സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ജനറല്‍ പി എസ് സി പരീക്ഷ പരിശീലനം: Join Now: 82 81 99 22 31
1. ഇന്ത്യയുടെ വടക്കും വടക്കു-കിഴക്കുമായി സ്ഥിതി ചെയ്യുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ്?
ഉത്തരപര്‍വത മേഖല
2. ഉത്തരപര്‍വത മേഖലയിലെ ജനജീവിതം, സസ്യ-ജന്തുജാലങ്ങളുടെ നിലനില്‍പ്പ് എന്നിവ രൂപപ്പെട്ടത് എന്തിനെയെല്ലാം അടിസ്ഥാനമാക്കിയാണ്?
ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണ്
3. ഇന്ത്യയുടെ വടക്കുഭാഗത്ത് വന്‍കോട്ടപോലെ രാജ്യത്തിന്റെ അതിരായി നിലകൊള്ളുന്ന ഭൂപ്രകൃതി ഏതാണ്?
ഉത്തരപര്‍വതമേഖല
4. ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന പര്‍വ്വതക്കെട്ട് ഏത്?
പാമീര്‍
5. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ അതിര് ഏതാണ്?
ഉത്തരപര്‍വ്വത മേഖല
6. ഉത്തരപര്‍വ്വത മേഖലയുടെ ഉദ്ഭവം എവിടെ
പാമീര്‍ പര്വതക്കെട്ട്
7. ഉത്തരപര്‍വത മേഖല ഏതുതരം പര്‍വതങ്ങളാണ്?
മടക്കുപര്‍വതങ്ങള്‍
8. ശിലാപാളികള്‍ക്ക് ___________ സംഭവിച്ചാണ് മടക്കുപര്‍വതങ്ങള്‍ രൂപപ്പെടുന്നത്?
വലനം
9. വലന പ്രക്രിയയിലൂടെ രൂപപ്പെട്ട പര്‍വതനിരകള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഹിമാലയം, ആല്‍പ്സ്
10. ഭൂവല്ക്കത്തിലെ ശിലാപാളികള്‍ സമ്മര്ദ്ദബലത്താല് മടങ്ങി _________ രൂപപ്പെടുന്നു.
മടക്കുപര്‍വതങ്ങള്‍
11. ഉത്തരപര്‍വ്വതമേഖലയുടെ ദൈര്‍ഘ്യം എത്രയാണ്?
2400 കിലോമീറ്റര്‍
12. ഉത്തരപര്‍വത മേഖലയുടെ വടക്കും കിഴക്കും കാണപ്പെടുന്ന നദികള്‍ ഏതെല്ലാം?
സിന്ധു, ബ്രഹ്മപുത്ര
13. ഉത്തരപര്‍വ്വത മേഖലയുടെ വീതി എത്രയാണ്?
150 മുതല്‍ 400 കിലോമീറ്റര്‍
14. ഉത്തര പര്‍വതമേഖലയില്‍ ഏതെല്ലാം ഭൂരൂപങ്ങള്‍ കാണപ്പെടുന്നു?
കൊടുമുടികളും ഹിമാനികളും താഴ് വരകളും
15. ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഉത്തരപര്‍വതമേഖലയെ എത്രയായി തിരിക്കുന്നു?
മൂന്ന്
16. ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഉത്തരപര്‍വതമേഖലയെ ഏതെല്ലാം രീതിയില്‍ തിരിച്ചിരിക്കുന്നു?
ട്രാന്‍സ് ഹിമാലയം, ഹിമാലയം, കിഴക്കന്‍ കുന്നുകള്‍
17. സമുദ്രനിരപ്പില്‍നിന്നും ശരാശരി എത്ര മീറ്ററിന് മുകളില്‍ ഉയരമുള്ള ഭൂരൂപങ്ങളെയാണ് പര്‍വതങ്ങള്‍ എന്ന് വിളിക്കുന്നത്?
900 മീറ്റര്‍
18. ട്രാന്‍സ് ഹിമാലയത്തിന്റെ ഭാഗമായ മലനിരകള്‍ ഏതെല്ലാം?
കാരക്കോറം, ലഡാക്ക്, സസ്കര്‍ നിരകള്‍
19. ഹിമാലയത്തിന്റെ ഭാഗങ്ങള്‍ ഏതെല്ലാം?
ഹിമാദ്രി, ഹിമാചല്‍, സിവാലിക്
20. കിഴക്കന്‍ കുന്നുകളുടെ ഭാഗങ്ങള്‍ ഏതെല്ലാം?
മിസോ, നാഗാക്കുന്നുകള്‍, പട്കായിബും
21. ഹിമാലയത്തിലെ ഏറ്റവും വടക്കേയറ്റത്തെ മലനിരയേത്?
ഹിമാദ്രി
22. ഹിമാലയത്തിലെ ഏറ്റവും തെക്കുള്ള മലനിരയേത്?
സിവാലിക്
23. ഉത്തരപര്വതമേഖലയിലെ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാന്‍സ് ഹിമാലയത്തിന്റെ മറ്റൊരു പേരെന്താണ്?
ടിബറ്റന്‍ ഹിമാലയം
24. ട്രാന്‍സ്ഹിമാലയത്തിന്റെ ശരാശരി ഉയരം എത്രയാണ്?
3000 മീറ്റര്‍
25. ട്രാന്‍സ് ഹിമാലയത്തിന്റെ വീതിയും നീളവും എത്രയാണ്?
40 കിലോമീറ്ററും 965 കിലോമീറ്ററും
26. ഹിമാലയ പര്‍വതത്തെ പാമീര്‍ പര്വതക്കെട്ടുമായി ബന്ധിപ്പിക്കുന്ന പര്‍വതനിരയേത്?
കാരക്കോറം നിര
27. ട്രാന്‍സ് ഹിമാലയത്തിന് തെക്കായി കിഴക്കോട്ട് വ്യാപിക്കുന്ന മൂന്ന് സമാന്തര പര്‍വ്വതനിരകള്‍ ഏതെല്ലാം?
ഹിമാദ്രി, ഹിമാചല്‍, സിവാലിക്
28. ഗംഗാ സമതലത്തിന് അതിരായി നിലകൊള്ളുന്ന പര്‍വതനിരയേത്?
സിവാലിക് നിര
29. സിവാലിക് നിരയുടെ വീതി എത്രയാണ്?
ഏകദേശം 60 മുതല്‍ 150 കിലോമീറ്റര്‍ വരെ
30. ഹിമാലയത്തിന്റെ ഏറ്റവും പുറമേയുള്ള ഭാഗമായതിനാല്‍ സിവാലിക് നിരയെ വിളിക്കുന്ന പേരെന്ത്?
ഔട്ടര്‍ ഹിമാലയം
31. സിവാലിക്കിന് വടക്കായി സ്ഥിതി ചെയ്യുന്ന പര്‍വത നിരയേത്?
ഹിമാചല്‍
32. സമുദ്ര നിരപ്പില്‍നിന്നും ഹിമാചല്‍ പര്‍വത നിരയുടെ ശരാശരി ഉയരമെത്ര?
3500 മുതല്‍ 4500 മീറ്റര്‍ വരെ
33. ലസ്സര്‍ ഹിമാലയം എന്നറിയപ്പെടുന്ന സിവാലിക്കിന്രെ വീതി എത്രയാണ്?
60 മുതല്‍ 80 കിലോമീറ്റര്‍
34. ലോകത്തിലെ ഉയരമേറിയ മിക്ക കൊടുമുടികളും കാണപ്പെടുന്ന ഹിമാലയന്‍ പര്‍വതനിരയേത്?
ഹിമാദ്രി
35. ഹിമാദ്രിയുടെ മറ്റ് രണ്ട് പേരുകള്‍
ഗ്രേറ്റര്ഹിമാലയം, ഇന്നര്ഹിമാലയം
36. സമുദ്രനിരപ്പില്‍നിന്നും ഹിമാദ്രിയുടെ ഉയരം എത്രയാണ്?
6100 മീറ്ററിന് മുകളില്‍
37. ഹിമാദ്രിയുടെ വീതി എത്രയാണ്?
25 കിലോമീറ്റര്‍
38. ലോകത്തിലെ ഉയരമേറിയ പര്‍വതനിരകളിലൊന്നായ ഹിമാലയം ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്നതിന് കാരണം എന്താണ്?
ഭൗമശിലാപാളികളുടെ ചലനം
39. ഏകദേശം 150-160 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉപദ്വീപീയ ഇന്ത്യയും ആസ്ത്രേലിയന്‍ വന്‍കരയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഫലകത്തിന്റെ സ്ഥാനം ഏത് അര്‍ധ ഗോളത്തിലായിരുന്നു?
ദക്ഷിണാര്‍ധ ഗോളത്തില്‍
40. ഇന്ത്യന്‍ ഫലകം വടക്കോട്ടു നീങ്ങി യൂറേഷ്യന്‍ ഫലകത്തിന് അടുത്തവന്നപ്പോള് അവയ്ക്ക് ഇടയില്‍ നിലകൊണ്ടിരുന്ന ഏത് സമുദ്രത്തിന്റെ അടിത്തട്ടാണ് മടങ്ങി ഉയര്‍ന്ന് തുടങ്ങിയത്?
ടെഥിസ്
41. ഹിമാലയ പര്‍വതം രൂപംകൊണ്ടിട്ടുള്ളത് ഏതുതരം ഫലകാതിരില് ആണ്?
സംയോജക സീമ
42. ആഴമേറിയതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ താഴ് വരകള്‍ അറിയപ്പെടുന്ന പേരെന്ത്?
ഗിരികന്ദരങ്ങള്‍
43. അപരദന പ്രക്രിയയിലൂടെ ഹിമാലയപര്വതനിരയ്ക്ക് കുറുകെ ഗിരികന്ദരങ്ങള്‍ സൃഷ്ടിക്കുന്ന നദികള്‍ ഏതെല്ലാം?
സിന്ധു, ഗംഗ, സത്ലജ്
44. ഹിമാലയന്‍ പര്‍വതനിരയ്ക്ക് കുറുകെ ഒഴുകുന്ന നദികളെ അടിസ്ഥാനപ്പെടുത്തി ഹിമാലയത്തെ ഏതെല്ലാം പ്രാദേശിക വിഭാഗങ്ങളായി വേര്‍തിരിക്കുന്നു?
പടിഞ്ഞാറന്‍ ഹിമാലയം, മധ്യഹിമാലയം, കിഴക്കന്‍ ഹിമാലയം
45. പടിഞ്ഞാറന്‍ ഹിമാലയത്തെ വേര്‍തിരിക്കുന്ന നദികള്‍ ഏതെല്ലാം?
സിന്ധു, കാളി
46. മധ്യഹിമാലയത്തെ വേര്‍തിരിക്കുന്ന നദികള്‍ ഏതെല്ലാം?
കാളി, ടീസ്ത
47. കിഴക്കന്‍ ഹിമാലയത്തെ വേര്‍തിരിക്കുന്ന നദികള്‍ ഏതെല്ലാം?
ടീസ്ത, ബ്രഹ്മപുത്ര
48. ഏത് നദിയുടെ പോഷകനദിയാണ് കാളീനദി?
ഘാഘരനദി
49. ജമ്മുകശ്മീരിന്റെ വടക്ക് സിന്ധുനദീ താഴ് വര മുതല്‍ ഉത്തരാഖണ്ഡിന്റെ കിഴക്ക് കാളീനദീ താഴ് വരെ വരെ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഹിമാലയത്തെ ഏതെല്ലാം മേഖലകളായി തിരിക്കുന്നു?
കശ്മീര്‍ ഹിമാലയം, ഹിമാചല്‍ ഹിമാലയം, ഉത്തരാഖണ്ഡ് ഹിമാലയം
50. ജമ്മുകശ്മീര്‍, ലഡാക്ക് പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഹിമാലയം ഏതാണ്?
കശ്മീര്‍ ഹിമാലയം
51. കശ്മീര്‍ ഹിമാലയത്തിന്റെ വിസ്തീര്‍ണം എത്രയാണ്?
3.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍
52. കശ്മീര്‍ ഹിമാലയത്തിന്റെ നീളവും വീതിയും എത്രയാണ്?
700 കിലോമീറ്ററും 500 കിലോമീറ്ററും
53. മഞ്ഞുമൂടിയ കൊടുമുടികളും താഴ് വരകളും മലനിരകളും നിറഞ്ഞ കശ്മീര്‍ ഹിമാലയത്തിലെ പ്രധാന പര്‍വത നിരകള്‍ ഏതെല്ലാം?
കാരക്കോറം, സസ്കര്‍, ലഡാക്ക്, പീര്‍പഞ്ചാല്‍
54. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയേതാണ്?
മൗണ്ട് കെ2
55. മൗണ്ട് കെ2വിന്റെ മറ്റൊരു പേര് എന്താണ്?
ഗോഡ് വിന് ആസ്റ്റന്‍
56. മൗണ്ട് കെ2വിന്റെ ഉയരം എത്രയാണ്?
8611 മീറ്റര്‍
57. മൗണ്ട് കെ2 സ്ഥിതി ചെയ്യുന്ന പര്‍വതനിരയേത്?
കാരക്കോറം
58. കശ്മീര്‍ ഹിമാലയത്തിലെ പ്രധാനഹിമാനികള് ഏതെല്ലാം?
സിയാച്ചിന്‍, ബോല്‍ടോരോ
59. സിന്ധു നദിയിലും അതിന്റെ പോഷക നദികളായ രവി, ഝലം, ചിനാബ് തുടങ്ങിയവയിലും വര്‍ഷം മുഴുവന്‍ സമൃദ്ധമായ നീരൊഴുക്ക് സാധ്യമാക്കുന്ന ഹിമാനികള്‍ ഏതാണ്?
സിയാച്ചിന്‍, ബോല്‍ടോരോ
60. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ഏതിനെയാണ്?
സിയാച്ചിന്‍ ഹിമാനി
61. പര്‍വതങ്ങളുടെ ഇരുവശങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് ഗതാഗതം സാധ്യമാക്കുന്നത് എന്താണ്?
ചുരങ്ങള്‍
62. പര്‍വത നിരകള്‍ മുറിച്ചു കടക്കാന്‍ സഹായകമായ സ്വാഭാവിക ഇടങ്ങള്‍ ഏതാണ്?
ചുരങ്ങള്‍
63. പീര്‍പഞ്ചാല്‍ പര്‍വതനിരയ്ക്ക് കുറുകെയുള്ള ചുരമേതാണ്?
ബനിഹാല്‍ ചുരം
64. ജമ്മുപ്രദേശത്തെ കശ്മീര്‍ താഴ് വരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?
ബനിഹാല്‍ ചുരം
65. ശുദ്ധജലതടാകങ്ങള്‍ ധാരാളമുള്ള കശ്മീര്‍ ഹിമാലയത്തിലെ പ്രധാന തടാകം ഏതാണ്?
ദാല്‍
66. ദാല്‍ തടാകക്കരയില്‍ സ്ഥിതി ചെയ്യുന്ന പട്ടണം ഏതാണ്?
ശ്രീനഗര്‍
67. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര-വാണിജ്യ കേന്ദ്രം ഏതാണ്?
ശ്രീനഗര്‍
68. ദാല്‍ തടാകത്തിലെ തോണിയുടെ പേരെന്താണ്?
ശികാര
69. കശ്മീര്‍ ടൂറിസത്തിന്റെ മുഖമുദ്രകള്‍ ഏതെല്ലാം?
ശികാര തോണികളും ഫ്ളോട്ടിങ് മാര്‍ക്കറ്റുകളും
70. പര്‍വതച്ചരിവുകളില്‍ വേനല്‍ക്കാലങ്ങളില്‍ രൂപപ്പെടുന്ന പുല്‍മേടുകള്‍ അറിയപ്പെടുന്ന പേരെന്ത്?
മര്ഗുകള്
71. ശൈത്യകാലത്ത് മഞ്ഞുമൂടപ്പെടുന്ന മര്ഗുകളില് നടക്കുന്ന മഞ്ഞുകാല വിനോദം എന്താണ്?
സ്കീയിംഗ്
72. മര്ഗുകള്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
സോണ്‍ മര്‍ഗ്, ഗുല്‍മര്‍ഗ്
73. ഹിമാചല്‍ ഹിമാലയത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്ന സംസ്ഥാനം ഏതാണ്?
ഹിമാചല്‍പ്രദേശ്
74. ഹിമാചല്‍ ഹിമാലയത്തിലെ പ്രധാന നദികള്‍ ഏതെല്ലാം?
ചിനാബ്, രവി, ബിയാസ്
75. ഹിമാചല്‍ ഹിമാലയത്തിലെ പര്‍വതങ്ങള്‍ ഏതെല്ലാം?
ധൗളാധര്‍, പീര്‍പഞ്ചാല്‍
76. ഹിമാചല്‍ ഹിമാലയത്തിലെ പര്‍വത ഭാഗങ്ങളില്‍ കാണപ്പെടുന്ന ശുദ്ധജല തടാകങ്ങള്‍ക്ക് ഉദാഹരണമേവ?
ചന്ദ്രതാല്‍, സൂരജ്താല്
77. ഹിമാചല്‍ ഹിമാലയത്തിലെ പ്രധാന ചുരങ്ങള്‍ ഏതെല്ലാം?
ബാരാലച്ചാ ലാ ചുരവും റോഹ്താങ് ചുരവും
78. ഹിമാചല്‍പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
ബാരാലച്ചാ ലാ ചുരം
79. കുളു താഴ് വരയെ ലാഹൂല്‍, സ്പിതി എന്നീ താഴ് വരകളുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
റോഹ്താങ് ചുരം
80. ഹിമാചല്‍ ഹിമാലയത്തിലെ താഴ് വരകള്‍ ഏതെല്ലാം?
കുളു, കംഗ്ര, ലാഹൂല്‍
81. ഹിമാചല്‍ ഹിമാലയത്തിലെ സുഖവാസ കേന്ദ്രങ്ങള്‍ ഏതെല്ലാം?
ഷിംല, മണാലി
82. ചൂടുനീരുറവകള്‍ കാണപ്പെടുന്ന ഹിമാലയ മേഖല ഏതാണ്?
ഹിമാചല്‍ ഹിമാലയം
83. ഹിമാചല്‍ ഹിമാലയത്തിലെ ഭൗമതാപോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന് സാധിക്കുന്ന ചൂടുനീരുറവകള്‍ ഏതെല്ലാം?
നുബ്രതാഴ് വര, മണികരണ്‍, ഖീര്ഗംഗ
84. ഹിമാചല്‍പ്രദേശില്‍ ചൂടുനീരുറവയില്നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എവിടെയാണ്?
മണികരണ്‍
85. സത്ലജ് നദി മുതല്‍ കാളീനദി വരെയുള്ള ഹിമാലയ പ്രദേശം ഏതാണ്?
ഉത്തരഖണ്ഡ് ഹിമാലയം
86. ഉത്തരഖണ്ഡ് ഹിമാലയത്തിന്റെ പടിഞ്ഞാറ് ഭാഗം അറിയപ്പെടുന്ന പേര് എന്താണ്?
ഗഢ് വാള് ഹിമാലയം
87. ഉത്തരഖണ്ഡ് ഹിമാലയത്തിന്റെ കിഴക്കന്‍ ഭാഗം അറിയപ്പെടുന്ന പേര് എന്താണ്?
കുമവൂണ്‍ ഹിമാലയം
88. ഉത്തരാഖണ്ഡ് ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന കൊടുമുടികള്‍ ഏതെല്ലാം?
നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാര്‍നാഥ്
89. ഗംഗ നദിയുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി ഹിമാനി സ്ഥിതി ചെയ്യുന്ന ഹിമാലയം ഏതാണ്?
ഉത്തരാഖണ്ഡ് ഹിമാലയം
90. യമുന നദിയുടെ ഉദ്ഭവസ്ഥാനമായ യമുനോത്രി ഹിമാനി സ്ഥിതി ചെയ്യുന്ന ഹിമാലയം ഏതാണ്?
ഉത്തരാഖണ്ഡ് ഹിമാലയം
91. ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ശുദ്ധജല തടാകങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
നൈനിതാല്‍, ഭീംതാല്‍
92. ലെസ്സര്‍ ഹിമാലയത്തിനും സിവാലിക് മലനിരകള്‍ക്കുമിടയില്‍ കാണപ്പെടുന്ന നിരപ്പായ താഴ് വരകള്‍ അറിയപ്പെടുന്ന പേരെന്ത്?
ദൂണുകള്
93. ദേരാഡൂണ് സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
ഉത്തരാഖണ്ഡ്
94. ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ഉയര്‍ന്ന പര്വ്വതച്ചരിവുകളില് കാണപ്പെടുന്ന വേനല്‍ക്കാല പുല്‍മേടുകളുടെ പേരെന്താണ്?
ബുഗ്യാല്‍
95. ശൈത്യകാലത്ത് മഞ്ഞിനടിയിലാകുന്ന ബുഗ്യാലുകളെ എന്തിന് പ്രയോജപ്പെടുത്തുന്നു?
വിനോദസഞ്ചാരത്തിന്
96. ഉത്തരഖണ്ഡ് ഹിമാലയത്തില്‍ കാണപ്പെടുന്ന വേനല്‍ക്കാല പുല്‍മേടുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
ദയാരാ ബുഗ്യാല്‍, ഗോര്‍സോണ്‍ ബുഗ്യാല്‍
97. ഹിമാലയത്തില്‍ ബുഗ്യാലുകള് കാണപ്പെടുന്ന ഉയരം എത്രയാണ്?
3000 മുതല്‍ 4,500 മീറ്റര്‍ വരെ ഉയരത്തിന് ഇടയില്‍
98. ഹിമാലയത്തിലെ വൃക്ഷ രേഖ എത്ര ഉയരത്തിലാണ്?
3000 മീറ്റര്‍
99. ഹിമാലയത്തിലെ ഹിമരേഖ എത്ര ഉയരത്തിലാണ്?
4,500
100. വളര്‍ത്തുമൃഗങ്ങളോടൊപ്പം താഴ്വരങ്ങളിലേക്കും തിരികെ പര്‍വതങ്ങളിലെ പുല്‍മേടുകളിലേക്കുമുള്ള ഇടയന്മാരുടെ കാലിക ദേശാടനത്തെ വിളിക്കുന്ന പേരെന്ത്?
ട്രാന്‍സ്ഹ്യൂമന്‍സ്
101. ഏതെല്ലാം നദികള്‍ക്ക് ഇടയിലാണ് മധ്യ ഹിമാലയം സ്ഥിതി ചെയ്യുന്നത്?
കാളീനദി മുതല്‍ ടീസ്ത നദിവരെ
102. മധ്യഹിമാലയത്തിന്റെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് എവിടെ?
നേപ്പാള്‍
103. മധ്യഹിമാലയത്തിന്റെ ഏതെല്ലാം ഭാഗങ്ങളാണ് ഇന്ത്യയില്‍ ഉള്‍പ്പെടുന്നത്?
പടിഞ്ഞാറന്‍ സിക്കിം, ഡാര്‍ജിലിംഗ്
104. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
എവറസ്റ്റ്
105. എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?
നേപ്പാള്‍
106. എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ഹിമാലയം ഏതാണ്?
മധ്യ ഹിമാലയം
107. കാഞ്ചന്‍ജംഗ പര്‍വതം സ്ഥിതി ചെയ്യുന്ന ഹിമാലയം ഏതാണ്?
മധ്യ ഹിമാലയം
108. നാഥുലാ ചുരം ഏത് ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്നു?
മധ്യഹിമാലയം
109. മധ്യ ഹിമാലയത്തിന്റെ മറ്റൊരു പേര് എന്താണ്?
നേപ്പാള്‍ ഹിമാലയം
110. സിക്കിം ഹിമാലയത്തിന്റെ സവിശേഷതയായ നദിയേതാണ്?
ടീസ്ത നദി
111. സിക്കിം ഹിമാലയത്തിന്റെ ഭൂമിശാസ്ത്രപരമായ അനുകൂലസാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് തേയിലക്കൃഷി ആരംഭിച്ചത് ആരാണ്?
ബ്രിട്ടീഷുകാര്‍
112. സിക്കിം ഹിമാലയത്തില്‍ ഉല്പാദിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ തേയില ഏതാണ്?
ഡാര്‍ജിലിംഗ്
113. കിഴക്കന്‍ ഹിമാലയത്തിന്റെ അതിരുകള്‍ ഏതാണ്?
ടീസ്ത നദി മുതല്‍ ബ്രഹ്മപുത്ര നദി
114. കിഴക്കന്‍ ഹിമാലയത്തിന്റെ കഴിക്കന്‍ അതിരേതാണ്?
ബ്രഹ്മപുത്ര
115. കിഴക്കന്‍ ഹിമാലയത്തിന്റെ മറ്റൊരു പേര് എന്താണ്?
അസം ഹിമാലയം
116. അസം ഹിമാലയത്തിലെ പ്രധാന കൊടുമുടി ഏതാണ്?
നംച്ച ബര്‍വ
117. നംച്ച ബര്‍വയുടെ ഉയരം എത്ര മീറ്ററാണ്?
7756 മീറ്റര്‍
118. അസം ഹിമാലയ മേഖലയിലെ പ്രധാന നദികള്‍ ഏതെല്ലാം?
ബ്രഹ്മപുത്ര, കാമെങ്, ലോഹിത്, സുബന്‍സിരി
119. അരുണാചലിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്ന ചുരമേതാണ്?
ബോംഡിലാ
120. അരുണാചല്‍പ്രദേശിനെ മ്യാന്മറുമായി ബന്ധിപ്പിക്കുന്ന ചുരമേതാണ്?
ദിഫു
121. ബോംഡിലാ, ദിഫു ചുരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹിമാലയം ഏതാണ്?
കിഴക്കന്‍ ഹിമാലയം
122. ബ്രഹ്മപുത്രാ താഴ്വരയ്ക്ക് കിഴക്ക് ഹിമാലയ പര്‍വതം ഏത് ദിശയിലാണ് സ്ഥിതി ചെയ്യുന്നത്?
വടക്ക്-തെക്ക്
123. അരുണാചല്‍പ്രദേശ് മുതല്‍ മിസോറാം വരെ ഹിമാലയം അറിയപ്പെടുന്ന പേരെന്താണ്?
പൂര്‍വാചല്‍ കുന്നുകള്‍
124. പൂര്‍വാചല്‍ കുന്നുകളുടെ ഉയരം എത്രയാണ്?
500 മുതല്‍ 3000 വരെ മീറ്റര്‍
125. ഹിമാലയത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പൂര്‍വാചല്‍ കുന്നുകളുടെ സവിശേഷത എന്താണ്?
ഉയരക്കുറവ്
126. പൂര്‍വാചല്‍ കുന്നുകളില്‍ പ്രധാനപ്പെട്ടവ ഏതെല്ലാം?
പട്കായ്ബും, നാഗാകുന്നുകള്‍, മിസോകുന്നുകള്‍, മണിപ്പൂര്കുന്നുകള്
127. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ ഏതെല്ലാം?
ചിറാപുഞ്ചി, മൗസിന്‍ട്രം
128. ചിറാപുഞ്ചിയും മൗസിന്ട്രവും സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
പൂര്വാചല്കുന്നുകളില്
129. നദികള്‍ മുറിച്ചു കടക്കുന്നതിനായി മരങ്ങളുടെ വേരുകള്‍ ചേര്‍ത്ത് പാലങ്ങള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനം ഏതാണ്?
മേഘാലയ
130. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്?
ലോക്തക്ക്
131. കെയ്ബുള്‍ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന തടാകം ഏതാണ്?
ലോക്തക് തടാകം
132. ലോക്തക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?
മണിപ്പൂര്‍
133. തണ്ണീര്‍ത്തട സംരക്ഷണത്തിനായുള്ള ഏത് പട്ടികയിലാണ് ലോക്തക് തടാകം ഉള്‍പ്പെടുന്നത്?
രാംസര്‍
134. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മധ്യേഷ്യയ്ക്കുമിടയില് കാലാവസ്ഥാവിഭാജകം തീര്‍ക്കുന്ന പര്‍വതം ഏതാണ്?
ഹിമാലയപര്‍വതം
135. ഹിമാലയത്തിന്റെ താരതമ്യേന ഉയരംകുറഞ്ഞ പര്‍വതച്ചരിവുകളിലും സിവാലിക് മലയടിവാരങ്ങളിലും ഏത് കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്?
മിതോഷ്ണ കാലാവസ്ഥ
136. ഹിമാലയത്തിന്റെ ഉയര്‍ന്ന പര്‍വതഭാഗങ്ങളിലും ലഡാക്ക് മേഖലയിലും നിലനില്‍ക്കുന്ന കാലാവസ്ഥ ഏതാണ്?
ധ്രുവസമാനമായ തീവ്രശൈത്യകാലാവസ്ഥ
137. സിവാലിക് മലനിരകളുടെ തെക്കന്‍ ചരിവുകളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും അനുഭവപ്പെടുന്ന മണ്‍സൂണ്‍ ഏത്?
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍
138. ഏത് കടലില്‍നിന്നും വീശുന്ന മണ്സൂണ്കാറ്റുകളാണ് അസം ഹിമാലയത്തിനും പൂര്വാചല്കുന്നുകള്ക്കും ഇടയില്‍ എത്തുമ്പോള്‍ മഴയായി പെയ്യുന്നത്?
ബംഗാള്‍ ഉള്‍ക്കടല്‍
139. ഹിമാലയന്‍ നീരൊഴുക്കുവ്യൂഹത്തിലെ നദികള്‍ ഏതെല്ലാം?
സിന്ധു, ഗംഗ, ബ്രഹ്മപുത്ര
140. ഹിമാലയന്‍ പര്‍വത ഭാഗങ്ങളില്‍ V രൂപതാഴ് വരകള്‍, ഗിരികന്ദരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ ഭൂരൂപങ്ങള്‍ സൃഷ്ടിക്കുന്ന നദികള്‍ ഏതെല്ലാം?
സിന്ധു, ഗംഗ, ബ്രഹ്മപുത്ര
141. നദിയുടെ സഞ്ചാരപാതയില്‍ ഉറപ്പുകുറഞ്ഞ ശിലകള്‍ കൂടുതലായി _________ ന് വിധേയമാകുന്നതാണ് വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടാന്‍ കാരണം.
അപരദനം
142. ഏത് ഹിമാനിയില്‍നിന്നാണ് സിന്ധു നദി ഉദ്ഭവിക്കുന്നത്?
ബൊഖര്ചു ഹിമാനി
143. ബൊഖര്ചു ഹിമാനി ഏത് തടാകത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്?
മാനസരോവര്‍
144. വടക്കുപടിഞ്ഞാറന്‍ ഹിമാലയത്തിലെ പ്രധാന നീരൊഴുക്കുവ്യൂഹം ഏതാണ്?
സിന്ധു നദിയും പോഷകനദികളും
145. ഗംഗാനദിയുടെ പോഷകനദികള്‍ ഏതെല്ലാം?
യമനു, ഘാഘര, ഗണ്ഡക്, കോസി
146. ഗംഗോത്രി ഹിമാനിയിലെ ഗോമുഖില്നിന്നും ഉദ്ഭവിക്കുന്ന നദിയേത്?
ഗംഗാനദി
147. ഉത്തരാഖണ്ഡ്, നേപ്പാള്‍ ഹിമാലയത്തിലെ പ്രധാന നദികള്‍ ഏതെല്ലാം?
ഗംഗാനദിയും പോഷകനദികളും
148. മാനസസരോവര്‍ തടാകത്തിന് അടുത്തുള്ള ചെമയുങ്ദുഹ് ഹിമാനിയില്‍നിന്നും ഉദ്ഭവിക്കുന്ന നദിയേതാണ്?
ബ്രഹ്മപുത്ര
149. ബ്രഹ്മപുത്ര നദിയുടെ പോഷകനദികള്‍ ഏതെല്ലാം?
ദിബാംഗ്, ലോഹിത്, മാനസ്
150. ബ്രഹ്മപുത്രയും പോഷകനദികളും ഏത് ഹിമാലയത്തിലെ നദീവ്യൂഹമാണ്?
കിഴക്കന്‍ ഹിമാലയം
151. ഹിമാലയപര്വതപ്രദേശത്ത് പൊതുവായി കാണപ്പെടുന്ന മണ്ണിനങ്ങള്‍ ഏതെല്ലാം?
പര്വതമണ്ണും വനമണ്ണും
152. ഹിമാലയത്തിന്റെ താഴ് വരകളില്‍ ഏത് മണ്ണിന്റെ നിക്ഷേപം കാണപ്പെടുന്നു?
എക്കല്‍മണ്ണ്
153. കശ്മീര്‍ താഴ് വരയിലെ ഹിമാനികള്‍ നിക്ഷേപിക്കുന്ന അവസാദങ്ങള്‍ അറിയപ്പെടുന്ന പേര്?
കരേവാസ്
154. കശ്മീര്‍ താഴ് വരയില്‍ കാണപ്പെടുന്ന നേര്‍ത്ത മണലും ജൈവാംശങ്ങളും നിറഞ്ഞ മണ്ണേതാണ്?
കരേവാസ്
155. കരേവാസ് മണ്ണ് ഏത് കൃഷിക്ക് അനുയോജ്യമാണ്?
കുങ്കുമപ്പൂ കൃഷി
154. കിഴക്കന്‍ ഹിമാലയത്തിലേയും വടക്കുകിഴക്കന്‍ കുന്നുകളിലേയും ശരാശരി വാര്‍ഷികമഴ എത്രയാണ്?
200 സെന്റിമീറ്റര്‍
155. കിഴക്കന്‍ ഹിമാലയത്തിലും വടക്കുകിഴക്കന്‍ കുന്നുകളിലും കാണപ്പെടുന്ന വനമേതാണ്?
ഉഷ്ണമേഖളാ നിത്യഹരിത വനങ്ങള്‍
156. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍ ഏതാണ്?
ആല്‍പൈന്‍
157. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങള്‍ ഏതെല്ലാം?
ഡച്ചിഗ്രാം, ഹെമിസ്, പൂക്കളുടെ താഴ് വര, കോര്‍ബറ്റ്, രാജാതി ദേശീയോദ്യാനം
158. കിഴക്കന്‍ ഹിമാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങള്‍ ഏതെല്ലാം?
കാഞ്ചന്‍ജംഗ, ദിബ്രു സെയ്ക്കോവ, കാസിരംഗ, മാനസ്, കെയ്ബുള്‍ ലെംജാവോ
159. ദേശീയോദ്യാനമായ ഡച്ചിഗ്രാം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏതാണ്?
ജമ്മുകശ്മീര്‍
160. ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏതാണ്?
ലഡാക്ക്
161. പൂക്കളുടെ താഴ് വര, കോര്‍ബറ്റ്, രാജാജി എന്നീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?
ഉത്തരാഖണ്ഡ്
162. കാഞ്ചന്‍ജംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
സിക്കിം
163. ദിബ്രു സെയ്ക്കോവ, കാസിരംഗ, മാനസ് എന്നീ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
അസം
164. ഹിമാലയത്തില്‍ മഴക്കാലത്ത് കൃഷി ചെയ്യുന്ന വിളകള്‍ ഏതെല്ലാം?
നെല്ല്, പയറുവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്
165. ഹിമാലയത്തില്‍ വന്തന്തകാലത്ത് കൃഷി ചെയ്യുന്ന വിളകള്‍ ഏതെല്ലാം?
ഗോതമ്പ്, മിതോഷ്ണ പഴവര്‍ഗങ്ങള്‍
166. ഹിമാലയത്തില്‍ തേയിലക്കൃഷി കൂടുതലുള്ള മേഖല ഏതെല്ലാം?
അസം, ഡാര്‍ജിലിംഗ്
167. വടക്കുകിഴക്കന്‍ ഇന്ത്യയിലെ കുന്നുകളില്‍ തദ്ദേശീയ ഗോത്രജനത പിന്തുടരുന്ന പരമ്പരാഗത കൃഷിരീതി ഏതാണ്?
സ്ഥാനമാറ്റക്കൃഷി
168. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പര്‍വത പുല്‍മേടുകളില്‍ മൃഗപരിപാലനം നടത്തുന്ന ഇടയജനവിഭാഗം ഏതാണ്?
ഗുജ്ജര്‍
169. ഹിമാലയപര്‍വത ഭാഗങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഏതെല്ലാം?
കൈലാസം, മാനസസരോവരം, അമര്‍നാഥ്, ഹേമകുണ്ഡ് സാഹിബ്
170. ഹിമാലയത്തിലെ റിസോര്‍ട്ട് പട്ടണങ്ങള്‍ ഏതെല്ലാം?
ഷിംല, ഡാര്‍ജിലിങ്, ഷില്ലോങ്, അല്‍മോറ, റാണിക്കേറ്റ്, മുസോറി, നൈനിതാല്‍
171. ഷെര്‍പ്പ ടെന്‍സിംഗ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയത് എന്നാണ്?
1953 മെയ് 29
172. പര്‍വതങ്ങള്‍ പ്രതിബന്ധങ്ങളല്ല മറിച്ച്, പുറംലോകത്തിലേക്കുള്ള കവാടങ്ങളാണ് എന്ന് പറഞ്ഞത് ആരാണ്?
ടെന്‍സിംഗ് നോര്‍ഗെ