1. മനുഷ്യശരീരത്തില്‍ സ്വാഭാവികമായുള്ള ആല്‍ഫാ-കീറ്റോ ഗ്ലൂട്ടറേറ്റ് (എകെജി) രാസസംയുക്തം അല്‍സ്ഹൈമേഴ്സ് രോഗം പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമെന്ന സുപ്രധാന കണ്ടുപിടിത്തം നടത്തിയ മലയാളി ശാസ്ത്രജ്ഞ ആരാണ്?
ഡോ ഷീജ നവക്കോട്
2. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള നാസയുടെ ദൗത്യമായ ആര്‍ട്ടെമിസ് II ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ചത് എന്നാണ്?
2026 ഏപ്രില്‍ 2
3. ആര്‍ട്ടെമിസ് II-ലെ യാത്രികര്‍ ആരെല്ലാം?
റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന്
4. ആര്‍ട്ടെമിസ് II-ലെ യാത്രികര്‍ തിരിച്ചെത്തിയത് എന്നാണ്?
2026 ഏപ്രില്‍ 10
5. ആര്‍ട്ടെമിസ് II എത്ര ദിവസത്തെ ദൗത്യമായിരുന്നു?
10 ദിവസത്തെ
6. ഭൂമിയില്ന്നും ഏറ്റവും കൂടുതല്‍ ദൂരം ബഹിരാകാശത്തില്‍ സഞ്ചരിച്ച വനിത എന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
ക്രിസ്റ്റീന കോച്ച്
7. ചന്ദ്രന് സമീപമെത്തിയ ആദ്യ വനിതയെന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
ക്രിസ്റ്റീന കോച്ച്
8. 2026 ഏപ്രിലില്‍ കമ്മീഷന് ചെയ്ത ഇന്ത്യയുടെ മൂന്നാമത് അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ പവേര്‍ഡ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി ഏതാണ്?
ഐ എന്‍ എസ് അരിധമന്‍
9. ഇന്ത്യയിലെ ആദ്യത്തെ എല്‍പിജി എടിഎം സ്ഥാപിച്ചത് എവിടെ?
ഗുരുഗ്രാം, ഹരിയാന
10. ഇന്ത്യയിലെ ആദ്യത്തെ എല്‍പിജി എടിഎം സ്ഥാപിച്ച കമ്പനിയേത്?
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്
11. അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേയ്സ് തദ്ദേശീയമായി നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയ ലൈറ്റ് മെഷീന് തോക്കേത്?
പ്രഹര്
12. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമേത്?
അമരാവതി
13. ചെറുകിട നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍നിന്നും ഒഴിവാക്കുന്നതിനും ശിക്ഷ ലഘൂകരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ലേത്?
ജന്‍വിശ്വാസ് ഭേദഗതി ബില്‍
14. ഇന്ധന റേഷനിംഗ് നടപ്പിലാക്കിയ ആദ്യ യൂറോപ്യന്‍ യൂണിയന് രാജ്യമേത്?
സ്ലോവേനിയ
15. ലോകാരോഗ്യ സംഘടനയില്‍നിന്നും പിന്മാറിയ തെക്കേ അമേരിക്കന്‍ രാജ്യമേത്?
അര്‍ജന്റീന
16. ഏകസിവില്‍കോഡ് പാസാക്കിയ രണ്ടാമത്തെ സംസ്ഥാനമേത്?
ഗുജറാത്ത്
17. ഏകസിവില്‍കോഡ് പാസാക്കിയ ആദ്യത്തെ സംസ്ഥാനമേത്?
ഉത്തരാഖണ്ഡ്
18. 2027-ലെ സെന്‍സസിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ വ്യക്തി ആരാണ്?
സാന്‍ഡ് ആര്‍ട്ടിസ്റ്റായ സുദര്ശന് പട്നായിക്
19. ബ്രിട്ടണിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആരാണ്?
പെരിയസ്വാമി കുമാരന്
20. ഏത് രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ടോ ലാം?
വിയറ്റ്നാം
21. ട്വന്റി-20 ക്രിക്കറ്റിലെ ഒരിന്നിങ്സില്‍ ഒമ്പത് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരം?
ലോറ കാര്‍ഡോസോ, ബ്രസീല്‍
22. 2025-ലെ ലോക ആര്‍ച്ചറി അവാര്‍ഡില്‍ മികച്ച പാരാ ആര്‍ച്ചറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ശീതള്‍ദേവി
23. 2026-ലെ ജപ്പാന് ഗ്രാന്‍പ്രീ ജേതാവ് ആരാണ്?
കിമി അന്റോണെല്ലി
24. ഫോര്‍മുല വണ്‍ കാറോട്ടമത്സര ചാമ്പ്യന്‍ഷിപ്പില്‍ ലീഡ് നേടുന്ന പ്രായം കുറഞ്ഞ താരം, പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍പ്രീ ജേതാവ് എന്നീ റെക്കോര്‍ഡുകള്‍ക്ക് ഉടമായ താരം ആരാണ്?
കിമി അന്റോണെല്ലി, മെഴ്സിഡസ് ഡ്രൈവര്‍, ഇറ്റലി
25. മയാമി ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വനിതാ കിരീടങ്ങള്‍ നേടിയവര്‍ ആരെല്ലാം?
യാനിക് സിന്നര്‍ (ഇറ്റലി), ആര്യാന സബലേങ്ക (ബെലറൂസ്)
26. ഇന്ത്യയിലെ ഏത് ആണവ റിയാക്ടറാണ് ക്രിട്ടിക്കാലിറ്റി നേട്ടം കൈവരിച്ചത്?
കല്‍പ്പാക്കം പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍
27. പ്രോട്ടോടൈപ്പ് ഫാസ്റ്റ്ബ്രീഡര് റിയാക്ടര്‍ ക്രിട്ടിക്കാലിറ്റി നേട്ടം കൈവരിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
രണ്ടാമത്തെ
28. പ്രോട്ടോടൈപ്പ് ഫാസ്റ്റ്ബ്രീഡര് റിയാക്ടര്‍ ക്രിട്ടിക്കാലിറ്റി നേട്ടം കൈവരിച്ച ആദ്യ രാജ്യമേത്?
റഷ്യ
29. മെനോര്‍ക്ക മാസ്റ്റേഴ്സ് റാപ്പിഡ് ചെസ് കിരീടം നേടിയ മലയാളി താരം ആരാണ്?
നിഹാല്‍ സരിന്
30. ദേശീയ ചലച്ചിത്ര വികസന കോര്പറേഷന് പാര്‍ട്ട്ടൈം ചെയര്‍മാനും നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറുമായി നിയമിതനായ മലയാളി ആരാണ്?
കൃഷ്ണകുമാര്‍
31. 2026-ലെ ആബേല്‍ പുരസ്കാരം നേടിയത് ആരാണ്?
ഗേഡ് ഫ്ളാറ്റിങ്സ്
32. കെ പി പി നമ്പ്യാര്‍ പുരസ്കാരം നേടിയത് ആരാണ്?
ഐ എസ് ആര് ഒ ചെയര്മാന് ഡോ വി നാരായണന്
33. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2025-ലെ മലയാള വിഭാഗത്തിനുള്ള യുവപുരസ്കാരം നേടിയ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിന്റെ രചയിതാവ് ആരാണ്?
അഖില്‍ പി ധര്മ്മജന്
34. 2025-ലെ ഒ വി വിജയന് സ്മാരക നോവല്‍ അവാര്‍ഡ് ലഭിച്ച ഉല എന്ന നോവലിന്റെ കര്‍ത്താവ് ആരാണ്?
കെ വി മോഹന്‍കുമാര്‍
35. ആറ് ഭൂഖണ്ഡങ്ങളിലും അയണ്മാന് ട്രാക്കത്തലോണ്‍ വിജയിച്ച മലയാളി ആരാണ്?
സുരേഷ് സാം ചാണ്ടി, പുനലൂര്‍
36. ഐപിഎല്‍ ക്രിക്കറ്റിലും പുരുഷ ട്വന്റി-20 ക്രിക്കറ്റിലും ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്കോര്‍ നേടിയത് ആരാണ്?
കെ എല്‍ രാഹുല്‍ (152 റണ്‍സ്)
37. ഇന്‍ഫോസിസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ പ്രമുഖ സ്പാനിഷ് ടെന്നീസ് താരം ആരാണ്?
കാര്‍ലോസ് അല്‍ക്കരാസ്
38. ലോറസ് കായിക പുരസ്കാരം നേടിയത് ആരെല്ലാം
കാര്‍ലോസ് അല്‍ക്കരാസ് (ടെന്നീസ്, സ്പെയിന്), ആര്യാന സബലേങ്ക (ടെന്നീസ്, ബെലറൂസ്)
39. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍ നേടുന്ന ഇന്ത്യന്‍ താരം ആരാണ്?
സ്മൃതി മന്ഥാന
40. അണ്ടര്‍-12 ഫിഡെ ലോക റാപ്പിഡ് ചെസ്സിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോകകിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
എ എസ് ഷര്വാനിക
41. സൈപ്രസില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിലെ ഓപ്പണ്‍ വിഭാഗത്തില്‍ ജേതാവായത് ആരാണ്?
യാവോഹിര് സിന്ദ്രോവ്, ഉസ്ബെക്കിസ്താന്
42. സൈപ്രസില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിലെ വനിതാ വിഭാഗത്തില്‍ ജേത്രിയായത് ആരാണ്?
ആര് വൈശാലി, ഇന്ത്യ
43. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2026 മാര്‍ച്ച് മാസത്തിലെ മികച്ച താരം ആരാണ്?
സഞ്ജു സാംസണ്
44. വിസ്ഡന് അല്‍ മനോക്ക് ക്രിക്കറ്റിന്റെ 2025-ലെ മികച്ച പുരുഷ, വനിതാ ക്രികക്കറ്റ താരങ്ങള്‍ ആരെല്ലാം?
മിച്ചല്‍ സ്റ്റാര്‍ക്ക്, ഓസ്ട്രേലിയ; ദീപ്തി ശര്‍മ്മ, ഇന്ത്യ
45. മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആരാണ്?
യാനിക് സിന്നര്‍, ഇറ്റലി
46. ദേശീയപാതയോരത്തെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ഔഷധ സസ്യങ്ങല്‍ നട്ടുപിടിപ്പിക്കുന്നതിനായി ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച പദ്ധതി ഏത്?
ആരോഗ്യവന്
47. 2026 ഏപ്രിലില്‍ 69-ാം പിറന്നാല്‍ ആഘോഷിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല ഏത്?
ഫാറ്റൂ
48. ദി ക്യൂരിയസ് ആന്‍ഡ് ദി ക്ലാസിഫൈഡ്: അണ്എര്ത്തിഹ് മിലിട്ടറി മിത്സ് ആന്റ് മിസ്റ്ററീസ് എന്നത് ആരുടെ പുതിയ പുസ്തകമാണ്?
ജനറല്‍ മനോജ് നരവണെ, കരസേന മുന്‍മേധാവി
49. ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റാങ്കിങ് പ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?
ആറാം സ്ഥാനം
50. ലോകസഭയിലേയും നിയമസഭകളിലേയും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 2023-ലെ 106-ാം ഭരണഘടനാ ഭേദഗതിക്ക് സമാനമായ ഉദ്ദേശത്തോട് കൂടി 2026 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഏതാണ്?
131-ാം ഭരണഘടനാ ഭേദഗതി ബില്‍
51. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ പോഡ് ടാക്സിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നത് എവിടെ?
മുംബൈ
52. ഇന്ത്യയിലെ ആദ്യ കോള്‍ ടു അമോണിയം നൈട്രേറ്റ് പദ്ധതി ആരംഭിച്ചത് എവിടെ?
ലഖന്പൂര്, ഒഡിഷ
53. നീതി ആയോഗിന്റെ ഉപാധ്യക്ഷനായി നിയമിതനായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് ആരാണ്?
അശോക് ലാഹിരി
54. കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡില്‍ ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ തിരുവനന്തപുരം സ്വദേശി ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ സി ജെ ജയചന്ദ്രന്
55. ഓസ്ട്രേലിയന്‍ ആര്‍മിയുടെ പ്രഥമ വനിതാ മേധാവിയായി ചുമതലയേറ്റത് ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ സൂസന് കോയില്‍
56. ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന്റെ തലവന്‍ ആരാണ്?
റോമന്‍ ഗോഫ്മാന്
57. രാജ്യസഭാ സെക്രട്ടറിയായി നിയമിതനായത് ആരാണ്?
കെ എസ് സോമശേഖര്‍
58. രാജ്യസഭ ഉപാധ്യക്ഷന്‍ ആരാണ്?
ഹരിവംശ് നാരായണന് സിങ്
59. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരംഗം ആദ്യമായി രാജ്യസഭയുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തി ആരാണ്?
ഹരിവംശ് നാരായണന് സിങ്
60. ബിഹാര്‍ മുഖ്യമന്ത്രി ആരാണ്?
സമ്രാട്ട് ചൗധരി
61. ഹംഗറിയുടെ പുതിയ പ്രധാനമന്ത്രി ആരാണ്?
പീറ്റര്‍ മജാര്‍
62. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്?
വംശം, സംവിധായകന്: സുരേഷ് ദിവാകരന്, ബാനര്‍: അജന്ത തിയേറ്റര്‍ ഗ്രൂപ്പ്
63. 2026-ലെ അക്കിത്തരം പുരസ്കാരം നേടിയത് ആരാണ്?
കവി വി മധുസൂദനന് നായര്‍
64. കഥകളിരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കളിയച്ഛന് പുരസ്കാരം നേടിയത് ആരാണ്?
കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി, കഥകളി ഗായകന്
65. 2026-ലെ പത്മപ്രഭ പുരസ്കാരം നേടിയ നോവലിസ്റ്റ് ആരാണ്?
ആര് രാജശ്രീ
66. ഭാരതീയ ഭാഷാപരിഷത്തിന്റെ മലയാള വിഭാഗത്തിലെ യുവപുരസ്കാരം നേടിയ എഴുത്തുകാരി ആരാണ്?
ജിന്‍ഷ ഗംഗ
67. സാഹിത്യകാരന് സാമുവല്‍ മേനയുടെ സ്മരാണര്‍ത്ഥം ഏര്‍പ്പെടുത്തിയ സാമുവല്‍ മേന പുരസ്കാരം നേടിയത് ആരാണ്?
സംവിധായകന് ബ്ലെസി
68. പ്രൊഫസര്‍ കെടാകുളം കരുണാകരന് പുരസ്കാരം നേടിയത് ആരാണ്?
ശ്രീകുമാരന്‍ തമ്പി