1. ഇന്ത്യയിലെ പണമിടപാട് സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി റിസര്‍വ് ബാങ്കിന്റെ കീഴില്‍ രൂപീകരിച്ച ബോര്‍ഡ് ഏതാണ്?
പേയ്മെന്റ്സ് റഗുലേറ്ററി ബോര്‍ഡ്
2. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) കൗണ്‍സിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഏത് അന്താരാഷ്ട്ര സംഘടനയുടെ വ്യോമയാന ഏജന്‍സിയാണ് ഐസിഎഒ?
ഐക്യരാഷ്ട്ര സംഘടന
3. എം3എം ഹൂറൂണ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയ വ്യക്തി ആരാണ്?
മുകേഷ് അംബാനി
4. ആസ്തി 50000 കോടി ഡോളര്‍ കടന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി ആരാണ്?
ഇലോണ്‍ മസ്ക്
5. സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാന്‍സ് വേള്‍ഡ് തയ്യാറാക്കിയ യുഎഇയില്‍ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയില്‍ ഒന്നാമതുള്ള വ്യക്തി ആരാണ്?
എം എ യൂസഫലി
6. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ആയി ആദ്യ വനിത ആരാണ്?
സാറ മുലാലി
7. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കന്‍ സഭയുടെ മേധാവിയാകുന്ന ആദ്യ വനിത ആരാണ്?
സാറ മുലാലി
8. നോര്‍വെയില്‍ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യക്കാരി ആരാണ്?
മീരാബായ് ചാനു
9. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്?
സനയ് തകയ്ചി
10. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരാണ്?
ശുഭ്മന്‍ഗില്‍
11. 2025-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച തപോമയിയുടെ അച്ഛന് എന്ന നോവലിന്റെ രചയിതാവ് ആരാണ്?
ഇ സന്തോഷ് കുമാര്‍
12. 2025 ഒക്ടോബറില്‍ ഇന്ത്യന്‍ നേവി കമ്മീഷന് ചെയ്ത അന്തര്‍വാഹിനികളെ നശിപ്പിക്കാന്‍ ശേഷിയുള്ള പടക്കപ്പല്‍ ഏതാണ്?
ഐഎന്‍എസ് ആന്ത്രോത്ത്
13. ഫോര്‍മുല വണ്‍ സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ ജേതാവായത് ആരാണ്?
മെഴ്സിഡീസിന്റെ ജോര്‍ജ് റസല്‍
14. ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
10
15. 2025-ലെ വൈദ്യ ശാസ്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കെല്ലാം?
മേരി ബ്രങ്കോ (യുഎസ്), ഫ്രെഡ് റാംസ്ഡെല് (യുഎസ്), ഷിമോണ്‍ സകാഗുചി (ജപ്പാന്)
16. ചുമതലയേറ്റ് 27-ാം ദിവസം രാജിവച്ച ഫ്രഞ്ച് പ്രധാനമന്ത്രി ആരാണ്?
സെബാസ്റ്റ്യന്‍ ലുകോനു
17. 2025-ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം നേടിയത് ആരാണ്?
ജോണ്‍ ക്ലാര്‍ക്ക് (ബ്രിട്ടന്) മിഷെല്‍ ഡെവോറെ (ഫ്രാന്‍സ്), ജോണ്‍ മാര്‍ട്ടിനീസ് (യുഎസ്)
18. ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങില്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കെല്ലാം?
ജോണ്‍ ക്ലാര്‍ക്ക് (ബ്രിട്ടണ്), മിഷെല്‍ ഡെവോറെ (ഫ്രാന്‍സ്), ജോണ്‍ മാര്‍ട്ടിനീസ് (യുഎസ്)
19. 2025-ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം നേടിയത് ആരെല്ലാം?
സുസുമു കിറ്റഗാവ (ജപ്പാന്) റിച്ചഡ് റോബ്സണ് (ഓസ്ട്രേലിയ) ഒമര്‍ യാഘി (ജോര്‍ദാന്‍)
20. 2025-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഹംഗേറിയന്‍ എഴുത്തുകാരന് ആരാണ്?
ലാസ്ലോ ക്രാസ്നഹോര്‍ക
21. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയ വ്യക്തി ആരാണ്?
മുകേഷ് അംബാനി
22. മിസിസ് യൂണിവേഴ്സ് കിരീടം നേടിയ ഡല്‍ഹി സ്വദേശിനി ആരാണ്?
ഷെറി സിങ്
23. 2025-ലെ സമാധാന നൊബേല്‍ പുരസ്കാരം നേടിയ വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് ആരാണ്?
മരിയ കൊരീന മച്ചാഡോ
24. 2025-ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം നേടിയത് ആരെല്ലാം?
ജോയല്‍ മോകിര്‍ (യുഎസ്), ഫിലിപ് ആഗിയന്‍ (ഫ്രാന്‍സ്), പീറ്റര്‍ ഹോവിറ്റ് (കാനഡ)
25. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്മാര് ആയ സംസ്ഥാനം ഏതാണ്?
തമിഴ്നാട്
26. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ കാലാവധി എത്ര വര്‍ഷമാണ്?
2026 ജനുവരി 1 മുതല്‍ 3 വര്‍ഷത്തേക്ക്
27. ഗുരുതരമായ രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് ദയാവധം അനുവദിക്കാന്‍ തീരുമാനിച്ച ലാറ്റിനമേരിക്കന്‍ രാജ്യം ഏതാണ്?
യുറഗ്വായ്
28. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏത് യുദ്ധവിമാനം ആണ് 2025 ഒക്ടോബറില്‍ വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയത്?
തേജസ് എം കെ
29. മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റ സൈനിക കമാന്‍ഡര്‍ ആരാണ്?
കേണല്‍ മൈക്കിള്‍ റാന്ഡ്രിയാനിറിന
30. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യയുടെ താരം ആരാണ്?
തന്വി ശര്‍മ്മ
31. ഫോര്‍മുല വണ്‍ യുഎസ് ഗ്രാന്‍പ്രിയില്‍ ജേതാവായ റെഡ്ബുള്‍ ഡ്രൈവര്‍ ആരാണ്?
മാക്സ് വെര്സ്റ്റപ്പന്
32. യുഎസിലെ മേജര്‍ ലീഗ് സോക്കര്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടിയത് ആരാണ്?
ലയണല്‍ മെസ്സി
33. അണ്ടര്‍ 20 പുരുഷ ഫുട്ബോള്‍ ലോകകപ്പ് ജേതാവായ രാജ്യം ഏതാണ്?
മൊറോക്കോ
34. ബൊളീവിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തി ആരാണ്?
റോഡ്രിഗോ പാസ്
35. ഒളിമ്പിക്സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഭിച്ച പദവി ഏതാണ്?
ലഫ്റ്റനന്റ് കേണല്‍
36. ബ്രിട്ടീഷ് അക്കാദമി പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ചരിത്രകാരന് ആരാണ്?
സുനില്‍ അമൃത്
37. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച് 2025 ഒക്ടോബറില്‍ വിജയകരമായി പരീക്ഷിച്ച പരിശീലന വിമാനം ഏതാണ?
ടര്‍ബോ ട്രെയ്നര്‍ 40
38. വ്യോമസേനയ്ക്കുവേണ്ടി ടര്‍ബോ ട്രെയ്നര്‍ 40 വിമാനം നിര്‍മ്മിച്ച സ്ഥാപനം ഏതാണ്?
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
39. മഹാത്മാഗാന്ധിയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത ഒരു വനിതയുടെ പ്രതിമ ഗാന്ധിജി 1910-ല്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച ടോള്‍സ്റ്റോയ് ഫാമില്‍ 2025 ഒക്ടോബറില്‍ സ്ഥാപിച്ചു. ആരാണ് ആ വനിത?
വള്ളിയമ്മ മുനിസ്വാമി
40. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 2025-ലെ വിജ്ഞാന് ശ്രീ പുരസ്കാരം നേടിയ മലയാളികള്‍ ആരെല്ലാം?
ഡോ പ്രദീപ് തലാപ്പില്‍, ഡോ എന്‍ ജയന്
41. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാന് രത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ആര്‍ക്കാണ്?
ഡോ ജയന്ത് വിഷ്ണു നര്‍ലിക്കര്‍
42. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാര് ആയ ജില്ലയേത്?
തിരുവനന്തപുരം
43. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്ലറ്റിക്സില് ചാമ്പ്യന്മാരായ ജില്ലയേത്?
മലപ്പുറം
44. ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ആരംഭിച്ച ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ഏതാണ്?
ഗ്രോക്കിപീഡിയ
45. രണ്ട് യുദ്ധവിമാനങ്ങളില്‍ പറക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി ആരാണ്?
ദ്രൗപദി മുര്‍മു
46. 2025 ഒക്ടോബറില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറന്ന യുദ്ധ വിമാനം ഏത്?
റഫാല്‍
47. ഇന്ത്യയുടെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്