
1. കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
2. ഏത് വകുപ്പിന് കീഴിലാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി പ്രവര്‍ത്തിക്കുന്നത്?
പരിസ്ഥിതി വകുപ്പ്
3. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ മെംബര്‍ സെക്രട്ടറി ആരാണ്
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍
4. ആരാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ വൈസ് ചെയര്‍പേഴ്സണ്‍?
ചീഫ് സെക്രട്ടറി
5. ആരാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ചെയര്മാന്?
പരിസ്ഥിതി വകുപ്പ് മന്ത്രി
6. കേരളത്തില്‍ തണ്ണീര്‍ത്തട പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കായല്‍ ഏതാണ്?
ആക്കുളം, തിരുവനന്തപുരം
7. കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണനിയമം ഭേദഗതി ചെയ്ത വര്‍ഷം ഏതാണ്?
2018
8. കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം നടപ്പിലാക്കിയ സമയത്തെ മുഖ്യമന്ത്രി ആരാണ്?
വി എസ് അച്യുതാനന്ദന്
9. കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമപ്രകാരം രൂപം കൊടുക്കുന്ന പ്രാദേശിക തല മോണിട്ടറിങ് കമ്മിറ്റിയുടെ കാലാവധി എത്രയാണ്?
മൂന്ന് വര്‍ഷം
10. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍വന്ന വര്‍ഷം ഏതാണ്
2008
11. കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്നത് എന്നാണ്?
2008 ഓഗസ്റ്റ് 11
12. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി ഒരു സ്വയംഭരണ അതോറിറ്റിയായി നിലവില്‍വന്ന വര്‍ഷം ഏതാണ്?
2015
13. കൊല്ലം ജില്ലയിലെ ഏത് തടാകമാണ് 2002-ല്‍ റംസാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്?
അഷ്ടമുടിക്കായല്‍
14. റംസാര്‍ പട്ടികയില്‍ കേരളത്തില്‍നിന്നും ആദ്യമായി ഉള്‍പ്പെടുത്തിയത് ഏതിനെയാണ്?
വേമ്പനാട് കോള്‍നിലങ്ങള്‍ (2002)
15. കേരളത്തിലെ ഏറ്റവും വലിയ റംസാര്‍ സൈറ്റ് ഏതാണ്?
വേമ്പനാട് കോള്‍നിലങ്ങള്‍
16. റംസാര്‍ ഉടമ്പടി ഒപ്പുവച്ച വര്‍ഷം ഏതാണ്?
1971 ഫെബ്രുവരി 2
17. ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാര്‍ സൈറ്റ് ഏതാണ്
ഹിമാചല്‍പ്രദേശിലെ രേണുക തണ്ണീര്‍ത്തടം
18. ഇന്ത്യയിലെ ഏറ്റവും വലിയ റംസാര്‍ സൈറ്റ് ഏതാണ്?
പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ്
19. ഇന്ത്യയില്‍നിന്നും റംസാര്‍ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ സൈറ്റുകള്‍ ഏതെല്ലാമാണ്?
ചില്‍ക്ക, ഭരത്പൂര്‍
20. ലോകത്ത് ആദ്യമായി റംസാര്‍ സൈറ്റ് പദവി ലഭിച്ച പ്രദേശം ഏതാണ്?
ഓസ്ട്രേലിയയിലെ കോബോര്ഗ് പെനിന്‍സുല
21. കോബോര്ഗ് പെനിന്‍സുലയെ റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം ഏതാണ്?
1974
22. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത് ഏതാണ്?
തണ്ണീര്‍ത്തടങ്ങള്‍
23. ഉപരിതല ജലം സംഭരിക്കുന്ന സ്വാഭാവിക ഇടങ്ങള്‍ അറിയപ്പെടുന്ന പേര് എന്താണ്?
തണ്ണീര്‍ത്തടം
24. തണ്ണീര്ത്തടങ്ങളില്ലാത്ത വന്‍കരയേത്?
അന്റാര്‍ട്ടിക്ക
25. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഉടമ്പടി ഏതാണ്?
റംസാര്‍ കണ്വെന്ഷന്
26. ഇന്ത്യ റംസാര്‍ കണ്‍വെന്‍ഷന്റെ ഭാഗമായത് എന്നാണ്?
1982 ഫെബ്രുവരി 1
27. റംസാര്‍ ഉടമ്പടിയില്‍ ഒപ്പുവച്ച രാജ്യങ്ങളുടെ എണ്ണം എത്രയാണ്?
169
28. ഏത് രാജ്യത്താണ് റംസാര്‍ സമ്മേളനം നടന്നത്?
ഇറാന്
29. റംസാര്‍ തീരുമാനങ്ങള്‍ നിലവില്‍ വന്ന വര്‍ഷമേതാണ്?
1975 ഡിസംബര്‍ 21
30. ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകള്‍ ഉള്ള രാജ്യം ഏതാണ്?
യുണൈറ്റഡ് കിങ്ഡം
31. ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകള്‍ ഉള്ള രാജ്യം ഏതാണ്?
ഉത്തര്‍പ്രദേശ്
32. തണ്ണീര്‍ത്തട സംരക്ഷണത്തിനായി ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യ കേന്ദ്രമായ സെന്റര്‍ഫോര്‍ വെറ്റ്ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ചെന്നൈ
33. ലോകത്തിലെ ഏറ്റവും വലിയ റംസാര്‍ സൈറ്റ് ഏതാണ്?
പാന്റനാല്‍ ചതുപ്പുനിലം
34. ഏറ്റവും വലിയ തണ്ണീര്‍ത്തടമായ പാന്റനാല്‍ ഏത് വന്‍കരയിലാണ് സ്ഥിതി ചെയ്യുന്നത്?
തെക്കേ അമേരിക്ക
35. പാന്റനാല്‍ തണ്ണീര്‍ത്തടം ഏതൊക്കെ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു?
ബ്രസീല്‍, ബൊളീവിയ, പരാഗ്വേ