈയോക്സൈഡ്
27. കോശങ്ങളിൽനിന്നും ശ്വാസകോശത്തിലെത്തുന്ന കാർബൺഡൈയോക്സൈഡ് നിറഞ്ഞ രക്തത്തിൽനിന്നും കാർബൺഡൈയോക്സൈഡ് നീക്കം ചെയ്തശേഷം സ്വീകരിക്കുന്ന വാതകം ഏത്?
ഓക്സിജൻ
28. ഹൃദയഅറകൾ സങ്കോചിച്ചശേഷം പൂർവസ്ഥിതി പ്രാപിക്കുമ്പോൾ മഹാസിരകളിലെ രക്തം ഒഴുകിയെത്തുന്ന ഹൃദയഅറയേത്?
വലത് ഏട്രിയം
29. ഹൃദയഅറകൾ സങ്കോചിച്ചശേഷം പൂർവസ്ഥിതി പ്രാപിക്കുമ്പോൾ ശ്വാസകോശ സിരകളിലെ രക്തം ഒഴുകിയെത്തുന്ന ഹൃദയ അറയേത്?
ഇടത് ഏട്രിയം
30. വെൻട്രിക്കിളുകളുടെ സങ്കോചം അറിയപ്പെടുന്ന പേരെന്ത്?
സിസ്റ്റോൾ
31. ഏട്രിയങ്ങളുടേയും വെൻട്രിക്കിളുകളുടേയും പൂർവസ്ഥിതി പ്രാപിക്കൽ അറിയപ്പെടുന്ന പേരെന്ത്?
ജോയിന്റ് ഡയസ്റ്റോൾ
32. ഒരു കാർഡിയാക് സൈക്കിൾ അല്ലെങ്കിൽ ഹൃദയ സ്പന്ദനത്തിലെ ഘട്ടങ്ങൾ ഏതെല്ലാം?
ഏട്രിയൽ സിസ്റ്റോൾ, വെൻട്രിക്കുലാർ സിസ്റ്റോൾ, ജോയിന്റ് ഡയസ്റ്റോൾ
33. ഒരു ഹൃദയസ്പന്ദനത്തിനാവശ്യമായ സമയം എത്ര?
0.8 സെക്കന്റ്
34. ഒരു മിനിറ്റിൽ എത്ര തവണ ഹൃദയം സ്പന്ദിക്കും?
72 തവണ
35. മനുഷ്യനിലെ സാധാരണ ഹൃദയസ്പന്ദനിരക്ക് എത്ര?
72 തവണ
36. ഹൃദയപേശികളുടെ താളാത്മകമായ സങ്കോചവും പൂർവസ്ഥിതി പ്രാപിക്കലും _________ നെ നിയന്ത്രിക്കുന്നു.
ഹൃദയസ്പന്ദന നിരക്കിനെ
37. ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപാദിപ്പിക്കുന്നത് വലത് ഏട്രിയത്തിന്റെ ഭിത്തിയിലെ ഏത് ഭാഗമാണ്?
എസ് എ നോഡ്
38. ഹൃദയത്തിലെ പേസ് മേക്കർ എന്ന് അറിയപ്പെടുന്നതെന്ത്?
എസ് എ നോഡ്
39. ഹൃദയം സ്പന്ദിക്കുമ്പോൾ ഹൃദയഭിത്തികളിൽ അനുഭവപ്പെടുന്ന വൈദ്യുതതരംഗങ്ങൾ ഗ്രാഫ് രൂപത്തിൽ ചിത്രീകരിക്കുന്നതാണ് ________.
ഇലക്ട്രോ കാർഡിയോ ഗ്രാം (ഇസിജി)
40. പേസ്മേക്കർ പ്രവർത്തനക്ഷമമല്ലാത്തവരിൽ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്തുന്നത് ഏത് ഉപകരണം ഉപയോഗിച്ചാണ്?
കൃത്രിമപേസ്മേക്കർ
41. ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്ത അത്യാധുനിക മെഡിക്കൽ ഉപകരണമായ കൃത്രിമ പേസ്മേക്കറിലെ ഭാഗങ്ങൾ ഏതെല്ലാം?
പൾസ് ജനറേറ്റർ, ലീഡുകൾ, ഇലക്ട്രോഡുകൾ, സെൻസറുകൾ, ഒരു പ്രോഗ്രാമർ, ബാറ്ററി
41. കൃത്രിമ പേസ്മേക്കർ സ്ഥാപിക്കുന്നത് എവിടെ?
നെഞ്ചിന്റെ ഭാഗത്ത് ചർമ്മത്തിന് താഴെ
42. ഹൃദയമിടിപ്പിന്റെ താളാത്മകത നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കൃത്രിമപേസ് മേക്കർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
വൈദ്യുത പ്രേരണകളിലൂടെ
43. ഇടത് വെൻട്രിക്കിൾ സങ്കോചിക്കുന്നതിന്റെ ഫലമായി ധമനിക്കുള്ളിലൂടെ രക്തം ഒഴുകുമ്പോൾ ഇലാസ്തികതയുള്ള ധമനിഭിത്തി വികസിക്കുകയും പൂർവസ്ഥിതി പ്രാപിക്കുംകയും ചെയ്യുന്നത് തരംഗമായി ധമനിയുടെ ശാഖകളിലൂടെ വ്യാപിക്കുന്നത് അറിയപ്പെടുന്ന പേരെന്ത്?
പൾസ്
44. പൾസ് അനുഭവപ്പെടുന്ന ശരീരഭാഗങ്ങള് ഏതെല്ലാം?
ഇടതുവലത് കൈത്തണ്ടകൾ, നെറ്റിയുടെ വശങ്ങൾ, കൈമടക്കിൽ, തുടയിടുക്കിൽ, കഴുത്തിൽ, കണങ്കാലിന് സമീപം, പാദത്തിൽ, കാൽമുട്ടിന് പിറകിൽ
45. ഹൃദയസ്പന്ദനനിരക്കും പൾസ് നിരക്കും _______ ആണ്.
തുല്ല്യം
46. ഹൃദയം സങ്കോചിക്കുമ്പോഴും പൂർവസ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിൽ അനുഭവപ്പെടുന്ന മർദം അറിയപ്പെടുന്ന പേരെന്ത്?
രക്തസമ്മർദം
47. ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന ഉയർന്ന മർദം അറിയപ്പെടുന്ന പേരെന്ത്?
സിസ്റ്റോളിക് പ്രഷർ
48. സാധാരണ സിസ്റ്റോളിക് പ്രഷർ എത്ര?
120 mmHg
49. ഒരു സിസ്റ്റോളിൽ ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം എത്ര മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യുന്നു?
70 മില്ലിലിറ്റർ
50. ഹൃദയം പൂർവസ്ഥിതി പ്രാപിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം അറിയപ്പെടുന്ന പേരെന്ത്?
ഡയസ്റ്റോളിക് പ്രഷർ
51. സാധാരണ ഡയസ്റ്റോളിക് പ്രഷർ എത്ര?
80 mmHg
52. ആരോഗ്യവാനായ ഒരു വ്യക്തിയുടെ സാധാരണ രക്തസമ്മർദ്ദം എത്ര?
120/80 mmHg
53. ഒരു ഡയസ്റ്റോളിൽ ഹൃദയം പൂർവസ്ഥിതി പ്രാപിക്കുമ്പോൾ ഏകദേശം എത്ര മില്ലിലിറ്റർ രക്തം ഹൃദയത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു?
70 മില്ലിലിറ്റർ
54. ഒരാളുടെ രക്തസമ്മർദത്തിലെ ഘടകങ്ങൾ ഏതെല്ലാം
സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും
55. രക്തസമ്മർദം 120/80 mmHg യിൽനിന്നും കൂടുന്നത് അറിയപ്പെടുന്ന പേര്?
ഹൈപ്പർടെൻഷൻ
56. രക്തസമ്മർദ്ദം 120/80 mmHg യിൽനിന്നും കുറയുന്നത് അറിയപ്പെടുന്ന പേരെന്ത്?
ഹൈപ്പോടെൻഷൻ
57. രക്തസമ്മർദ്ദം കൂടുന്നതിന് കാരണം
- മാനസിക സമ്മർദ്ദം
- പാരമ്പര്യം
- അനാരോഗ്യകരമായ ജീവിതശൈലി- വ്യായാമമില്ലായ്മ, ഉപ്പിന്റെ അമിതോപയോഗം, മദ്യപാനം, പുകവലി
- ചില രോഗങ്ങൾ- വൃക്കാരോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, അഡ്രിനൽ ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങൾ
- ചില മരുന്നുകളുടെ ഉപയോഗം- വേദനാസംഹാരികൾ, ഗർഭനിരോധനഗുളികകൾ
- ഹോർമോൺ മാറ്റങ്ങൾ- പ്രത്യേകിച്ചും ഗർഭകാലത്തും ആർത്തവവിരാമകാലത്തും
58. രക്തസമ്മർദ്ദം ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കും?
തലക്കറക്കം, ക്ഷീണം, മങ്ങിയ കാഴ്ച, വൃക്കാപ്രവർത്തനങ്ങൾ തകരാറിലാകും, ഹൃദയം, തലച്ചോറ്, ശ്വാസകോശങ്ങൾ എന്നിവയ്ക്ക് തകരാറ് സംഭവിക്കും, നെഞ്ചുവേദന
59. ഏതെല്ലാം പര്യയനങ്ങൾ ഉൾപ്പെടുന്നതാണ് മനുഷ്യനിലെ രക്തപര്യനം?
സിസ്റ്റമിക്, പൾമണറി പര്യനങ്ങൾ
60. സിസ്റ്റമിക് പര്യയനത്തിന്റെ ശരിയായ ദിശയേത്?
ഇടത് വെൻട്രിക്കിൾ —> മഹാധമനി —-> ധമനി—-> ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ —> സിരകൾ —> മഹാസിരകൾ —> വലത് ഏട്രിയം
61. പൾമണറി പര്യയനത്തിന്റെ ശരിയായ ദിശയേത്?
വലത് വെൻട്രിക്കിൾ —> ശ്വാസകോശ ധമനി—-> ശ്വാസകോശം—-> ശ്വാസകോശസിര—-> ഇടത് ഏട്രിയം
62. മനുഷ്യനിലെ ഒരു രക്തപര്യയനത്തിൽ രക്തം എത്ര തവണ ഹൃദയ അറകളിലൂടെ കടന്നുപോകുന്നു?
രണ്ട് തവണ
63. ഹൃദയത്തിൽനിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്നും തിരിച്ച് ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്തപര്യയനം അറിയപ്പെടുന്ന പേരെന്ത്?
ദ്വിപര്യയനം
64. സിസ്റ്റമിക് പര്യയനം എവിടെ നിന്നും ആരംഭിച്ച് എവിടെ അവസാനിക്കുന്നു?
ഇടത്തെ വെൻട്രിക്കിളിൽ ആരംഭിച്ച് വലത്തേ ഏട്രിയത്തിൽ
65. പൾമണറി പര്യയനം എവിടെ ആരംഭിച്ച് എവിടെ അവസാനിക്കുന്നു?
വലത്തെ വെൻട്രിക്കിളിൽ ആരംഭിച്ച് ഇടത്തെ ഏട്രിയത്തിൽ
66. ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം?
67. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ, അമിതശരീരഭാരം, പൊണ്ണത്തടി, മാനസികപിരിമുറുക്കം
68. കൊഴുപ്പടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് ധമനീഭിത്തിയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്ന. ഈ രോഗാവസ്ഥ അറിയപ്പെടുന്ന പേരെന്ത്?
അതിരോസ്ക്ലീറോസിസ്
69. അതിരോസ്ക്ലീറോസിസ് എന്ന രോഗവസ്ഥയുടെ ഫലമായി കൊറോണറി ധമനിയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഏതാണ്?
കൊറോണറി ത്രോംബോസിസ്
70. കൊറോണറി ത്രോംബോസിസ് എന്തിലേക്ക് നയിക്കും?
ഹൃദയാഘാതം, സ്ട്രോക്ക്
71. മസ്തിഷ്കത്തിലെ രക്തക്കുഴലിലുണ്ടാകുന്ന തടസ്സവും രക്തക്കുഴൽ പൊട്ടുന്നതും കാരണം ഉണ്ടാകുന്ന അവസ്ഥ?
സ്ട്രോക്ക്
72. ലോകഹൃദയ ദിനം എന്നാണ്?
സെപ്തംബർ 29