1. മനുഷ്യശരീരത്തിലെ രാസസന്ദേശവാഹകര്‍ എന്നറിയപ്പെടുന്നത്?
ഹോര്‍മോണുകള്‍
2. ഹോര്‍മോണ്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്?
ഇ എച്ച് സ്റ്റാര്‍ലിങ്
3. ഹോര്‍മോണ്‍ എന്ന പദം രൂപം കൊണ്ടത്?
ഹോര്മാവോ (ഗ്രീക്ക് വാക്ക്)
4. ഹോര്മാവോയുടെ അര്‍ത്ഥം എന്താണ്?
ഞാന്‍ ഉത്തേജിപ്പിക്കുന്നു
5. ആദ്യമായി കണ്ടെത്തിയ ഹോര്‍മോണ്‍ ഏത്?
സെക്രീറ്റിന്‍
6. ഹോര്‍മോണുകളെ സംശ്ളേഷണം ചെയ്ത് രക്തത്തിലേക്ക് നേരിട്ട് സ്രവിപ്പിക്കുന്ന ഗ്രന്ഥികള്‍ ഏത്?
അന്തസ്രാവി ഗ്രന്ഥികള്‍
7. അന്തസ്രാവി ഗ്രന്ഥികളുടെ മറ്റൊരു പേരെന്ത്?
നാളീരഹിത ഗ്രന്ഥികള്‍
8. അന്തസ്രാവി ഗ്രന്ഥികളെ കുറിച്ചും അവ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകളെക്കുറിച്ചുമുള്ള പഠനം ഏത്?
എന്‍ഡോക്രൈനോളജി
9. എന്‍ഡോക്രൈനോളജിയുടെ പിതാവെന്നറിയപ്പെടുന്നത് ആരാണ്?
റ്റി അഡിസന്‍
10. അന്തസ്രാവി ഗ്രന്ഥികളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ വ്യക്തി ആരാണ്?
അര്‍നോള്‍ഡ് ബര്‍ത്ത് ഹോള്‍ഡ്
11. നാളികള്‍ വഴി ശരീരോപരിതലത്തിലേയ്ക്കോ ആന്തരിക അവയവങ്ങളിലേയ്ക്കോ സ്രവങ്ങളെ എത്തിക്കുന്ന ഗ്രന്ഥികള്‍ ഏവ?
ബഹിര്‍സ്രാവി ഗ്രന്ഥികള്‍
12. ബഹിര്‍സ്രാവി ഗ്രന്ഥികള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
ഉമിനീര് ഗ്രന്ഥികള്‍, സ്വേദഗ്രന്ഥികള്‍, കരള്‍, കണ്ണുനീര് ഗ്രന്ഥികള്‍
13. ബഹിര്‍സ്രാവി ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന സ്രവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
എന്‍സൈമുകള്‍, വിയര്‍പ്പ്, ഉമിനീര്, പാല്, കണ്ണുനീര്
14. വായില്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കുന്ന ബഹിര്‍സ്രാവി ഗ്രന്ഥി ഏതാണ്?
ഉമിനീര് ഗ്രന്ഥികള്‍
15. ചെവിക്ക് മുന്നിലും താഴെയുമായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഉമിനീര് ഗ്രന്ഥി ഏതാണ്?
പരോട്ടിഡ് ഗ്രന്ഥികള്‍
16. താടിയെല്ലിന് താഴെയായി കാണപ്പെടുന്ന ഉമിനിര് ഗ്രന്ഥി ഏത്?
സബ്മാന്‍ഡിബുലാര്‍ ഗ്രന്ഥികള്‍
17. നാവിനടിയില്‍ സ്ഥിതി ചെയ്യുന്ന ഉമിനീര് ഗ്രന്ഥി ഏത്?
സബ് ലിംഗ്വല്‍ ഗ്രന്ഥികള്‍
18. ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്ന ചര്‍മ്മത്തിലെ ഗ്രന്ഥികള്‍ ഏത്?
സ്വേദഗ്രന്ഥികള്‍
19. കണ്ണുകള്‍ക്ക് ആവശ്യമായ ഈര്‍പ്പം നല്കുവാനും അവയെ സംരക്ഷിക്കുവാനും വൃത്തിയാക്കുവാനും കണ്ണുനീര് ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ ഏത്?
ലാക്രിമല്‍ ഗ്രന്ഥികള്‍
20. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരള്‍
21. വിഷാംശം പുറന്തള്ളുക, ദഹനത്തിനാവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുക, പോഷകങ്ങള്‍ സംഭരിക്കുക, രക്തം ശുദ്ധീകരിക്കുക എന്നീ ധര്‍മ്മങ്ങള്‍ ഏത് ഗ്രന്ഥിയുടേതാണ്?
കരള്‍
22. രാസാഗ്നികളെ (എന്‍സൈമുകളെ) നാളികള്‍ വഴിയും ഹോര്‍മോണുകളെ നേരിട്ടും രക്തത്തിലേക്ക് പുറന്തള്ളുന്ന ഗ്രന്ഥികള്‍ ഏവ?
സമ്മിശ്ര ഗ്രന്ഥികള്‍
23. സമ്മിശ്ര ഗ്രന്ഥികള്‍ക്ക് ഉദാഹരണം ഏത്?
പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി)
24. മധുരഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
പാന്‍ക്രിയാസ്
25. ആമാശയത്തിന് തൊട്ടുതാഴെയായി കാണപ്പെടുന്ന സമ്മിശ്ര ഗ്രന്ഥി ഏത്?
പാന്‍ക്രിയാസ്
26. പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്ന ദഹനസരങ്ങള് ഏവ?
ട്രിപ്സിന്‍, അമൈലേസ്, ലിപേസ്
27. പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍
28. പാന്‍ക്രിയാസിന്റെ ബഹുഭൂരിഭാഗത്തും കാണപ്പെടുന്ന ഗോളാകൃതിയിലുള്ള കോശസമൂഹങ്ങളുടെ പേരെന്ത്?
അഡിനൈ
29. അഡിനൈയ്ക്കിടയിലായി അതിസൂക്ഷ്മവും കുഴലുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടില്ലാത്തതുമായി കാണപ്പെടുന്ന ഭാഗം ഏത്?
ഐലറ്റ്സ് ഓഫ് ലാങ്ങര്‍ഹാന്‍സ്
30. ഐലറ്റ്സ് ഓഫ് ലാങ്ങര്‍ ഹാന്‍സിലെ ആല്‍ഫാ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
ഗ്ലൂക്കഗോണ്‍
31. ഐലറ്റ്സ് ഓഫ് ലാങ്ങര്‍ ഹാന്‍സിലെ ബീറ്റ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
ഇന്‍സുലിന്‍
32. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഹോര്‍മോണുകള്‍ ഏവ?
ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍
33. രക്തത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോര്‍മോണ്‍ ഏത്?
ഇന്‍സുലിന്‍
34. രക്തത്തില്‍ അധികമുള്ള ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോര്‍മോണ്‍ ഏത്?
ഗ്ലൂക്കഗോണ്‍
35. വൃഷണം ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
ടെസ്റ്റോസ്റ്റിറോണ്‍
36. അണ്ഡാശയം ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏവ?
ഈസ്ട്രജനും പ്രോജസ്റ്റിറോണും
37. മാസ്റ്റര്‍ ഗ്ലാന്‍ഡ് എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
പീയുഷ ഗ്രന്ഥി (പിറ്റിയൂട്ടറി ഗ്രന്ഥി)
38. തലച്ചോറിന്റെ ചുവട്ടിലായി പയര്‍വിത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ഗ്രന്ഥിയേത്?
പീയുഷ ഗ്രന്ഥി
39. മനുഷ്യശരീരത്തിലെ എല്ലാ അന്തസ്രാവി ഗ്രന്ഥികളേയും നിയന്ത്രിക്കുന്ന ഗ്രന്ഥിയേത്?
പീയൂഷ ഗ്രന്ഥി
40. നായകഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
പീയൂഷ ഗ്രന്ഥി
41. മറ്റുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ കഴിവുള്ള ഹോര്‍മോണുകള്‍ അറിയപ്പെടുന്ന പേരെന്ത്?
ട്രോപ്പിക് ഹോര്‍മോണുകള്‍
44. രാജഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
പീയൂഷ ഗ്രന്ഥി
45. പീയൂഷ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
ടിഎസ്എച്ച് (തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍), എസിടിഎച്ച് (അഡ്രിനോകോര്‍ട്ടിക്കോട്രോപിക് ഹോര്‍മോണ്‍), ജിടിഎച്ച് (ഗൊണാഡോട്രോപിക് ഹോര്‍മോണ്‍), ജിഎച്ച് (ഗ്രോത്ത് ഹോര്‍മോണ്‍ അഥവാ സൊമാറ്റോട്രോപിക് ഹോര്‍മോണ്‍ (എസ്ടിഎച്ച്), പ്രോലാക്ടിന്‍
46. പീയൂഷഗ്രന്ഥിയുടെ മുന്‍ഭാഗം ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
ജിഎച്ച്
47. വളര്‍ച്ചാ ഘട്ടത്തില്‍ ഗ്രോത്ത് ഹോര്‍മോണിന്റെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന അവസ്ഥയേത്?
ഭീമാകാരത്വം
48. വളര്‍ച്ചാഘട്ടത്തില്‍ ഗ്രോത്ത് ഹോര്‍മോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന അവസ്ഥയേത്?
വാമനത്വം
49. വളര്ച്ചാഘട്ടത്തിനുശേഷം ഗ്രോത്ത് ഹോര്‍മോണിന്റെ അമിത ഉല്പാദനം മൂലം താടിയെല്ലിനും മോണയ്ക്കും കൈകാലുകളിലെ എല്ലുകള്‍ക്കും ക്രമാതീതമായി വളര്‍ച്ച ഉണ്ടാകുന്ന അവസ്ഥയേത്?
അക്രോമെഗലി
50. മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്ന, പീയൂഷഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
പ്രോലാക്ടിന്‍
51. പ്രായപൂര്‍ത്തിയായ ഒരാളില്‍ പീയൂഷ ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം ശരീരം മെലിയുകയും ലൈംഗിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്ന അവസ്ഥയേത്?
സിമ്മണ്ട്സ് സിന്‍ഡ്രോ
52. പിറ്റിയൂട്ടറി കഷെക്സിയ എന്നറിയപ്പെടുന്ന രോഗമേത്?
53. മനുഷ്യരിലും മൃഗങ്ങളിലും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
സൊമാറ്റോട്രോപ്പിന്‍
54. കോശങ്ങളുടെ പുനരുത്പാദനം, പേശീവളര്‍ച്ച, അസ്ഥികളുടെ വളര്‍ച്ച എന്നിവയ്ക്ക് സഹായിക്കുന്ന, പിറ്റിയൂട്ടറി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന പെപ്റ്റൈഡ് ഹോര്‍മോണ്‍ ഏത്?
സൊമാറ്റോട്രോപ്പിന്‍
55. ഗാഢനിദ്രയില്‍ ആയിരിക്കുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ഏത്?
സൊമാറ്റോട്രോപ്പിന്‍
56. കഴുത്തിന്റെ മുന്‍ഭാഗത്ത് ശ്വാസനാളത്തിന് ഇരുവശത്തുമായി കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
57. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
58. ആപ്പിള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
തൈറോയ്ഡ് ഗ്രന്ഥി
59. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് ഏത് ഹോര്‍മോണ്‍ ആണ്
പീയൂഷ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ടിഎസ്എച്ച്
60. തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
തൈറോക്സിന്‍ (ടി4), കാല്‍സിടോണിന്‍, ട്രയാഡോതൈറോണിന് (ടി3)
61. ശരീരത്തിലെ മുഴുവന്‍ ഉപാപചയപ്രവര്ത്തനങ്ങളുടേയും നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണേത്?
തൈറോക്സിന്‍
62. ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്കത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
തൈറോക്സിന്‍
63. ശരീരം വിശ്രമിക്കുന്ന അവസ്ഥയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കുറഞ്ഞ അളവിലുള്ള ഊര്‍ജ്ജം അറിയപ്പെടുന്ന പേരെന്ത്?
ബേസല്‍ മെറ്റബോളിക് റേറ്റ് (ബിഎംആര്‍)
64. ബേസല്‍ മെറ്റബോളിക് റേറ്റ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഏത്?
തൈറോക്സിന്‍ (ടി4)
65. തൈറോക്സിന്റെ ഉല്പാദനത്തിന് അത്യന്താപേക്ഷിതമായ മൂലകം ഏത്?
അയഡിന്‍
66. അയഡിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേത്?
ഗോയിറ്റര്‍
67. ശരീരത്തില്‍ തൈറോക്സിന്റെ അളവ് കൂടിയാല്‍ ഉണ്ടാകുന്ന രോഗമേത്?
ഹൈപ്പര്‍തൈറോയ്ഡിസം
68. ഹൈപ്പര്‍തൈറോയ്ഡിസത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്?
അയഡിന്‍ 131 (I-131)
69. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകളെ ഉല്പാദിപ്പിക്കാത്ത അവസ്ഥയേത്?
ഹൈപ്പോതൈറോയ്ഡിസം
70. ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന കാരണമെന്ത്?
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
71. രോഗപ്രതിരോധ കോശങ്ങള്‍ തൈറോയ്ഡ് കോശങ്ങളെ നശിപ്പിക്കുകയും തല്‍ഫലമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം കുറയുകയും ചെയ്യുന്ന വിട്ടുമാറാത്ത ഓട്ടോഇമ്മ്യൂണ്‍ രോഗം ഏത്?
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
72. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന നീര്‍ക്കെട്ട് അറിയപ്പെടുന്ന പേരെന്ത്?
തൈറോയിഡൈറ്റിസ്
73. തൈറോക്സിന്റെ കുറവ് മൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗമേത്?
ക്രെറ്റിനിസം
74. തൈറോക്സിന്റെ കുറവ് മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന രോഗമേത്?
മിക്സഡിമ
75. ഗ്രേവ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗമേത്?
എക്സോഫ്താല്‍മിക് ഗോയിറ്റര്‍
76. തൈറോക്സിന്‍ അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നത് മൂലം കണ്ണുകള്‍ പുറത്തേക്ക് തള്ളിയതായി കാണപ്പെടുന്ന അവസ്ഥ അറിയപ്പെടുന്ന പേരെന്ത്?
എക്സോഫ്താല്‍മിക് ഗോയിറ്റര്‍
77. രക്തത്തില്‍ സാധാരണ കാത്സ്യത്തിന്റെ അളവ് എത്ര?
9-11 mg/dL
78. കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന അരിമണിയുടെ വിലപ്പമുള്ള നാല് ചെറിയ ഗ്രന്ഥികള്‍ അറിയപ്പെടുന്ന പേരെന്ത്?
പാരാതൈറോയ്ഡ് ഗ്രന്ഥികള്‍
79. പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
പാരാതോര്‍മോണ്‍ (പാരാതൈറോയ്ഡ് ഹോര്‍മോണ്‍)
80. ശരീരത്തില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
പാരാതോര്‍മോണ്‍
81. എല്ലുകളില്‍നിന്നും കാത്സ്യം പുറപ്പെടുവിക്കാനും വൃക്കകളിലൂടെ കാത്സ്യം പുനരാഗിരണം ചെയ്യാനും സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
പാരാതോര്‍മോണ്‍
82. രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
കാല്‍സിടോണിന്‍, പാരാതോര്‍മോണ്‍
83. ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന, തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
കാല്‍സിടോണിന്‍
84. ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് കൂടിയാല്‍ അത് എല്ലുകളും പല്ലുകളിലും സംഭരിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
കാല്‍സിടോണിന്‍
85. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്കാന് സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
കാല്‍സിടോണിന്‍
86. രക്തത്തില്‍ കാത്സ്യത്തന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
കാല്‍സിടോണിന്‍
87. രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
പാരാതോര്‍മോണ്‍
88. പാരാതോര്‍മോണിന്റെ കുറവ് മൂലം പേശികളെ ബാധിക്കുന്ന രോഗം ഏത്?
ടെറ്റനി
89. വൃക്കയുടെ മുകളില്‍ തൊപ്പിപോലെ കാണപ്പെടുന്ന ഗ്രന്ഥി ഏതാണ്?
അഡ്രിനല്‍ ഗ്രന്ഥി
90. അടിയന്തര ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
അഡ്രിനല്‍ ഗ്രന്ഥി
91. അഡ്രിനല്‍ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍, ആന്‍ഡ്രജന്‍, ഈസ്ട്രജന്
92. അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടക്സ് ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ അറിയപ്പെടുന്ന പേരെന്ത്?
കോര്ട്ടിക്കോസ്റ്റിറോയ്ഡുകള്
93. അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടക്സ് ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഏതെല്ലാം?
കോര്‍ട്ടിസോള്‍, അള്‍ഡോസ്റ്റിറോണ്‍
94. അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടക്സ് ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോകോര്ട്ടികോയ്ഡിന് ഉദാഹരണം ഏത്?
കോര്‍ട്ടിസോള്‍
95. രക്തത്തില്‍ ജലത്തിന്റേയും ലവണങ്ങളുടേയും അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
അള്‍ഡോസ്റ്റിറോണ്‍
96. ശരീരത്തില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
അള്‍ഡോസ്റ്റിറോണ്‍
97. അഡ്രിനല്‍ ഗ്രന്ഥിയുടെ മെഡുല ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ അറിയപ്പെടുന്നത്?
കാറ്റിക്കോളാമിനുകള്
98. അഡ്രിനല്‍ ഗ്രന്ഥിയുടെ മെഡലു ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
അഡ്രിനാലിന്‍, നോര് അഡ്രിനാലിന്‍
99. സര്‍ജിക്കല്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് ആരാണ്?
നോര് അഡ്രിനാലിന്‍
100. ഭയം ഉണ്ടാകുന്ന അവസരത്തില്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്?
അഡ്രിനാലിന്‍
101. അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ഏത്?
അഡ്രിനാലിന്‍
102. സ്ത്രീകളിലെ രണ്ട് പ്രധാനപ്പെട്ട ലൈംഗിക ഹോര്‍മോണുകള്‍ ഏവ?
ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍
103. സ്ത്രീകളിലെ ലൈംഗിക വളര്‍ച്ച, അണ്ഡോല്പാദനം, ആര്‍ത്തവ ചക്രം എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഏത്?
ഈസ്ട്രജന്
104. ഭ്രൂണം ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്?
പ്രൊജസ്ട്രോണ്‍
105. പ്രൊജസ്ട്രോണ്‍ ഉല്പാദിപ്പിക്കുന്നത്?
അണ്ഡാശയം
106. അഡ്രിനല്‍ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന പുരുഷ ലൈംഗിക ഹോര്‍മോണ്‍ ഏത്?
ആന്‍ഡ്രജന്‍
107. വൃഷണങ്ങള്‍ ഉല്പാദിപ്പിക്കുന്ന പുരുഷ ലൈംഗിക ഹോര്‍മോണ്‍ ഏത്?
ടെസ്റ്റോസ്റ്റിറോണ്‍
108. പുരുഷന്മാരിലെ ലൈംഗിക വളര്‍ച്ച, രോമവളര്‍ച്ച, ശബ്ദവ്യത്യാസം എന്നിവ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണ്‍ ഏത്?
ടെസ്റ്റോസ്റ്റിറോണ്‍