1. 98-ാമത് ഓസ്കര് പുരസ്കാരങ്ങളില് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ (സംവിധായകന്: പോള്‍ തോമസ് ആന്ഡേഴ്സണ്)
2. പുതിയ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് ആരാണ്?
കെ എസ് ഹംസ
3. 60-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ് ആരാണ്?
ആര് വൈരമുത്തു
മലയാളത്തില്‍നിന്നും 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായ കൃതിയേത്?
മായാമനുഷ്യന് (രചയിതാവ്: എന്‍ പ്രഭാകരന്)
4. 2026 മാര്‍ച്ച് 11-ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയ നാസയുടെ പേടകം ഏത്?
വാന്‍ അലന് പ്രോബ് എ
5. ഗ്രാമപ്രദേശങ്ങളിലെ 20 ലക്ഷം വീടുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പ്രോജക്ട് ഗംഗ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ഏത്?
ഉത്തര്‍പ്രദേശ്
6. നിതി ആയോഗ് പുറത്തുവിട്ട 2023-24 ഫിസ്കല്‍ ഹെല്‍ത്ത് ഇന്‍ഡെക്സില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ള സംസ്ഥാനമേത്?
ഒഡിഷ
7. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിതനായത് ആരാണ്?
വി പി സാനു
8. നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ആരാണ്?
റാപ്പര്‍ ബലേന്‍ എന്ന ബലേന്ദ്ര ഷാ
9. പുതിയ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആരാണ്?
കെ ജി സനല്‍കുമാര്‍
10. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ ദേശീയ നാട്യപുരസ്കാരം 2025-ന് അര്‍ഹരായത് ആരെല്ലാം?
വി പി ധനഞ്ജയന്, ശാന്ത ധനഞ്ജയന് (ഭരതനാട്യം)
11. ഇന്ത്യയില്‍ ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് വിധേയമാകാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ച വ്യക്തി ആരാണ്?
ഹരീഷ് റാണ
12. ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമായ ഒരു ആണവനിലയത്തിന്റെ മേധാവിയാകുന്ന ആദ്യ വനിത ആരാണ്?
ആര് എം നാച്ചമ്മെ (കൈഗ, കര്‍ണാടക)
13. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-25 കാലയളവില്‍ ലോകത്ത് ഏറ്റവും അധികം ആയുധ ഇറക്കുമതി നടത്തിയ രാജ്യമേത്?
യുക്രൈന്
14. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുന്നവരെ കണ്ടെത്താനുമായി എസെബി പുറത്തിറക്കിയ എഐ ടൂള്‍ ഏത്?
സുദര്ശന്