1. പദാര്‍ത്ഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള തരംഗം ഏതാണ്?
2. പ്രകാശത്തിന്റെ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
3. അന്തരീക്ഷ മര്‍ദ്ദം അളക്കുന്ന യൂണിറ്റ് ഏതാണ്?
പാസ്കല്‍
4. മഴ പെയ്യുമ്പോള്‍ മഴത്തുള്ളികള്‍ വാഹനങ്ങളുടെ ഗ്ലാസില്‍ പറ്റിപ്പിടിക്കുന്നത് ഏത് തരം ദ്രവബലത്തിന് ഉദാഹരണമാണ്?
അഡ്ഹിഷന്‍ ബലം
5. തെര്‍മോമീറ്റര്‍ അളക്കുന്ന ഭൗതിക അളവ് ഏതാണ്?
ഊഷ്മാവ്
6. ഒന്നാം ചലന സമവാക്യം ഏത്?
v= u + at
7. ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ഏതാണ്?
സമചലനം
8. വൈദ്യുത ചാര്‍ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്?
പ്ലാസ്മാവസ്ഥ
9. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന് ഉണ്ടാകുന്ന സ്ഥാനമാറ്റം ഏതാണ്?
ചലനം
10. ഒരു ന്യൂട്ടന് എത്ര ഡൈന്‍ ആണ്?
105
11. ഐസില്‍ കറിയുപ്പ് ചേര്‍ത്താല്‍ ദ്രവണാങ്കത്തിന് എന്ത് സംഭവിക്കുന്നു?
കുറയുന്നു
12. ഏറ്റവും കൂടുതല്‍ വീക്ഷണ വിസ്തൃതിയുള്ളത് ഏത് തരം ദര്‍പ്പണങ്ങള്‍ക്കാണ്?
കോണ്‍വെക്സ്
13. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെങ്കില്‍ ആ വസ്തുവിന്റെ ചലനം?
സമത്വരണം
14. ഒരു ദ്വീതീയ മഴവില്ലില്‍ വയലറ്റ് നിറത്തിന്റെ വ്യതിയാന കോണ്‍ എത്ര?
54.2 ഡിഗ്രി
15. അപവര്‍ത്തനം എന്ന പ്രതിഭാസത്തില്‍ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത്?
ആവൃത്തി
16. 100 ഡിഗ്രി സെല്‍ഷ്യസ് എന്നത് എത്ര ഫാരന്‍ഹീറ്റാണ്?
212 ഡിഗ്രി ഫാരന്‍ഹീറ്റ്
17. ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊര്‍ജ്ജം എന്താണ്?
നെഗറ്റീവ്
18. ഒരു വസ്തുവില്‍ ഭൂമി പ്രയോഗിക്കുന്ന ആകര്‍ഷണബലം ആണ്?
ഭാരം
19. മനുഷ്യന്റെ ചെവിക്ക് വേദനയുണ്ടാകുന്ന സ്വരത്തിന്റെ ഉച്ഛത എത്ര ഡെസിബെല്ലില്‍ കൂടുതലാണ്?
120
20. ഒരു കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവല്‍ക്കരിക്കപ്പെടാനുള്ള കാന്തികവസ്തുക്കലുടെ കഴിവ് അറിയപ്പെടുന്ന പേര്?
വശഗത
21. ഒരു ബഹിരാകാശ സഞ്ചാരി കാണുന്ന ആകാശത്തിന്റെ നിറം ഏത്?
കറുപ്പ്