
1. പ്രയോഗിക്കുന്ന ബലം നീക്കം ചെയ്താല്‍ ഒരു വസ്തു അതിന്റെ പ്രാരംഭ ആകൃതിയും വലുപ്പവും കൈവരിക്കുന്ന പ്രത്യേകതയാണ്
ഇലാസ്തികത
2. സന്തുലനാവസ്ഥയില്‍ ഒരു വസ്തുവില്‍ ബലം പ്രയോഗിക്കുമ്പോള്‍ അതിന്റെ രൂപമാറ്റം എന്തിനെയൊക്കെ ആശ്രയിച്ചിരിക്കും
പദാര്‍ത്ഥത്തിന്റെ സ്വഭാവം, രൂപാന്തരബലത്തിന്റെ പരിമാണം
3. ഹുക്ക്സ് നിയമം അനുസരിച്ച്
ചെറിയ രൂപമാറ്റങ്ങള്‍ക്ക് സ്ട്രെസ്സും സ്ട്രെയിനും നേര് അനുപാതത്തിലാണ്.
4. സ്ട്രെസ്സിന്റേയും സ്ട്രെയിനിന്റേയും ഹരണഫലമാണ്
ഇലാസ്തികതാ മോഡുലസ്
5. ഹെവി ഡ്യൂട്ടി യന്ത്രങ്ങളിലും ഘടനാപരമായ രൂപകല്പനയിലും സ്റ്റീലിന് മുന്‍ഗണന നല്‍കുന്നതിന് കാരണം
സ്റ്റീലിന് ഇലാസ്തികതാ സ്വഭാവം കൂടുതലാണ്
6. എന്താണ് സങ്കോചക്ഷമത
ബള്‍ക്ക് മോഡുലസിന്റെ വ്യുല്‍ക്രമം
7. ചലനാവസ്ഥയിലുള്ള ദ്രവങ്ങളുടെ പഠനമാണ്
ദ്രവഗതികം
8. എന്തിനാണ് വെഞ്ചുറി മീറ്റര്‍ ഉപയോഗിക്കുന്നത്
ഒരു സങ്കോചരഹിത ദ്രവത്തിന്റെ പ്രവാഹവേഗത കണ്ടെത്താന്‍
9. ദ്രാവകത്തില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ബലമാണ്
വിസ്കസ് ബലം