1. ഒരു വസ്തുവില്‍ അടങ്ങിയ ദ്രവ്യത്തിന്റെ അളവാണ്
പിണ്ഡം
2. ഊഷ്മാവ് അളക്കുന്ന യൂണിറ്റ് ആണ്
കെല്‍വിന്‍
3. തെര്‍മോമീറ്റര്‍ അളക്കുന്ന ഭൗതിക അളവ്?
ഊഷ്മാവ്
4. വൈദ്യുത ചാര്‍ജിന്റെ യൂണിറ്റാണ് __
5. പ്രകാശവര്‍ഷം എന്നത് എന്തിന്റെ യൂണിറ്റാണ്
ദൂരം
6. ഒരു സ്റ്റീല്‍ റൂളില്‍ അളക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ അളവേത്
0.5 മില്ലിമീറ്റര്‍
7. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സയമത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെങ്കില്‍ ആ വസ്തുവിന്റെ ചലനം
സമത്വരണം
8. ചലനനിയമങ്ങള്‍ ആവിഷ്കരിച്ചത്
ഐസക് ന്യൂട്ടന്
9. പ്രാഥമിക വര്‍ണങ്ങളായ പച്ചയും ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറമേത്
മഞ്ഞ
10. മഴവില്ലുണ്ടാകുന്നതിന് കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ്
ആന്തരിക പ്രതിഫലനം, അപവര്‍ത്തനം, പ്രകീര്‍ണനം
11. ശബ്ദം ഒരു മാധ്യമത്തില്‍നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോള്‍ ഏതിനെല്ലാമാണ് മാറ്റം സംഭവിക്കുന്നത്
വേഗത, തരംഗദൈര്‍ഘ്യം
12. ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്
ഖരവസ്തുക്കളില്‍
13. ഒരു വസ്തുവില്‍ ഭൂമി പ്രയോഗിക്കുന്ന ആകര്‍ഷണ ബലമാണ്
ഭാരം
14. സൈക്കിള്‍ ചക്രത്തിന്റെ ആക്സിലില്‍ എണ്ണ ഇടുന്നത് എന്തിനാണ്
ഘര്‍ഷണബലം കുറയ്ക്കാന്‍
15. കടലില്‍ നീന്തുന്നത് പുഴയില്‍ നീന്തുന്നതിനേക്കാള്‍ എളുപ്പമാണ്. കാരണം?
കടല്‍വെള്ളത്തിന്റെ സാന്ദ്രത പുഴയിലെ വെള്ളത്തേക്കാള്‍ കൂടുതലാണ്
16. ധ്രുവപ്രദേശത്തുനിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുംതോറും ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം
കുറയുന്നു
17. മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണമായ ബലം
പ്രതലബലം
18. 37 ഡിഗ്രി സെല്‍ഷ്യസിന് സമാനമായിട്ടുള്ള ഫാരന്‍ഹീറ്റ് സ്കെയിലിലെ താപനില എത്രയാണ്
98.6 ഡിഗ്രി ഫാരന്‍ഹിറ്റ്
19. മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതിയാണ്
വികിരണം
20. ദ്രവണാങ്കം ഏറ്റവും കൂടുതലുള്ള മൂലകം
കാര്‍ബണ്‍