
1. പ്രാണവായു എന്നറിയപ്പെടുന്നത്
ഓക്സിജന്‍
2. ഏത് അവയവത്തെക്കുറിച്ചുള്ള പഠനമാണ് പ്ലൂറോളജി
ശ്വാസകോശം
3. മസ്തിഷ്കത്തിന്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത്
മെഡുല്ല
4. ശരീരത്തില്‍ ഓക്സിജന്‍ കുറയുന്ന അവസ്ഥ
ഹൈപ്പോക്സിയ
5. ശ്വസനവേളയില്‍ രോഗാണുക്കളേയും പൊടിപടലങ്ങളേയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങള്‍
മാക്രോഫേജുകള്‍
6. ശ്വാസകോശത്തിന്റെ ശേഷി അളക്കുന്ന ഉപകരണം
സ്പൈറോമീറ്റര്‍
7. ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്
മാക്രോഫേജുകള്‍
8. ശ്വാസകോശത്തിന്റെ ആവരണം
പ്ലൂറ
9. മനുഷ്യന്റെ ടൈഡല്‍ വോള്യം
500 മില്ലിലിറ്റര്‍
10. മാംസപേശികള്‍ ഇല്ലാത്തതിനാല്‍ സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിവില്ലാത്ത അവയവമേത്
ശ്വാസകോശം
11. ശ്വസനത്തിനുശേഷം പുറത്തുവിടുന്ന വായുവിലെ കാര്‍ബണ്‍ ഡൈയോക്സൈഡിന്റെ അളവ് എത്ര ശതമാനമാണ്
4 മുതല്‍ 5 വരെ
12. ശ്വസനത്തിനുശേഷം പുറത്തുവിടുന്ന വായുവിലെ നൈട്രജന്റെ അളവ് എത്ര ശതമാനമാണ്
78
13. സിപിആര്‍ എന്നതിന്റെ പൂര്‍ണരൂപം
കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷന്‍
14. ചുമയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഔഷധങ്ങള്‍ അറിയപ്പെടുന്ന പേര്
എക്സ്പെക്ടോറന്റ്
15. മനുഷ്യര്‍ ഒരു മിനിറ്റില്‍ ശരാശരി എത്ര തവണ ശ്വസിക്കുന്നു
13-17
16. മനുഷ്യന്റെ നിലനില്‍പ്പിന് അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ കുറഞ്ഞ അളവ്
6.9 ശതമാനം
17. എംഫിസിമ ബാധിക്കുന്ന അവയവം
ശ്വാസകോശം
18. ശക്തമായ ഉച്ഛ്വാസം നടത്തിയശേഷം പുറത്തുവിടാന്‍ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടുതല്‍ അളവ്
ജൈവക്ഷമത (വൈറ്റല്‍ കപ്പാസിറ്റി)