1. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?
389
2. ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ആരായിരുന്നു?
ഡോ രാജേന്ദ്ര പ്രസാദ്
3. പാകിസ്താന് പ്രത്യേക ഭരണഘടാന നിര്‍മ്മാണസഭ രൂപീകരിച്ച തിയതി എന്നാണ്?
1947 ജൂണ്‍ 3
4. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധാനം ചെയ്തവരുടെ എണ്ണം?
296
5. ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിന് മുമ്പ് ഗവര്‍ണേഴ്സ് പ്രവിശ്യയില്‍ നിന്നും എത്ര പേരാണ് ഉണ്ടായിരുന്നത്?
292
6. ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിന് മുമ്പ് ചീഫ് കമ്മീഷണേഴ്സ് പ്രവിശ്യകളില്‍നിന്നും എത്ര പേരാണ് ഉണ്ടായിരുന്നത്?
നാല്
7. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇന്ത്യാ വിഭജനത്തിന് മുമ്പ് നാട്ടുരാജ്യങ്ങളില്‍നിന്നും എത്ര പേരാണ് ഉണ്ടായിരുന്നത്?
93
8. അവിഭക്ത ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേക്ക് അംഗങ്ങളെ അയച്ച ചീഫ് കമ്മീഷണേഴ്സ് പ്രൊവിന്‍സുകള്‍ ഏതെല്ലാം?
ഡല്‍ഹി, അജ്മീര്‍-മെര്‍വാറ, കൂര്‍ഗ്, ബലൂചിസ്ഥാന്‍
9. നാട്ടുരാജ്യങ്ങളില്‍നിന്നും ഭരണഘടനാ നിര്‍മ്മാണസഭയിലേക്കുള്ള പ്രതിനിധികളുടെ അനുപാതം എത്രയായിരുന്നു?
10 ലക്ഷം പേര്‍ക്ക് ഒരാള്‍
10. പാകിസ്താന് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങള്‍ പിന്മാറിയപ്പോള് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ അംഗങ്ങളുടെ എണ്ണം എത്രായി കുറഞ്ഞു?
299
11. ഇന്ത്യാ വിഭജനത്തിനുശേഷം ഗവര്‍ണേഴ്സ് പ്രവിശ്യയില്‍ നിന്നും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ എത്ര പേരാണ് ഉണ്ടായിരുന്നത്?
226
12. ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിനുശേഷം ചീഫ് കമ്മീഷണേഴ്സ് പ്രവിശ്യകളില്‍നിന്നും എത്ര പേരാണ് ഉണ്ടായിരുന്നത്?
മൂന്ന്
13. ഇന്ത്യാ വിഭജനത്തിനുശേഷം പാകിസ്താനിലായ ചീഫ് കമ്മീഷണേഴ്സ് പ്രൊവിന്‍സ് ഏത്?
ബലൂചിസ്ഥാന്‍
14. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇന്ത്യാ വിഭജനത്തിനുശേഷം നാട്ടുരാജ്യങ്ങളില്‍നിന്നും എത്ര പേരാണ് ഉണ്ടായിരുന്നത്?
70
15. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ആരാണ്?
ഡോ ബി ആര് അംബേദ്കര്‍
16. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളെ അയച്ച നാട്ടുരാജ്യം ഏതാണ്?
മൈസൂര്‍ (7)
17. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ ഏത് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ടി ടി കൃഷ്ണമാചാരി പകരക്കാരനായി നിയമിക്കപ്പെട്ടത്?
ഡി പി ഖെയ്ത്താന്‍
18. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഭരണഘടനയുടെ കരട് നിര്മ്മാണസമിതിയില്നിന്നും ആരോഗ്യകാരണങ്ങളാല്‍ ആര് രാജിവച്ച ഒഴിവിലാണ് എന്‍ മാധവ റാവു നിയമിക്കപ്പെട്ടത്?
ബി എല്‍ മിത്തര്‍
19. 1923-ല്‍ രൂപംകൊണ്ട ഏത് പാര്‍ട്ടിയാണ് ഇന്ത്യയ്ക്കുവേണ്ടി ഭരണഘടന തയ്യാറാക്കുന്നതിനായി ഒരു ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിക്കണം എന്ന ആശയം അവതരിപ്പിച്ചത്?
സ്വരാജ് പാര്‍ട്ടി
20. ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിര്‍മ്മാണസഭ എന്ന ആശയം 1934-ല്‍ മുന്നോട്ടുവച്ച വ്യക്തിയാരാണ്?
എം എന്‍ റോയ്
21. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 370 തയ്യാറാക്കിയത് ആരാണ്?
എന്‍ ഗോപാലസ്വാമി അയ്യങ്കാര്‍
22. ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം അംഗീകരിച്ച ആദ്യത്തെ ബ്രിട്ടീഷ് നീക്കം ഏതാണ്?
ഓഗസ്റ്റ് ഓഫര്‍
23. ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി വേണം എന്ന നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി സ്വീകരിച്ച വര്‍ഷം ഏതാണ്?
1935
24. പാകിസ്താന്റെ ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ ആരാണ്?
മുഹമ്മദ് അലി ജിന്ന
25. ഭരണഘടനാ നിര്‍മ്മാണസഭ ലക്ഷ്യപ്രമേയം അംഗീകരിച്ച തിയതി ഏതാണ്?
1947 ഏപ്രില്‍ 28
26. ഭരണഘടനാ നിര്‍മ്മാണസഭയുടെ സെക്രട്ടറി ആരായിരുന്നു?
എച്ച് വി ആര് അയ്യങ്കാര്‍
27. ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അധ്യക്ഷനായി 1946 ഡിസംബര്‍ 9-ന് തിരഞ്ഞെടുത്തത് ആരെയാണ്?
സച്ചിദാനന്ദ സിന്‍ഹ
28. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്ന തിയതി എന്നാണ്?
1946 ഡിസംബര്‍ 9
29. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യ സമ്മേളനത്തില്‍ ഹാജരാജയ വനിതകളുടെ എണ്ണം എത്രയാണ്?
9
30. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യ ദിനത്തില്‍ എത്ര പേരാണ് സന്നിഹിതരായിരുന്നത്?
211
31. സ്വാതന്ത്ര്യത്തിന് മുമ്പ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര?
17
32. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര?
15
33. ഡോ രാജേന്ദ്രപ്രസാദിനെ ഭരണഘടന നിര്‍മ്മാണസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത് എന്നാണ്?
1946 ഡിസംബര്‍ 11
34. ഡോ ബി ആര് അംബേദ്കര്‍ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയെ നിയമിച്ചത് എന്നാണ്?
1947 ഓഗസ്റ്റ് 29
35. ഭരണഘടനാ നിര്‍മ്മാണസഭ എന്നാണ് നിയമനിര്‍മ്മാണസഭ എന്ന രീതിയില്‍ ആദ്യമായി സമ്മേളിച്ചത്
1947 നവംബര്‍ 17
36. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി ഒരു കരട്, ഭരണഘടനാ നിര്‍മ്മാണസഭയ്ക്ക് സമര്‍പ്പിച്ച തിയതി ഏതാണ്?
1948 ഫെബ്രുവരി 21
37. ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമ കരട് ഡോ രാജേന്ദ്ര പ്രസാദിന് ഡോ അംബേദ്കര്‍ കൈമാറിയത് എന്നാണ്?
1949 നവംബര്‍ 25
38. വി ടി കൃഷ്ണമാചാരിയെക്കൂടി ഭരണഘടനാ നിര്‍മ്മാണസഭയുടെ ഉപാധ്യക്ഷനായി നിയമിച്ചത് എന്നാണ്?
1948 ജൂലൈ 16
39. ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിച്ച തിയതി ഏതാണ്?
1949 നവംബര്‍ 26
40. ഭരണഘടനയുടെ കരട് ഭരണഘടനാ നിര്‍മ്മാണസഭയില്‍ അവതരിപ്പിച്ച തിയതി ഏതാണ്?
1947 നവംബര്‍ 4
41. ഭരണഘടനാ നിര്‍മ്മാണസഭ അംഗങ്ങള്‍ ഭരണഘടനയില്‍ ഒപ്പിട്ട തിയതി ഏതാണ്?
1950 ജനുവരി 24
42. ഭരണഘടനാ നിര്‍മ്മാണസഭയുടെ അവസാനയോഗം ചേര്‍ന്ന തിയതി ഏതാണ്?
1950 ജനുവരി 24
43. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന തിയതി എന്നാണ്?
1950 ജനുവരി 26
44. ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന ഏക മുസ്ലിം വനിത ആരാണ്?
ബീഗം ഖുദ്സിയ അയിസാസ് റസുല്‍
45. ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന ഏക മുസ്ലിം വനിത ആരാണ്?
അമ്മു സ്വാമിനാഥനും ദാക്ഷായണി വേലായുധനും
46. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ജവഹര്‍ലാല്‍ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ പിന്തുണച്ചത് ആരാണ്
പുരുഷോത്തംദാസ് ടണ്ഠന്
47. 1948 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഇനിഷ്യല്‍ ഡ്രാഫ്റ്റ് തയ്യാറാക്കിയത് ആരാണ്?
ബി എന്‍ റാവു
48. ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്പന ചെയ്തത് ആരാണ്?
നന്ദലാല്‍ ബോസ്
49. ഇന്ത്യന്‍ ഭരണഘടനയുടെ ഹിന്ദി പതിപ്പ് എഴുതി തയ്യാറാക്കിയ കാലിഗ്രാഫര്‍ ആരാണ്?
വസന്ത് കൃഷന് വൈദ്യ
50. ഇന്ത്യയിലെ ഭൂവുടമകളെ പ്രതിനിധാനം ചെയ്ത് ഭരണാഘടനാ നിര്മ്മാണസഭയിലെത്തിയ ദര്‍ഭംഗ മഹാരാജാവ് ആരാണ്?
കാമേശ്വര് സിങ് ഗൗതം
51. ഇന്ത്യയുടെ അധികാരക്കൈമാറ്റം നടന്നത് ഭരണഘടനാ നിര്‍മ്മാണ സഭയുടെ എത്രാമത്തെ സമ്മേളനത്തിലാണ്?
അഞ്ചാം സമ്മേളനം
52. ഇന്ത്യയുടെ ഒറിജിനല്‍ ഭരണഘടന ഇറ്റാലിക്സ് ശൈലിയില്‍ എഴുതി തയ്യാറാക്കിയത് ആരാണ്?
പ്രേം ബിഹാരി നാരായണ്‍ റൈസദ
53. ഏത് രാജ്യത്തെ പാര്‍ലമെന്ററി രീതി പ്രകാരമാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അധ്യക്ഷനായി ഏറ്റവും പ്രായം കൂടിയ അംഗമായ സച്ചിദാനന്ദ സിന്‍ഹയെ തിരഞ്ഞെടുത്തത്?
ഫ്രഞ്ച്
54. ജവഹര്‍ലാല്‍ നെഹ്റു ഭരണഘടനാ നിര്‍മ്മാണസഭയില്‍ അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ തെറ്റായതും നിയമപരമല്ലാത്തതും അപാകവും അപകടകരവും എന്ന് വിമര്‍ശിച്ചത് ആരാണ്?
എം ആര് ജയകര്‍
55. ഭരണഘടന നിലവില്‍ വന്നപ്പോള്‍ എത്ര അനുച്ഛേദങ്ങളും ഷെഡ്യൂളുകളുമാണ് ഉണ്ടായിരുന്നത്?
395 അനുച്ഛേദം 8 ഷെഡ്യൂള്‍
56. ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക ഉപാദ്ധ്യക്ഷന്‍ ആരായിരുന്നു?
ഫ്രാങ്ക് ആന്റണി
57. ഇന്ത്യന്‍ ഭരണഘടനയുടെ കരടില്‍ എത്ര അനുച്ഛേദങ്ങളും ഷെഡ്യൂളുകളുമാണ് ഉണ്ടായിരുന്നത്?
315 അനുച്ഛേദങ്ങളും 13 ഷെഡ്യൂളുകളും
58. ഭരണഘടനയുടെ എത്രാമത്തെ സെഷനിലാണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്?
ഒന്നാമത്തെ
59. ഭരണഘടനയുടെ എത്രാമത്തെ സെഷനിലാണ് ലക്ഷ്യപ്രമേയം അംഗീകരിച്ചത്?
രണ്ടാമത്തെ
60. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ലക്ഷ്യപ്രമേയം അഥവാ ഒബ്ജക്ടീവ് റെസൊല്യൂഷന്‍ അവതരിപ്പിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
61. മന്ത്രിസഭാംഗങ്ങളില്‍ ആരാണ് ആദ്യമായി ഭരണഘടനയില്‍ ഒപ്പുവച്ചത്?
ജവഹര്‍ലാല്‍ നെഹ്രു
62. ഇന്ത്യന്‍ ഭരണഘടനയിലെ ഒപ്പുകളില്‍ ആദ്യത്തേത് ആരുടെ ഒപ്പാണ്?
രാജേന്ദ്രപ്രസാദ്
63. ഭരണഘടനാ നിര്‍മ്മാണസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ ഡോ ബി ആര് അംബേദ്ക്കര്‍ യൂണിയന് ഓഫ് ട്രിനിറ്റി എന്ന് വിശേഷിപ്പിച്ച വാക്കുകള്‍ ഏതെല്ലാം?
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
64. ഭരണഘടനാ നിര്‍മ്മാണസഭയുടെ ഉപാധ്യക്ഷന്മാര് ആരെല്ലാം?
എച്ച് സി മുഖര്‍ജി, വി ടി കൃഷ്ണമാചാരി
65. ഭരണഘടന നിര്‍മ്മാണസഭയെ, ഇന്ത്യയിലെ ഒരു പ്രധാന വര്‍ഗത്തെ മാത്രം പ്രതിനിധാനം ചെയ്ത സംഘടന എന്ന് വിശേഷിപ്പിച്ചത് ആരാണ്?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
66. ഇന്ത്യന്‍ ഭരണഘടനയുടെ സ്ട്രക്ചറല്‍ പാര്‍ട്ട് ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് ഏത് ബ്രിട്ടീഷ് നിയമസംഹിതയെയാണ്?
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമം
67. എല്ലാ വ്യക്തികളും സമ്പന്നരും ദരിദ്രരവും സ്ത്രീകളും പുരുഷന്മാരും മുന്നാക്കക്കാരും പിന്നാക്കക്കാരും ഒരേ നിയമത്തിന് വിധേയരാണ് എന്ന ആശയം ഏത് പേരില്‍ അറിയപ്പെടുന്നു?
നിയമവാഴ്ച്ച
68. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണസഭ 11 സെഷനുകളിലായി ആകെ എത്ര ദിവസമാണ് സമ്മേളിച്ചത്?
165
69. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയെ ഡ്രിഫ്റ്റിങ് കമ്മിറ്റിയെന്ന് വിളിച്ചതാര്?
നസറുദ്ദീന്‍ അഹമ്മദ്
70. മഹാത്മാഗാന്ധി ഒരിക്കല്‍പോലും ആഗ്രഹിക്കാത്ത ഒന്നിന്റെ തനിപ്പകര്‍പ്പാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് പറഞ്ഞ് ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചത് ആരാണ്?
കെ ഹനുമന്തയ്യ
71. ഇന്ത്യന്‍ ഭരണഘടനയുടെ പ്രൈം ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്?
1861-ലെ കൗണ്‍സില്‍ ആക്ട്
72. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണസഭയെ ഹിന്ദുക്കളുടെ കൂട്ടായ്മയെന്ന് വിശേഷിപ്പിച്ചത് ആര്?
വിസ്കൗണ്ട് സൈമണ്‍
73. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരാണ്?
74. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ അവസാന സെഷനില്‍ 1950 ജനുവരി 24-ന് വന്ദേമാതരം ആലപിച്ചത് ആരാണ്?
ലക്ഷ്മി കാന്ത മൈത്രയും സംഘവും