1. ഇന്ത്യന്‍ വ്യോമസേന ആരംഭിച്ച ആദ്യത്തെ ഹെലികോപ്റ്റര്‍ ഡ്രോപ്സ് ഡ്രോണ്‍ പദ്ധതി ഏത്?
വായുബാണ്
2. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനം ഏത്?
കേരളം
3. 2026 മാര്‍ച്ചില്‍ ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി (BHIM) ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം ആരാണ്?
എം എസ് ധോണി
4. ഏത് രാജ്യമാണ് നിലവിലെ പ്രസിഡന്റിന്റെ ഒപ്പുള്ള കറന്‍സി പുറത്തിറക്കാന്‍ തീരുമാനിച്ചത്?
യുഎസ്എ
5. നാഷണല്‍ ഡെന്റല്‍ കമ്മീഷന്റെ പ്രഥമ ചെയര്‍മാനായി നിയമിതായത് ആരാണ്?
ഡോ സഞ്ജയ് തിവാരി
6. 2025-ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം?
ആറ്
7. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദ്യ കാര്‍ബണ്‍ ക്രഡിറ്റ് മാര്‍ക്കറ്റ് ആരംഭിച്ച രാജ്യമേത്?
ഇന്ത്യ
8. 2026-ലെ ജി-7 ഉച്ചകോടി വേദി എവിടെ?
ഇവിയന് ലെസ് ബെയ്ന്‍സ്, ഫ്രാന്‍സ്
9. ദേശീയ പിന്നാക്ക കമ്മീഷന് ചെയര്‍പേഴ്സണ്‍ ആരാണ്?
സ്വാധി നിരഞ്ജന് ജ്യോതി
10. കൈലാസ് സത്യാര്‍ത്ഥിയുടെ പുതിയ പുസ്തകമേത്?
കരുണ ദി പവര്‍ ഓഫ് കംപാഷന്‍
11. ഉള്ളറകള്‍ തുറക്കുമ്പോള്‍ എന്ന നോവല്‍ രചിച്ചത് ആരാണ്?
അഡ്വക്കേറ്റ് രാംകുമാര്‍
12. മാതംഗലീല ആരുടെ പുതിയ നോവലാണ്?
സന്തോഷ് ഏച്ചിക്കാനം
13. 2025-ലെ സരസ്വതി സമ്മാന്‍ ലഭിച്ച ഹരപര്ബന്തി കഥ എന്ന നോവലിന്റെ രചയിതാവ്?
രാംകുമാര്‍ മുഖോപാധ്യായ
14. വൈക്കം ചന്ദ്രശേഖരന് നായര്‍ പുരസ്കാരം നേടിയ “ഊരുക്കു പോകലാം കണ്ണേ” എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആരാണ്?
ഡോ ഷീജവക്കം
15. യുഎസിലെ നാഷണല്‍ ബുക്സ് ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്കാരം നേടിയ മദര്‍ മേരി കംസ് ടു മീ എന്ന പുസ്തകം എഴുതിയത് ആരാണ്?
അരുന്ധതി റോയി
16. വനിതാ പോള്‍വോള്‍ട്ടില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച തമിഴ്നാട് താരം ആരാണ്?
ഭരണിക ഇളങ്കോവന്
17. ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രീ കാറോട്ട മത്സരത്തില്‍ പോള്‍ പൊസിഷനിലെത്തിയ പ്രായം കുറഞ്ഞ താരം ആരാണ്?
ആന്ദ്രെ കിമി അന്റോണെല്ലി (19)
18. പോള്‍വോള്‍ട്ടില്‍ 6.31 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച സ്വീഡിഷ് ഇതിഹാസം ആരാണ്?
അര്‍മാന്‍ഡ് ഡ്യൂപ്ലാന്റിസ്
19. 2028-ലെ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ഭുവനേശ്വര്‍, ഒഡീഷ
20. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ പ്രായം കുറഞ്ഞ ഗോള്‍കീപ്പറെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ആരാണ്?
മാക്സ് ഡൗമാന് (16 വര്‍ഷം 73 ദിവസം)
21. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കപ്പില്‍ ചാമ്പ്യന്മാരായത് ആരാണ്?
മാഞ്ചെസ്റ്റര്‍ സിറ്റി
22. ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ ജേതാക്കള്‍ ആയത് ആരെല്ലാം?
യാനിക് സിന്നര്‍ (ഇറ്റലി), ആര്യാന സബലേങ്ക (ബെലറൂസ്)
23. ഇന്ത്യന്‍ സാംസ്കാരിക വിനിമയ പുരസ്കാരം നേടിയത് ആരാണ്?
24. വയലാര്‍ സംഗീതരത്ന പുരസ്കാരം നേടിയത് ആരാണ്?
പ്രൊഫ തൃക്കരിയൂര് ആര് രാജലക്ഷ്മി
25. വിക്രം സാരാഭായ് വിജ്ഞാന് പുരസ്കാരം നേടിയത് ആരാണ്?
പ്രഥമ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ
26. ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ 2025-ലെ ദേശീയ നാട്യപുരസ്കാരം നേടിയത് ആരെല്ലാം?
വി പി ധനഞ്ജയനും ശാന്താ ധനഞ്ജയനും
27. യുകെയുടെ ഓണററി നൈറ്റ് ഹുഡ് ബഹുമതി നേടിയത് ആരാണ്?
ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്
28. ബോധിച്ചിത്ത പുരസ്കാരം നേടിയത് ആരാണ്?
എസ് ജോര്‍ജ് കുട്ടി
29. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷര പുരസ്കാരം നേടിയ തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതിയുടെ രചയിതാവ് ആരാണ്?
യു കെ കുമാരന്
30. കുമാരനാശാന് ദേശീയ കവി പുരസ്കാരം നേടിയത് ആരാണ്?
സീതാകാന്ത മഹാപത്ര (ഒറിയ കവി)
31. കുമാരനാശാന് മലയാള കവി പുരസ്കാരം നേടിയത് ആരാണ്?
സച്ചിദാനന്ദന്
32. കൊളിബിയോപ്സിസ് ബ്രൂണിഗലേര എന്നത് പുതിയ ഇനം _ ആണ്?
കൂണ്
33. കൃഷിയിടത്തിന് സമീപമെത്തുന്ന വന്യജീവികളെ ശബ്ദമുണ്ടാക്കി തുരത്താന്‍ സംസ്ഥാന വനംവകുപ്പ് തയ്യാറാക്കിയ നിര്‍മ്മിതബുദ്ധി അഷ്ഠിത സംവിധാനം ഏത്?
ഫാംഗാര്‍ഡ്
34. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്ഡന് ഉദ്ഘാടനം ചെയ്തത് എവിടെ?
ശ്രീനഗറില്‍
35. ഇന്ത്യയില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനും അവയുടെ ഉപയോഗം വര്‍ധിപ്പിക്കാനുമായി ആവിഷ്കരിച്ച പദ്ധതി ഏത്?
മിഷന് ഡ്രോണ്‍ ശക്തി
36. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത്?
ഓപ്പറേഷന് സൈ-ഹണ്ട്
37. ഇന്ത്യയില്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ ആദ്യത്തെ റിങ് മെട്രോ നിലവില്‍ വരുന്നത് എവിടെ?
ഡല്‍ഹി മെട്രോയില്‍
38. ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി ഏത്?
പ്രോജക്ട് ഗംഗ
39. 86 ശതമാനം സ്കൂളുകളും പുകയിലമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ആദ്യം സംസ്ഥാനം ഏത്?
മേഘാലയ
40. സര്‍ക്കാര്‍ ബസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനം ഏത്?
ആന്ധ്രാപ്രദേശ്
41. 2026-ലെ ലോക സന്തോഷ സൂചികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം?
116
42. വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യമൈക്രോ ആല്‍ഗെ എയര്ടവര് സ്ഥാപിച്ചത് എവിടെ?
ഡല്‍ഹി
43. 2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മേതില്‍ രാധാകൃഷ്ണന്
44. മലയാളത്തില്‍നിന്നും 2025-ലെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം നേടിയ കൃതി ഏത്?
മായാമനുഷ്യര്‍ (കര്‍ത്താവ്- എന്‍ പ്രഭാകരന്)
45. 2025-ലെ 60-ാമത് ജ്ഞാനപീഠം പുരസ്കാരം നേടിയത് ആരാണ്?
ആര് വൈരമുത്തു
46. ഇന്ത്യയിലെ ആദ്യത്തെ നിഷ്ക്രിയ ദയാവധത്തിന് വിധേയനായ വ്യക്തി ആരാണ്?
ഹരീഷ് റാണ
47. ഇന്ത്യയില്‍ ഒരു ആണവ നിലയത്തിന്റെ മേധാവിയാകുന്ന ആദ്യ വനിത ആരാണ്?
ആര് എം നാച്ചമ്മൈ
48. ആര് എം നാച്ചമ്മെ ഏത് ആണവ നിലയത്തിന്റെ മേധാവി ആണ്?
കര്‍ണാടകയിലെ കൈഗ
49. ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആരാണ്?
വിക്രം ദൊരൈസ്വാമി
50. നേപ്പാളിന്റെ 47-ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ്?
ബലേന്ദ്രഷാ
51. സംസ്ഥാനത്തും കേന്ദ്രത്തിലുമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് കൂടുതല്‍കാലം നേതൃത്വം നല്‍കിയെന്ന റെക്കോര്‍ഡിന് ഉടമയായ വ്യക്തി ആരാണ്?
നരേന്ദ്രമോദി
52. 2027-ലെ സെന്‍സസിന്റെ ഭാഗ്യചിഹ്നങ്ങള്‍ ഏതെല്ലാം?
പ്രഗതി, വികാസ്
53. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനും കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്റെ കീഴില്‍ ആരംഭിക്കുന്ന പദ്ധതിയേത്?
സുശക്തി മിഷന്
54. പ്രഥമ ഖേലോ ഇന്ത്യ ട്രൈബല്‍ ഗെയിംസ് വേദി എവിടെ?
ഛത്തീസ്ഗഢ്
55. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ചാമ്പ്യന്‍ ഫോര്‍ റോഡ് സേഫ്റ്റി ആയി നിയോഗിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?
സചിന് ടെണ്ടുല്‍ക്കര്‍
56. കായികരംഗത്തെ പ്രശസ്ത പുരസ്കാരമായ ലോറസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ ടീമേത്?
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം
57. 2025-2026 സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീമേത്?
ജമ്മുകശ്മീര്‍
58. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ബാറ്റര്‍ ആരാണ്?
ഫിന് അലന്, ന്യൂസിലാന്‍ഡ്
59. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (24 എണ്ണം) എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാരാണ്?
സഞ്ജു സാംസണ്
60. 2026-ലെ പത്താമത് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ടീമേത്?
ഇന്ത്യ
61. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാത ഏത്?
കോഴിക്കോട്- വയനാട് തുരങ്കപാത
62. വംശനാശഭീഷണി നേരിടുന്ന ബ്ലൂമോര്ഫ് എന്ന ധ്രുവക്കുറുക്കനെ ഐസ് ലാന്‍ഡില്‍ കണ്ടെത്തിയ മലയാളി ഫോട്ടോഗ്രാഫര്‍ ആരാണ്?
ഹരികുമാര്‍
63. പൊതു ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ വൈദ്യുത ശേഖരണ പദ്ധതി ഏത്?
പെരിഞ്ഞനം
64. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?
കെ ജി സനല്‍കുമാര്‍
65. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരാണ്?
മുജ്താബ ഖാംനയി
66. അപൂര്‍വരോഗം ബാധിച്ചവര്‍ക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയേത്?
കെയര്‍
67. സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായത് ആരാണ്?
ഷാജി രാഘവന്
68. നെതര്‍ലന്‍ഡ്സിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
റോബ് ജെറ്റന്‍
69. നീതി ആയോഗിന്റെ ഇടക്കാല സിഇഒ ആയി നിയമിതയായത് ആരാണ്?
നിധി ഛിബ്ബര്‍
70. 2026-ല്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ അണക്കെട്ടേത്?
ഇടുക്കി
71. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ്?
ദീപക് ഗുപ്ത
72. കേരളത്തിലെ ആദ്യത്തെ ഉഡാന്യാത്രികഫേ നിലവില്‍വന്ന അന്താരാഷ്ട്ര വിമാനത്താവളമേത്
തിരുവനന്തപുരം
73. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്കാന് സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി ഏതാണ്?
ഏബിള്‍ പോയിന്റ് പദ്ധതി
74. ഏബിള്‍ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്ലെറ്റ് സ്ഥാപിച്ചത് എവിടെ?
കാക്കനാട്, എറണാകുളം
75. കുട്ടികളിലെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള കേരള സര്‍ക്കാര്‍ പദ്ധതിയേത്?
ഹൃദ്യം
76. കേരളത്തിലെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ നിലവില്‍ വരുന്നതെവിടെ?
വടകര, കോഴിക്കോട്
77. കേരള ജിനോം ഡേറ്റാ സെന്റര്‍ നിലവില്‍ വന്നത് എവിടെ?
തിരുവനന്തപുരം
78. പശ്ചിമബംഗാളിന്റെ ഗവര്‍ണര്‍ ആരാണ്?
ഡോ ആര് എന്‍ രവി
79. ബിഹാറിന്റെ ഗവര്‍ണര്‍ ആരാണ്?
ലെഫറ്റനന്റ് ജനറല്‍ റിട്ടയേഡ് സസ്സിദ് അതാ ഹസൈന
80. തെലങ്കാനയുടെ ഗവര്‍ണര്‍ ആരാണ്?
ശിവ് പ്രതാപ് ശുക്ല
81. മഹാരാഷ്ട്രയുടെ ഗവര്‍ണര്‍ ആരാണ്?
ജിഷ്ണുദേവ് വര്‍മ
82. നാഗാലാന്‍ഡിന്റെ ഗവര്‍ണര്‍ ആരാണ്?
നന്ദകിഷോര്‍ യാദവ്
83. ഹിമാചല്‍പ്രദേശിന്റെ ഗവര്‍ണര്‍ ആരാണ്?
കവിന്ദര്‍ ഗുപ്ത
84. ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?
ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന
85. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?
തരണ്‍ജിത് സിങ് സന്ധു