1. നൈട്രജന്‍ വാതകത്തിന്റെ ക്രിട്ടിക്കല്‍ താപനില എത്രയാണ്?
126.7 K
2. കോള്‍ ഗ്യാസില്‍ ഏറ്റവും കൂടുതല്‍ ഉള്ളതതേത്?
3. മിഷ്മെറ്റല്‍ എന്തിന്റെ അയിരാണ്?
95% ലാന്തനൈഡുകള്‍, 5% ഇരുമ്പ്, S, C, Ca, Al എന്നിവയുടെ അംശം
4. ക്വിനോളിനൊപ്പം ക്ലാത്രേറ്റ് സംയുക്തം ഉണ്ടാക്കാത്ത അലസ വാതകം ഏത്
നിയോണ്‍
5. മൂലകങ്ങളെ വര്‍ഗീകരിച്ച് സംഗീതത്തിലെ സപ്തസ്വരങ്ങളുമായി താരതമ്യം ചെയ്ത ശാസ്ത്രജ്ഞന് ആരാണ്?
ന്യൂലാന്‍ഡ്സ്
6. ആവര്‍ത്തനപട്ടികയിലെ 101-ാമത്തെ മൂലകമായ മെന്‍ഡലീവിയം കണ്ടുപിടിക്കുകയും പേര് നല്‍കുകയും ചെയ്തത് ആരാണ്?
ഗ്ലെന്‍ ടി സീബര്‍ഗ്
7. മനുഷ്യനിര്‍മ്മിതമായ മൂലകങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്?
ട്രാന്‍സ് യുറാനിക്സ്
8. ഓക്സിജന്റെ സംയോജകത 4-ല്‍ പരിമിതപ്പെടുന്നതിന് കാരണം എന്താണ്?
d ഓര്‍ബിറ്റലിന്റെ അസാന്നിധ്യം
9. pH 5 നോട് അടുത്ത മണ്ണില്‍ കൃഷി ചെയ്യുന്ന ഒരു വിള ഏത്?
ഉരുളക്കിഴങ്ങ്
10. ടെയ്ലിങ് ഓഫ് മെര്‍ക്കുറി എന്ന പ്രതിഭാസത്തിന് കാരണമായ പദാര്‍ത്ഥം ഏത്?
ഓസോണ്‍
11. പിഡ്ജിയന പ്രക്രിയയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ലോഹമേത്?
മഗ്നീഷ്യം
12. ഏറ്റവും സാന്ദ്രത കൂടിയ അലോഹം ഏത്?
അയഡിന്‍
13. വസ്ത്രങ്ങള്‍ക്ക് വെണ്മ നല്‍കാനുള്ള നീലമായി ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ നീലനിറമുള്ള ധാതുവേത്?
ലാപ്പിസ് ലസൂലി
14. പാചകവാതകത്തിലെ പ്രധാന ഘടകമേത്?
ബ്യൂട്ടേന്
15. സള്‍ഫറിന്റെ നിര്‍മാണ പ്രക്രിയ ഏത്
ഫ്രാഷ് പ്രക്രിയ
16. പ്ലാസ്റ്റര്‍ ഓഫ് പാരീസ് എന്നറിയപ്പെടുന്ന കാല്‍സ്യം സംയുക്തം ഏത്?
കാല്‍സ്യം സള്‍ഫേറ്റ്
17. സംക്രമണ മൂലകങ്ങളെ തിരിച്ചറിയുന്ന ടെസ്റ്റേത്?
ബോറാക്സ് ബീഡ് ടെസ്റ്റ്
18. സ്വര്‍ണത്തിന്റെ ശുദ്ധത പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ഏത്?
നൈട്രിക് ആസിഡ്
19. സിങ്ക്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ ലോഹങ്ങള്‍ ശുദ്ധീകരിക്കുന്ന പ്രക്രിയയേത്?
സ്വേദനം
20. ജലത്തിന്റെ സവിശേഷ സ്വഭാവങ്ങള്‍ക്കും ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാള്‍ കുറഞ്ഞിരിക്കുന്നതിനും കാരണം എന്താണ്?
ഹൈഡ്രജന്‍ ബന്ധനം
21. ഏത് ശാസ്ത്രജ്ഞനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഒഗനേസണ്‍ എന്ന മൂലകത്തിന് പേര് ലഭിച്ചത്?
പ്രൊഫ യൂറി ഒഗനേഷ്യന്‍
22. ഏറ്റവും സ്ഥിരതയുള്ളതും ലഭ്യത കൂടിയതുമായി കാര്‍ബണിന്റെ ഐസോടോപ്പ് ഏത്?
കാര്‍ബണ്‍ 12
23. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം ഏത്?
നൈട്രജന്‍
24. ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധത്തിന് കാരണമായ വാതകം ഏത്?
ക്ലോറിന്‍
25. ഒരു ലോഹപ്പൊടിയുടേയും മറ്റൊരു ലോഹഓക്സൈഡിന്റേയും പൈറോടെക്നിക് മിശ്രിതം ഏത്?
തെര്‍മൈറ്റ്