1. സോഡ നിർമ്മിക്കാൻ ജലത്തിൽ ലയിപ്പിക്കുന്ന വാതകം
കാർബൺഡൈയോക്സൈഡ്
2. ജലത്തിന്റെ സാർവികലായക ഗുണത്തിന് കാരണം
ജലതന്മാത്രകളുടെ ധ്രുവത
3. ഏത് താപനിലയിലാണ് തന്മാത്രം ഊർജം നഷ്ടപ്പെട്ട് കൂടുതൽ അടുത്ത് വന്ന് ഖരാവസ്ഥയിലേക്ക് മാറുന്നത്
പൂജ്യം ഡിഗ്രി സെൽഷ്യസ്
4. ഐസ് നിർമ്മിക്കുമ്പോൾ വെള്ളം വേഗത്തിൽ ഘനീഭവിക്കുന്നതിനും അലിഞ്ഞു പോകാതിരിക്കാനും താഴ്ന്ന താപനില ലഭിക്കാനും ചേർക്കുന്ന രാസവസ്തു
അമോണിയം ക്ലോറൈഡ്
5. പാൽ 70 ഡിഗ്രി സെൽഷ്യസിൽ 30 സെക്കന്റുകൾ വരെ ചൂടാക്കിയശേഷം 10 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത്
പാസ്ചറൈസേഷൻ
6. നൈട്രജൻ കലർന്ന രാസവളങ്ങളും മറ്റും ഒഴുകിയെത്തുന്ന ജലാശയങ്ങളിൽ ആൽഗകൾ പോലുള്ള ജലസസ്യങ്ങൾ അമിതമായി വളരുന്ന പ്രതിഭാസം ഏത്?
യൂട്രോഫിക്കേഷൻ
7. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന നൈട്രജൻ ഡൈഓക്സൈഡ് മനുഷ്യരിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏതാണ്
ശ്വാസകോശരോഗങ്ങൾ
8. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്
21 ശതമാനം
9. രാസവള നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ്
രാസവള നിർമ്മാണം
10. സോഫ്റ്റ് സോപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബേസ് ഏത്
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
11. ഹൈഡ്രജൻ എന്ന പദത്തിന് അർത്ഥം
ജലം ഉൽപാദിപ്പിക്കുന്നത്
12. പാറ്റാ ഗുളികയുടെ പ്രധാന ഘടകം ഏത്
നാഫ്തലീൻ
13. എൽപിജിയിലെ പ്രധാന ഘടകം ഏത്
ബ്യൂട്ടെയ്ൻ
14. എൽഎൻജിയിലെ പ്രധാന ഘടകം
മീഥെയ്ൻ
15. ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരിയുടെ രൂപം ഏത്
ആന്ത്രസൈറ്റ്
16. ഓസോണിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ട്?
മൂന്ന്
17. കാർബൺ ഡൈഓക്സൈഡിന്റെ ഖരരൂപം അറിയപ്പെടുന്ന പേരെന്ത്
ഡ്രൈഐസ്
18. എല്ലാ ജീവനുള്ള വസ്തുക്കളിലും കാണപ്പെടുന്ന മൂലകം ഏത്
നൈട്രജൻ
19. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം
ഹൈഡ്രജൻ
20. ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത്
ഹൈഡ്രജൻ
21. അന്താരാഷ്ട്ര ഓസോൺ ദിനം
സെപ്തംബർ 16
22. ക്ലോറിന്റെ അറ്റോമിക നമ്പർ
17
23. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
ഓക്സിജൻ
24. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
അലുമിനിയം
25. ജ്വലനനിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്ന വാതകം
നൈട്രജൻ
26. കാർബൺ മൂലകത്തിന്റെ വിവിധ രൂപങ്ങൾ
കരി, കൽക്കരി, വജ്രം
27. കാർബണിന്റെ രണ്ട് തരം രൂപാന്തരങ്ങൾ ഏവ
ക്രിസ്റ്റലീയ രൂപാന്തരങ്ങൾ, അമോർഫസ് രൂപാന്തരങ്ങൾ
28. കാർബണിന്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങൾക്ക് ഉദാഹരണങ്ങൾ
വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രഫീൻ
29. കാർബണിന്റെ വ്യത്യസ്ത അമോർഫസ് രൂപാന്തരങ്ങൾ
ചാർക്കോൾ, കോക്ക്, വിളക്കുകരി, കൽക്കരി
27. കാർബണിന്റെ ഏറ്റവും ശുദ്ധമായ രൂപാന്തരം
ഫുള്ളറീൻ
28. പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും കാഠിന്യം കൂടിയ പദാർഥം
വജ്രം
29. കാർബണിന്റെ സംയോജകത
നാല്
30. ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നത്
വജ്രം
31. സ്നേഹകമായി ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം
ഗ്രാഫൈറ്റ്
32. ദ്വിമാന ഷഡ്ഭുജ ആകൃതിയിൽ കാർബൺ വലയങ്ങൾ ചേർന്ന പാളികളുള്ള രൂപാന്തരം
ഗ്രഫീൻ
33. ഫുള്ളറീന്റെ കണ്ടുപിടിത്തത്തിന് 1996-ൽ നൊബേൽ സമ്മാനം ലഭിച്ചവർ
ഹാരോൾഡ് ഡബ്ല്യു ക്രോട്ടോ, റോബർട്ട് എഫ് കേൾ, റിച്ചാർഡ് ഇ സ്മാക്കി
34. ഫുള്ളറിന്റെ മറ്റൊരു പേര്
ബക്കിബോൾസ്
35. അമോണിയ വൻതോതിൽ നിർമ്മിക്കുന്ന പ്രക്രിയ
ഹേബർ പ്രക്രിയ
36. കലോറിക മൂല്യം ഏറ്റവും കുറഞ്ഞ ഇന്ധനം
കാർബൺ മോണോക്സൈഡ്
37. കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം
ഹൈഡ്രജൻ
38. സൂര്യനിലേയും മറ്റ് നക്ഷത്രങ്ങളിലേയും മുഖ്യ ഘടകം
ഹൈഡ്രജൻ
39. വനസ്പതി പോലുള്ള പൂരിത എണ്ണകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം
ഹൈഡ്രജൻ
40. വായുവിലേയും ജലത്തിന്റേയും ഭക്ഷണപദാർത്ഥങ്ങളിലേയും പ്രധാനഘടകം
അലോഹങ്ങൾ
41. ഭക്ഷ്യ പദാർഥത്തിൽ പൈനാപ്പിളിന്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു
അലൈൽ ഹെക്സനോയേറ്റ്
42. കൃത്രിമ പാനീയങ്ങളിൽ കണികകൾ അടിയുന്നത് തടയാൻ ചേർക്കുന്ന രാസവസ്തുക്കൾ അറിയപ്പെടുന്ന പേരെന്ത്
സ്റ്റെബിലൈസറുകൾ
43. പാൽ ഒരു ________ ആണ്.
കൊളോയ്ഡ്
44. വസ്ത്രങ്ങളിലെ കാപ്പി, ചായ എന്നിവയുടെ കറകളയാൻ ഉപയോഗിക്കുന്ന ലായനി
ബോറാക്സ് ലായനി
45. അന്തരീക്ഷ വായുവിൽ ലായകമായ ഘടകം
നൈട്രജൻ
46. ലോഹസങ്കരമായ പിച്ചളയിലെ ഘടകങ്ങൾ ഏതെല്ലാം
സിങ്കും കോപ്പറും
47. ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം
ഹൈഡ്രജൻ
48. ആസിഡും ബേസും തമ്മിൽ പ്രവർത്തിച്ച് ഉണ്ടാകുന്നത്
ജലവും ലവണവും
49. ആസിഡിന്റെ പിഎച്ച് മൂല്യം?
ഏഴിന് താഴെ
50. ബേസുകളുടെ പിഎച്ച് മൂല്യം?
ഏഴിന് മുകളിൽ
51. പ്രിസർവേറ്റീവായി ഉപയോഗിക്കുന്ന ആസിഡ്
അസെറ്റിക് ആസിഡ്
52. ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും താഴ്ന്ന മൂലകം
ഫ്രാൻസിയം
53. ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും ഉയർന്ന മൂലകം
ഫ്ളൂറിൻ
54. ആൽക്കലി ലോഹങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പേത്
ഒന്ന്
55. രണ്ടാം ഗ്രൂപ്പ് മൂലകങ്ങളുടെ പേര്
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
56. ഹാലൊജനുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ്
17
57. അലസ വാതകങ്ങൾ അഥവാ ഉൽക്കൃഷ്ടവാതകങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ്
18
56. സംക്രമണമൂലകങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ്
3 മുതൽ 12 വരെ
57. ഏത് ഗ്രൂപ്പിലെ മൂലകങ്ങളുടെ സംയുക്തങ്ങൾക്കാണ് പൊതുവേ നിറം ലഭിക്കുന്നത്
സംക്രമണ മൂലകങ്ങൾ
58. ആധുനിക പീരിയോഡിക് ടേബിളിലെ പീരീയഡുകളുടെ എണ്ണം
7
59. ആധുനിക പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം
18
60. ആധുനിക പീരിയോഡിക് ടേബിളിന് രൂപം നൽകിയത്
ഹെൻറി മോസ്ലി
61. മൂലകങ്ങളെ അവയുടെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ചത്
ദിമിത്രി ഇവാനോവിച്ച് മെൻഡലീഫ്
62. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ
ഐസോടോപ്പുകൾ
63. ഹൈഡ്രജന്റെ അറ്റോമിക നമ്പർ
ഒന്ന്
64. ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ
പ്രോട്ടിയം
65. ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യുറ്റീരിയത്തിന്റെ ഓക്സൈഡിന്റെ പേര്
ഘനജലം
66. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും ഗ്രന്ഥിയുടെ പ്രവർത്തനങ്ങളുടെ പഠനത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന അയോഡിൻ ഐസോടോപ്പ്
അയോഡിൻ 131
67. ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ്
യുറേനിയം 235
68. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കൊബാൾട്ട് ഐസോടോപ്പ്
കൊബാൾട്ട് 60
69. അനീമിയ നിർണയിക്കാൽ ഉപയോഗിക്കുന്ന അയൺ ഐസോടോപ്പ്
അയൺ 69
70. വ്യാവസായിക പൈപ്പ് ലൈനുകളുടെ ചോർച്ച കണ്ടെത്താൻ ഉപയോഗിക്കുന്ന സോഡിയം ഐസോടോപ്പ്
സോഡിയം 24
71. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങൾ
ഐസോബാറുകൾ
72. അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ജോൺ ഡാൾട്ടൺ
73. എല്ലാ തരം ഗ്ലാസിലും അടങ്ങിയിരിക്കുന്ന പൊതുഘടകം
സിലിക്ക
74. ആദ്യത്തെ കൃത്രിമ പോളിമർ
ബേക്കലൈറ്റ്
75. നിർവീര്യലായനിയുടെ പിഎച്ച് മൂല്യം
ഏഴ്
76. തൈരിലെ പുളിക്ക് കാരണമായ ആസിഡ്
ലാക്ടിക് ആസിഡ്
77. ആറ്റത്തിലെ പ്രധന കണങ്ങൾ
പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
78. ലോഹങ്ങളെ അടിച്ചുപരത്തി തകിടുകൾ ആക്കാൻ കഴിയുന്ന ലോഹങ്ങളുടെ സവിശേഷതയാണ് മാലിയബിലിറ്റി. ഇത് ഏറ്റവും കൂടിയ ലോഹം.
സ്വർണം
79. ലോഹങ്ങളെ വലിച്ച് നീട്ടി നേർത്ത കമ്പികൾ ആക്കി മാറ്റാൻ കഴിയുന്ന ലോഹങ്ങളുടെ സവിശേഷതയാണ് ഡക്റ്റിലിറ്റി. ഇത് ഏറ്റവും കൂടിയ ലോഹങ്ങൾ
സ്വർണം, ടങ്സ്റ്റൺ
80. ലോഹങ്ങളിൽ ഏറ്റവും മികച്ച വൈദ്യുത ചാലകം
വെള്ളി
81. ലോഹങ്ങളിൽ ഏറ്റവും മികച്ച താപചാലകം
വെള്ളി
82. ലോഹങ്ങളുടെ പ്രതലത്തിന്റെ തിളക്കം
ലോഹദ്യുതി
83. താഴ്ന്ന ദ്രവനിലയുള്ള ലോഹങ്ങൾ
ഗാലിയം, സീസിയം
84. സാന്ദ്രത ഏറ്റവും കൂടുതലുള്ള ലോഹങ്ങൾ
ഇറിഡിയം, ഓസ്മിയം
85. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം
കാത്സ്യം
86. എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നതിന് പുറമേ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ലോഹം
കാത്സ്യം
87. സമാന ഗുണങ്ങളുള്ള മൂലകങ്ങളെ മൂന്നെണ്ണമുള്ള ഗ്രൂപ്പുകളായ ത്രികകങ്ങള് ആക്കി തിരിച്ചത് ആരാണ്
ഡൊബറൈനർ
88. മൂലകങ്ങളുടെ അഷ്ടക നിയമം തയ്യാറാക്കിയത്
ജോൺ ന്യൂലാൻഡ്സ്
89. മൂലകങ്ങളെ അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ വിന്യസിച്ച് ആവർത്തന പട്ടിക തയ്യാറാക്കിയത്
ദിമിത്രി മെൻഡലീഫ്
90. ആവർത്തന പട്ടികയുടെ പിതാവ്
മെൻഡലീഫ്
91. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്
ഹെൻറി മോസ്ലി
92. അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചത്
ജോൺ ഡാൾട്ടൺ
93. ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കാമെന്ന് കണ്ടെത്തിയത്
ഹംഫ്രി ഡേവി
94. ഇതുവരെ കണ്ടെത്തിയിട്ടുള്ള മൂലകങ്ങളുടെ എണ്ണം
118
95. സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും മാസുള്ളതുമായതിനെ വിളിക്കുന്ന പേരെന്ത്
ദ്രവ്യം
96. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
97. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
ഫെർമിയോണിക് കണ്ടൻസേറ്റ്
98. ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ
ഉത്പതനം
99. ഉത്പതന സവിശേഷതയുള്ള ഖരവസ്തുക്കൾക്ക് ഉദാഹരണം
കർപ്പൂരം, നാഫ്തലീൻ അഥവാ പാറ്റാഗുളിക
100. ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവാണ് അതിന്റെ?
മാസ്
KeralaPSCquiz.com ന്റെ വാട്സ്ആപ്പ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക്ക് ചെയ്യുക.
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക