1. ഗര്‍ഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
ഓക്സിടോസിന്‍
2. കര്‍ണ്ണപടത്തിന്റെ ഇരുവശത്തേയും മര്‍ദ്ദം തുല്യമാക്കാന്‍ സഹായിക്കുന്ന ഭാഗം ഏത്?
യൂസ്റ്റേഷ്യന്‍നാളി
3. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്?
എയ്ഡ്സ്
4. ഏത് ഗ്രന്ഥിയാണ് ശരീര വളര്‍ച്ചയെ നിയന്ത്രിക്കുന്നത്?
പിറ്റിയൂട്ടറി ഗ്രന്ഥി
5. ശരീരവളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷക ഘടകം ഏത്?
പ്രോട്ടീന്‍
6. ഏത് സൂക്ഷ്മ ജീവിയാണ് അത്ലറ്റ്സ് ഫൂട്ട് എന്ന രോഗം ഉണ്ടാക്കുന്നത്?
ഫംഗസ്
7. പ്രമേഹ രോഗ ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
നീല വൃത്തം
8. ചുവടെ തന്നിരിക്കുന്നവയില്‍ ശ്വാസകോശ രോഗമേത്?
എംഫിസിമ
9. ലെപ്റ്റോസ്പൈറ ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം ഏത്?
എലിപ്പനി
10. ഏത് രോഗത്തിനെ തടയാനാണ് ബിസിജി വാക്സിനെടുക്കുന്നത്?
ക്ഷയം
11. ആന്റി സ്റ്റെറിലിറ്റി ഫാക്ടര്‍ എന്നറിയപ്പെടുന്ന ജീവകം ഏതാണ്?
വൈറ്റമിന്‍ ഇ
12. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?
സെറിബ്രം
13. മെനിഞ്ചൈറ്റിസ് രോഗം മനുഷ്യ ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
തലച്ചോറ്
14. എല്ലാവര്ക്കും ദാനം ചെയ്യാവുന്ന രക്തഗ്രൂപ്പ് ഏത്?
ഒ ഗ്രൂപ്പ്
15. ചെറിയ മുറിവില്നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാക്കുന്ന രോഗാവസ്ഥയാണ്?
ഹീമോഫീലിയ
16. ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
ഹൈഡ്രോക്ലോറിക് ആസിഡ്
17. ഫെമര്‍ എന്ന അസ്ഥി കാണപ്പെടുന്ന ശരീരഭാഗം ഏത്?
കാല്
18. രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിലറിയപ്പെടുന്നു?
പ്ലാസ്മ
19. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് ജീവകമാണ് ടോക്കോഫെറോള്‍?
വൈറ്റമിന്‍ ഇ
20. മീനമാത രോഗം ഏതിന്റെ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Hg
21. വൈഡല്‍ ടെസ്റ്റ് ഏത് രോഗ നിര്ണ്ണയത്തിനുപയോഗിക്കുന്നു?
ടൈഫോയ്ഡ്
22. കേള്‍വിക്ക് സഹായിക്കുന്ന ആന്തര കര്‍ണത്തിന്റെ ഭാഗം ഏത്?
കോക്ലിയ
23. സങ്കരയിനം തക്കാളിയേത്?
മുക്തി
24. വന്‍കുടലില്‍ വസിക്കുന്ന ബാക്ടീരിയകള്‍ നിര്‍മ്മിക്കുന്ന ജീവകം ഏത്?
വൈറ്റമിന്‍ കെ
25. ചിക്കുന്‍ ഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു ഏതാണ്?
ആല്‍ഫ വൈറസ്