1. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും വ്യവസ്ഥാപിതമായ രീതിയില്‍ എഴുതി തയ്യാറാക്കി പുസ്തകരൂപത്തില്‍ ക്രോഡീകരിച്ചിരിച്ചിരിക്കുന്ന ലിഖിത ഭരണഘടനയ്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍ (യുഎസ്എ)
2. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
യുണൈറ്റഡ് കിങ്ഡം (യുകെ), ന്യൂസിലാന്‍ഡ്
3. മാറ്റം വരുത്തുന്നതിന് (ഭേദഗതി) കര്‍ക്കശമായ നടപടിക്രമങ്ങള്‍ ആവശ്യമുള്ള ഭരണഘടനയ്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
അമേരിക്കന്‍ ഐക്യനാടുകള്‍, ഓസ്ട്രേലിയ
4. എളുപ്പത്തില്‍ മാറ്റം വരുത്താന്‍ (ഭേദഗതി) കഴിയുന്ന ഭരണഘടനയ്ക്ക് ഉദാഹരണങ്ങള്‍?
യുണൈറ്റഡ് കിങ്ഡം, ന്യൂസിലാന്‍ഡ്
5. ഭരണഘടനാ നിര്മ്മാണസഭയുടെയോ കൗണ്‍സിലിന്റെയോ രൂപീകരണശേഷം എഴുതി തയ്യാറാക്കി പ്രാബല്യത്തില്‍ വരുത്തിയ ഭരണഘടനയ്ക്ക് ഉദാഹരണം?
അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്ത്യ
6. കരാറുകള്‍, വിധി ന്യായങ്ങള്‍, നിയമങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നീ രൂപത്തിലുള്ള വ്യവസ്ഥകളും വഴക്കങ്ങളും അടങ്ങുന്ന ക്രമേണയുള്ള മാറ്റങ്ങളുടെ ഫലമായി രൂപപ്പെട്ട ഭരണഘടനയ്ക്ക് ഉദാഹരണം?
യുണൈറ്റഡ് കിങ്ഡം, കാനഡ
7. ലോകത്തിലെ ഏറ്റവും വലുതും എഴുതപ്പെട്ടതുമായ ഭരണഘടന ഏത് രാജ്യത്തിന്റേത് ആണ്?
ഇന്ത്യ
8. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാര്യങ്ങളില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സഹായിച്ച നിയമങ്ങള്‍ ഏവ?
ഇന്ത്യന്‍ കൗണ്സില്ക് ആക്ടുകള്‍
9. ഇന്ത്യയ്ക്ക് പൂര്‍ണമായ സ്വയംഭരണ അധികാരം നല്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയിലേക്ക് അയച്ച മിഷന് ഏത്?
ക്യാബിനറ്റ് മിഷന്
10. ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി ഭരണഘടാന നിര്‍മ്മാണ സഭ നിലവില്‍ വന്ന വര്‍ഷമേത്?
1946
11. ഭരണഘടനാ നിര്‍മ്മാണസഭയുടെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍
ഡോ രാജേന്ദ്ര പ്രസാദ്
12. ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്മാന് ആരാണ്?
ഡോ ബി ആര് അംബേദ്കര്‍
13. ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകാരം നല്‍കിയത് എന്നാണ്?
1949 നവംബര്‍ 26
14. ഭരണഘടനാ ദിനം എന്നാണ്?
നവംബര്‍ 26
15. ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്നത് എന്നാണ്?
1950 ജനുവരി 26
16. ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായത് എന്നാണ്?
1950 ജനുവരി 26
17. ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള തിയതി?
1949 നവംബര്‍ 26
18. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനുപകരം പരമാധികാര സ്ഥിതിസമത്വം മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന് ചേര്‍ത്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
1976-ലെ 42-ാം ഭേദഗതി
19. ആമുഖത്തില്‍ രാഷ്ട്രത്തിന്റെ ഐക്യം എന്നതിനുപകരം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്ന് ചേര്‍ത്ത ഭരണഘടനാ ഭേദഗതി?
1976-ലെ 42-ാം ഭേദഗതി
20. ഇന്ത്യന്‍ ഭരണഘടന: അടിസ്ഥാന ലക്ഷ്യങ്ങള്‍ ഏതെല്ലാം?
പരമാധികാരം, സ്ഥിതിസമത്വം, മതേതരത്വം, ജനാധിപത്യം, റിപ്പബ്ലിക്
21. ഇന്ത്യ റിപ്പബ്ലിക്കായി മാറുംവരെ പിന്തുടര്‍ന്ന ബ്രിട്ടീഷുകാര്‍ പാസാക്കിയ നിയമസംഹിത ഏത്?
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്-1935
22. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരു നിയമസംഹിത വേണമെന്ന് നിര്‍ദ്ദേശിച്ച മിഷന് ഏത്?
ക്യാബിനറ്റ് മിഷന് (1946)
23. എത്ര കാലയളവ് കൊണ്ടാണ് ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടന നിര്‍മ്മിച്ചത്?
2 വര്‍ഷം 11 മാസം 17 ദിവസം
24. ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന തിയതി?
1946 ഡിസംബര്‍ 9
25. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി ഡോ ബി ആര് അംബേദ്കര്‍ എത്ര രാജ്യങ്ങളുടെ ഭരണഘടനകള്‍ വിശദമായി പഠിച്ചു?
അറുപതോളം
26. ഇന്ത്യയിലെ ഏതെല്ലാം ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് വിദേശ ഭരണഘടനകളിലെ ആശയങ്ങളെ നാം സ്വീകരിച്ചത്?
വൈവിധ്യം, ചരിത്ര പാരപമ്പര്യം, സംസ്കാരം
27. 1950 ജനുവരി 26-ന് നിലവില്‍ വന്ന ഭരണഘടനയില്‍ എത്ര ഭാഗങ്ങളും എത്ര അനുഛേദങ്ങളും എത്ര പട്ടികകളും ഉണ്ടായിരുന്നു?
22 ഭാഗങ്ങളും 395 അനുഛേദങ്ങളും 8 പട്ടികകളും
28. നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന നിയമസംഹിത?
ഭരണഘടന
29. ഏത് വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതൊരു നിയമവും നിര്‍മ്മിക്കാന്‍ കഴിയൂ?
ഭരണഘടന
30. പൗരാവകാശത്തിന്റെ കാവലാള്‍ ഏതാണ്?
ഭരണഘടന
31. എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഇന്ത്യന്‍ ഭരണഘടനയിലെ പട്ടികകളുടെ എണ്ണം 9 ആയി വര്‍ദ്ധിച്ചത്?
1951-ലെ ഒന്നാം ഭേദഗതി
32. ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം, അഖണ്ഡത എന്നിവ കൂട്ടിച്ചേര്‍ത്ത ഭേദഗതി ഏത്?
1976-ലെ 42-ാം ഭേദഗതി
33. സ്വത്തവകാശം മൗലികാവകാശം അല്ലാതാക്കിയ ഭേദഗതിയേത്?
1978-ലെ 44-ാം ഭേദഗതി
34. ഏതെല്ലാം ഭേദഗതികളെ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തീരാജ് നഗരപാലിക നിയമം പാസാക്കിയത്?
1992-ലെ 73, 74 ഭേദഗതികള്‍
35. വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭേദഗതി പ്രകാരം ആണ്?
2002-ലെ 86-ാം ഭേദഗതി
36. ചരക്കുസേവന നികുതി നിലവില്‍വന്നത് ഏത് ഭേദഗതി പ്രകാരം ആണ്?
2016-ലെ 101-ാം ഭേദഗതി
37. മാറുന്ന സാമൂഹികാവശ്യങ്ങള്‍ പരിഗണിച്ച് ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയ ഏത്?
ഭരണഘടനാ ഭേദഗതി
38. 368-ാം വകുപ്പ് പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആര്‍ക്കാണ്?
പാര്‍ലമെന്റിന്
39. ഭരണഘടനയുടെ ______ ഭേദഗതി ചെയ്യാന്‍ പാടില്ല.
അടിസ്ഥാനഘടന
40. ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ച കേസ് ഏത്?
കേശവാനന്ദഭരതി vs കേരള സര്‍ക്കാര്‍
41. വിദ്യാഭ്യാസം മൗലികാവകാശം എന്ന വ്യവസ്ഥ ഭരണഘടനയുടെ ഏത് വകുപ്പില്‍ ഉള്‍പ്പെടുന്നു?
21 (A)
42. 86-ാം ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസ അവകാശ നിയമം 2009 പാര്‍ലമെന്റ് പാസാക്കിയ വര്‍ഷമേത്?
2009 ആഗസ്റ്റ് 4
43. 6 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നിയമമേത്?
വിദ്യാഭ്യാസ അവകാശ നിയമം 2009
44. വിദ്യാഭ്യാസ അവകാശ നിയമം 2009 നിലവില്‍ വന്ന വര്‍ഷമേത്?
2010 ഏപ്രില്‍
45. ചെറുഭരണഘടന എന്ന് വിളിക്കുന്ന ഭേദഗതി ഏത്?
1976-ലെ 42-ാം ഭേദഗതി
46. ഭരണഘടനാ നിര്‍മ്മാണസഭ നിലവില്‍ വന്നത് എന്നാണ്?
1946 ഡിസംബര്‍ 6
47. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എത്ര പ്രധാന ഉപസമിതികളുടെ അധ്യക്ഷനായിരുന്നു?
മൂന്ന്
48. ഭരണഘടനാ നിര്‍മ്മാണസഭാ രൂപീകരണ വേളയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
389
49. 1947-ല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭരണഘടനാ നിര്‍മ്മാണസഭാ എത്ര അംഗങ്ങളായി പുനസംഘടിപ്പിച്ചു?
299
50. സാര്‍വത്രികമായി മനുഷ്യന്റെ അഭിമാനത്തേയും വ്യക്തിത്വത്തേയും സംരക്ഷിക്കുന്ന അവകാശങ്ങള്‍ ഏത്?
മനുഷ്യാവകാശങ്ങള്‍
51. പൗരാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും പരാമര്‍ശിക്കുന്ന ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക രേഖ ഏത്?
മാഗ്നാകാര്‍ട്ട 1215
52. മാഗ്നാകാര്‍ട്ട എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
വലിയപ്രമാണം
53. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ സ്വാധീനിച്ച ഘടകങ്ങള്‍ ഏതെല്ലാം?
കോളനി ഭരണകാലത്ത് അനുഭവിച്ച അവകാശനിഷേധങ്ങള്‍, ലോകസാഹചര്യങ്ങള്‍
54. ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് ഭാഗത്തിലാണ് മൗലികാവകാശങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്?
ഭാഗം III
55. മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പുവരുത്തുന്നതും ഏതാണ്?
ഭരണഘടന
56. ഇന്ത്യയില്‍ എല്ലാവര്ക്കും നിയമത്തിനുമുന്നില്‍ തുല്യതയും തുല്യനിയമസംരക്ഷണവും ഉറപ്പവരുത്തുന്ന അവകാശം ഏത്?
സമത്വത്തിനുള്ള അവകാശം
57. സമത്വത്തിനുള്ള അവകാശ പ്രകാരം ഏതിന്റെയെല്ലാം അടിസ്ഥാനത്തിലെ വിവേചനങ്ങള്‍ പാടില്ല?
മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം
58. പൊതുജോലികളിലെ അവസരസമത്വവും തൊട്ടുകൂടായ്മ നിരോധനവും സ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കലും ഉറപ്പാക്കുന്നത് ഏത് അവകാശമാണ്?
സമത്വത്തിനുള്ള അവകാശം
59. ഭരണഘടനയുടെ ഏത് മുതല്‍ ഏത് വരെയുള്ള അനുഛേദങ്ങളിലാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശവും യുക്തിസഹമായ നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്?
19 മുതല്‍ 22 വരെ
60. വിദ്യാഭ്യാസത്തിനുള്ള അവകാശം, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം തുടങ്ങിയ അവകാശങ്ങള്‍ പ്രതിപാദിക്കുന്ന അനുച്ഛേദങ്ങള്‍ ഏതെല്ലാം?
20 മുതല്‍ 22 വരെ
61. ഏതെല്ലാം സാഹചര്യങ്ങളിലാണ് മൗലിക സ്വാതന്ത്ര്യങ്ങള്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നത്?
രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷിതത്വം
62. അടിമത്തം, മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലി, ബാലവേല തുടങ്ങിയവ ഇല്ലാതാക്കി സുരക്ഷിതജീവിതം ഉറപ്പുനല്‍കുന്ന അവകാശം ഏത്?
ചൂഷണത്തിനെതിരായ അവകാശം
63. എല്ലാ അടിമജോലികളേയും മനുഷ്യക്കച്ചവടത്തേയും നിരോധിക്കുകയും കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന അനുഛേദം ഏത്?
അനുഛേദം 23
64. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഖനികളിലോ വ്യവസായശാലകളിലോ മറ്റ് അപകടമേഖലകളിലോ ജോലി ചെയ്യിക്കുന്നത് നിരോധിക്കുന്ന ഭരണഘടനാ അനുഛേദം ഏത്?
അനുഛേദം 24
65. ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും സ്വീകാര്യമായ മതം അനുവര്‍ത്തിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയും തുല്യസംരക്ഷണവും ഉറപ്പുനല്‍കുന്ന അവകാശം ഏത്?
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
66. മതസ്വാതന്ത്ര്യം എന്തിന്റെയെല്ലാം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്?
പൊതുക്രമം, ആരോഗ്യം, ധാര്‍മ്മികത
67. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അവരുടെ സംസ്കാരവും ഭാഷയും ലിപിയും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള മാര്‍ഗമായി നിലകൊള്ളുന്ന അവകാശങ്ങള്‍ ഏത്?
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
68. മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ അവകാശം ഏത്?
ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം
69. മൗലികാവകാശങ്ങളില്‍ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനസ്ഥാപിച്ച് കിട്ടുന്നതിനായി സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാന്‍ പൗരന് അവസരം നല്കുന്ന അവകാശം ഏത്?
ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം
70. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കായി ഏത് അനുഛേദപ്രകാരം സുപ്രീംകോടതിയെ സമീപിക്കാം?
അനുഛേദം 32
71. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കായി ഏത് അനുഛേദപ്രകാരം ഹൈക്കോടതിയെ സമീപിക്കാം?
അനുഛേദം 226
72. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഏത്?
റിട്ടുകള്‍
73. ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ ബി ആര് അംബേദ്കര്‍ വിശേഷിപ്പിച്ച അവകാശം ഏത്?
ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
74. എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തിക്കൊണ്ട് ക്ഷേമരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യമുള്ളത് ഏതിനാണ്?
രാഷ്ട്രനയത്തിന്റെ നിര്‍ദ്ദേശകതത്വങ്ങള്‍
75. സര്‍ക്കാരുകള്‍ നയങ്ങളും പരിപാടികളും ആവിഷ്കരിക്കുമ്പോള്‍ പരിഗണിക്കേണ്ടത് ഏതിനെയാണ്?
നിര്‍ദ്ദേശകതത്വങ്ങള്‍
76. ഭരണഘടനയില്‍ നിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഗം ഏത്?
ഭാഗം IV
77. ഭരണഘടനയില്‍ നിര്‍ദ്ദേശകതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുച്ഛേദങ്ങള്‍ ഏതെല്ലാം?
അനുഛേദം 36 മുതല്‍ 51 വരെ
78. രാഷ്ട്രനയത്തിന്റെ നിര്ദ്ദേശകത്വങ്ങളെ ഏതെല്ലാമായി തരംതിരിക്കുന്നു?
ഉദാര ആശയങ്ങള്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍, ഗാന്ധിയന്‍ ആശയങ്ങള്‍
79. രാഷ്ട്രനയത്തിന്റെ നിര്‍ദ്ദേശകതത്വങ്ങള്‍ സമൂഹജീവിതത്തിന്റെ ഏതെല്ലാം തലങ്ങളെ സ്പര്‍ശിക്കുന്നു
സാമൂഹിക-സാമ്പത്തിക നീതി, ജനക്ഷേമം
80. ഇന്ത്യന്‍ ഭരണഘടനയില്‍ ഗവണ്മെന്റിന്റെ അധികാരങ്ങള്‍ക്ക് പരിധി നിര്‍ണ്ണയിക്കുന്നത് ഏത്?
മൗലികാവകാശങ്ങള്‍
81. ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുകയെന്ന ഗാന്ധിയന്‍ ആശയം നടപ്പിലാക്കിയ നിയമം ഏത്?
1993-ലെ പഞ്ചായത്തീരാജ്- നഗരപാലിക നിയമം
82. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ നടപ്പിലാക്കിയ മാര്‍ഗനിര്‍ദ്ദേശകതത്വം ഏത്?
സൗജന്യവിദ്യാഭ്യാസം
83. കോടതി വഴി പുനസ്ഥാപിക്കാന്‍ സാധിക്കുന്നത് ഏത്
മൗലികാവകാശങ്ങള്‍
84. നടപ്പില്‍ വരുത്തുന്നതിനായി കോടതിയെ സമീപിക്കാന്‍ കഴിയില്ലാത്തത് ഏത്?
നിര്‍ദ്ദേശകതത്വങ്ങള്‍
85. ഓരോരുത്തരും ഓര്‍ക്കേണ്ടത് ഞാനൊരു ഇന്ത്യക്കാരനായിരിക്കുമ്പോള് തന്നെ എനിക്ക് എല്ലാ അവകാശങ്ങളോടൊപ്പം നിയതമായ ചുമതലകളും ഉണ്ടെന്നാണ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍
86. പൗരരുടെ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 1976-ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഏത്?
സര്‍ദാര്‍ സ്വരണ്‍സിങ് കമ്മിറ്റി
87. മൗലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി
1976-ലെ 42-ാം ഭേദഗതി
88. ഭരണഘടനയില്‍ മൗലികകര്‍ത്തവ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഏത്?
ഭാഗം IV A
89. മൗലികകര്‍ത്തവ്യങ്ങള്‍ പ്രതിപാദിക്കുന്ന അനുഛേദം ഏത്?
51 A
90. പൗരരുടെ എത്ര ചുമതലകളാണ് മൗലിക കര്‍ത്തവ്യങ്ങളായി ഭരണഘടനയില്‍ ഉള്ച്ചേര്ത്തിക്കുന്നത്?
11
91. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി പൗരര്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്ന് ഭരണഘടന പറയുന്നത് ഏതിനെയാണ്?
മൗലിക കടമകള്‍
92. ‘വര്‍ഷങ്ങള്‍ക്കുമുമ്പ് നാം വിധിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തി. ആ പ്രതിജ്ഞ പൂര്‍ണ്ണമല്ലെങ്കിലും സുപ്രധാനമായിത്തന്നെ നമ്മള് നിറവേറ്റിയ സമയമായിരിക്കുന്നു. ഇന്ന് പാതിരാമണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്ന്നെഴുന്നേല്ക്കും. പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും,’ എന്ന പ്രസംഗം നടത്തിയത് ഭരണഘടനാ നിര്‍മ്മാണസഭയില്‍ ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
93. സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് നല്കിയ പ്രധാനപ്പെട്ട രണ്ട് വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു?
ജനാധിപത്യ ഭരണക്രമം, ക്ഷേമരാഷ്ട്ര നിര്‍മ്മാണം
94. 1946 ഡിസംബര്‍ 13-ന് ഭരണഘടനാ നിര്‍മ്മാണസഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
95. ഏത് പ്രസ്ഥാനം മുന്നോട്ടുവച്ച പ്രധാന ആശയങ്ങളാണ് ലക്ഷ്യപ്രമേയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്?
ദേശീയ പ്രസ്ഥാനം
96. ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള ഏതൊക്കെ ആശയങ്ങളാണ് ലക്ഷ്യപ്രമേയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്?
അവസര സമത്വം, നിയമത്തിന് മുമ്പിലുള്ള സമത്വം, പദവി സമത്വം, ആവിഷ്കാര സ്വാതന്ത്ര്യം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരമായ നീതി
97. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന തിയതി ഏത്?
1949 നവംബര്‍ 26
98. ലക്ഷ്യപ്രമേയത്തില്‍ അവതരിപ്പിക്കപ്പെട്ട എന്തെല്ലാം ആശയങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്?
പരമാധികാരം ജനങ്ങള്‍ക്ക്, മതേതരത്വം, സാമൂഹിക സാമ്പത്തിക രാഷ്ട്രീയവുമായി നീതി, ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം
99. കാബിനറ്റ് മിഷന്റെ നിര്‍ദേശാനുസരണം ഭരണഘടനാ നിര്‍മ്മാണസമിതി രൂപീകരിച്ചതെന്നാണ്?
1946 ഡിസംബര്‍ 6-ന്
100. എന്ന് മുതലാണ് ഭരണഘടനാ നിര്‍മ്മാണ സമിതി ഭരണഘടനാ നിര്‍മ്മാണം ആരംഭിച്ചത്?
1946 ഡിസംബര്‍ 9 മുതല്‍
101. ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍ എന്തെല്ലാം?
എറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന, പാര്‍ലമെന്ററി ജനാധിപത്യം, ദൃഢവും അയവുള്ളതുമായ ഘടന, മൗലികാവകാശങ്ങളും മൗലിക കര്‍ത്തവ്യങ്ങളും, മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍, ദ്വിമണ്ഡല നിയമനിര്‍മ്മാണ സഭകള്‍, ശക്തമായ കേന്ദ്ര ഗവണ്‍മെന്റോടു കൂടിയ ഫെഡറലിസം, സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ, സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങള്‍
102. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അധികാരം രണ്ടുതലത്തിലേക്ക് വിഭജിക്കപ്പെടുന്ന ഭരണസംവിധാനം ഏത്?
ഫെഡറലിസം
103. കേന്ദ്രഗവണ്മെന്റും സംസ്ഥാനഗവണ്മെന്റും അധികാരം പങ്കിടുന്ന ഭരണക്രമീകരണം ഏത്?
ഫെഡറലിസം
104. ഫെഡറലിസത്തിന്റെ അടിസ്ഥാന സവിശേഷതകള്‍ എന്തെല്ലാം?
എഴുതപ്പെട്ട ദൃഢമായ ഭരണഘടന, അധികാരവിഭജനം, സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ
105. ഭരണഘടനയുടെ ഭാഗം I-ല്‍ പ്രതിപാദിക്കുന്ന വിഷയമേത്?
യൂണിയനും അതിന്റെ ഭൂപ്രദേശവും
106. ഇന്ത്യയെ അതായത് ഭാരതത്തിനെ സംസ്ഥാനങ്ങളുടെ ഒരു യൂണിയന് എന്ന് നിര്‍വചിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 1
107. ഇന്ത്യയുടെ സാമൂഹികവും പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ഇന്ത്യ സ്വീകരിച്ച സംവിധാനം ഏത്?
ഫെഡറല്‍ സംവിധാനം
രാഷ്ട്ര നയത്തിന്റെ മൂന്ന് തരങ്ങള്‍
- ഉദാര ആശയങ്ങള്‍
- അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും അഭിവൃദ്ധിപ്പെടുത്തുക
- പൗരര്‍ക്ക് ഏകരൂപമായ നിയമസംഹിത
- തുല്യനീതിയും സൗജന്യനിയമസഹായവും
- ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും വ്യവസ്ഥ ചെയ്യല്‍
- പരിസ്ഥിതി, കന്നുകാലി, വന്യജീവി സംരക്ഷണം
- സോഷ്യലിസ്റ്റ് ആശയങ്ങള്‍
- തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനം
- സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം
- വ്യവസായശാലകളുടെ നടത്തിപ്പില്‍ തൊഴിലാളികളുടെ പങ്കാളിത്തം
- തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം
- നീതിപൂര്‍വകവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങളും പ്രസവാനുകൂല്യങ്ങളും ഉറപ്പുവരുത്തുക.
- ഗാന്ധിയന്‍ ആശയങ്ങള്‍
- ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുക
- കുടില്‍ വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുക
- കൃഷിയും മൃഗസംരക്ഷണവും
- ലഹരി പാനീയങ്ങളുടേയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടേയും ഉപഭോഗത്തിനുള്ള നിരോധനം
- പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടേയും മറ്റ് ദുര്‍ബല വിഭാഗങ്ങളുടേയും ഉന്നമനം
മൗലികാവകാശങ്ങള്‍
- സമത്വത്തിനുള്ള അവകാശം: അനുഛേദം 14 മുതല്‍ 18 വരെ
- സ്വാതന്ത്ര്യത്തിനുള്ള അവകാശം: അനുഛേദം 19 മുതല്‍ 22 വരെ
- ചൂഷണത്തിനെതിരായ അവകാശം: അനുഛേദം 23, 24
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം: അനുഛേദം 25 മുതല്‍ 28 വരെ
- സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍: അനുഛേദം 29 മുതല്‍ 30 വരെ
- ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം: അനുഛേദം 32
റിട്ടുകള്‍
- ഹേബിയസ് കോര്‍പ്പസ്: അന്യായമായി തടങ്കലില്‍ വച്ചിട്ടുള്ള ഒരാളെ കോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.
- മാന്‍ഡമസ്: ഒരു ഉദ്യോഗസ്ഥന് തന്റെ നിയമപരമായ കര്‍ത്തവ്യം നിറവേറ്റാതിരിക്കുന്നതുമൂലം മറ്റൊരു വ്യക്തിയുടെ അവകാശം ഹനിക്കപ്പെടുന്നതായി കോടതി കണ്ടെത്തുമ്പോള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്.
- പ്രൊഹിബിഷന്‍: തങ്ങളുടെ അധികാരപരിധിയില്‍ വരാത്ത് ഒരു കേസ് കീഴ്ക്കോടതികള്‍ പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവ്.
- ക്വോവാറന്റോ: ഒരു ഉദ്യോഗസ്ഥന് അര്‍ഹതയില്ലാത്ത സ്ഥാനം വഹിക്കുന്നത് തടഞ്ഞു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.
- സെര്ഷ്യോറെറൈ: ഒരു കീഴ്ക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് മേല്‍ക്കോടതിയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഉത്തരവ്.
അനുഛേദം 19-ല്‍ പ്രതിപാദിക്കുന്ന സ്വാതന്ത്ര്യങ്ങള്‍
- അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം
- ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം
- സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം
- ഇന്ത്യയിലെവിടെയും സ്ഥിരമായി താമസിക്കുവാനുള്ള സ്വാതന്ത്ര്യം
- സംഘടനകള്‍ രൂപീകരിക്കുവാനുള്ള സ്വാതന്ത്ര്യം
- ഇഷ്ടമുള്ള തൊഴില്‍, വ്യവസായം, കച്ചവടം എന്നിവയില്‍ ഏര്‍പ്പെടുന്നതിനുള്ള സ്വാതന്ത്ര്യം
ഇന്ത്യന്‍ ഭരണഘടന: അടിസ്ഥാന ലക്ഷ്യങ്ങള്‍
- പരമാധികാരം: ബാഹ്യഇടപെടലുകള്ക്കോ സമ്മര്‍ദങ്ങള്‍ക്കോ വിധേയമാകാതെ തീരുമാനങ്ങള്‍ എടുക്കുവാനുള്ള രാഷ്ട്രത്തിന്റെ അധികാരം.
- മതേതരത്വം: രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. വ്യക്തികള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. രാഷ്ട്രം ഒരു മതത്തോടും വിവേചനം കാണിക്കുകയില്ല.
- സ്ഥിതിസമത്വം: എല്ലാവര്ക്കും തുല്യപദവിയും അവസരസമത്വവും ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹ്യനീതി നിലനിര്‍ത്തുന്നു.
- ജനാധിപത്യം: ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഭരണം നിര്‍വഹിക്കുന്നു. ഇതിലൂടെ ജനങ്ങള്‍ പരമാധികാരികളാകുന്നു.
- റിപ്പബ്ലിക്: തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രത്തലവനെ തീരുമാനിക്കുന്ന സംവിധാനമാണ് റിപ്പബ്ലിക്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആയിരിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നു.
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ സവിശേഷതകള്‍
- ആറ് പ്രവിശ്യകളില്‍ ദ്വിമണ്ഡല സഭകള്‍
- കേന്ദ്രത്തില്‍ ദ്വിമണ്ഡല സഭ
- 321 വിഭാഗങ്ങളും 10 പട്ടികകളും
- ദുര്‍ബല വിഭാഗങ്ങള്‍, സ്ത്രീകള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍
- കേന്ദ്രത്തിനും അന്നത്തെ പ്രവിശ്യകള്‍ക്കുമായി അധികാരം വിഭജിച്ചു.
ഭരണഘടനയുടെ സവിശേഷതകള്‍
- പാര്‍ലമെന്ററി ജനാധിപത്യ ഭരണം: രാജ്യത്തെ ഭരണാധികളെ നിയമനിര്‍മ്മാണസഭകള്‍ നിയന്ത്രിക്കുന്നു.
- ജനങ്ങളുടെ പരമാധികാരം: രാഷ്ട്രത്തിന്റെ എല്ലാ അധികാരങ്ങളും ഉദ്ഭവിക്കുന്നത് ജനങ്ങളില്‍ നിന്നാണ്.
- മൗലികാവകാശങ്ങള്‍: ഓരോ വ്യക്തിക്കും രാഷ്ട്രം ഉറപ്പുവരുത്തേണ്ട ചില അടിസ്ഥാന അവകാശങ്ങള്‍.
- മൗലിക കടമകള്‍: ഓരോ വ്യക്തിക്കും രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍
- മാര്‍ഗനിര്‍ദേശക തത്വങ്ങള്‍: സാമൂഹിക സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.
- നിയമവാഴ്ച്ച: എല്ലാ പൗരന്മാരും നിയമത്തിന് വിധേയരാണ്. ആരും നിയമത്തിന് അതീതരല്ല.
- സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം: നിശ്ചിത പ്രായം പൂര്‍ത്തിയായ എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള അവകാശം.
- സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ: നിയമനിര്‍മ്മാണ, കാര്യനിര്വഹരണ വിഭാഗങ്ങളില്‍നിന്നും സ്വതന്ത്രമാക്കപ്പെട്ട കോടതി സംവിധാനം.
- ഫെഡറലിസം: അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി വിഭജിക്കപ്പെടുന്ന സംവിധാനം.
- ഏകപൗരത്വം: രാജ്യത്ത് ഒരൊറ്റ പൗരത്വമേയുള്ളൂ; സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പൗരത്വമില്ല
ഭരണഘടനയുടെ ധര്‍മ്മങ്ങള്‍
- പൗരരുടെ അവകാശങ്ങളും കടമകളും സ്ഥാപിക്കുന്നു
- രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നു.
- നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കുന്നു.
- ഗവണ്മെന്റിന്റെ അധികാരങ്ങളും പരിമിതികളും വ്യക്തമാക്കുന്നു.
- രാജ്യത്തിന് ദിശാബോധം നല്കുന്ന അടിസ്ഥാനരേഖയായി നിലകൊള്ളുന്നു.
- രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ആദര്‍ശങ്ങളും നിര്‍വചിക്കുന്നു.
- സ്വേച്ഛാധിപത്യത്തിനും അധികാര ദുര്‍വിനിയോഗത്തിനും എതിരായ സംരക്ഷണകവചമായി വര്‍ത്തിക്കുന്നു.
ഭരണഘടനയുടെ സവിശേഷതകള്‍
- ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന: ഒന്നര ലക്ഷത്തോളം വാക്കുകളടങ്ങിയ സമഗ്രവും വിപുലവുമായ രേഖ. രാജ്യത്തിന്റെ വൈവിധ്യവും വൈപുല്യവും പരിഗണിച്ചുള്ള വിശദമായ ഉള്ളടക്കം.
- പാര്‍ലമെന്ററി ജനാധിപത്യം: കാര്യനിര്വഹവിഭാഗത്തിലെ അംഗങ്ങള്‍ നിയമനിര്‍മ്മാണസഭയില്‍ നിന്നുള്ളവരായിരിക്കും, നിയമനിര്‍മ്മാണവിഭാഗം കാര്യനിര്‍വഹണ വിഭാഗത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
- ദൃഢവും അയവുള്ളതുമായ ഘടന: ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ മറ്റ് ചിലത് സാധാരണ നിയമനിര്‍മ്മാണ രീതിയില്‍ ഭേദഗതി ചെയ്യാവുന്നതാണ്.
- മൗലികാവകാശങ്ങളും മൗലിക കര്‍ത്തവ്യങ്ങളും: ഓരോ വ്യക്തിക്കും രാഷ്ട്രം ഉറപ്പുവരുത്തേണ്ട അടിസ്ഥാന അവകാശങ്ങള്‍, പൗരര്‍ രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍.
- മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍: ഭാവിരാഷ്ട്രത്തിന്റെ സാമൂഹിക- സാമ്പത്തിക അഭിവൃദ്ധിക്കായി രാഷ്ട്രത്തിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍.
- ദ്വിമണ്ഡല നിയമ നിര്‍മ്മാണ സഭകള്‍: മൊത്തം ജനത്തെയും പ്രതിനിധീകരിക്കുന്ന അധോസഭ (ലോകസഭ); നിയമനിര്‍മ്മാണത്തില്‍ രണ്ടാമതൊരു ചിന്തയ്ക്കായി സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഉപരിസഭ (രാജ്യസഭ) എന്നിങ്ങനെ രണ്ട് സഭകള്‍.
- ശക്തമായ കേന്ദ്രഗവണ്മെന്റോടുകൂടിയ ഫെഡറലിസം: അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി വേര്‍തിരിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്രത്തിന് മേല്‍ക്കൈ നല്കുന്ന ചില സവിശേഷാധികാരങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായവ്യവസ്ഥ: നിയമനിര്‍മ്മാണ, കാര്യനിര്വഹണവിഭാഗങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കോടതി സംവിധാനം.
- സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങള്‍: ജനാധിപത്യവ്യവസ്ഥ വിപുലവും അര്ഥപൂര്ണവുമാക്കുന്നതിന്, സ്വതന്ത്ര്യസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍.